പാചകവാതക വില വീണ്ടും വർധിപ്പിച്ചു

ന്യൂഡൽഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിച്ചു . സിലിണ്ടറിന് 209 രൂപയാണ് വില വർധിപ്പിച്ചത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. പുതിയ വില അനുസരിച്ച് കൊച്ചിയിൽ ഒരു സിലിണ്ടറിൻ്റെ വില 1747.50 രൂപയാണ്.

Continue Reading

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. വരും മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് നിലവില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അറബിക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദം രാത്രിയോടെ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ – ഗോവ തീരത്തിന് സമീപം രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമര്‍ദം […]

Continue Reading

ഊട്ടി കൂനൂരിൽ ടൂറിസ്റ്റ് ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 8 മരണം

ചെന്നൈ: ഊട്ടി കൂനൂർ മരപ്പാലത്തിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് കൊക്കയിലേക്ക് അപകടം. എട്ടു പേർ മരിച്ചു. വി.നിതിൻ (15), എസ്.ബേബികല (36), എസ്.മുരുഗേശൻ (65), പി.മുപ്പിഡത്തേ (67), ആർ.കൗസല്യ (29) എന്നിവരാണു മരിച്ചത്. മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. 50 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ബസിൽ 55 പേരുണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ 30ലധികം പേരെ കൂനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 4 പേരുടെ നില ഗുരുതരമാണ്. ഊട്ടിയിൽനിന്നു തിരിച്ചുവരികയായിരുന്ന ബസിൽ തെങ്കാശി സ്വദേശികളാണ് യാത്ര cheythirunnat. […]

Continue Reading

ആറാംക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒളിവില്‍ പോയ പ്രതി പിടിയില്‍

മലപ്പുറം: കൊണ്ടോട്ടിയില്‍, ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടിയതിന് ആറാംക്ലാസുകാരനെ ആക്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ സല്‍മാന്‍ അന്‍സാരിയാണ് തേഞ്ഞിപ്പലം പൊലീസിന്‍റെ പിടിയിലായത്. കുട്ടി ടയര്‍ ഉരുട്ടിക്കളിക്കുമ്ബോള്‍ ഇയാളുടെ ദേഹത്ത് മുട്ടിയെന്നാരോപിച്ച്‌ ഇയാള്‍ കുട്ടിയെ ഭിത്തിയില്‍ ചേര്‍ത്തു നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ അശ്വിന്‍ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സെപ്റ്റംബര്‍ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അശ്വിന്‍റെ കഴുത്തിനടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ അയല്‍വാസികൂടിയാണ് സല്‍മാന്‍ അന്‍സാരി. സംഭവത്തിന് ശേഷം ഇയാള്‍ […]

Continue Reading

ഹോംനേഴ്‌സിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍ ഒന്നാം പ്രതിക്ക് ജീവപര്യന്തം

കാസര്‍കോഡ്: കാസര്‍കോട് ചെറുവത്തൂരില്‍ ഹോം നേഴ്‌സിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍ പ്രതികള്‍ക്ക് കോടതി ശിക്ഷവിധിച്ചു ഒന്നാം പ്രതി കണിച്ചിറ സ്വദേശി സതീശന് ജീവപര്യന്തവും രണ്ടാം പ്രതി മാഹി സ്വദേശി ബെന്നിക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷയുമാണ് കോടതി വിധിച്ചത്. കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2014 സെപ്റ്റംബര്‍ 12നാണ് ഒളവറ സ്വദേശി രജനിയെ കൊന്ന് കുഴിച്ചുമൂടിയത്. ചെറുവത്തൂരിലെ ഹോം നഴ്‌സിങ് സ്ഥാപന നടത്തിപ്പുകാരിയും തൃക്കരിപ്പൂര്‍ ഒളവറ സ്വദേശിയുമായ രജനി കൊല്ലപ്പെടുന്നത് 2014 സെപ്റ്റംബര്‍ […]

Continue Reading

കൊച്ചിയിലെ വെള്ളക്കെട്ട്; കോര്‍പ്പറേഷന് ഹൈക്കോടതി വിമര്‍ശനം

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ കോർപ്പറേഷനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. വെള്ളക്കെട്ടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ തയ്യാറാകണം, വെള്ളക്കെട്ട് ഇല്ലെങ്കില്‍ അതിന്റെ ക്രെഡിറ്റ് കോര്‍പ്പറേഷന്‍ എടുക്കുമല്ലോയെന്നും ഹൈക്കോടതി ചോദിച്ചു. അഭിഭാഷകന്‍ ഹാജരാകാന്‍ വൈകിയതിന്റെ കാരണവും സിംഗിള്‍ ബെഞ്ച് തേടി. നഗരത്തിലുണ്ടാവുന്ന രൂക്ഷമായ വെള്ളക്കെട്ട് സംബന്ധിച്ച് മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കൊച്ചി കോര്‍പ്പറേഷനോട്‌ ഹൈക്കോടതി നിർദേശിച്ചു. നഗരത്തില്‍ പലയിടത്തും തുടരുന്ന വെള്ളക്കെട്ട് സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റിസ് […]

Continue Reading

വൈദ്യുതി ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് കെഎസ്ഇബി കെഎസ്ആര്‍ടിസി ഡിപ്പോയുടെ ഫ്യൂസ് ഊരി

തമ്പാനൂര്‍ : വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാല്‍ തമ്ബാനൂര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയുടെ ഫ്യൂസ് ഊരി കെഎസ്‌ഇബി. 41,000 രൂപ കുടിശിക അടയ്ക്കാനുണ്ടായിരുന്നുവെന്ന് കെഎസ്‌ഇബി അറിയിച്ചു.ഫ്യൂസ് ഊരിയത് ഡിപ്പോയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു അരമണിക്കൂറോളം കെഎസ്‌ആര്‍ടിസി ഡിപ്പോ ഇരുട്ടിലായി. തുടര്‍ന്ന് വൈദ്യതി ബന്ധം പുനഃസ്ഥാപിച്ചു. റിസര്‍വേഷന്‍ ഉള്‍പ്പെടയുള്ളവ തടസത്തിലായി. മന്നറിയിപ്പില്ലാതെയാണ് ഫ്യൂസ് ഊരിയതെന്ന് കെസ്‌ആര്‍ടിസി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവം വിവാദമായതിന് പിന്നാലെ കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ എത്തി വൈദ്യതി ബന്ധം പുനഃസ്ഥാപിച്ചു.വിസയുമായി ബന്ധപ്പെട്ട് കൂടുതല്‍ നടപടി ഉണ്ടായേക്കാം.

Continue Reading

കോഴിക്കോട് സൗത്ത് ബീച്ചില്‍ നീലത്തിമിംഗലത്തിന്റെ ജഡം അടിഞ്ഞു

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം നീലത്തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. അഴുകിയ നിലയിലാണ് ജഡം കരയ്ക്കടിഞ്ഞത്.പതിനഞ്ച് അടിയോളം നീളമുണ്ട്. മത്സ്യത്തൊഴിലാളികളാണ് കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ നീലത്തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്. ശക്തമായ തിരയില്‍ പിന്നീട് കരയ്ക്കടിയുകയായിരുന്നു. കരയ്ക്കടിഞ്ഞ നീലത്തിമിംഗലത്തെ കാണാൻ നിരവധി നാട്ടുകാര്‍ സ്ഥലത്തെത്തുന്നുണ്ട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ എട്ടരയോടെയാണ് നീലത്തിമിംഗലത്തിന്റെ ജഡം കണ്ടെതെന്ന് ലെെഫ് ഗാര്‍ഡ് പറഞ്ഞു. വെള്ളത്തില്‍ പൊങ്ങിക്കിടന്ന ജഡം പിന്നീട് കരയ്ക്കടിയുകയായിരുന്നു. കപ്പല്‍ തട്ടിയോ അസുഖം ബാധിച്ചോ ആയിരിക്കാം […]

Continue Reading

പോലീസ് സ്റ്റേഷനുനേരെ ബിയര്‍ കുപ്പിയെറിഞ്ഞ സംഭവം: ഒരാള്‍ പിടിയില്‍

നേമം: നരുവാമൂട് പോലീസ് സ്റ്റേഷനുനേരെ ബിയര്‍ കുപ്പിയെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയില്‍. പള്ളിച്ചല്‍ തോട്ടില്‍കര വിജയഭവനില്‍ വിശാഖാ(അച്ചു-19)ണ് പിടിയിലായത്. ബുധനാഴ്ച വൈകിട്ട് ആറരയ്ക്കാണ് സംഭവം. നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് കുപ്പി എറിഞ്ഞത്. പോലീസ് ജീപ്പിന്റെ രണ്ട് ഗ്ലാസുകളും തകര്‍ന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ശബ്ദംകേട്ട് ഓടിയെത്തിയെങ്കിലും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Continue Reading

വധശ്രമത്തിന് പരാതി നല്‍കി നടന്‍ മോഹന്‍ ശര്‍മ്മ

ചെന്നൈ; തനിക്ക് നേരെ ക്രൂരമായ ആക്രമണം നടന്നതായി നടന്‍ മോഹന്‍ ശര്‍മ്മ. ചെന്നൈയിലാണ് ഇദ്ദേഹം താമസിക്കുന്നത്. ചെന്നൈ ടി നഗറില്‍ നിന്നും ചെന്നൈ ചെട്ട്‌പേട്ട് ഹാരിംഗ്ടണ്‍ റോഡിലെ തന്റെ വസതിയിലേക്ക് വരുമ്പോഴാണ് നടന്‍ ആക്രമിക്കപ്പെട്ടത്.ഒരുകാലത്ത് നായകനായും വില്ലനായും തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നിന്നിരുന്ന താരമാണ് മോഹന്‍ ശര്‍മ്മ. ഇപ്പോള്‍ സീരിയല്‍ രംഗത്ത് സജീവമാണ് താരം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് മോഹന്‍ ശര്‍മ്മ സംസാരിച്ചത്. നടന്റെ മൂക്കിനിടക്കം ഗുരുതരമായി പരിക്കേറ്റിരുന്നു. […]

Continue Reading