’53 ലക്ഷം ഭക്തര്‍ വരുന്നിടത്ത് 1000 ശുചിമുറികള്‍ കൊണ്ട് എന്ത് കാര്യം’; മണ്ഡലകാല ഒരുക്കങ്ങളില്‍ നിര്‍ദ്ദേശവുമായി ദേവസ്വം ബെഞ്ച്

ശബരിമല മണ്ഡലകാലത്തിന്റെ ഒരുക്കങ്ങളില്‍ നിര്‍ദ്ദേശവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്നും, ശുചിമുറികള്‍ വര്‍ധിപ്പിക്കണമെന്നുമാണ് നിര്‍ദേശം. മണ്ഡലകാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം. ശുചിമുറികളുടെ എണ്ണത്തിലാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്. 53 ലക്ഷം ഭക്തര്‍ വരുന്നിടത്ത് 1000 ശുചിമുറികള്‍ കൊണ്ട് എന്ത് കാര്യമാണ് ഉള്ളത്. അടുത്ത സീസണിലെങ്കിലും ഇത് വര്‍ധിപ്പിക്കാന്‍ നടപടി വേണമെന്ന് നിര്‍ദ്ദേശിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ ക്യൂവിന്റെ എണ്ണം കുറയ്‌ക്കേണ്ടി വരുമെന്നും കോടതി ഓര്‍മിപ്പിച്ചു.

Continue Reading

സ്‌കൂള്‍ കലോത്സവ വേദികളില്‍ നിന്ന് ലഭിച്ച അറിവും പ്രോത്സാഹനവും സിനിമ ലോകത്തേക്ക് വഴികാട്ടിയായി

വൈക്കം : നേടിയ കലകളുടെ അറിവുകള്‍ മറ്റുള്ളവര്‍ ആസ്വദിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് അത് വിജയകരമാകുന്നതെന്ന് സംവിധായകന്‍ തരുണ്‍മൂര്‍ത്തി പറഞ്ഞു. കലയുടെ പഠനം മത്സരങ്ങള്‍ക്ക് വേണ്ടി മാത്രമാകരുതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ കലോത്സവ മത്സരവേദികളില്‍ നിന്നും തനിക്ക് ലഭിച്ച അംഗീകാരവും പ്രോത്സാഹനവുമാണ് സിനിമ ലോകത്തേക്ക് കടന്ന് കയറാന്‍ വഴികാട്ടിയാതെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു. 64-ാമത് വൈക്കം ഉപജില്ലാ സ്‌കൂള്‍ കലോത്സവം സെന്റ് ലിറ്റില്‍ തെരേസാസ് ഗോള്‍സ് എച്ച്. എസ്. എസ് ല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ സ്‌കൂള്‍ […]

Continue Reading

കൊച്ചി നഗരം അനുഭവിച്ച വലിയ പ്രശ്നത്തിന് പരിഹാരം, 13 കോടി ചെലവിടാൻ സർക്കാരിന്റെ ഭരണാനുമതി

കൊച്ചി: കൊച്ചി നഗരത്തിന്റെയും നഗരത്തിലെത്തുന്ന ബസ് യാത്രക്കാരുടെയും കാത്തിരിപ്പിന് വിരാമമാകുന്നു. കാരിക്കാമുറിയിൽ 13കോടിരൂപ മുടക്കിൽ നിർമ്മിക്കുന്ന ബസ് സ്റ്റാൻഡിന്റെ രൂപരേഖയും വിശദമായപ്ലാനും തയ്യാറായി. പദ്ധതിക്കുള്ള ഭരണാനുമതി ലഭിച്ചാൽ ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഭരണാനുമതി ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കെ എസ് ആർ ടി സി ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ധനമന്ത്രി അറിയിച്ചു.

Continue Reading

മലയാളികളുടെ സഞ്ജു സാംസണ് ഇന്ന് 31ആം പിറന്നാള്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്ന് 31ആം പിറന്നാള്‍. മലയാളികളുടെ അഭിമാനതാരത്തിന് ആശംസകള്‍ നേരുകയാണ് കായികലോകവും ആരാധകരും. ടിനു യോഹന്നാനും എസ് ശ്രീശാന്തിനും ശേഷം കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് തിരുവനന്തപുരം സ്വദേശിയായ സഞ്ജു സാംസണ്‍. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുമായുള്ള ഉജ്ജ്വല പ്രകടനങ്ങള്‍ 2014ല്‍ സഞ്ജുവിനെ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ എത്തിച്ചു. എന്നാല്‍ അരങ്ങേറ്റ മത്സരം കളിക്കാനായത് 2015ല്‍ സിംബാബ്‌വെക്കെതിരെയായിരുന്നു. ഇന്ന് സഞ്ജു ഇന്ത്യന്‍ ടീമില്‍ ഒരു പതിറ്റാണ്ട് […]

Continue Reading

എറണാകുളം- ബം​ഗളൂരു വന്ദേഭാരത് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

കൊച്ചി: എറണാകുളം- ബം​ഗളൂരു വന്ദേഭാരത് ട്രെയിനിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ട്രെയിൻ സർവീസ് നാളെ ആരംഭിക്കും. 26652 എറണാകുളം-ബംഗളൂരു വന്ദേ ഭാരത് (26652 ) എസി ചെയർ കാറിന് (സിസി) 1,615 രൂപയും എക്സിക്യൂട്ടീവ് ചെയർ ചെയർ കാറിന് (ഇസി) 2,980 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കാറ്ററിംഗ് ചാർജുകളും ഇതിൽ ഉൾപ്പെടുന്നു. നവംബർ എട്ടിനാണ് പുതിയ വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാ​ഗ് ഓഫ് ചെയ്തത്. എറണാകുളം ജങ്ഷൻ- കെഎസ്ആർ ബംഗളൂരു ട്രെയിൻ കേരളത്തിലേക്കുള്ള […]

Continue Reading

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9, 11 തീയതികളിൽ

തിരുവനന്തപുരം. തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിൽ ആയാണ് നടത്തുന്നത്. ഡിസംബർ 9,11 തീയതികളിലും വോട്ടെണ്ണൽ ഡിസംബർ 13നാണ്. സംസ്ഥാനത്ത് പെരുമാറ്റ ചട്ടം നിലവിൽ വന്നു. രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഷാജഹാൻ ആണ് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ,കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9നും തൃശൂർ, വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഡിസംബർ 11നാണ് തിരഞ്ഞെടുപ്പ്. നവംബർ […]

Continue Reading

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് 12 മണിയ്‌ക്ക്, വൻ ആത്മവിശ്വാസത്തിൽ മുന്നണികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ 1199 തദ്ദേശ സ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകും. ആകെ 23,576 വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എം. ഷാജഹാൻ നടത്തും. പ്രഖ്യാപനം വന്നാലുടൻ തങ്ങളുടെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിടാനാണ് ഇടതുപക്ഷം തീരുമാനിച്ചിരിക്കുന്നത്. അതേസമയം അന്തിമ സ്ഥാനാർത്ഥി പട്ടിക ഇന്ന് പൂർത്തിയാക്കുമെന്നാണ് കോൺഗ്രസടക്കം യു‌ഡിഎഫ് കക്ഷികളിൽ നിന്നുള്ള സൂചന. തിരുവനന്തപുരം നഗരസഭയടക്കം പിടിക്കാനും മൂന്നിരട്ടി സീറ്റുകൾ നേടാനുമാണ് ബിജെപി ശ്രമം. എൻഡിഎ സംസ്ഥാനത്ത് നാലിരട്ടി സീറ്റുകൾ ഇത്തവണ […]

Continue Reading

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് ഇന്ന് തുടക്കം; കിരീടം തിരിച്ചുപിടിക്കാൻ പാലക്കാട്

പാലക്കാട്: ശാസ്ത്രഭാവിയെക്കുറിച്ച് പുതുതലമുറയുടെ ചിന്തകൾ ഏതു ദിശയിലാണെന്നു വെളിപ്പെടുത്തുന്ന നാലു പകലുകൾക്ക് പാലക്കാട്ട് വെള്ളിയാഴ്ച തിരി തെളിയുന്നു. ഇനി ഇവിടെ ശാസ്ത്രചിന്തകളും അറിവുകളും മാറ്റുരയ്ക്കും. വെള്ളിയാഴ്ച വൈകീട്ട് 4.30-ന് പ്രധാനവേദിയായ ഗവ. മോയൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാകും. മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യാതിഥിയാകും. 500 പേരാണ് മത്സരത്തിൽ പങ്കെടുക്കാനെത്തുക. ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിതശാസ്ത്ര, ഐടി, പ്രവൃത്തിപരിചയ, വിഎച്ച്എസ്‌സി എക്‌സ്‌പോ എന്നീ […]

Continue Reading

ശബരിമല മണ്ഡല – മകരവിളക്ക്; 800 KSRTC ബസുകൾ സർവീസ് നടത്തും

ശബരിമല മണ്ഡല – മകരവിളക്ക് വിളക്ക്, മൂന്നു ഘട്ടങ്ങളിലായി KSRTC 800 ബസുകൾ സർവീസ് നടത്തും. ആദ്യ ഘട്ടത്തിൽ 467 ഉം രണ്ടാം ഘട്ടത്തിൽ 502 ഉം ബസ്സുകൾ സർവീസ് നടത്തും. മകരവിളക്ക് വരുന്ന മൂന്നാം ഘട്ടത്തിൽ 800 ബസുകൾ സർവീസ് നടത്തും. സർവീസുകൾ നിശ്ചയിച്ചു ഉത്തരവ് പുറത്ത്. KSRTC സി.എം.ഡി യാണ് ഉത്തരവിറക്കിയത്. ക്ഷേത്രങ്ങളിൽ നിന്നും പ്രത്യേക സർവീസ് നടത്തണമെന്നും നിർദ്ദേശം. ഓൺലൈൻ ബുക്കിംഗ് സൗകര്യം വിപുലപ്പെടുത്താനും തീരുമാനം. KSRTC ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നു കണ്ടെത്താൻ […]

Continue Reading

ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം പ്രതിയാണ് കെ എസ് ബൈജു. ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണപ്പാളികൾ കൊടുക്കുന്ന സമയത്ത് തിരുവാഭരണം കമ്മീഷ്‌ണർ ആയ കെ എസ് ബൈജു അവിടെ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘം തെളിവടക്കം കണ്ടെത്തി സ്ഥിരീകരിച്ചു. തിരുവാഭരണം ഭരണിപാത്രം സംരക്ഷണ നിയമങ്ങളൊന്നും തന്നെ കഴിഞ്ഞ 15 വർഷങ്ങളായി പിൻതുടരുന്നില്ലാ എന്ന് കണ്ടെത്തി.

Continue Reading