സത്യസന്ധവും ജനാധിപത്യപരവുമായ മാധ്യമപ്രവർത്തനത്തിന് കെ ജെ യു മാതൃകയാകണം: സി കെ ആശ എംഎൽഎ

വൈക്കം : സത്യസന്ധവും ജനാധിപത്യപരവുമായ മാധ്യമ പ്രവർത്തനം മാത്രമേ ജനങ്ങൾക്ക് ഗുണകരമാകൂ , അതിന് കേരള ജേർണലിസ്റ്റ് യൂണിയൻ മാതൃകയായി മാറണമെന്ന് സി കെ ആശ എംഎൽഎ പറഞ്ഞു. കോട്ടയം ജില്ലാ പ്രവർത്തക യോഗവും കെ ജെ യു സ്ഥാപക നേതാവും സംസ്ഥാന പ്രസിഡണ്ടുമായ യു. വിക്രമൻ അനുസ്മരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎൽഎ , പ്രാദേശിക മാധ്യമപ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പ്രയത്നിച്ചത് യു വിക്രമൻ ആണെന്നും മാധ്യമപ്രവർത്തകരുടെ യഥാർത്ഥ പ്രശ്നങ്ങൾ അദ്ദേഹം […]

Continue Reading

സ്വര്‍ണ്ണ വിലയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും വര്‍ദ്ധനവ്

കൊച്ചി :സംസ്ഥാനത്ത് സ്വര്‍ണവില ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം വീണ്ടും വര്‍ധിച്ചു. ശനിയാഴ്ച (07.10.2023) 2.15 മണിക്ക് ശേഷം ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 22 കാരറ്റിന് 320 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5315 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 42520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന്‍ 18 കാരറ്റിന് 280 രൂപയും […]

Continue Reading

വന്ദേ ഭാരതിന് വേണ്ടി ട്രെയിനുകള്‍ പിടിച്ചിടുന്നുവെന്ന പരാതി വ്യാപകം

ആലപ്പുഴ: എറണാകുളം – അമ്പലപ്പുഴ റൂട്ടിൽ വന്ദേ ഭാരതിന് വേണ്ടി ട്രെയിനുകള്‍ പിടിച്ചിടുന്നുവെന്ന പരാതിക്ക് ഉടനൊന്നും പരിഹാരത്തിന് സാധ്യതയില്ല. ഒരു ട്രാക്ക് മാത്രമുള്ള ഈ ഭാഗത്ത് പാത ഇരട്ടിപ്പിക്കൽ നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതാണ് കാരണം. അടുത്തിടെ പാത ഇരട്ടിപ്പിക്കലിന് അനുമതി ലഭിച്ച തുറവൂര്‍ – അമ്പലപ്പുഴ റൂട്ടിൽ ഡിസംബറോടെ മാത്രമേ നിർമാണ ജോലികൾ തുടങ്ങാനാവൂവെന്ന് എഎം ആരിഫ് എംപി പറഞ്ഞു. ആലപ്പുഴ എറണാകുളം റൂട്ടിലെ യാത്രക്കാര്‍ക്ക് പാസഞ്ചർ ട്രെയിന്‍ ഉള്‍പ്പടെ വൈകുന്നത് മൂലം സമയത്ത് വീട്ടിലും ഓഫീസിലും […]

Continue Reading

തിരുവല്ലയില്‍ യുവതിയുടെ വീട് അടിച്ചു തകര്‍ത്ത സംഗം പിടിയില്‍:കാരണം പ്രേമനൈരാശ്യം

തിരുവല്ല: പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് യുവതിയുടെ വീട് അടിച്ച്‌ തകര്‍ത്തുവെന്ന് പരാതി. സംഭവം നടന്നത് തിരുവല്ല നിരണത്താണ്.പ്രണവ് സുരേഷ്(22), ജിതിന്‍(22), സി. ജിതിന്‍(19) എന്നിവരെ ഇതുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിട്ടുണ്ട്. പ്രണവ് സുരേഷ് കാപ്പാ കേസ് പ്രതിയാണ്. സംഭവം നടന്നത് വ്യാഴാഴ്ച്ച രാത്രി 12 മണിയോടെയായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രണവ് സുരേഷ് യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം മനസ്സിലാക്കിയ യുവതി അടുത്തിടെ പ്രണയത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ഫോണ്‍ […]

Continue Reading

അടിമാലിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

ഇടുക്കി: അടിമാലിയില്‍ 5.240 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ആലപ്പുഴ ചേര്‍ത്തല സ്വദേശി ചിറപ്പുറത്ത് കിരണ്‍ (21) ആണ് പിടിയിലായത്.പ്രതി സഞ്ചാരിച്ചിരുന്ന സ്വിഫ്റ്റ് കാറിന്റെ ഡിക്കിയില്‍ ബാഗില്‍ ഒളിപ്പിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവും മറ്റു ലഹരി വസ്തുക്കളുമുണ്ടായിരുന്നത്. വില്പനയ്‌ക്കായി എത്തിച്ച കഞ്ചാവാണ് പിടിക്കൂടിയത്. അതേസമയം കൊല്ലത്ത് 8 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. വാഹന പരിശോധനയ്‌ക്കിടെ ഇയാളുടെ സ്‌കൂട്ടറില്‍ നിന്നും 50 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. തുടര്‍ന്ന് യുവാവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് 8 കിലോ കഞ്ചാവ് […]

Continue Reading

രാഷ്ട്രീയ തടവുകാരെ ചേരിതിരിച്ച് പാര്‍പ്പിച്ച ജയിലിന്റെ നടപടി വിമര്‍ശിച്ച് ഹൈകോടതി

കൊച്ചി: ജയിലിനുള്ളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം വേണ്ടെന്ന് ഹൈക്കോടതി. ജയിലില്‍ വച്ച്‌ സിപിഐഎം പ്രവര്‍ത്തകനായ രവീന്ദ്രന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ആര്‍എസ്‌എസ് പ്രവര്‍ത്തകരെ വിട്ടയച്ച വിധിയിലാണ് കോടതിയുടെ പരാമര്‍ശം.രാഷ്ട്രീയ തടവുകാരെ ചേരിതിരിച്ച്‌ പാര്‍പ്പിച്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ നടപടിയെ വിമര്‍ശിച്ചായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ തടവുകാരെ വേര്‍തിരിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജയില്‍ പരിപാലനം സംബന്ധിച്ച കേരള പ്രിസണ്‍സ് ആന്‍ഡ് കറക്ഷന്‍ സര്‍വീസ് നിയമം കൃത്യമായി ജയിലുകളില്‍ നടപ്പിലാക്കാന്‍ ജയില്‍ ഡിജിപിയ്ക്കും കോടതി നിര്‍ദേശം നല്‍കി.

Continue Reading

പേടിക്കേണ്ട, ബാങ്കിൽ പണമുണ്ട്, ക്യാമ്പയിനൊരുങ്ങി സഹകരണവകുപ്പ്

തിരുവനന്തപുരം :സഹകരണ ബാങ്കുകൾക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നും നിക്ഷേപകരുടെ പണത്തിനു ആശങ്ക വേണ്ടെന്നും ബോധ്യപ്പെടുത്താൻ ക്യാമ്പയിൻ നടത്തുന്നു. ജില്ലാതലം മുതൽ വാർഡ് തലം വരെയാണ് ക്യാമ്പയിൻ. സഹകരണ മേഖലയിൽ സംശയത്തിന്റെ കരിനിഴൽ വീണിരിക്കുന്ന സാഹചര്യത്തിൽ സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഓൺ ലൈനിൽ വിളിച്ചുചേർത്ത ബാങ്ക് പ്രസിഡന്റ്‌ മാരുടെയും ഡയറക്ടർ മാരുടെയും യോഗത്തിലാണ് കമ്പയിൻ തീരുമാനമായത്. യോഗത്തിൽ പങ്കെടുത്തവരുടെ സംശയങ്ങളെല്ലാം മന്ത്രി കേൾക്കുകയുണ്ടായി. ബോധവൽക്കരണ ക്യാമ്പയിൻ സഹകരണവകുപ്പ് നേരിട്ട് ഏകോപിപ്പിക്കും. ജില്ലാതലത്തിൽ ഇത്തരം യോഗങ്ങൾക്ക് […]

Continue Reading

കൈക്കൂലി വാങ്ങിയ കേസില്‍ റവന്യൂ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ കേസില്‍ റവന്യൂ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആറ്റിപ്ര ഓഫീസിലെ റവന്യൂ ഇന്‍സപെക്ടര്‍ അരുണ്‍ കുമാറിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഫ്ളാറ്റിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി രണ്ടാഴ്ച മുമ്പാണ് പരാതിക്കാരനായ ആള്‍ അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് ഫ്ളാറ്റ് പരിശോധിക്കാനെത്തിയ റവന്യൂ ഇന്‍സ്പെക്ടര്‍ 2,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പണം തന്നാല്‍ നടപടികള്‍ വേഗത്തിലാക്കാമെന്നും ഇയാള്‍ പരാതിക്കാരനോടും ഭാര്യയോടും പറഞ്ഞു. തുക ഓഫീസിലെത്തിക്കണമെന്നായിരുന്നു ഇന്‍സ്പെക്ടര്‍ പറഞ്ഞിരുന്നത്. കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സില്‍ […]

Continue Reading

തിരുവനന്തപുരത്ത് സഹോദരന്റെ കുത്തേറ്റ് റിട്ടയേഡ് കെഎസ്ഇബി ജീവനക്കാരി മരിച്ചു

തിരുവനന്തപുരം: സഹോദരിയെ സഹോദരൻ കുത്തിക്കൊലപ്പെടുത്തി. റിട്ടയേര്‍ഡ് കെഎസ്‌ഇബി ജീവനക്കാരിയായ വിജയമ്മയെ ആണ് കൊലപ്പെടുത്തിയത്.സഹോദരനായ സുരേഷാണ് ഇവരെ കുത്തിക്കൊലപ്പെടുത്തിയത്. തിരുവനന്തപുരം കുമാരപുരത്ത് ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് സുരേഷെന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ മുൻപ് പലവട്ടം പൊലീസ് തന്നെ ഇടപെട്ട് മാനസികാരോഗ്യ കേന്ദ്രത്തിലടക്കം ചികിത്സയ്ക്ക് കൊണ്ടുപോയിരുന്നു. യാതൊരു പ്രകോപനമില്ലാതെയായിരുന്നു ആക്രമണം നടത്തിയതെന്നാണ് വിവരം. കുത്തേറ്റ വിജയമ്മയെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

Continue Reading

ശക്തമായ മഴ: ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില് പകര്ച്ചവ്യാധികള്ക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്.ദുരിതാശ്വാസ ക്യാമ്ബുകളെല്ലാം തന്നെ ആരോഗ്യ വകുപ്പിന്റെ നിര്ദേശങ്ങള് കൃത്യമായി പാലിക്കണം. ക്യാമ്ബിലാര്ക്കെങ്കിലും പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെങ്കില് മറ്റുള്ളവരുമായി സമ്ബര്ക്കത്തില് വരാതെ പാര്പ്പിക്കണം. ജീവിതശൈലീ രോഗമുള്ളവരേയും മറ്റസുഖബാധിതരേയും പ്രത്യേകം ശ്രദ്ധിക്കണം. അവര്ക്ക് മരുന്ന് മുടങ്ങരുത്. കുട്ടികള്, ഗര്ഭിണികള്, കിടപ്പ് രോഗികള് എന്നിവര്ക്ക് പ്രത്യേക കരുതല് വേണം. എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന് ഉള്പ്പെടെയുള്ള മരുന്നുകള് ഉറപ്പ് വരുത്തണം. […]

Continue Reading