പൊങ്കൽ ജെല്ലിക്കെട്ടിൽ രണ്ട് മരണം, നൂറോളം പേർക്ക് പരുക്ക്

തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ടിന്റെ ഭാഗമായി ഒരു ആൺകുട്ടി ഉൾപ്പെടെ രണ്ട് പേർ കാളകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മധുരയ്ക്കടുത്തുള്ള സിറവയലിലാണ് ദാരുണമായ സംഭവം നടന്നത്. വലിയ മൈതാനത്തേക്ക് കാളകളെ അഴിച്ചുവിട്ട് അവയെ പിടിച്ചുകെട്ടുന്ന അപകടകരമായ വിനോദമാണ് ജെല്ലിക്കെട്ട്.

Continue Reading

ആ​ഗോള ഷിപ്പിം​ഗ് മേഖലയിൽ ഹബ്ബാകാൻ കൊച്ചി; വികസന തേരിൽ ഷിപ്‌യാർഡ്; 4000 കോടി രൂപയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

കൊച്ചി: ആ​ഗോള ഷിപ്പിം​ഗ് മേഖലയിലെ ഹബ്ബാകാൻ കൊച്ചി. കൊച്ചിൻ ഷിപ്‌യാർഡിൽ 4,006 കോടി രൂപ ചെലവിൽ മൂന്ന് വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. കൊച്ചി തുറമുഖ ട്രസ്റ്റിൽ നിന്ന് എറണാകുളം വെല്ലിം​ഗ്ടൺ ഐലൻഡിൽ പാട്ടത്തിനെടുത്ത 42 ഏക്കറിൽ 970 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റി, തേവരയിൽ 1,800 കോടി രൂപ നിക്ഷേപത്തിൽ സജ്ജമാക്കിയ പുതിയ ഡ്രൈഡോക്ക്, പുതുവൈപ്പിനിൽ 1,236 കോടി രൂപ ചെലവിൽ നിർമ്മിച്ച ഇന്ത്യൻ ഓയിൽ […]

Continue Reading

ഗുരുവായൂരപ്പനെ വണങ്ങി പ്രധാനമന്ത്രി ; താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തി

തൃശൂർ: ​പ്രധാനമന്ത്രി ​ഗുരുവായൂർ ക്ഷേത്രത്തിൽ. തൃശൂർ ജില്ലാ അദ്ധ്യക്ഷൻ കെ.കെ അനീഷ് കുമാറാണ് ക്ഷേത്രത്തിനകത്ത് അദ്ദേഹത്തെ അനു​ഗമിച്ചത്. മുണ്ടും വേഷ്ടിയും ധരിച്ചാണ് പ്രധാനമന്ത്രിയെത്തിയത്. തന്ത്രിമാർക്കും പരിമിതപ്പെടുത്തിയ ആളുകൾക്കും മാത്രം പ്രവേശനമുള്ള അകത്തെ സർക്കിളിലെത്തി പ്രാർത്ഥനയും മറ്റ് പൂജകളും നടത്തും. താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തി. 20 മിനിറ്റാണ് ക്ഷേത്രത്തിനുള്ളിൽ ചെലവഴിച്ചത്.

Continue Reading

കൊച്ചിയെ ഇളക്കിമറിച്ചു പ്രധാനമന്ത്രിയുടെ റോഡ് ഷോ

എറണാകുളം: കൊച്ചി ന​ഗരത്തെ ഇളക്കിമറിച്ചായിരുന്നു രാജ്യത്തിന്റെ പ്രധാന സേവകൻ 8 മണിയോട് കൂടി റോഡ് ഷോ നടത്തിയത്. തുറന്ന വാഹനത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു. പുഷ്പ വൃഷ്ടികളുമായാണ് പ്രധാനമന്ത്രിയെ ഇരുവശങ്ങളിലുമായി അണിനിരന്ന ജനങ്ങൾ സ്വീകരിച്ചത്. കേരള സന്ദർശനത്തിനെത്തിയ പ്രധാനസേവകനെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്നാണ് സ്വീകരിച്ചത്.

Continue Reading

വൈ.എസ്. ശര്‍മിള ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ

വൈ എസ് ശർമ്മിള ആന്ധ്രാ പ്രദേശ് കോൺഗ്രസ് അധ്യക്ഷ.മുൻ അധ്യക്ഷൻ ഗിഡുഗു രുദ്ര രാജുവിനെ പ്രവർത്തക സമിതിപ്രത്യേക ക്ഷണിതാവാക്കി. ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകളും ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്.ശർമിള ഈ മാസം ആദ്യമാണ് കോൺഗ്രസിലെത്തിയത്. 2021 ന് തെലങ്കാനയിൽ ഉണ്ടാക്കിയ സ്വന്തം പാർട്ടി വൈഎസ്ആര്‍ടിപിയെ കോൺഗ്രസിലേക്ക് ലയിപ്പിച്ചിരുന്നു.

Continue Reading

പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ; അര ലക്ഷം പേർ അണി നിരക്കുന്ന റോഡ് ഷോ ഇന്ന്

കൊച്ചി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ. വൈകുന്നേരം ആറരയോടെ ഹെലികോപ്റ്റർ മാർ​ഗം കൊച്ചിയിലെ ദക്ഷിണ നാവികസ്ഥാനത്ത് എത്തും. രാത്രി ഏഴോടെയാകും റോഡ് ഷോ. ഏകദേശം അരലക്ഷത്തോളം പേരാകും റോഡ്ഷോയിൽ അണിനിരക്കുക. കെപിസിസി ജം​ഗ്ഷനിൽ നിന്ന് തുടങ്ങി ഹോസ്പിറ്റൽ ജംഗ്ഷനിലെത്തി ഗസ്റ്റ് ഹൗസിൽ എത്തുന്ന തരത്തിൽ ഒരു കിലോമീറ്റ‌ർ റോഡ് ഷോയാണ് ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം ​ഗസ്റ്റ് ഹൗസിലാണ് താമസം സജ്ജീകരിച്ചിരിക്കുന്നത്. നാളെ രാവിലെ ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. തുടർന്ന് […]

Continue Reading
Narendra Modi

പ്രധാനമന്ത്രി നാളെ കൊച്ചിയിൽ; സുരക്ഷാ പരിശോധന ശക്തമാക്കി പോലീസ്

ണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിൽ. കൊച്ചിൻ ഷിപ്പിയാർഡുമായി ബന്ധപ്പെട്ട് 4000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചില പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. നാളെ വൈകിട്ട് ആറു മുതൽ രാജേന്ദ്ര മൈതാനി മുതൽ ഗസ്റ്റ് ഹൗസ് വരെ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയിൽ നിന്ന് ഗുരുവായൂർ സന്ദർശനവും സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

Continue Reading

മൂടൽ മഞ്ഞ് ; ഡൽഹിയിൽ നിന്നുള്ള ട്രെയിൻ- വിമാന സർവിസുകൾ വൈകിയേക്കും

അതിശൈത്യം ഉത്തരേന്ത്യയിൽ ഇന്നും വിമാന- ട്രെയിൻ സർവീസുകളെ ബാധിച്ചു. ഏഴു ഡിഗ്രി സെൽസിയസ് ആണ് ഡൽഹിയിൽ പുലർച്ചെ അനുഭവപ്പെട്ട ശരാശരി താപനില. മൂടൽമഞ്ഞിന് ഒമ്പതുമണിക്ക് ശേഷം കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും താപനില താഴ്ന്നു തന്നെ നിൽക്കുകയാണ്.

Continue Reading

അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ് ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ലഖ്‌നൗ (യു.പി): അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ് നടക്കുന്ന ജനുവരി 22-ന് ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവധി പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളും അലങ്കരിക്കണമെന്നും നിര്‍ദേശമുണ്ട്. ശുചിത്വം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഉറപ്പാക്കാന്‍ അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കി. ജനുവരി 14 മുതല്‍ ശുചീകരണ ക്യാമ്പയില്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിഐപികള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കണമെന്നും ചടങ്ങിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗി നിർദ്ദേശിച്ചു.

Continue Reading

അയോദ്ധ്യ രാമ ക്ഷേത്രത്തിന്റെ വിസ്മയിപ്പിക്കുന്ന ചിത്രങ്ങൾ പങ്കു വെച്ച് ക്ഷേത്ര ട്രസ്റ്റ്

ലക്നൗ: രാമക്ഷേത്രത്തിന്റെ വിസ്മയിപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. നിലാ വെളിച്ചത്തിൽ തിളങ്ങുന്ന ക്ഷേത്രത്തിന്റെ ചിത്രങ്ങളാണ് ക്ഷേത്ര ട്രസ്റ്റ് പങ്കുവച്ചത്.

Continue Reading