ചേർപ്പുങ്കൽ പാലം തുറന്നുകൊടുക്കാൻ നടപടികൾ സ്വീകരിക്കും; അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ, മാണി സി കാപ്പന്‍ എംഎല്‍എ
കടുത്തുരുത്തി: മീനച്ചിലാറിനു കുറുകെ യാഥാര്‍ത്ഥ്യമാക്കുന്ന ചേര്‍പ്പുങ്കല്‍ സമാന്തര പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് 2023 ഡിസംബര്‍ 25 ന് മുമ്പായി ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ, മാണി സി കാപ്പന്‍ എംഎല്‍എ എന്നിവര്‍ അറിയിച്ചു. ചേര്‍പ്പുങ്കല്‍ പുതിയ പാലത്തിന്റെ അന്തിമ ഘട്ടത്തിലുള്ള കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതായി എംഎല്‍എമാര്‍ വ്യക്തമാക്കി. ചേര്‍പ്പുങ്കല്‍ പാലത്തിന് നാലു സ്പാനുകളാണ് മൊത്തത്തിലുള്ളത്. മൂന്നാമത്തെ സ്പാനിന്റെ അവശേഷിച്ചിരുന്ന കോണ്‍ക്രീറ്റും നാലാമത്തെ സ്പാനിന്റെ പൂര്‍ണ്ണമായ കോണ്‍ക്രീറ്റുമാണ് ഇന്ന് നടന്നത്. […]
Continue Reading