മത്സ്യ കുഞ്ഞുങ്ങളുടെ വിതരണോത്ഘാടനം നടന്നു

ചേർത്തല: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ ഫിഷറീസ് ഡിപ്പാർട്മെന്റ് പദ്ധതിയായ ജനകിയ മത്സ്യ കൃഷി മത്സ്യ കുഞ്ഞുങ്ങളെ വിതരണ ഉത്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി എസ് സുധീഷ് നിർവഹിച്ചു. 300 ഓളം കർഷകർക്കാണ് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത്‌ സ്ഥിരം സമിതി അംഗങ്ങളായ എൻ കെ മോഹൻദാസ്, കെ കെ ഷിജി, നൈസി ബെന്നി തുടങ്ങിയവർ സംസാരിച്ചു. ഫിഷറീസ് പ്രമോട്ടർ രാഖി, കോർഡിനേറ്റർ നീതു തുടങ്ങിയവർ പങ്കെടുത്തു.

Continue Reading

സേവാഭാരതിയുടെനേതൃത്വത്തില്‍ പാലിയേറ്റിവ് കെയര്‍ സെന്റര്‍ 17-ന് ഉദ്ഘാടനം ചെയ്യും

ഏറ്റുമാനൂര്‍: ടൗണില്‍ പാലാ റോഡിലുള്ള രാമകൃഷ്ണ ബില്‍ഡിങ്‌സില്‍ ഏറ്റുമാനൂരിലെ സേവാഭാരതിയുടെനേതൃത്വത്തില്‍ പാലിയേറ്റിവ് കെയര്‍ സെന്റര്‍ സെപ്റ്റംബര്‍17 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഏറ്റുമാനൂര്‍നഗരസഭാ പരിധിയിലെ മുഴുവന്‍ കിടപ്പ് രോഗികളുടെ വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ടെത്തി പരിചരണം ലഭ്യമാക്കുന്ന പ്രവര്‍ത്തനമാണ് ആദ്യം നടപ്പിലാക്കുക. കോാട്ടയം മെഡിക്കല്‍ കോളേജ്കാര്‍ഡിയോതൊറാസിക് സര്‍ജറി വിഭാഗം മേധാവി പ്രൊഫ.ഡോ. ടി.കെ.ജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സേവാഭാരതി ഏറ്റുമാനൂര്‍ പ്രസിഡന്റ് ഡോ.വി.വി. സോമന്‍ അധ്യക്ഷതവഹിക്കും.രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത പ്രൗഢപ്രമുഖ് കെ.ഗോവിന്ദന്‍ […]

Continue Reading

ഗ്രന്ഥശാല ദിനാചരണവും, അക്ഷരജ്വാല തെളിയിക്കലും സംഘടിപ്പിച്ചു

പെരുംതുരുത്ത് : കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപക ദിനമായ സെപ്റ്റംബർ 14 കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഗ്രന്ഥശാലാ ദിനമായി ആചരിച്ചു. ലൈബ്രറികളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി ഗ്രന്ഥശാലകളുടെ ജനാധിപത്യ സംവിധാനത്തെ തകർക്കാനുള്ള നീക്കത്തിനെതിരെ പെരുംതുരുത്ത് പ്രഭാത് ലൈബ്രറിയുടെ നേതൃത്വത്തിൽ ഗ്രന്ഥശാലാ സംരക്ഷണ സദസ്സും,അക്ഷര ജ്വാല തെളിയിക്കലും സംഘടിപ്പിച്ചു. കല്ലറ (വൈക്കം) ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അമ്പിളി മനോജ്‌ ഉത്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ്‌ വി ഡി ശശി അധ്യക്ഷതവഹിച്ചു. സെക്രട്ടറി സതീഷ് കുമാർ യോഗത്തിന് സ്വാഗതം […]

Continue Reading

തിരുവല്ലയില്‍ അമിത വേഗത്തിലെത്തിയ കാര്‍ വഴിയോര കച്ചവടക്കാരനെ ഇടിച്ച്‌ തെറിപ്പിച്ചു

പത്തനംതിട്ട: തിരുവല്ലയിലെ പുളികീഴില്‍ അമിത വേഗത്തിലെത്തിയ കാര്‍ വഴിയോര കച്ചവടക്കാരനെ ഇടിച്ച്‌ തെറിപ്പിച്ചു. തമിഴ്നാട് സ്വദേശിക്കാണ് അപകടത്തില്‍ ഗുരുതര പരിക്കേറ്റത്. ഇടിച്ച്‌ തെറിപ്പിച്ച കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ മദ്യപിച്ചിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതേസമയം ഇന്നലെ ചേര്‍ത്തലയില്‍ ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിക്ക് പിന്നില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ നിരവധി പേര്‍ക്ക് പരിക്കേറ്റു. ദേശീയ പാതയില്‍ ചേര്‍ത്തല അര്‍ത്തുങ്കല്‍ ബൈപ്പാസ് ജംഗ്ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ ആലപ്പുഴ മെഡിക്കല്‍ […]

Continue Reading

സമഗ്ര തെങ്ങ് കൃഷി വികസന പദ്ധതി

കടുത്തുരുത്തി ഗ്രാമപഞ്ചായത്ത്‌ ജനകീയസൂത്രണം 2023 24 സമഗ്ര തെങ്ങ് കൃഷി വികസന പദ്ധതി, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൊക്കനട്ട് കൗൺസിൽ പദ്ധതി എന്നിവ പ്രകാരമുള്ള wct ഇനത്തിൽ പെട്ട തെങ്ങിൻ തൈകൾ കൃഷിഭവനിൽ വിതരണത്തിന് എത്തിയിട്ടുണ്ട്. ആവശ്യമുള്ളവർക്ക് തൈ ഒന്നിന് 25/-രൂപ നിരക്കിൽ വിതരണ ചെയ്യുന്നു. തൻ വർഷത്തെ കരം അടച്ച രസീതുമായി കൃഷിഭവനിൽ എത്തണമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

കറുകച്ചാൽ : യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെകൂടി പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി പെരുമ്പനച്ചി മാടപ്പള്ളി അമ്പലം ഭാഗത്ത് കിഴക്കേപുരക്കൽ വീട്ടിൽ അമ്പാടി എന്ന് വിളിക്കുന്ന വിഷ്ണു ഹരികുമാർ (23)എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് ഓഗസ്റ്റ് 29 ആം തീയതി രാത്രി 7:30 മണിയോടെ കറുകച്ചാൽ പച്ചിലമാക്കൽ ഭാഗത്ത് വഴിയിൽ നിൽക്കുകയായിരുന്ന യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വഴിയിൽ നിന്നിരുന്ന യുവാക്കളുമായി വാക്ക് തർക്കം ഉണ്ടാവുകയും, തുടർന്ന് ഇവർ […]

Continue Reading

കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടറെ തേടുന്നു

കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിയുടെ ഭാഗമായി ഒരു ഡോക്ടറെ കൂടി താൽക്കാലികമായി ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഉത്തരവായിട്ടുണ്ട്. ഇതിലേക്ക് 19.09.2023 ന് രാവിലെ 10.00 മണിക്ക് എം.ബി.ബി.എസ് ഡിഗ്രി TCMC രജിസ്ട്രേഷനുമുള്ള എല്ലാവർക്കും അസ്സൽ രേഖകൾ സഹിതം കടുത്തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ( മധുരവേലി) അഭിമുഖത്തിന് ഹാജരാകാവുന്നതാണ്.

Continue Reading

24-ാമത് ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും നവംബര്‍ 20 മുതല്‍ 26 വരെ തീയതികളില്‍

കോട്ടയം: കാര്‍ഷിക കേരളത്തിന്റെ ഉത്സവമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 24-ാമത് ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും നവംബര്‍ 20 മുതല്‍ 26 വരെ തീയതികളില്‍ നടത്തപ്പെടും. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് കാര്‍ഷിക മഹോത്സവം നടത്തപ്പെടുക. കാര്‍ഷിക മഹോത്സവത്തോടനുബന്ധിച്ച് കാര്‍ഷിക വിളപ്രദര്‍ശനം, പൊതുവിള പ്രദര്‍ശന മത്സരം, വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ കാര്‍ഷിക മത്സരങ്ങള്‍, വിജ്ഞാനദായക സെമിനാറുകള്‍, മുഖാമുഖം പരിപാടികള്‍, നയന മനോഹരമായ കലാസന്ധ്യകള്‍, […]

Continue Reading

വീടിന്റെ കതക് ചവിട്ടിപ്പൊളിച്ച്‌ അകത്ത് കടന്നു, വാക്കത്തി കൊണ്ട് യുവതിയെ വെട്ടി: പ്രതി അറസ്റ്റില്‍

ഇടുക്കി: യുവതിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഇടുക്കി നെടുങ്കണ്ടം മുണ്ടിയെരുമയിലാണ് സംഭവം. മുണ്ടിയെരുമ ദേവഗിരി സ്വദേശിയായ 21 കാരി ഗീതുവിനെയാണ് പാമ്ബാടുംപാറ സ്വദേശി കാളിവിലാസം വിജിത്ത് (22) വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ ഗീതുവിനെ തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് കതക് ചവിട്ടിപ്പൊളിച്ചാണ് പ്രതി അകത്ത് കടന്നത്. തുടര്‍ന്ന് ഇയാള്‍ യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ വാക്കത്തിയെടുത്ത് പെണ്‍കുട്ടിയുടെ കഴുത്തിന് നേരെ […]

Continue Reading

യാത്രക്കാര്‍ പണം നല്‍കാത്തതിനാല്‍ ട്രെയിനില്‍ പാമ്ബുകളെ തുറന്നുവിട്ട് പാമ്ബാട്ടികള്‍

കൊല്‍ക്കത്ത> ഓടുന്ന ട്രെയിനില്‍ പാമ്ബുകളെ തുറന്ന് വിട്ട് പാമ്ബാട്ടികളുടെ ഗുണ്ടായിസം. ഉത്തര്‍പ്രദേശിലെ മഹോബയ്ക്ക് സമീപം ചമ്ബല്‍ എക്സ്പ്രസിന്റെ ജനറല്‍ കോച്ചിലാണ് സംഭവം. യാത്രക്കാരോട് ആവശ്യപ്പെട്ട സംഭാവന നല്‍കാത്തതിനെ തുടര്‍ന്നാണ് പാമ്ബാട്ടികള്‍ പാമ്ബുകളെ കൂടയില്‍നിന്നു തുറന്നുവിട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിഭ്രാന്തരായ യാത്രക്കാര്‍ റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചെങ്കിലും അടുത്ത സ്റ്റേഷൻ എത്തുന്നതിനു മുൻപ് പാമ്ബാട്ടികള്‍ ട്രെയിനില്‍നിന്നു ചാടി രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Continue Reading