മലപ്പുറത്ത് മ്യൂസിക് ഫെസ്റ്റിനിടെ സംഘർഷം; ടിക്കറ്റ് കൗണ്ടറും ഉപകരണങ്ങളും സ്റ്റേജും തകർത്ത് ജനക്കൂട്ടം

മലപ്പുറം പെരിന്തൽമണ്ണയിൽ മ്യൂസിക് ഫെസ്റ്റിനിടെ സംഘർഷം. പെരിന്തൽമണ്ണ എക്‌സ്പോ ഗ്രൗണ്ടിൽ ഇന്നലെ രാത്രിയാണ് സംഭവം. ജനക്കൂട്ടം ടിക്കറ്റ് കൗണ്ടറും ഉപകരണങ്ങളും സ്റ്റേജും തകർത്തു. അമിത തിരക്ക് മൂലം പരിപാടി നിർത്തി വച്ചതാണ് സംഷർഷത്തിനിടയാക്കിയത്. റീഫണ്ട് ആവശ്യപ്പെട്ടത് നൽകാതായതോടെ ജനം അക്രമാസക്തരാവുകയായിരുന്നു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസ് എടുത്തു. മ്യുസിക്ക് ഫെസ്റ്റ് നടത്തിത് അനുമതി ഇല്ലാതെയാണെന്ന് പൊലീസ് പറയുന്നു.

Continue Reading

സർക്കാർ ആശുപത്രികളിൽ മരുന്നില്ല ; വലഞ്ഞു രോഗികൾ

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുക്ഷാമം പരിഹാരമില്ലാതെ തുടരുന്നു. കോട്ടയം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ പോലും കിട്ടാനില്ല. ഇന്‍സുലില്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലാണ് സാധാരണക്കാരായ രോഗികള്‍. മാസങ്ങള്‍ക്കുമുന്‍പ് ആവശ്യപ്പെട്ട മരുന്നുകള്‍പോലും ലഭ്യമായിട്ടില്ലെന്നാണ് അധികൃതരുെട വിശദീകരണം. കൂടുതൽ പേർക്ക് ആവശ്യമുള്ള ജീവിതശൈലി രോഗങ്ങളുടെ മരുന്നുകൾക്കാണ് ഏറ്റവും അധികം ക്ഷാമം.വർഷാവസാനം ആകുമ്പോൾ മരുന്നിന് ക്ഷാമം ഉണ്ടാകാറുള്ളതാണെന്നും അടിയന്തരമായി ആശുപത്രി ഫണ്ട് ഉപയോഗിച്ച് പുറത്തുനിന്ന് മരുന്നു വാങ്ങുന്നതിനുള്ള ശ്രമം നടത്തുന്നുണ്ടെന്നുമാണ് കോട്ടയം ജനറൽ ആശുപത്രിയുടെ വിശദീകരണം.

Continue Reading
Mohanlal Talks About Controversies

എന്റെ സ്വഭാവം അങ്ങനെയാണ്; ഞാന്‍ വല്ലവരുടെയും വായിലിരിക്കുന്ന ചീത്ത കേള്‍ക്കുന്നത് എന്തിനാണ്: മോഹന്‍ലാല്‍

വിവാദങ്ങളില്‍ നിന്ന് എപ്പോഴും മാറി നടക്കാന്‍ മോഹന്‍ലാല്‍ എന്ന നടന്‍ ശ്രമിക്കാറില്ലേയെന്നുമുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ മോഹന്‍ലാല്‍. തന്റെ ഏറ്റവും പുതുതായി തിയേറ്ററിലെത്തുന്ന നേര് സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ന്യൂസിനോട് സംസാരിക്കുമ്പോഴായിരുന്നു അവതാരകന്‍ ഈ ചോദ്യം ചോദിച്ചത്.പൊതുബോധത്തിന് അനുസരിച്ച് നീങ്ങാന്‍ സാധിക്കാത്ത ഒരാളാണ് മോഹന്‍ലാല്‍ എന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും, അത് താങ്കളുടെ നിഷ്‌കളങ്കത കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന വിലയിരുത്തലുണ്ടെന്നും അവതാരകന്‍ പറഞ്ഞു. ‘എന്റെ സ്വഭാവം അങ്ങനെയാണ്. അതിലും വലിയ കാര്യങ്ങള്‍ എനിക്ക് ചെയ്യാനുണ്ട്. […]

Continue Reading

തലവേദനക്ക് കുത്തിവെപ്പെടുത്ത കുട്ടിയുടെ കാല് തളർന്നതായി പരാതി: ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്

ചാവക്കാട്താ ലൂക്ക് ആശുപത്രിയിൽ തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസ്സുകാരന്റെ കാല് തളർ​െന്നന്ന പരാതിയിൽ ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്. ഡോക്ടറെ ഒന്നാം പ്രതിയും പുരുഷ നഴ്സിനെ രണ്ടാം പ്രതിയുമാക്കിയാണ് പൊലീസ് കേസെടുത്തത്. പാലയൂർ നാലകത്ത് കാരക്കാട് ഷാഫിലിന്റെ മകൻ മുഹമ്മദ് ഗസാലിയുടെ ഇടത് കാലിനാണ് തളർച്ച ബാധിച്ചത്. ഡിസംബർ ഒന്നിനാണ് സംഭവം. പാലയൂർ സെന്റ് തോമസ് എൽ.പി സ്കൂളിലെ രണ്ടാം ക്ലാസുകാരനായ മുഹമ്മദ് ഗസാലി തലവേദനയെ തുടർന്ന് മാതാവ് ഹിബയുമൊത്താണ് താലൂക്ക് ആശുപത്രിയിലെത്തിയത്. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടിഡോക്ടറെ കാണിച്ചപ്പോൾ രണ്ട് […]

Continue Reading

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം, എൽഡിഎഫിന് തിരിച്ചടി

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിഞ്ഞ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ നേട്ടം. ഒരു സിറ്റിങ് സീറ്റ് തോറ്റ യുഡിഎഫ് നാല് സീറ്റുകൾ പിടിച്ചെടുത്തു. ഫലം വന്നതിൽ 14 ഇടത്ത് യുഡിഎഫ് സ്ഥാനാർത്ഥികൾ ജയിച്ചു. എൽഡിഎഫ് 13 സ്ഥലത്ത് ജയിച്ചു. കൈയ്യിലുണ്ടായിരുന്ന നാല് സീറ്റും നഷ്ടപ്പെട്ട ബിജെപിക്ക് ഒരു സീറ്റ് മാത്രമേ പിടിച്ചെടുക്കാനായുള്ളൂ. ആകെ നാലിടത്ത് ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചു. ആം ആദ്മി പാർട്ടിയും എസ്‌ഡിപിഐയും ഓരോ സീറ്റ് വീതം നേടി. ഇടതുമുന്നണിക്ക് നാല് സീറ്റുകൾ നഷ്ടമായി. […]

Continue Reading
Rain in Kerala

ഡിസംബർ 15 മുതൽ 17 വരെ കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴ

സംസ്ഥാനത്ത് ഡിസംബർ 15 മുതൽ 17 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 17ന് എറണാകുളം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഡിസംബർ 15 മുതൽ ഡിസംബർ 17 വരെ സംസ്ഥാനത്ത് മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ഇടിമിന്നൽ അപകടകാരികയതിനാൽ […]

Continue Reading
Sabarimala Sannidanam

ശബരിമലയില്‍ തിരക്കിന് നേരിയ ശമനം; നിലയ്ക്കലും സ്ഥിതി സാധാരണ നിലയിലേക്ക്

അഞ്ചു ദിവസം നീണ്ട ദുരിതത്തിന് ഒടുവിൽ ശബരിമലയിൽ തിരക്കിന് അൽപം ആശ്വാസം. ഇന്ന് രാവിലെ മുതല്‍ തിരക്കിന് അല്‍പം കുറവ് വന്നിട്ടുണ്ട്. നിലയ്ക്കലും സ്ഥിതി സാധാരണ നിലയിലേക്ക് എത്തി തുടങ്ങി. അതേസമയം, നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ ചെയിന്‍ സര്‍വീസില്‍ ഉള്‍പ്പെടെ കയറാനുള്ള തീര്‍ത്ഥാടകരുടെ ബുദ്ധിമുട്ടും തുടരുന്നുണ്ട്. ഗതാഗത കുരുക്കിനും ശമനമുണ്ടായതോടെ ബസ് സര്‍വീസും സാധാരണ നിലയിലായിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് കൂടുതല്‍ കാര്യക്ഷമമായി ഇടപെട്ടതോടെയാണ് തിരക്കിന് ശമനമുണ്ടായത്. കൂടുതല്‍ ബസ് സര്‍വീസുകള്‍ ഉള്‍പ്പെടെ നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കും തിരിച്ചും […]

Continue Reading

ഞീഴൂർ സർവ്വീസ് സഹകരണ ബാങ്ക് : സഹകരണ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു

ഞീഴൂർ : ഞീഴൂർ സർവീസ് സഹരണ ബാങ്കിൽ 22 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേത്വത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. എൽ.ഡി.എഫ് ഞീഴൂർ മണ്ഡലം കൺവീനർ സന്തോഷ് കുഴിവേലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ എൽ .ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ: ലോപ്പസ് മാത്യു ഉത്ഘാടനം ചെയ്തു. സി.പി.എം ജില്ലാ കമ്മറ്റി അംഗം പി.വി. സുനിൽ മുഖ്യ പ്രഭാഷണം നടത്തി. സഖറിയാസ് കുതിരവേലി, വി.കെ.സുരേഷ് കുമാർ , പി.എം തങ്കപ്പൻ […]

Continue Reading

അശ്അരിയ്യ ശൽബാൻ ജൂബിലി കൈ തൊഴിൽ പരിശീലനം ശ്രദ്ധേയമായി

ചേരാനല്ലൂർ: മധ്യ കേരളത്തിലെ മത ഭൗതിക വൈജ്ഞാനിക മേൽ വിലാസമായ ജാമിഅ അശ്അരിയ്യ ഇസ്ലാമിയ്യയുടെ മുപ്പതാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ക്രാഫ്റ്റ് നിർമ്മാണവും കൈ തൊഴിൽ പരിശീലനവും ശ്രദ്ധേയമായി. ദേശീയ അധ്യാപന അവാർഡ് ജേതാവും അൽ ഫാറൂഖിയ ഹൈസ്കൂൾ പ്രധാന അധ്യാപകനുമായ നിയാസ് ചോലയാണ് പരിശീലനത്തിനു നേതൃത്വം നൽകിയത്. സോപ്പ്, കുട, മെഴുകുതിരി, പേപർ ബാഗ്, എൻവലപ്പ്, ബൾബ് തുടങ്ങിയവയുടെ നിർമ്മാണ പരിശീലനം സമ്മേളനത്തിൻ്റെ ഭാഗമായി നടക്കും. സ്വയം തൊഴിൽ ആഗ്രഹിക്കുന്നവർക്കും നവ സംരഭകർക്കും ഉപകാരപ്രദമാകുന്ന […]

Continue Reading

പയ്യപ്പള്ളി റെയിൽവേ ലൈൻ റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം നടന്നു

കോട്ടയം: വെള്ളൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ പയ്യപ്പള്ളി റെയിൽവേ ലൈൻ റോഡ് ജില്ലാ പഞ്ചായത്ത് അംഗം ടി സ് ശരത് അനുവദിച്ച 28 ലക്ഷം രൂപയും പഞ്ചായത്ത് ഫണ്ട് 4.20 ലക്ഷം രൂപയും ഉപയോഗിച്ച് നടക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി എസ് ശരത് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ വൈസ് പ്രസിഡന്റ് ജയ അനിൽ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മറ്റി മെമ്പർപി കെ സന്ധ്യ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിനി […]

Continue Reading