മലരിക്കലിൽ വീണ്ടും ആമ്പൽ വസന്തം

കോട്ടയം: മലരിക്കലിൽ അഴക് വിരിച്ച് വീണ്ടും ആമ്പൽ വസന്തം. നീണ്ടു കിടക്കുന്ന ഈ പാടത്തെ വിസ്മയ കാഴ്ച്ച കാണാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്. 2450 ഏക്കർ പാടശേഖരങ്ങളിലായിട്ടാണ് ആമ്പൽ വിരിഞ്ഞ് നിൽക്കുന്നത്. വേമ്പനാട് കായലിനോട് ചേർന്നുള്ള തിരുവാർപ്പ് പഞ്ചായത്തിലാണ് ഇതുള്ളത്. ജില്ലാ കളക്ടർ ജോൺ വി സാമുവേൽ മലരിക്കൽ ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തു. രാവിലെ 6 മുതൽ 10 വരെയാണ് ആമ്പൽ വസന്തം കാണാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. വള്ളത്തിൽ പോയി ആമ്പൽ ഭംഗി ആസ്വദിക്കുകയും പൂക്കൾ പറിക്കാനും […]

Continue Reading

അരുവിക്ക് നടുവിലായി ഒരു ക്ഷേത്രം; റീൽസിലൂടെ വൈറലായതോടെ സഞ്ചാരികളുടെ ഒഴുക്ക്

കോട്ടയം: ഏറ്റുമാനൂരിനടുത്തുള്ള കാണക്കാരിക്ക് സമീപമുള്ള കളത്തൂരിൽ അരുവിക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് അരുവിക്കൽ ശ്രീ ശിവ സുബ്രമഹ്‌ണ്യ സ്വാമി ക്ഷേത്രം. എല്ലാവർക്കും സുരക്ഷിതമായി ഇറങ്ങാൻ സാധിക്കുന്ന വെള്ളച്ചാട്ടമാണ് അരുവിക്കൽ ക്ഷേത്രത്തിനു സമീപമുള്ളത്. സോഷ്യൽ മീഡിയയിലെ റീൽസ് വഴി കണ്ട് ജില്ലക്ക് അകത്തു നിന്നും പുറത്തു നിന്നും നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. പ്രകൃതി ഭംഗി ആസ്വദിക്കാനും കൂടിയാണ് ആളുകൾ ഇവിടെ എത്തുന്നത്.

Continue Reading

ഹിമാലയത്തിൽ 4800 മീറ്റർ ഉയരം താണ്ടി എട്ടാം ക്ലാസ്സുകാരി

ചേർത്തല: ചേർത്തല സ്വദേശിനിയായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹിമാലയ പർവ്വതത്തിൽ 4800 മീറ്റർ ഉയരം താണ്ടി. ഷൈൻ വർഗീസ് – പ്രീതി ദമ്പതികളുടെ മകൾ അന്നാ മേരിയാണ് ഈ ദൗത്യത്തിന് ഇറങ്ങിയത്. ചേർത്തല സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയാണ് അന്നാ മേരി. പിതാവിനൊപ്പമാണ് പർവ്വതാരോഹണ ദൗത്യത്തിനായി പുറപ്പെട്ടത്. 8 സംസ്ഥാനങ്ങളിൽ നിന്നുള്ള 13 പേരടങ്ങുന്ന സംഘം ഏജൻസി മുഖേനെയാണ് യാത്ര പുറപ്പെട്ടത്. രാത്രി ടെന്റ് കെട്ടിയായിരുന്നു ഉറങ്ങിയിരുന്നത്. ലഖു ഭക്ഷണങ്ങൾ കയ്യിൽ കരുതിയിരുന്നു. മഞ്ഞ് ഉരുകിയ […]

Continue Reading

75 ൻ്റെ നിറവിൽ അക്ഷരനഗരി

കോട്ടയം: പടിഞ്ഞാറു വേമ്പനാട്ട് കായലും കിഴക്ക് മലനിരകളുമായിട്ടുള്ള കേരളത്തിന്റെ അക്ഷരനഗരിയായ കോട്ടയത്തിനു ഇന്ന് 75 വയസ്. രാഷ്ട്രീയത്തിലും സാമൂഹ്യ സാംസ്‌കാരിക രംഗത്തും കോട്ടയത്തിനു പാരമ്പര്യമുണ്ട്. അയിത്തത്തിനെതിരെ ഗാന്ധിജിയുടെയും ശ്രീനാരായണഗുരുവിന്റെയും 603 ദിവസം നീണ്ടു നിന്ന വൈക്കം സത്യാഗ്രഹ സമരം നടന്നതും കോട്ടയത്തു തന്നെ.

Continue Reading

കൊല്ലത്ത് ഇടിമിന്നലേറ്റ് ഗൃഹോപകരണങ്ങൾ കത്തി നശിച്ചു

കൊല്ലം: കൊല്ലം കടയ്ക്കൽ മണ്ണൂർ സ്വദേശി വേലായുധന്റെ വീടിനു ഇടിമിന്നലേറ്റു. മിന്നലേറ്റ് സ്വിച്ച് ബോർഡുകളും ഇലക്ട്രിക്ക് ഉപകരണങ്ങളും ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. ടി വി യും കത്തി നശിച്ചു. കഴിഞ്ഞ ദിവസം കൊല്ലത്ത് ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് ജോലിക്കാർ മരിച്ചു.

Continue Reading

കോട്ടയത്ത് പക്ഷിപ്പനി; കോഴി വിൽപ്പനയ്ക്ക് നിരോധനം

കോട്ടയം: മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കളക്ടർ വി. വിഘ്‌നേശ്വരി അറിയിച്ചു. കോഴികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോഴികളിൽ എച് 5 എൻ 1 കണ്ടെത്തിയത്. സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റര് ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കൊന്നൊടുക്കി ശാസ്ത്രീയമായി സംസ്കരിക്കും. ഒരു കിലോമീറ്റർ മുതൽ പത്ത് കൊലോമീറ്റർ വരെ ചുറ്റളവിലുള്ള മേഖല നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. നിരീക്ഷണ മേഖലയിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിലെ വാർഡുകളിൽ 7 […]

Continue Reading

തൃപ്പൂണിത്തുറ സ്‌ഫോടനം: ഒളിവിൽ പോയ ക്ഷേത്രം ഭാരവാഹികൾ കസ്റ്റഡിയിൽ

എറണാകുളം: തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് പടക്ക സംഭരണശാലയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒൻപതുപേർ കസ്റ്റഡിയിൽ. മൂന്നാറിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ഹിൽപാലസ് സ്റ്റേഷനിലെത്തിച്ചു. 45 ഓളം വീടുകളാണ് സ്‌ഫോടനത്തിൽ നശിച്ചത്. ഇതിൽ 10-ഓളം വീടുകൾ പൂർണമായും തകർന്നു. നേരത്തെ കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്.

Continue Reading

തൃപ്പൂണിത്തുറ സ്‌ഫോടനം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബങ്ങൾ ഹൈക്കോടതിയിലേയ്ക്ക്

കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവിൽ പടക്ക സംഭരണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബങ്ങൾ ഹൈക്കോടതിയെ സമീപിക്കുന്നു. സ്‌ഫോടനത്തിൽ 150 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നാണ് ആക്ഷൻ കമ്മിറ്റി വ്യക്തമാക്കുന്നത്. സ്‌ഫോടനത്തിൽ എട്ട് വീടുകളാണ് പൂർണമായും തകർന്നത്. നാൽപ്പത് വീടുകൾക്ക് ബലക്ഷയം സംഭവിച്ചു. വീട് തകർന്നവർക്കും മറ്റും ക്ഷേത്രക്കമ്മിറ്റി നഷ്ടപരിഹാരം നൽകണമെന്ന് കൗൺസിലർമാർ പറഞ്ഞു. തിങ്കളാഴ്‌ച രാവിലെ പത്തരയോടെയായിരുന്നു സ്ഫോടനമുണ്ടായത്. ഭൂമി കുലുക്കത്തിന് സമാനമായി പ്രദേശമാകെ കുലുങ്ങി. മൂന്നര കിലോമീറ്ററോളം ചുറ്റളവിൽ പ്രകമ്പനമുണ്ടായി.

Continue Reading

തല ചായ്ക്കാം സ്വസ്ഥമായി; തോട്ടം തൊഴിലാളികള്‍ക്ക് ‘സ്വപ്ന വീട്’ സമ്മാനിച്ച് ഉടമ

അടിസ്ഥാനസൗകര്യങ്ങളില്ലാതെ കുടുസുമുറികളില്‍ കഴിഞ്ഞ തോട്ടം തൊഴിലാളികള്‍ക്ക് സ്വപ്നവീട് സമ്മാനിച്ചിരിക്കുകയാണ് കൊല്ലത്തെ ഒരു തോട്ടം ഉടമ. തെന്മലയിലെ റിയ എസ്റ്റേറ്റ് ഉടമ ജി.എം.ജെ. തമ്പിയാണ് 26 വീടുകള്‍ നിര്‍മിച്ച് തൊഴിലാളികള്‍ക്ക് നല്‍കിയത്. സ്വന്തം പേരില്‍ അഞ്ചു സെന്‍റ് സ്ഥലവും മനോഹരമായ വീടും ലഭിച്ചതോടെ തൊഴിലാളികളുടെ വീടെന്ന സ്വപ്നം യാഥാർഥ്യമായി.

Continue Reading

കണ്ണൂര്‍ പഴയങ്ങാടി പാലത്തില്‍ പാചകവാതക ടാങ്കർ മറിഞ്ഞു; ഗതാഗതനിയന്ത്രണം

കണ്ണൂർ പഴയങ്ങാടി പാലത്തില്‍ പാചകവാതക ടാങ്കർ ലോറി മറിഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ മൂന്ന് വാഹനങ്ങളില്‍ ഇടിച്ചാണ് മറിഞ്ഞത്. യാത്രക്കാര്‍ക്ക് നിസാരപരുക്കേറ്റു. അപകടത്തെ തുടര്‍ന്ന് വളപട്ടണം – പഴയങ്ങാടി റോഡില്‍ ഗതാഗതം മുടങ്ങി. വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റും. വൈകിട്ടോടെ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാനാവൂ.

Continue Reading