ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത ; 3 ജില്ലകളിൽ യെല്ലോ അലേർട്

സംസ്ഥാനത്ത് തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന്‌ മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലം ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും നാളെ ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച […]

Continue Reading

ഹിന്ദു മഹാ സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: ഹിന്ദുധർമ്മ പരിഷത്തിന്റെ അഭിമുഖ്യത്തിൽ നടത്തുന്ന 12-ാമത് അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഇന്ന് തുടക്കമാകും. പുത്തരിക്കണ്ടം മൈതാനിയിലെ സ്വാമി സത്യാനന്ദ സരസ്വതി നഗറിലാണ് സമ്മേളനം നടക്കുന്നത് . ഏഴ് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ പൊതു സമ്മേളനങ്ങൾ , സെമിനാറുകൾ, ഹോമങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവ നടക്കും. ജനുവരി 7ന് രാവിലെ 11 മണിയ്‌ക്കാണ് ഉദ്ഘാടന സഭ. എഴുത്തുകാരിയും തിരുവിതാംകൂർ രാജകുടുംബാംഗവുമായ അശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായി അനന്തപുരി ഹിന്ദുമഹാസമ്മേളനം ഉദ്ഘാടനം ചെയ്യും. ഹിന്ദു ധർമ്മ പരിഷത്ത് ചെയർമാൻ ചെങ്കൽ […]

Continue Reading

സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; മാർഗ്ഗം തേടി ധന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ പുതിയ മാർഗം തേടി ധനവകുപ്പ്. അധിക വിഭവ സമാഹരണത്തിനാണ് ധനവകുപ്പിന്റെ പുതിയ നീക്കം. ഇതിനായി വിദ​ഗ്ധ സമിതിയെ നിയോ​ഗിച്ചുക്കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. അധിക വിഭവ സമാഹരണത്തിനായി 14 അംഗ സമിതിയെയാണ് സർക്കാർ നിയോ​ഗിച്ചിരിക്കുന്നത്. ജിഎസ്ടി നടപ്പിലാക്കിയ ശേഷം അധിക വിഭവ സമാഹരണത്തിനുള്ള മാര്‍ഗങ്ങൾ കുറവാണ്. സംസ്ഥാന ധനമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള സമിതിയില്‍ ദേശീയ തലത്തിലെ വിദ​ഗ്ധരെയും ഇതിന്റെ ഭാഗമാക്കിയിട്ടുണ്ട്.സാമൂഹിക മേഖലകളില്‍ ചിലവ് കൂടുതലാണെന്നും സർക്കാർ […]

Continue Reading

സ്വർണ്ണ വില ഇടിയുന്നു ..

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി സ്വർണ വിലയിൽ ഇടിവ് വരുന്നത് ഇത് മൂന്നാം ദിവസം.ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46400 ആണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത്. ഇന്നലെ സ്വർണത്തിന് 320 രൂപയാണ് കുറഞ്ഞത്. പുതുവർഷം ആരംഭിക്കുമ്പോൾ സ്വർണ വില പവന് 46,840 രൂപയായിരുന്നു. സ്വർണത്തിന് കൂടുതൽ വില ഇടിയുമെന്ന് പ്രതീക്ഷിക്കേണ്ടെന്നാണ് വിദ​ഗ്‍ധർ പറയുന്നത്.വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.

Continue Reading

ബിജെപി യിൽ അംഗത്വമെടുത്ത വൈദികനെതിരെ നടപടി

ബിജെപിയില്‍ അംഗത്വമെടുത്ത വൈദികനെതിരെ നടപടിയുമായി ഓര്‍ത്തഡോക്സ് സഭ.നിലക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ.ഷൈജു കുര്യനാണ് അംഗത്വം എടുത്തത്.അദ്ദേഹത്തെ ചുമതലകളിൽ നിന്ന് നീക്കി. ഫാ.ഷൈജുവിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ ഭദ്രാസന കൗണ്‍സില്‍ തീരുമാനം.

Continue Reading

ന്യൂനമർദ്ദം; ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട് . രണ്ട് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേർട്ട് നൽകിയിട്ടുള്ളത് . കോഴിക്കോട് ജില്ലയിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേ​ഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത ഉണ്ട്. വയനാട്, […]

Continue Reading

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പോരാട്ടം കടുക്കുന്നു ; ഇന്ന് ജനപ്രിയ ഇനങ്ങൾ വേദിയിൽ

കൊല്ലം:സ്കൂള്‍ കലോത്സവത്തിന്‍റെ ആദ്യദിനം പൂര്‍ത്തിയായപ്പോള്‍ ആവേശകരമായ പോരാട്ടമാണ് നടക്കുന്നത്. ആദ്യ ദിവസത്തെ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ കോഴിക്കോടും കണ്ണൂരും തൃശൂരുമാണ് മുന്നിൽ. പാലക്കാടും മലപ്പുറവും ആതിഥേയരായ കൊല്ലം ജില്ലയും തൊട്ടുപിന്നിലുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് അറുപത് ഇനങ്ങൾ വേദിയിലെത്തും. ഹൈസ്കൂൾ വിഭാഗം ഒപ്പനയും ഹയർ സെക്കൻഡറി വിഭാഗം നാടകവുമാണ് ഗ്ലാമർ ഇനങ്ങൾ. മൽസരങ്ങളുടെ സമയക്രമം പാലിക്കലാണ് സംഘാടകർ നേരിടുന്ന പ്രധാന വെല്ലുവിളി. കഴിഞ്ഞ ദിവസം ചില വേദികളിൽ മത്സരങ്ങൾ വൈകിയതുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിരുന്നു. […]

Continue Reading

കോൺഗസ് നേതൃ യോഗം ഇന്ന് ഡൽഹിയിൽ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പും ഭാരത് ന്യായ് യാത്രയുടെ ഒരുക്കങ്ങളും വിലയിരുത്താൻ എഐസിസി നേതൃയോഗം ഇന്ന് ഡൽഹിയിൽ ചേരും. സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജനം, സ്ഥാനാർത്ഥി നിർണ്ണയം എന്നിവയും യോഗത്തിൽ ചർച്ചയാവും. എഐസിസി ഭാരവാഹികൾക്ക് പുറമെ പിസിസി അധ്യക്ഷൻമാർ നിയമസഭാ കക്ഷി നേതാക്കൾ എന്നിവരും യോഗത്തിൽ പങ്കെടുക്കും. സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് പുറമേ കേരളത്തിൽ നിന്നുള്ള മഹാരാഷ്ട്രയുടെ ചുമതലയുള്ള പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല, നിയമസഭാ കക്ഷി നേതാവ് വി.ഡി. സതീശൻ എന്നിവർ യോഗത്തിൽ പങ്കെടുക്കും. അതേസമയം […]

Continue Reading

മന്ത്രി സജി ചെറിയന്റെ വാക്കുകൾ ക്രൈസ്തവ സമൂഹത്തെ വേദനിപ്പിച്ചു ;ഇത്ര അപമാനിച്ച പ്രസ്താവന ഉണ്ടായിട്ടില്ലെന്ന് മാർ ജോസഫ് പാംപ്ലാനി

കണ്ണൂർ: ബിഷപ്പുമാർക്ക് എതിരായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ക്രൈസ്തവ സമൂഹത്തെ വേദനിപ്പിച്ചെന്നു തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സമീപകാലത്തു ക്രൈസ്തവ സമൂഹത്തെ ഇത്ര അപമാനിച്ച പ്രസ്താവനയുണ്ടായിട്ടില്ലെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. സജി ചെറിയാന്റെ വാക്കുകൾ ക്രൈസ്തവ സമൂഹം ദുഃഖത്തോടെയാണു കേട്ടത്. ക്രൈസ്തവ സമൂഹത്തെ ഇത്രകണ്ട് അപമാനിച്ച പ്രസ്താവന സമീപകാലത്തു വേറെയാരും നടത്തിയിട്ടില്ല.

Continue Reading

പ്രസംഗത്തിനിടയിൽ മോദിയുടെ ഗ്യാരണ്ടി ; വികസനങ്ങൾ എണ്ണി പറഞ്ഞ് പ്രധാന മന്ത്രി

തൃശ്ശൂര്‍: ‘മോദി ഗ്യാരന്റി’ യില്‍ ഊന്നി കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ പറഞ്ഞു പ്രധാന മന്ത്രി നരേന്ദ്ര മോദി. സ്ത്രീകള്‍ക്കായും സാധാരണക്കാർക്കായും ചെയ്ത അടിസ്ഥാന സൗകര്യ വികസനങ്ങൾ പറഞ്ഞാണ് മോദി തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അനൗദ്യോഗിക തുടക്കം കുറിച്ചത്. ഇപ്പോള്‍ നാട്ടില്‍ മുഴുവന്‍ ചര്‍ച്ച മോദിയുടെ ഉറപ്പിനെ കുറിച്ചാണ്. പത്ത് വര്‍ഷത്തിനിടയില്‍ സ്ത്രീകളുടെ ജീവിതം സുഖകരമാക്കുന്നിതിനു വിവിധ പദ്ധതികള്‍ നടപ്പാക്കി. പത്ത് ലക്ഷം ഉജ്ജ്വല കണക്‌ഷനുകള്‍ നല്‍കി. 11 കോടി കുടുംബങ്ങളിലെ സഹോദരിമാര്‍ക്ക് കുടിവെള്ളം നല്‍കി. 12 […]

Continue Reading