മഴ; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനതപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിനു പോകരുതെന്നും തീരദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Continue Reading

കരിപ്പൂർ അന്താരഷ്ട്ര വിമാന താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം

കനത്ത മഴയും മൂടൽ മഞ്ഞും മൂലം കരിപ്പൂർ അന്താരാഷ്ട്ര വിമാന താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. പ്രതികൂല കാലാവസ്ഥ മൂലമാണ് വിമാനങ്ങൾ വഴി തിരിച്ചു വിട്ടത്. ഉച്ചയോട് കൂടി സർവിസുകൾ പുനഃസ്ഥാപിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ വിമാന സെർവീസുകളുടെ നിയന്ത്രണം തുടർന്നും ഉണ്ടാകുമെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു. നിയന്ത്രണത്തെ തുടർന്ന് ദോഹയിലേക്കും ബെഹ്‌റയിലേക്കും ഏറെ വൈകിയാണ് വിമാനങ്ങൾ പുറപ്പെട്ടത്

Continue Reading

എസ് കെ പൊറ്റക്കാട് സ്മാരക പുരസ്‌കാരം കെ പി രാമനുണ്ണിക്ക്

തിരുവനന്തപുരം: കെ പി രാമനുണ്ണിയുടെ ‘ഹൈന്ദവം’ എന്ന കൃതിക്ക് എസ് കെ പൊറ്റക്കാട് സ്മാരക സമിതിയുടെ എസ് കെ പൊറ്റക്കാട് സ്മാരക പുരസ്‌കാരം ലഭിച്ചു. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

Continue Reading

ഇടവ മാസ പൂജക്കായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: ഇടവമാസ പൂജകൾക്കും പ്രതിഷ്ടാദിന ചടങ്ങുകൾക്കുമായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5 മണിക്ക് മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. 19 നു ആണ് പ്രതിഷ്ഠാ ദിന ചടങ്ങുകൾ നടക്കുന്നത്. അതോനോടനുബന്ധിച്ചുള്ള പൂജകളും കർമ്മങ്ങളും കഴിഞ്ഞതിനു ശേഷം രാത്രി ഹരിവരാസനം പാടി നടയടക്കും.

Continue Reading

ശുദ്ധജല വിതരണ പദ്ധതിയുമായി കെ എസ് ആർ ടി സി ; ലിറ്ററിന് 15 രൂപ

തിരുവനന്തപുരം: യാത്രക്കാർക്ക് ശുദ്ധജലം ഉറപ്പു വരുത്താൻ പുതിയ പദ്ധതിയുമായി കെ എസ് ആർ ടി സി. ഒരു ലിറ്ററിന് 15 രൂപ നിരക്കിലാണ് വിതരണം. സർക്കാർ സംരംഭമായ ഹില്ലി അക്വ യുമായി ചേർന്നാണ് പദ്ധതി നടത്തുന്നത്. കെ എസ് ആർ ടി സി സ്റ്റാന്റുകളിലും ശുദ്ധജലം ഉറപ്പാക്കും.

Continue Reading

ഇനി കൈയ്യിൽ കാശില്ലാതെയും യാത്ര ചെയ്യാം; ഡിജിറ്റലായി കൊച്ചി

കൊച്ചി: കൊച്ചി മെട്രോയുടെ ഫീഡർ ഓട്ടോകൾ ഡിജിറ്റലായി. ഡെബിറ്റ് , ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചും യൂപിഐ ആപ്പുകൾ ഉപയോഗിച്ചും ഇനി യാത്രക്കൂലി നൽകാം. കൊച്ചി വൺ കാർഡും ഉപയോഗിക്കാം. ഇതിനായി ഓട്ടോറിക്ഷകളിൽ പി.ഓ.എസ് മെഷീനുകൾ സജ്ജമാക്കി. സേവനങ്ങൾ ഇന്ന് മുതൽ പ്രാവർത്തികമാകും.

Continue Reading

കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് വേനൽമഴ തുടരും

സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് വേനൽമഴ തുടരാൻ സാധ്യത. ഇന്ന് ഉച്ചക്ക് ശേഷം വടക്കൻ മേഖലകളിലും മലയോര മേഖലകളിലും ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. വയനാട് ജില്ലയിൽ യെല്ലോ അലേർട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും നാളെ കനത്ത മഴക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലേർട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

ജൂലൈ 1 മുതൽ സംസ്ഥാനത്തെ കോളേജുകളിൽ 4 വർഷത്തെ ബിരുദ ക്ലാസുകൾ ആരംഭിക്കും

സംസ്ഥാനത്തെ കോളേജുകളിൽ 4 വർഷത്തെ ബിരുദ ക്ലാസുകൾ ജൂലൈ 1 മുതൽ ആരംഭിക്കും. ബിരുദ ഓർണേഴ്‌സ് കോഴ്‌സുകൾ നിലവിൽ വരുന്നതോടെ സംസ്ഥാനത്തെ കലാലയങ്ങളിൽ സമൂലമായ മാറ്റങ്ങൾ വരുമെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞത്. 4 വര്ഷം പൂർത്തിയാക്കുന്നവർക്ക് ഓർണേഴ്സും 3 വർഷം പൂർത്തിയാക്കുന്നവർക് ബിരുദവും ലഭിക്കും. ഓർണേഴ്‌സ് ലഭിക്കുന്നവർക്ക് പി ജി ഒരു വര്ഷം മതി. ജൂലൈ ആദ്യം തന്നെ ക്ലാസുകൾ തുടങ്ങുമെന്നാണ് മന്ത്രി ആർ. ബിന്ദു അറിയിച്ചത്.

Continue Reading

വിഷ്ണുപ്രിയ കൊലക്കേസ് ; ശ്യാംജിത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂർ : വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത് കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞു. ഇന്ന് ഉച്ചക്ക് ശേഷം ശിക്ഷ വിധിക്കും. പ്രണയ വൈരാഗ്യത്തിലാണ് വിഷ്ണുപ്രിയയെ ശ്യാംജിത് കൊലപ്പെടുത്തിയത്. 2022 ഒക്ടോബർ 22 നു ആയിരുന്നു സംഭവം നടന്നത്. കിടപ്പുമുറിയിൽ അതിക്രമിച്ചു കയറിയ ശ്യാംജിത് വിഷ്ണുപ്രിയയുടെ തലക്ക് അടിക്കുകയും കഴുത്തിന് കുത്തുകയും ചെയ്താണ് കൊലപ്പെടുത്തിയത്.

Continue Reading

മുടങ്ങി കിടന്ന ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് പുനരാരംഭിക്കും

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് പുനരാരംഭിക്കും. സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി എത്തണമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ ചേർന്ന യോഗത്തിലാണ് ഇന്ന് മുതൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ തീരുമാനം എടുത്തത്.കഴിഞ്ഞ 6 ദിവസമായി ഡ്രൈവിംഗ് ടെസ്റ്റുകൾ തടസ്സപ്പെട്ടിരിക്കുകയായിരുന്നു.

Continue Reading