സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി

കടുത്തുരുത്തി: സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി. വിദ്യാർത്ഥി കൺസഷൻ ലഭിക്കുന്നതിനുള്ള പ്രായപരിധി 27 ആക്കി പുതുക്കി നിശ്ചയിച്ചു. നേരത്തെ പ്രായപരിധി 25 ആക്കികൊണ്ട് കെഎസ്ആർടിസി ഉത്തരവിറക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വിദ്യാർത്ഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഗണിച്ചാണ് കെഎസ്ആർടിസി പ്രായപരിധി പുനർ നിശ്ചയിച്ചത്. ഇതു സംബന്ധിച്ച് വിദ്യാർത്ഥി സംഘടനകൾ ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കഴിഞ്ഞ വർഷമാണ് കെഎസ്ആർടിസിയിൽ വിദ്യാ‌ർത്ഥി കൺസഷൻ നൽകുന്നതിനുള്ള പ്രായപരിധി […]

Continue Reading

വീടിന്റെ കതക് ചവിട്ടിപ്പൊളിച്ച്‌ അകത്ത് കടന്നു, വാക്കത്തി കൊണ്ട് യുവതിയെ വെട്ടി: പ്രതി അറസ്റ്റില്‍

ഇടുക്കി: യുവതിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഇടുക്കി നെടുങ്കണ്ടം മുണ്ടിയെരുമയിലാണ് സംഭവം. മുണ്ടിയെരുമ ദേവഗിരി സ്വദേശിയായ 21 കാരി ഗീതുവിനെയാണ് പാമ്ബാടുംപാറ സ്വദേശി കാളിവിലാസം വിജിത്ത് (22) വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ ഗീതുവിനെ തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് കതക് ചവിട്ടിപ്പൊളിച്ചാണ് പ്രതി അകത്ത് കടന്നത്. തുടര്‍ന്ന് ഇയാള്‍ യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ വാക്കത്തിയെടുത്ത് പെണ്‍കുട്ടിയുടെ കഴുത്തിന് നേരെ […]

Continue Reading

വർക്കലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തിരുവനന്തപുരം: വർക്കലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വട്ടപ്ലാമൂടിനടുത്ത് ഇന്ന് വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ ബഹളം വെച്ചതോടെ ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയത് വൻ ദുരന്തം ഒഴിവാക്കി. ചിലക്കൂർ സ്വദേശി റിയാസിന്റെ കാറിന് ആണ് തീപ്പിടിച്ചത്. കാറിന്റെ മുൻഭാഗം കത്തി നശിച്ചു. ഫയർ ഫോഴ്സ് എത്തി തീയണച്ചു.

Continue Reading

മാസപ്പടി എന്ന് പേരിട്ടുള്ള പ്രചാരണം പ്രത്യേക മനോനിലയുടെ ഭാഗം; മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസപ്പടി എന്ന് പേരിട്ടുള്ള പ്രചാരണം പ്രത്യേക മനോനിലയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. മകള്‍ നടത്തിയത് സംരംഭക എന്ന നിലയിലുള്ള ഇടപാടുകളാണ്. നികുതി റിട്ടേണ്‍ തുക എങ്ങനെ കള്ളപ്പണമാകുമെന്ന് ചോദിച്ച മുഖ്യമന്ത്രി നടന്നതെല്ലാം നിയമപരമായ ഇടപാടുകളായിരുന്നെന്നും കൂട്ടിച്ചേർത്തു. മാസപ്പടി എന്ന പേരിട്ടുള്ള ആരോപണങ്ങള്‍ അപവാദ പ്രചാരണത്തിന്റെ ആവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വേട്ടയാടലിന്റെ മറ്റൊരു മുഖമാണിതെന്ന് […]

Continue Reading

പത്താംക്ലാസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയില്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പ്രിയരഞ്ജന്‍ പിടിയില്‍. തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കൊല ആസൂത്രിതമായി നടത്തിയതാണെന്ന് പൊലീസ് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന്‍ മദ്യപിച്ച് ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിലെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം മുതല്‍ റൂറല്‍ എസ് പിയുടെ നേതൃത്വത്തില്‍ പ്രതിക്കുവേണ്ടി തെരച്ചില്‍ വ്യാപകമാക്കിയിരുന്നു. നാല് സ്‌ക്വാഡുകളായി തിരിഞ്ഞാണ് പ്രിയരഞ്ജനായി […]

Continue Reading

ഉമ്മന്‍ചാണ്ടിയെ വ്യാജ ആരോപണങ്ങളുടെ പേരില്‍ ക്രൂരമായി വേട്ടയാടിയവര്‍ മാപ്പുപറയണം : ഷാഫി പറമ്ബില്‍ എംഎല്‍എ

തിരുവവനന്തപുരം: വ്യാജ ആരോപണങ്ങളുടെ പേരില്‍ ഉമ്മന്‍ചാണ്ടിയെ ക്രൂരമായി വേട്ടയാടിയവര്‍ മാപ്പുപറയണമെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ. സോളാര്‍ കേസിലെ ലൈംഗിക പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ടിന്‍മേല്‍ നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച അവതരിപ്പിക്കുകയായിരുന്നു ഷാഫി പറമ്ബില്‍. ഉമ്മന്‍ചാണ്ടിയോട് മാപ്പുപറഞ്ഞായിരിക്കണം മുഖ്യമന്ത്രി മറുപടി പറയേണ്ടത്. നട്ടാല്‍ കുരുക്കാത്ത പച്ചക്കള്ളം കൊണ്ട് ഉമ്മന്‍ചാണ്ടിയെ ക്രൂരമായി വേട്ടയാടി. നിയമസഭക്ക് അകത്ത് പോലും സിപിഎം വേട്ടയാടി. വിഎസ് അച്ചുതാനന്ദനെ പോലുള്ളവര്‍ ഹീനമായ ഭാഷയില്‍ വ്യക്തിഹത്യ നടത്തിയെന്നും ഷാഫി പറഞ്ഞു.

Continue Reading

സോളാര്‍ കേസ് ശില്പികളും പിതാക്കന്മാരും കോണ്‍ഗ്രസുകാരെന്ന് കെ ടി ജലീല്‍

തിരുവനന്തപുരം: സോളാര്‍ കേസ് ശില്പികളും പിതാക്കന്മാരും കോണ്‍ഗ്രസുകാരെന്ന് കെ ടി ജലീല്‍. സോളാര്‍ രക്തത്തില്‍ ഇടത് പക്ഷത്തിന് പങ്കില്ല. വ്യക്തിഹത്യയെ അനുകൂലിക്കുന്നവരല്ല ഇടതു പക്ഷം. ഏഷ്യാനെറ്റ് ന്യൂസ് അല്ലേ കത്ത് പുറത്ത് വിട്ടത്. ഉമ്മന്‍ ചാണ്ടി കേസ് കൊടുത്തത് ഏഷ്യാനെറ്റിന് എതിരായാണ്. 50 ലക്ഷം രൂപ കൊടുത്താണ് കത്ത് വാങ്ങിയതെന്ന് മറ്റൊരു മാധ്യമം ഇന്ന് റിപോര്‍ട്ട് ചെയ്തില്ലേ. സിബിഐ റിപ്പോര്‍ട്ടില്‍ എവിടെ എങ്കിലും ഇടതു പക്ഷ സര്‍ക്കാരിന്റെ പങ്കിനെ കുറിച്ച് ഒരു വാക്ക് ഉണ്ടോ? ഈ കേസ് […]

Continue Reading

വിശ്വാസ്യത ഇല്ലാത്ത ആരോപണത്തിന്റെ പേരിൽ അവഹേളനം നേരിടേണ്ടി വന്നു; ഇടതുപക്ഷം ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: വിശ്വാസ്യത ഇല്ലാത്ത ആരോപണത്തിന്റെ പേരിൽ ഉമ്മൻചാണ്ടി അവഹേളനം നേരിടേണ്ടി വന്നെന്ന് പ്രമേയം അവതരിപ്പിച്ച് ഷാഫി പറമ്പിൽ പറഞ്ഞു. വി എസ് അച്യുതാനന്ദൻ ഹീനമായ നിലയിൽ സഭയിൽ വ്യക്തിഹത്യ നടത്തി. പച്ചക്കള്ളങ്ങളുടെ ഗോപുരത്തിന്റെ മുകളിൽ ഇരുന്ന് കല്ലെറിഞ്ഞു. മുഖ്യമന്ത്രി മറുപടി പറയുമ്പോൾ ഉമ്മൻചാണ്ടിയോട് മാപ്പ് പറഞ്ഞ് സംസാരിച്ച് തുടങ്ങണം. കത്തിന് പുറത്താണ് ആരോപണങ്ങളുടെ കൂമ്പാരങ്ങൾ ഉയർത്തിയത്. മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും പങ്ക് ഇതിലുണ്ട്. ഇതിന്റെ ഭാഗമായ മാധ്യമങ്ങളും മാപ്പ് പറഞ്ഞിട്ടില്ല. തട്ടിപ്പുകാരിയുടെ കത്ത് ഉപയോഗിച്ചവർ മാപ്പ് പറയണം. […]

Continue Reading

വാളയാർ കേസ്; അന്വേഷണ സംഘത്തിൽ അഴിച്ചുപണി

പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണത്തിൽ തുടരന്വേഷണം നടത്തുന്ന സിബിഐ സംഘത്തിൽ അഴിച്ചുപണി. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ഉദ്യോഗസ്ഥരുടെ നിരീക്ഷണങ്ങൾ കൂടി കേസിൽ ഉപയോഗിക്കാനാണ് സിബിഐയുടെ തീരുമാനം.നേരത്തെ, അന്വേഷണത്തിന് മലയാളികളല്ലാത്ത ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. പുതിയ സംഘത്തെ നയിക്കുന്ന വനിത ഉദ്യോഗസ്ഥ ഒഴികെയുള്ളവരെ മാറ്റി സിബിഐ അഡീഷണൽ ഡയറക്ടർ ഉത്തരവിറക്കി. ഇതര സംസ്ഥാനത്ത് നിന്നുള്ള എസ്പി , ഡിവൈഎസ്പി എന്നിവരെ ഉൾപ്പടെ പുതിയ സംഘത്തിൽ നിയമിച്ചു.കേസിൽ സിബിഐയുടെ നുണപരിശോധന ഹർജിക്കെതിരെ പ്രതിഭാഗം തടസ്സ ഹർജി […]

Continue Reading

കൊല്ലത്ത് പിക്കപ്പ് ഓട്ടോ വഴിയാത്രക്കാരിയുടെ മുകളിലേക്ക് മറിഞ്ഞ് അപകടം; നാല് പേർക്ക് പരിക്ക്

കൊല്ലം: കടയ്ക്കൽ സ്വാമിമുക്കിൽ പിക്കപ്പ് ഓട്ടോ നിയന്ത്രണം വിട്ട് വഴിയാത്രക്കാരിയുടെ മുകളിലേക്ക് മറിഞ്ഞ് അപകടം. നാല് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഇർഫാൻ, ഒപ്പം ഉണ്ടായിരുന്ന അമ്മ റസീനബീവി, വഴിയാത്രക്കാരായ തങ്കമണി, ഗീതു എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം. കാഞ്ഞിരത്തിൻ മൂട് നിന്ന് കടയ്ക്കല്ലിലേക്ക് അമിത വേഗതയിൽ വന്ന പിക്കപ്പ് ഓട്ടോ, വളവിൽ വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് നടന്നുപോകുകയായിരുന്ന തൃക്കണ്ണാപുരം സ്വദേശി തങ്കമണിയുടെ […]

Continue Reading