ശബരിമല സ്വർണ മോക്ഷണം; കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

ശബരിമല സ്വർണ്ണ മോഷണ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദമുണ്ടായ ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കും. ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സ്വർണ്ണപ്പാളി വിവാ​​ദത്തിൽ നിയമസഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷത്തിനെ മുഖ്യമന്ത്രി വിമർശിച്ചു. 8:30ന് ഭരണപക്ഷത്തെ കക്ഷി നേതാക്കൾ എല്ലാം സ്പീക്കറുടെ അറിയിപ്പ് അനുസരിച്ച് എത്തി. അപ്പോഴാണ് ഞങ്ങൾ പങ്കെടുക്കുന്നില്ല ബഹിഷ്കരിക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചത്.

Continue Reading

മുഖ്യമന്ത്രി ഡൽഹിയിലേക്ക്; വെള്ളിയാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലേക്ക്. ഇന്ന് ഡൽഹിക്ക് യാത്ര തിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച നടത്തുന്നതിനാണ് യാത്ര. നാളെ രാവിലെ 11 ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച രാവിലെ 11 നാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടത്തുക. വയനാട് ദുരന്ത നിവാരണത്തിനായുള്ള ധനസഹായമാണ് കൂടിക്കാഴ്ചയുടെ പ്രധാന അജണ്ട.

Continue Reading

വീണ്ടും തിളങ്ങി നമ്മുടെ കെഎസ്ആര്‍ടിസി; ഇന്നലെ നേടിയത് ചരിത്രത്തിലെ ഏറ്റവും കൂടിയ രണ്ടാമത്തെ പ്രതിദിന കളക്ഷന്‍

ടിക്കറ്റ് വരുമാനത്തില്‍ ചരിത്രത്തിലെ ഉയര്‍ന്ന രണ്ടാമത്തെ പ്രതിദിന കളക്ഷനുമായി കെഎസ്ആര്‍ടിസി. 9 അരകോടിയിലേറെ രൂപയാണ് കഴിഞ്ഞ ദിവസത്തെ കളക്ഷന്‍. യാത്രക്കാര്‍ കെഎസ്ആര്‍ടിസിയെ തിരഞ്ഞെടുത്തതിന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നന്ദി അറിയിച്ചു. റെക്കോര്‍ഡ് നേട്ടത്തിനായി പരിശ്രമിച്ച എല്ലാ കെഎസ്ആര്‍ടിസി ജീവനക്കാരേയും അഭിനന്ദിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Continue Reading

കായികമേളയില്‍ ജേതാക്കളാകുന്ന ജില്ലയ്ക്ക് 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ്; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം:സം സ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജേതാക്കളാകുന്ന ജില്ലയ്ക്ക് 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനമായി നല്കാൻ സർക്കാർ. ശാസ്ത്രമേളയ്ക്ക് ഒരു കിലോ തൂക്കമുള്ള സ്വര്‍ണക്കപ്പ് നിര്‍മിക്കാന്‍ 1 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ കയ്യിൽ നിന്ന് ഒരു രൂപ വെച്ച് പിരിച്ചിരുന്നു. എന്നാല്‍ ഈ തുക ഇതുവരെ വിനിയോഗിച്ചിട്ടില്ല. ഈ വർഷം തിരുവനന്തപുരത്താണ് കായികമേള നടക്കുന്നത്.

Continue Reading

ഓപ്പറേഷൻ നംഖോര്‍; ദുൽഖർ സൽമാന്റെ വാഹനം വിട്ടു നൽകുന്നത് പരിഗണിക്കണമെന്ന് കസ്റ്റംസിനോട് ഹൈക്കോടതി

ഓപ്പറേഷന്‍ നംഖോറുമായി ബന്ധപ്പെട്ട കേസില്‍ ദുല്‍ഖര്‍ സല്‍മാന് താത്കാലിക ആശ്വാസം. വാഹനം വിട്ട് നല്‍കുന്നത് പരിഗണിക്കണമെന്ന് കസ്റ്റംസിനോട് ഹൈക്കോടതി. ദുല്‍ഖര്‍ അപേക്ഷ കൊടുക്കണമെന്നും 20 വര്‍ഷത്തെ വാഹനത്തിന്റെ വിവരങ്ങള്‍ ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ദുല്‍ഖറിനെതിരെ ശക്തമായ നിലപാടാണ്് കസ്റ്റംസ് കോടതിയില്‍ എടുത്തത്. കള്ളക്കടത്ത് വാഹനമാണെന്ന പ്രാഥമിക വിലയിരുത്തടിസ്ഥാനത്തിലാണ് ദുല്‍ഖറിന്റെ വാഹനം പിടിച്ചെടുത്തത്. ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങളായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്. ഇതില്‍ ഡിഫന്‍ഡര്‍ തിരികെ ആവശ്യപ്പെട്ടാണ് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Continue Reading

അഷ്ടമി മഹോത്സവത്തിന് ക്ഷേത്രനഗരി ഒരുങ്ങുന്നു

വൈക്കം: ക്ഷേത്രനഗരിയിൽ അഷ്ടമിക്ക് കേളികൊട്ടുയരുന്നു. ഡിസംബർ 1 നാണു ക്ഷേത്രത്തിൽ അഷ്ടമി മഹോത്സവത്തിന് കൊടിയേറുന്നത്. തന്ത്രിമാരുടെ കാർമ്മികത്വത്തിൽ രാവിലെ 6.30 നും 7.30 നും ഇടയിലാണ് കൊടിയേറ്റ്. നവംബർ 30 നു ആണ് കൊടിയേറ്ററിയിപ്പ്. ഡിസംബർ 12 നു ആണ് വൈക്കത്തഷ്ടമി. പുള്ളിസന്ധ്യവേല ഒക്ടോബർ 27, 29, 31, നവംബർ 2 തീയതികളിലാണ് നടക്കുക. വൈക്കം മഹാദേവ ക്ഷേത്രത്തിലെ മാർഗഴികലശം ഡിസംബർ 20 മുതൽ 29 വരെയാണ് നടക്കുക. കലശത്തിന്റെ ഭാഗമായ രുദ്രപൂജ ഡിസംബർ 30 നും […]

Continue Reading

കരാട്ടെ ഗ്രാൻഡ് മാസ്റ്റർ അത്ഭുതപ്പെടുത്തി ഡിഫറന്റ് ആർട് സെന്ററിലെ കുട്ടികൾ

തിരുവനന്തപുരം: ഇന്റർനാഷണൽ ഷോട്ടോക്കാൻ ഷോബുകാൻ കരാട്ടെ സംഘടനയുടെ സ്ഥാപകൻ ഗ്രാൻഡ് മാസ്റ്റർ കാൻചോ മസായാ കൊഹാമയെ അത്ഭുതപ്പെടുത്തി ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാർ. കരാട്ടെയുടെ ആദ്യമുറകളായ പഞ്ചും കിക്കും ബ്ലോക്കുമൊക്കെ ആത്മവിശ്വാസത്തോടെ അനായാസം ചെയ്താണ് കുട്ടികൾ കാൻചോ മസായോയെ അമ്പരപ്പിച്ചത്. ഡിഫറന്റ് ആർട് സെന്ററിൽ ആരംഭിച്ച കരാട്ടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

Continue Reading

സംസ്ഥാനത്ത് ബുധനാഴ്ച ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിയോട് കൂടിയ കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇടിയോട് കൂടിയ മഴക്കാണ്‌ സാധ്യത. 6 ജില്ലകൾക്ക് യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.

Continue Reading

രവീന്ദ്ര പുരസ്‌കാരം കെ എസ് ചിത്രയ്ക്ക്

കൊച്ചി: സംഗീത സംവിധായകൻ രവീന്ദ്രന്റെ സ്മരണാർഥം രവീന്ദ്രൻ മാസ്റ്റർ മ്യൂസിക്കൽ ട്രസ്റ്റ് ഏർപ്പെടുത്തിയ രവീന്ദ്രപുരസ്‌കാരം കേരളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയ്ക്ക്. 2025 നവംബർ 19 വൈകിട്ട് 6.30ന് എറണാകുളം പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ പുരസ്‌കാരം സമ്മാനിക്കും.

Continue Reading

കോട്ടയം പാതയിൽ 11 നു ട്രെയിനുകൾക്ക് നിയന്ത്രണം; മെമു റദ്ദാക്കി, ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടും

കോട്ടയം: കൊടൂരാറിനു കുറുകെയുള്ള റെയിൽ പാലത്തിലെ ഗർഡർ മാറ്റുന്നതിന്റെ ഭാഗമായി 11നു കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. 66310 കൊല്ലം – എറണാകുളം മെമു റദ്ദാക്കി. ഭാഗികമായി റദ്ദാക്കിയവ: ഗുരുവായൂർ – മധുര എക്സ്‌പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. മടക്ക യാത്ര കൊല്ലത്ത് നിന്നായിരിക്കും. കോട്ടയം – നിലമ്പൂർ റോഡ് എക്സ്‌പ്രസ് ഏറ്റുമാനൂരിൽ നിന്നാകും സർവീസ് ആരംഭിക്കുക.

Continue Reading