മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്( 92 ) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. 2004 മുതൽ 2014 വരെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. രാജ്യത്തെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരിൽ ഒരാളായിരുന്നു അദ്ദേഹം. ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഇരുന്ന കാലഘട്ടത്തിലായിരുന്നു അദ്ദേഹം ധനമന്ത്രിയായി ചുമതലയേറ്റത്. സിക്കുകാരനായ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.

Continue Reading

ബെംഗളൂരുവിൽ കനത്ത മഴ; കെട്ടിടം തകർന്ന് 5 മരണം

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ കനത്ത മഴ. നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു. 5 പേർ മരിച്ചു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 13 പേരെ രക്ഷപെടുത്തിയെന്നാണ് റിപ്പോർട്ട്. ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെയെത്തി തിരച്ചിൽ തുടരുകയാണ്. കനത്ത മഴ ജനങ്ങളെ സാരമായി ബാധിച്ചു.

Continue Reading

രാജ്യത്തെ CRPF സ്കൂളുകൾക്ക് ബോംബ് ഭീഷണി

രാജ്യത്തെ വിവിധ സിആർപിഎഫ് സ്കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രിയാണ് സന്ദേശം എത്തിയത്. ഡൽഹിയിലെ രണ്ട് സ്കൂളുകൾക്കും ഹൈദരാബാദിലെ ഒരു സ്കൂളിനുമാണ് സന്ദേശം ലഭിച്ചത്. ഇമെയിൽ വഴിയാണ് സ്കൂൾ മാനേജ്മെറ്റുകൾക്ക് സന്ദേശം വന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

Continue Reading

അയ്യപ്പഭക്തർക്കായി ഹരിവരാസനം റേഡിയോ വരുന്നു

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് റേഡിയോ പ്രക്ഷേപണം തുടങ്ങുന്നു. പ്രക്ഷേപണം പൂർണമായും ബോർഡിൻറെ നിയന്ത്രണത്തിലായിരിക്കും. ഹരിവരാസനം എന്ന പേരിലായിരിക്കും റേഡിയോ പ്രക്ഷേപണം. ലോകത്ത് എവിടെ ഇരുന്ന് വേണമെങ്കിലും റേഡിയോ കേൾക്കാം. 24 മണിക്കൂറും റേഡിയോ പ്രക്ഷേപണം ഉണ്ടായിരിക്കും.

Continue Reading

ടിക്കറ്റ് റിസർവേഷൻ രണ്ട് മാസം മുൻപ് മാത്രം; പരിഷ്കരണവുമായി റെയിൽവേ

രാജ്യത്തെ റെയിൽവേ ടിക്കറ്റ് നിയമത്തിൽ പുതിയ പരിഷ്കരണവുമായി ഇന്ത്യൻ റെയിൽവേ. യാത്രാ തീയതിക്ക് 60 ദിവസം മുൻപ് മാത്രമേ ഇനി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളു. 120 ദിവസമായിരുന്നു ഇതുവരെയുണ്ടായിരുന്നത്. നവംബർ ഒന്ന് മുതൽ പുതിയ നിയമം നിലവിൽ വരും. പെട്ടന്ന് യാത്രകൾ തീരുമാനിക്കുന്ന യാത്രക്കാരെയും കൂടെ കണക്കിലെടുത്താണ് ഈ നിയമം. ഒക്ടോബർ 31 വരെ മുൻ‌കൂർ ബുക്ക് ചെയ്‌ത ടിക്കറ്റ്കൾക്ക് പുതിയ നിയമം ബാധകമല്ല.

Continue Reading

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

ഡൽഹി: പ്രമുഖ വ്യവസായി ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു. 87 വയസ്സായിരുന്നു. മുംബൈയിലെ ബ്രീച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു. രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച വ്യക്തിയായിരുന്നു രത്തൻ ടാറ്റ. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ 4 ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ആരോഗ്യനില ഭേദമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും വഷളാവുകയായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ച […]

Continue Reading

എറണാകുളം-കൊല്ലം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം: എറണാകുളം മുതൽ കൊല്ലം വരെയുള്ള റൂട്ടിൽ പ്രത്യേക ട്രെയിൻ സർവിസുകൾ റെയിൽവേ അനുവദിച്ചു. ഈ മാസം ഏഴാം തീയതി മുതൽ സെർവീസുകൾ ആരംഭിക്കും. തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ 5 ദിവസമാണ് ഈ സർവീസ് ഉണ്ടാവുക. വിദ്യാർത്ഥികൾക്കും ജോലിക്ക് പോകുന്നവർക്കും സൗകര്യപ്രദമാകുന്ന വിധത്തിലാണ് സർവീസ് നടത്തുന്നത്. പ്രവൃത്തി ദിവസങ്ങളിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ ഇത് സഹായിക്കുമെന്നാണ് റെയിൽവേ മന്ത്രാലയം അറിയിച്ചത്.

Continue Reading

അർജുന്റെ ലോറി ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തി, ക്യാബിനുള്ളിൽ നിന്ന് മൃതദേഹം പുറത്തെടുത്തു

അങ്കോള: മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ മൃതദേഹം കണ്ടെത്തി. ലോറിക്കകത്തായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. ലോറി ഉടമ മനാഫ് ലോറി അർജുൻ ഓടിച്ചിരുന്നത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. കാണാതായി ഇന്ന് 71 ആം ദിവസമാണ് കണ്ടെത്തിയത്. കരുതിയിരുന്നത് പോലെ തന്നെ അഴുകിയ നിലയിലായിരുന്നു മൃതദേഹം.

Continue Reading

യെച്ചൂരിക്ക് വിട..

സിപിഐഎം ജനറൽ സെക്രട്ടറി സീതാ റാം യെച്ചൂരി അന്തരിച്ചു. 72 വയസ്സായിരുന്നു. ശ്വാസ കോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം ഇന്ന് വസന്ത് കുഞ്ചിയിലെ വസതിയിൽ എത്തിക്കും. നാളെയാണ് എ കെ ജി ഭവനിലെ പൊതുദർശനം.

Continue Reading

ദക്ഷിണ റെയിൽവേക്ക് രണ്ട് വന്ദേഭാരത് എക്സ്പ്രെസ്സുകൾ കൂടി

ചെന്നൈ: ദക്ഷിണ റെയിൽവേക്ക് രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി അനുവദിച്ചു. സെർവീസുകളുടെ ഉദ്‌ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നിർവഹിക്കും. ചെന്നൈ എഗ്മോർ-നാഗർകോവിൽ, ബംഗളൂരു കന്റോൺമെന്റ് – മധുര റൂട്ടുകളിലാവും സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുന്നത്. ഉച്ചക്ക് 12.30 നു ചെന്നൈയിൽ നിന്ന് തുടങ്ങുന്ന ട്രെയിൻ രാത്രി 9.30 നു നാഗർകോവിൽ എത്തും. സ്പെഷ്യൽ സെർവീസായിട്ടാണ് തുടങ്ങുന്നതെങ്കിലും അടുത്ത മാസം മുതൽ ഇത് റെഗുലർ സെർവീസായി മാറും.

Continue Reading