സ്വർണ്ണ കിരീടം ചൂടി കണ്ണൂർ …
സംസ്ഥാന സ്കൂള്‍ കലോല്‍സവകിരീടം കണ്ണൂരിന്. ഇഞ്ചോടിഞ്ഞ് പോരാട്ടത്തില്‍ കോഴിക്കോടിനെ മറികടന്നു. കണ്ണൂരിന് 952 പോയിന്റ്, കോഴിക്കോടിന് 949പോയിന്റ്.
Continue ReadingNews Portal
സംസ്ഥാന സ്കൂള്‍ കലോല്‍സവകിരീടം കണ്ണൂരിന്. ഇഞ്ചോടിഞ്ഞ് പോരാട്ടത്തില്‍ കോഴിക്കോടിനെ മറികടന്നു. കണ്ണൂരിന് 952 പോയിന്റ്, കോഴിക്കോടിന് 949പോയിന്റ്.
Continue Readingപ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്. ഈ മാസം 17 ന് ഗുരുവായൂരിൽ എത്തിയേക്കും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കും. സംസ്ഥാന പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. കൊച്ചിയിൽ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും.
Continue Readingസംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
Continue Readingകെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നൽകുമെന്ന് ഹൈക്കോടതി. ആദ്യഗഡു പത്താം തിയതിക്ക് മുന്‍പും രണ്ടാമത്തേത് 20–ാം തിയതിക്ക് മുന്‍പും നല്‍കും.എല്ലാമാസവും പത്താം തിയതിക്കകം ശമ്പളം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്താണ് വിധി.
Continue Readingവീട്ടിലിരുന്ന് സ്വൈപ് ചെയ്ത് വൈദ്യുതിബിൽ അടയ്‌ക്കാം. മാർച്ചുമുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. മീറ്റർ റീഡർമാർ കാർഡ് സ്വൈപ്പിങ് മെഷീനുകളുമായി വീടുകളിലും സ്ഥാപനങ്ങളിലുമെത്തി പണം സ്വീകരിക്കും. ഉപയോക്താക്കൾക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും യുപിഐ പേമെന്റ് വഴിയും പണമടയ്‌ക്കാനാകും. സംസ്ഥാനത്ത് 1.35 കോടി വൈദ്യുതി ഉപയോക്താക്കളിൽ 60 ശതമാനവും ഓൺലൈനായാണ് പണമടയ്ക്കുന്നത്. ഗൂഗിൾ പേ, ഫോൺ പേ വഴിയാണ് കൂടുതൽ ഇടപാടുകളും. നിലവിലെ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാത്തവർക്കുകൂടി കെഎസ്ഇബി ഓഫീസുകളിൽ നേരിട്ടെത്താതെ പണം അടയ്‌ക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. കാനറ […]
Continue Readingതിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലകളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു……. ചൊവ്വാഴ്ച ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ബുധനാഴ്ച മഴ ശക്തമാകാനുള്ള സാധ്യത പരിഗണിച്ച് തീരവാസ മേഖലയിൽ താമസിക്കുന്നവർക്കും മലയോര […]
Continue Readingസംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. സ്വർണ കപ്പിനായി കോഴിക്കോടും കണ്ണൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോഴിക്കോടിന് 896 പോയിന്‍റാണുള്ളത്. കണ്ണൂരിന് 892ഉം. ഇന്ന് നടക്കുന്ന 10 മത്സരങ്ങളുടെയും പോയിന്റ് നില, ചാംപ്യൻ ജില്ലയെ തീരുമാനിക്കുന്നതിൽ നിർണായകമാകും. നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിൾ ജാസ് തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് വേദിയിൽ നടക്കുന്നത്. നിലവിൽ മൂന്നാം സ്ഥാനത്തെങ്കിലും സ്വർണക്കപ്പെന്ന സ്വപ്നം പാലക്കാട്ടെ കുട്ടികളും ഉപക്ഷിച്ചിട്ടില്ല. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ […]
Continue Readingഇടുക്കി : ഇടുക്കിയിൽ ചൊവ്വാഴ്ച എൽ ഡി എഫ് ഹർത്താൽ പ്രഖ്യാപിച്ചു. വ്യാപാരി വ്യവസായി സമിതി ചൊവ്വാഴ്ച ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ചതിനെതിരെയാണ് പ്രതിഷേധം.
Continue Readingആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ സംസ്ഥാനത്ത് ഓപ്പറേഷന്‍ അമൃത് (AMRITH- Antimicrobial Resistance Intervention For Total Health) എന്ന പേരില്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം പരിശോധനകള്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുജന പങ്കാളിത്തോടെയായിരിക്കും ഇത് നടപ്പിലാക്കുന്നത്. കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാര്‍മസികള്‍ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും വിവരം നല്‍കാവുന്നതാണ്. ഡ്രഗ്സ് കണ്‍ട്രോളര്‍ നിയോഗിക്കുന്ന പ്രത്യേക സ്‌ക്വാഡും ഈ രഹസ്യ ഓപ്പറേഷന്റെ ഭാഗമാകും. ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതിന്റെ വിവരങ്ങള്‍ കൃത്യമായി ഫാര്‍മസികള്‍ സൂക്ഷിക്കേണ്ടതാണ്. ‘ഡോക്ടറുടെ […]
Continue Readingസംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുക്ഷാമം പരിഹാരമില്ലാതെ തുടരുന്നു. കോട്ടയം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ പോലും കിട്ടാനില്ല. ഇന്‍സുലില്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലാണ് സാധാരണക്കാരായ രോഗികള്‍. മാസങ്ങള്‍ക്കുമുന്‍പ് ആവശ്യപ്പെട്ട മരുന്നുകള്‍പോലും ലഭ്യമായിട്ടില്ലെന്നാണ് അധികൃതരുെട വിശദീകരണം. കൂടുതൽ പേർക്ക് ആവശ്യമുള്ള ജീവിതശൈലി രോഗങ്ങളുടെ മരുന്നുകൾക്കാണ് ഏറ്റവും അധികം ക്ഷാമം.വർഷാവസാനം ആകുമ്പോൾ മരുന്നിന് ക്ഷാമം ഉണ്ടാകാറുള്ളതാണെന്നും അടിയന്തരമായി ആശുപത്രി ഫണ്ട് ഉപയോഗിച്ച് പുറത്തുനിന്ന് മരുന്നു വാങ്ങുന്നതിനുള്ള ശ്രമം നടത്തുന്നുണ്ടെന്നുമാണ് കോട്ടയം ജനറൽ ആശുപത്രിയുടെ വിശദീകരണം.
Continue Reading