പിഴ നടപടികള്‍ കുറഞ്ഞതിനാല്‍ അസി. മോട്ടോര്‍ വാഹന ഇൻസ്പെക്ടര്‍ക്ക് സസ്‌പെൻഷൻ
കോഴിക്കോട്: പിഴ നടപടികളുടെ എണ്ണം കുറഞ്ഞെന്നു കാണിച്ച് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍ക്ക് സസ്‌പെൻഷൻ.ആലപ്പുഴ എൻഫോഴ്സ്മെന്റ് റീജനല്‍ ഓഫിസിലെ എ.എം.വി.ഐ രഥുൻ മോഹനെയാണ് സസ്പെൻഡ് ചെയ്തത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ എൻഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചതില്‍ യഥാക്രമം 200, 185 ഇ-ചലാനുകള്‍ മാത്രമേ തയാറാക്കിയുള്ളൂവെന്നും കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതായും അറിയിച്ചാണ് സസ്‌പെൻഷൻ. ഉന്നത ഉദ്യോഗസ്ഥന്റെ അനധികൃത നടപടിക്കെതിരെ കോടതിയെ സമീപിച്ചതിന്റെ പ്രതികാര നടപടിയാണ് രഥുൻ മോഹന്റെ സസ്പെൻഷൻ എന്നാണ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആക്ഷേപം. എ.എം.വി.ഐ രഥുൻ മോഹൻ 2023 ജനുവരി, ഫെബ്രുവരി, […]
Continue Reading