കേരളത്തിലെ ബിരുദ പഠനം അടിമുടി മാറുന്നു

തിരുവനന്തപുരം: നാലു വർഷ ബിരുദ കോഴ്‌സുകളിൽ തിരഞ്ഞെടുത്ത വിഷയം പഠിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ മറ്റു വിഷയത്തിലേക്ക് മാറാൻ അവസരമുണ്ട്. രണ്ട് സെമസ്റ്റർ പൂർത്തിയായതിനു ശേഷം മാത്രമേ മാറാൻ പറ്റുകയുള്ളു. കോഴ്സിനിടെ ഒരു തവണയേ ഈ മാറ്റം അനുവദിക്കുകയുള്ളു. സയൻസ് വിഷയം മേജർ ആക്കിയെടുത്തവർക്ക് ആർട്സിലേക്കോ ഭാഷാ വിഷയങ്ങളിലേക്കോ മാറാം. മൈനർ വിഷയങ്ങളായി സംഗീതമോ സാഹിത്യമോ വിദേശഭാഷകളോ പഠിക്കാൻ സാധിക്കും

Continue Reading

സംസ്ഥാനത്ത് കടൽക്ഷോഭത്തിനു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയർന്ന കടൽക്ഷോഭത്തിനു സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റും മഴയുമായി മോശം കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത് അതുകൊണ്ട് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കേരള തീരത്തു നിന്ന് കടലിലേക്ക് പോകരുതെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ബീച്ചുകളിലേക്കുള്ള യാത്രയും വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Continue Reading

കേരള കലാമണ്ഡലത്തിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു

ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ പ്ലസ് വണ്ണിനുള്ള അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് വിജയിച്ചതും, 2024 ജൂൺ 1 നു 20 വയസ് കഴിയാത്തതുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷയും വിശദ വിവരങ്ങളും കലാമണ്ഡലം വെബ്‌സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 25 ആണ്. അപേക്ഷ രജിസ്ട്രാറുടെ പേരിൽ തപാലിൽ അയക്കണം. അപേക്ഷകർക്ക് അഭിമുഖ പരീക്ഷ ഉണ്ടായിരിക്കും. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് 2 വര്ഷം ഇളവു ലഭിക്കും.

Continue Reading

കോഴിക്കോട് വെസ്റ്റ് നൈൽ മരണം ; രോഗം സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. ബേപ്പൂർ സ്വദേശിനിയായ 13 വയസുള്ള പെൺകുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്തിരുന്നു. വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ പനി. ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇത് മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

Continue Reading

വിരലിനു പകരം നാവിനു ശസ്ത്രക്രിയ ചെയ്ത ഡോക്ടർക്ക് സസ്പെൻഷൻ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നാലു വയസുകാരിക്ക് അവയവം മാറി ശസ്ത്രക്രിയ ചെയ്ത ഡോക്ടർക്ക് സസ്പെൻഷൻ. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് കുറ്റം സമ്മതിച്ചിരുന്നു. കുട്ടിക്ക് നാവിനു പ്രശ്നം ഒന്നും ഇല്ലായിരുന്നു എന്നാണ് മാതാപിതാക്കൾ പറഞ്ഞത്. ഡി എം ഇ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോ. ബിജോൺ ജോൺസനെയാണ് സസ്‌പെൻഡ് ചെയ്തത്. കുട്ടിയുടെ വായുടെ ഭാഗത്ത് ചോര കണ്ട് നഴ്‌സുമാരോട് അന്വേഷിച്ചപ്പോഴാണ് വായിലാണ് ശസ്ത്രക്രിയ നടത്തിയത് എന്ന് അറഞ്ഞതെന്ന് കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

തലസ്ഥാനത്ത് കനത്ത മഴ, വെള്ളക്കെട്ട്; ജനങ്ങൾ ദുരിതത്തിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കനത്ത മഴയെത്തുടർന്ന് പല സ്ഥലങ്ങളിലും വ്യാപക വെള്ളക്കെട്ട്. കടകളിൽ വെള്ളം കയറിയത് വ്യാപാരികളെ ആശങ്കയിലാഴ്ത്തി. ഇന്നലെ ഉച്ച കഴിഞ്ഞ് പെയ്‌ത മഴയിലാണ് വെള്ളക്കെട്ട് ഉണ്ടായത്. ശനിയാഴ്ച മുതൽ മഴ കൂടുതൽ ശക്തമാക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 7 ജില്ലകളിൽ ഓറഞ്ച് അലെർട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലകളിൽ മഴ തുടർന്നുകൊണ്ടിരിക്കുകയാണ്.

Continue Reading

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്; 4 വയസുകാരിയുടെ അവയവം മാറ്റി ശസ്ത്രക്രിയ ചെയ്തു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറ്റി ശസ്ത്രക്രിയ ചെയ്തു. കയ്യുടെ ആറാം വിരലിനു ശസ്ത്രക്രിയ ചെയ്യാനെത്തിയ 4 വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ ചെയ്തത്. ചികിത്സാ പിഴവ് ആണെന്ന് മനസ്സിലാക്കിയ ഡോക്ടർമാർ മാപ്പ് പറഞ്ഞെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. പിന്നീട് മറ്റൊരു ശസ്ത്രക്രിയ ചെയ്താണ് കുട്ടിയുടെ ആറാം വിരൽ നീക്കം ചെയ്തത്.

Continue Reading

സ്കൂൾ ബസുകളുടെ പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന കർശനമാക്കിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ഫിറ്റ്നസ് ഉറപ്പ് വരുത്തി സ്റ്റിക്കർ ഒട്ടിച്ച വാഹനങ്ങൾ മാത്രമേ നിരത്തിലിറക്കാവൂ. അല്ലാത്ത പക്ഷം കടുത്ത നടപടി എടുക്കുന്നതാണ്. പരിശോധനയിൽ കണ്ടെത്തിയ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് നിർദ്ദേശം നൽകി.

Continue Reading

പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെ എസ് ആർ ടി സി

തിരുവനന്തപുരം: യാത്രക്കാർക്കു മെച്ചപ്പെട്ട സൗകര്യം ഒരുക്കുന്നതിന് വേണ്ടി ബസിൽ ലഘു ഭക്ഷണം നൽകാനുള്ള പദ്ധതി ആരംഭിക്കാനൊരുങ്ങി കെ എസ് ആർ ടി സി. ഇതിൻ്റെ ഭാഗമായി കെഎസ്ആർടിസി ബസ്സുകളിൽ ലഘു ഭക്ഷണം വിതരണം ചെയ്യുന്നതിനായി ലഘുഭക്ഷണം ഉൾപ്പെടെ ഷെൽഫുകൾ /വെൻഡിങ് മെഷീനുകൾ സ്ഥാപിച്ച് വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ള വരിൽ നിന്നും പദ്ധതി വിവരണവും നിർദേശങ്ങളും ക്ഷണിക്കുന്നുവെന്ന് കെ എസ് ആർ ടി സി അറിയിച്ചു.

Continue Reading

ഓപ്പറേഷൻ ആഗ്; സംസ്ഥാനത്ത് ഗുണ്ടാ ആക്രമണത്തിനെതിരെ പ്രത്യേക പരിശോധനയുമായി പോലീസ്

സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം വ്യാപകമായിരിക്കുകയാണ് . ഈ സാഹചര്യത്തിൽ ഓപ്പറേഷൻ ആഗ് എന്ന പേരിൽ പ്രത്യേക പരിശോധനയുമായി പോലീസ് രംഗത്തെത്തിയിട്ടുണ്ട്. പിടികിട്ടാപ്പുള്ളികൾ, കേസിൽ ഒളിവിൽകഴിയുന്നവർ തുടങ്ങിയ ആളുകളെ പിടിക്കാനാണ് ഓപ്പറേഷൻ ആഗിലുടെ പോലീസ് ലക്ഷ്യമിടുന്നത്. പുലർച്ചെ 4 മുതലാണ് പരിശോധന ആരംഭിച്ചത്.

Continue Reading