രാഹുലിന്റെ കാറിന് നേരെ കല്ലേറ്; ചില്ലുകള്‍ തകര്‍ന്നു; സുരക്ഷാവീഴ്ചയെന്നു കോണ്‍ഗ്രസ്

ന്യായ് യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ കാറിന് നേരെ കല്ലേറ്. ബിഹാര്‍ ബംഗാള്‍ അതിര്‍ത്തിയിലാണ് ആക്രമണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കാറിന്‍റെ ചില്ലുകള്‍ തകര്‍ന്നു. രാഹുല്‍ വാഹനത്തില്‍ ഉണ്ടായിരുന്നില്ലെന്ന് സൂചന. വലിയ സുരക്ഷാവീഴ്ചയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

Continue Reading

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർലമെന്റിന്റെ അവസാന സമ്മേളനത്തിന് രാഷ്ട്രപതിയുടെ പ്രസംഗത്തോടെ ഇന്ന് തുടക്കം. പുതിയ മന്ദിരത്തിൽ ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളെ രാഷ്ട്രപതി ദ്രൗപദി മുർമു സംയുക്തമായി അഭിസംബോധന ചെയ്യും. സഭാ നടപടികൾ ആരംഭിക്കുന്നതിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കാണും. രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റ് നാളെ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും

Continue Reading

കേരള-അയോധ്യ ട്രെയിൻ സർവീസ് ഇന്ന് ഉണ്ടാകില്ല; ഒരാഴ്ചത്തേക്ക് നീട്ടി

കേരളത്തിൽ നിന്നുള്ള അയോധ്യ ട്രെയിൻ സർവീസ് ഒരാഴ്ച്ചത്തെക്ക് നീട്ടി. ഇന്ന് 7.10ന് സർവീസുകൾ ആരംഭിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അയോധ്യയിൽ ക്രമീകരണങ്ങൾ പൂർത്തിയാകാത്തതിനാലാണ് സർവീസ് നീട്ടി വെച്ചത്. ട്രെയിനിലേക്കുള്ള ബുക്കിംഗും ആരംഭിച്ചിരുന്നില്ല. പാലക്കാട് നിന്ന് പുറപ്പെടുന്ന അയോധ്യ ട്രെയിൻ 54 മണിക്കൂർ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലർച്ചെ രണ്ടിനാണ് അയോധ്യയിലെത്തുക. അന്ന് വൈകിട്ട് തന്നെ മടക്കയാത്ര ആരംഭിക്കും. കോയമ്പത്തൂർ വഴിയാണ് സർവീസ്. ഫെബ്രുവരി 4, 9, 14, 19, 24, 29 തീയതികളിലും […]

Continue Reading

ലഡാക്കിൽ ശക്തമായ ഭൂചലനം; 3.4 തീവ്രത രേഖപ്പെടുത്തി

ലേ: ലഡാക്കിന്റെ തലസ്ഥാനമായ ലേയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഭൂകമ്പത്തിന്റെ പ്രകമ്പനം ലേക്ക് സമീപമുള്ള പ്രദേശങ്ങളിലും അനുഭവപ്പെട്ടു. പുലർച്ചെ 5.30-ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിയുടെ അടിയിൽ 5 കിലോമീറ്റർ ആഴത്തിലാണ് പ്രഭവ കേന്ദ്രമെന്നും കൂടുതൽ വിവരങ്ങൾ പരിശോധിച്ചു വരികയാണെന്നും നാഷണൽ സെന്റർ ഫോർ സീസ്‌മോളജി വ്യക്തമാക്കി.

Continue Reading

അയോധ്യയിലെ രാമക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് ഇന്നുമുതൽ‌ പ്രവേശിക്കാം….

അയോധ്യയിലെ രാമക്ഷേത്രം ഇന്ന് മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. രാവിലെ ആറര മുതലാണ് ദർശനം ആരംഭിക്കുക. പ്രതിദിനം ഒരുലക്ഷം പേർക്ക് ദർശനം നടത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല സിആർപിഎഫിൽ നിന്ന് യുപി പൊലീസിന്റെ പ്രത്യേക സംഘം ഏറ്റെടുക്കും.

Continue Reading

അയോധ്യയിൽ രാംലല്ല വിഗ്രഹം പ്രതിഷ്ടിച്ചു; നേതൃത്വം നൽകി പ്രധാനമന്ത്രി

രാജ്യം കാത്തിരിക്കുന്ന അയോധ്യയിലെ രാംലല്ല വിഗ്രഹം പ്രതിഷ്‌ഠിച്ചു. ആറുദിവസം നീണ്ട പ്രത്യേക ചടങ്ങുകൾക്ക് ശേഷം ബാലരാമവിഗ്രഹത്തിന് (രാംലല്ല) പ്രതിഷ്‌ഠിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടിനുശേഷമുള്ള അഭിജിത് മുഹൂര്‍ത്തത്തിലാണ് പ്രാണപ്രതിഷ്ഠ നടന്നത്. ചടങ്ങുകൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകി. ആർഎസ്എസ് മേധാവിക്കൊപ്പമാണ് മോദി ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിനോടനുബന്ധിച്ച് തിങ്കളാഴ്ച വൈകിട്ട് അയോധ്യയിലെ വിവിധ ക്ഷേത്രങ്ങളിലായി പത്തുലക്ഷം മൺചിരാതുകളിൽ തിരിതെളിയും.

Continue Reading

വ്യോമയാന മേഖലയിൽ കരുത്തറിയിക്കാൻ ആ​ഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് കൈത്താങ്ങാകാൻ കേന്ദ്രം; ‘ബോയിംഗ് സുകന്യ പ്രോഗ്രാമിന്’ ഇന്ന് തുടക്കമാകും

ബെം​ഗളൂരു: വ്യോമയാന മേഖലയിലെ ജോലി ആ​ഗ്രഹിക്കുന്നവർക്ക് കൈത്താങ്ങാകാൻ കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ‘ബോയിംഗ് സുകന്യ പ്രോഗ്രാമിന്’ തുടക്കം കുറിക്കും. വ്യോമയാന മേഖലയിൽ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നൈപുണ്യ പഠനവും പരിശീലനവും പദ്ധതി പ്രകാരം നൽകും. Science, Technology, Engineering, and Maths (STEM) മേഖലകളിൽ പഠനങ്ങൾ നടത്താനും പരിശീലനം നൽകാനും പ്രോഗ്രാം അവസരമൊരുക്കും. STEM മേഖലകളിലെ പരിശീലനം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ പ്രോ​ഗ്രാമിൽ പെൺകുട്ടികളെ ‌പങ്കെടുപ്പിക്കുന്നതിനുമായി രാജ്യത്തുടനീളം 150 STEM ലാബുകളും […]

Continue Reading

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങ്; കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിനോടനുബന്ധിച്ച് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് അവധി. അവധി ഈ മാസം 22നാണ് അവധി പ്രഖ്യാപിച്ചത്. അവധി 22 ന് ഉച്ചവരെയായിരിക്കും. ഉച്ചക്ക് 2.30 വരെയാണ് അവധി. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങാണ് എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകളും ഉച്ചവരെ അടച്ചിടുമെന്ന് പ്രഖ്യാപിച്ചത്. ജീവനക്കാർക്ക് ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് അവധി.

Continue Reading

ഗൾഫ് ഓഫ് ഏദനിൽ കപ്പലിന് നേരെ ആക്രമണം; രക്ഷാദൗത്യവുമായി ഭാരതം; നാവികസേനയുടെ യുദ്ധക്കപ്പൽ സ്ഥലത്തെത്തി

ന്യൂഡൽഹി: വീണ്ടും സഹായഹസ്തവുമായി ഭാരതം. കാർഗോ കപ്പലിന് നേരെ ഗൾഫ് ഓഫ് ഏദനിൽ വച്ച് നടന്ന ഡ്രോൺ ആക്രമണത്തിൽ അടിയന്തര നടപടി സ്വീകരിച്ച് ഇന്ത്യൻ നാവിക സേന. ആക്രമണം സംബന്ധിച്ച് വിവരം ലഭിച്ചയുടൻ യുദ്ധക്കപ്പലായ ഐഎൻഎസ് വിശാഖപ്പട്ടണം സംഭവസ്ഥലത്തേക്ക് തിരിച്ചിരുന്നു. മാർഷൽ ദ്വീപിന്റെ പതാകയുള്ള എംവി ജെൻകോ പികാർഡി എന്ന കാർഗോ കപ്പലാണ് ഡ്രോൺ ആക്രമണത്തിന് ഇരയായത്. ബുധനാഴ്ച രാത്രി 11.11ഓടെയായിരുന്നു സംഭവം. കപ്പലിൽ 22 ജീവനക്കാരാണുള്ളത്. ഇതിൽ ഒമ്പത് പേർ ഭാരതീയരാണ്. ആക്രമണത്തിൽ ആളപായമില്ലെന്നും ഡ്രോൺ […]

Continue Reading

പൊങ്കൽ ജെല്ലിക്കെട്ടിൽ രണ്ട് മരണം, നൂറോളം പേർക്ക് പരുക്ക്

തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ടിന്റെ ഭാഗമായി ഒരു ആൺകുട്ടി ഉൾപ്പെടെ രണ്ട് പേർ കാളകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മധുരയ്ക്കടുത്തുള്ള സിറവയലിലാണ് ദാരുണമായ സംഭവം നടന്നത്. വലിയ മൈതാനത്തേക്ക് കാളകളെ അഴിച്ചുവിട്ട് അവയെ പിടിച്ചുകെട്ടുന്ന അപകടകരമായ വിനോദമാണ് ജെല്ലിക്കെട്ട്.

Continue Reading