5 വയസ് വരെയുള്ള കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളിമരുന്ന് വിതരണം ഒക്ടോബർ 12ന്

പോളിയോ വൈറസ് നിർമ്മാർജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ്‌ പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഒക്ടോബർ 12 ഞായറാഴ്ച്ച സംസ്ഥാനത്ത് നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. 5 വയസ്സിന് താഴെയുളള കുഞ്ഞുങ്ങൾക്കാണ് തുളളിമരുന്ന് നൽകുന്നത്. എല്ലാ രക്ഷാകർത്താക്കളും 5 വയസ്സുവരെയുളള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ തുളളിമരുന്ന് നൽകി പോളിയോ നിർമ്മാർജ്ജന തീവ്രയജ്ഞത്തിൽ പങ്കാളികളാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍ ഒക്ടോബർ 12-ന് രാവിലെ 8 മുതൽ വെെകുന്നേരം […]

Continue Reading

ശബരിമലയിലെ സ്വർണവും ചെമ്പു പാളിയും മറിച്ചു വിറ്റു, ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരൻ; ദേവസ്വം വിജിലൻസ് റിപ്പോർട്ട്

ശബരിമലയിലെ സ്വര്‍ണ്ണവും ചെമ്പ് പാളിയും മറിച്ചു വിറ്റുവെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. വില്‍പ്പന നടത്തിയത് ബാംഗ്ലൂരിലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അല്‍പ്പ സമയം മുന്‍പാണ് ഹൈക്കോടതിയില്‍ ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സ്വര്‍ണവും ചെമ്പുപാളികളും ബാംഗ്ലൂരില്‍ എത്തിച്ച് വില്‍പ്പന നടത്തിയതിന്റെ നിര്‍ണായക വിവരങ്ങള്‍ ദേവസ്വം വിജിലന്‍സിന് ലഭിച്ചു എന്നുള്ള കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വ്യക്തമാകുന്നു.

Continue Reading

മൂന്നാഴ്ചത്തെ ഗൾഫ് പര്യടനം; മുഖ്യമന്ത്രി പിണറായി വിജയന് അനുമതിയില്ല

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് അനുമതി തള്ളിയത്. വിവിധ ഘട്ടങ്ങളായി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രി അനുമതി തേടിയത്. ഒക്ടോബർ 16 ന് വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും യാത്ര തുടങ്ങാനായിരുന്നു മുഖ്യമന്ത്രി തീരുമാനിച്ചിരുന്നത്. ബഹ്റൈൻ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈറ്റ്, അബുദാബി എന്നീ രാജ്യങ്ങൾ സന്ദർശിക്കുമെന്നായിരുന്നു അറിയിപ്പ്.

Continue Reading

വഞ്ചിനാട് എക്‌സ്പ്രസിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കാൻ ഇടപെടും; ജോർജ് കുര്യൻ

കോട്ടയം: വഞ്ചിനാട് എക്സ്പ്രസ് ട്രെയിനിന് ഏറ്റുമാനൂരിൽ സ്റ്റോപ് അനുവദിക്കാൻ വേണ്ടി ശക്തമായ ഇടപെടൽ നടത്തുമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ അറിയിച്ചു. രാവിലെ തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകളുടെ അഭാവം മൂലം വലിയ ദുരിതമാണ് കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലെ യാത്രക്കാർ അനുഭവിക്കുന്നത്. ഏറ്റുമാനൂരും പരിസര പഞ്ചായത്തിലെയും നിരവധി യാത്രക്കാർ ഓഫിസ്, ആശുപത്രി ആവശ്യങ്ങൾക്കായി പുലർച്ചെ കിലോമീറ്ററുകളോളം സഞ്ചരിച്ച് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയിട്ടാണ് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നത്.

Continue Reading

പാലത്തിലൂടെ ഫോൺ ചെയ്തു നടന്ന വിദ്യാർഥിനി പെട്ടെന്ന് പുഴയിലേക്ക് എടുത്തു ചാടി

വൈക്കം: അക്കരപ്പാടം പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. വൈക്കം പാർത്ഥശേരി പ്രതാപന്റെ മകൾ പൂജ പി. പ്രതാപാണ് ( 17 ) മരിച്ചത്. അഗ്നിരക്ഷാ സേന ഒന്നരമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിൽ അക്കരപ്പാടം പാലത്തിന്റെ തെക്കുഭാഗത്തുനിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. പാലത്തിലൂടെ കുറെ സമയം ഫോൺ ചെയ്തു നടന്ന വിദ്യാർഥിനി, പിന്നീട് പാലത്തിന്റെ കൈവരിയിൽ നിന്നും മുവാറ്റുപുഴയാറിലേക്ക് എടുത്തു ചാടുകയായിരുന്നു. കുലശേഖരമംഗലം കൂട്ടുമ്മേൽ സ്കൂളിലെ ഹയർസെക്കണ്ടറി വിദ്യാർത്ഥിനിയാണ് പൂജ.

Continue Reading

പെരുവ – പിറവം റോഡിൽ കുഴികളടക്കുന്നതിനുള്ള അടിയന്തര അറ്റകുറ്റപണികൾ ഒക്ടോബർ 10, 11 തീയതികളിൽ നടപ്പാക്കും

കോട്ടയം : പെരുവ – പിറവം റോഡിലെ കുഴികളടച്ച് അപകടാവസ്ഥ പരിഹരിക്കുന്നതിനും, ഗതാഗത യോഗ്യമാക്കുന്നതിനുമുള്ള അറ്റകുറ്റപ്പണികൾ ഒക്ടോബർ 10, 11 തിയതികളിൽ നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചതായി അഡ്വ. മോൻസ് ജോസഫ് എം എൽ എ അറിയിച്ചു. ഒക്ടോബർ 9ന് വൈകീട്ട് പെരുവ ജംഗ്ഷൻ മുതൽ പിറവത്തേക്ക് റോഡ് നിർമാണത്തിന് മുന്നോടിയായുള്ള പ്രധാന ജോലികൾ ആരംഭിക്കുന്നതാണ്.

Continue Reading

സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 21 മുതല്‍; സഞ്ജു സാംസണ്‍ ബ്രാന്‍ഡ് അംബാസിഡര്‍

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ബ്രാന്‍ഡ് അംബാസിഡറായി സഞ്ജു വി സാംസണെ നിയമിച്ചു. ഒക്ടോബര്‍ 21 മുതല്‍ 28 വരെ തിരുവനന്തപുരത്ത് നടക്കും. ഒളിമ്പിക്‌സ് മാതൃകയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഒളിമ്പിക്‌സ് മാതൃകയിലുള്ള സംസ്ഥാന സ്‌കൂള്‍ കായിക മേള ഇത്തവണ നടത്തുന്നത്. സഞ്ജുവിന്റെ പ്രതികരണമുൾപ്പെടുന്ന വീഡിയോ മന്ത്രി പങ്കു വെച്ചിട്ടുണ്ട്.

Continue Reading

ശബരിമല സ്വർണ മോഷണത്തിൽ ബിജെപി പ്രതിഷേധം

സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറേറ്റുകളിലേക്ക് ബിജെപി പ്രതിഷേധം. അയ്യപ്പന്റെ സ്വത്ത് സർക്കാർ കൊള്ളയടിച്ചെന്ന് ആരോപിച്ചാണ് ബിജെപി പ്രതിഷേധം. കാസർകോടും കോഴിക്കോടും പാലക്കാടും ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമം നടത്തിയതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് സമരപരിപാടികൾ സംഘടിപ്പിക്കുന്നത്.

Continue Reading

ശബരിമല റോപ് വേ പദ്ധതി; കേന്ദ്ര സംഘം ശനിയാഴ്ച കേരളത്തിൽ

ശബരിമല റോപ് വേ പദ്ധതിയ്ക്കുള്ള അന്തിമ അനുമതി ഉടൻ. അന്തിമ അനുമതിക്കുള്ള കേന്ദ്ര സംഘം ശനിയാഴ്ച കേരളത്തിൽ എത്തി പദ്ധതി നടപ്പിലാക്കുന്ന സ്ഥലം സന്ദർശിക്കും. പമ്പ ഹിൽടോപ്പ് മുതൽ സന്നിധാനം പൊലീസ് ബാരക്ക് വരെയാണ് റോപ് വേ പ്രാവർത്തികമാക്കുക. നേരത്തെ ചേർന്ന കേന്ദ്ര വന്യജീവി ബോർഡ് തീരുമാനപ്രകാരമാണ് നടപടി. കേന്ദ്രസംഘത്തിന്റെ അന്തിമാനുമതി ലഭിക്കുന്നതോടെ റോപ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും. റോപ് വേ പദ്ധതി യാഥാർഥ്യമാകുന്നതോടെ ശബരിമലയിലേക്കുള്ള ചരക്കു നീക്കം എളുപ്പമാക്കാൻ കഴിയുമെന്ന ലക്ഷ്യത്തിലാണ് സർക്കാരും ദേവസ്വം […]

Continue Reading

കാൻസർ രോഗികൾക്ക് KSRTC ബസുകളിൽ ഇനി സൗജന്യയാത്ര: പ്രഖ്യാപനവുമായി ​മന്ത്രി ഗണേഷ് കുമാർ

സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ചികിത്സാ ആവശ്യത്തിന് പോകുന്ന കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ ഇനി സൗജന്യയാത്ര. നിയമസഭയിലാണ് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ ബസുകളിലും യാത്ര സൗജന്യമാണ്. ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് കാണിച്ച് പാസ് വാങ്ങി യാത്ര ചെയ്യാമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. യാത്ര തുടങ്ങുന്ന ഇടം മുതൽ ആശുപത്രിവരെ ആനുകൂല്യത്തിന് അർഹതയുണ്ട്.

Continue Reading