സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍ 27-ാം തീയതി വരെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 26ന് എറണാകുളം, കണ്ണൂര്‍ ജില്ലകളിലും 27ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 27ന് ഇടുക്കി […]

Continue Reading

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിനെ കസ്റ്റഡിയില്‍ വിട്ടു

ആലപ്പുഴ: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിനെ കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസത്തെ കസ്റ്റഡിയിലാണ് നിഖിലിനെ വിട്ടത്. നിഖിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. കേസില്‍ നിഖില്‍ തോമസിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട് നിന്ന് കൊട്ടാരക്കരയിലേക്ക് വരുമ്പോള്‍ കോട്ടയം ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് നിഖിലിനെ പിടികൂടിയത്. കേസെടുത്തത് മുതല്‍ ഒളിവില്‍ കഴിയുകയായിരുന്നു നിഖില്‍.

Continue Reading

മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം

പാലക്കാട്: മഹാരാജാസ് കോളേജിലെ വ്യാജ പ്രവർത്തിപരിചയ രേഖാ കേസിൽ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയ്ക്ക് ഉപാധികളോടെ ജാമ്യം. അഗളി പൊലീസ് രജിസ്റ്റർ ചെയ്ക കേസിലാണ് വിദ്യയ്ക്ക് ജാമ്യം ലഭിച്ചത്. കേരളം വിട്ട് പോകരുത്, പാസ്പോർട്ട് ഹാജരാക്കണം എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. രണ്ടാമത്തെ കേസിൽ വിദ്യയെ നീലേശ്വരം പൊലീസിന് കസ്റ്റഡിയിലെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ വിദ്യയെ നീലേശ്വരം പൊലീസ് […]

Continue Reading

ജുവനൈൽ ഹോമിൽ നിന്നും പതിനേഴ് വയസുള്ള നാല് കുട്ടികളെ കാണാതായി

കോഴിക്കോട്: വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ നിന്നും പതിനേഴ് വയസുള്ള നാല് കുട്ടികളെ കാണാതായി. ചേവായൂര്‍ ബോയ്‌സ് ഹോമില്‍നിന്നാണ് ഇന്നലെ രാത്രിയോടെയാണ് കുട്ടികള്‍ കടന്നുകളഞ്ഞത്. കാണാതായ നാലുകുട്ടികളില്‍ ഒരാള്‍ യുപി സ്വദേശിയാണ്. മറ്റ് മൂന്നുപേരും കേരളത്തില്‍നിന്നുള്ളവരാണ്. ജുവനൈൽ അധികൃതരുടെ പരാതിയില്‍ ചേവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെയാണ് കുട്ടികളെ ശ്രദ്ധയില്‍പ്പെട്ടതെന്ന് ബാലമന്ദിരം അധികൃതര്‍ അറിയിച്ചു. ഹോസ്റ്റലിലെ ശുചിമുറിയുടെ ഗ്രില്‍ പൊളിച്ചാണ് കുട്ടികള്‍ പുറത്ത് കടന്നത് എന്നാണ് പ്രാഥമീക നിഗമനം. ഡിസിപിയുടേയും മെഡിക്കല്‍ കോളേജ് എസിപിയുടേയും നേതൃത്വത്തിലാണ് […]

Continue Reading

ആവശ്യമെങ്കിൽ കെപിസിസി പ്രസിഡന്റ്‌ സ്ഥാനം ഒഴിയാമെന്ന് കെ. സുധാകരൻ

കൊച്ചി: മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതിയായതിന്റെ പശ്ചാത്തലത്തിൽ, ആവശ്യമെങ്കിൽ കെപിസിസി പ്രസിഡന്റ്‌ സ്ഥാനം ഒഴിയാമെന്ന് കെ. സുധാകരൻ. കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്ത് നിന്നും മാറി നിൽക്കുന്നതിനെ കുറിച്ച് ചർച്ച ചെയുന്നുണ്ട്. പാർട്ടിക്ക് ഹാനികരമാക്കുന്ന ഒന്നിനും താൻ തയ്യാറല്ല. അന്വേഷണം നേരിടുമെന്നും കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്നും സുധാകരൻ പ്രതികരിച്ചു. തട്ടിപ്പ് കേസിൽ കെ.സുധാകരന്റെ അറസ്റ്റ് ഇന്നലെയാണ് രേഖപ്പെടുത്തിയത്. ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ […]

Continue Reading

രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കൊല്ലത്ത് വെച്ച് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു

കൊല്ലം: രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇ.പി ജോർജ് കൊല്ലത്ത് വെച്ച് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രി 10.45 ഓടെ കൊല്ലം കല്ലുവാതുക്കലിലാണ് അപകടം സംഭവിച്ചത്. കെ.എസ്.ആർ.ടി.സി കോഴിക്കോട് ഫാസ്റ്റുമായി രാമമംഗലം പഞ്ചായത്തിന്റെ വാഹനം കല്ലുവാതുക്കൽ വെച്ചാണ് കൂട്ടിയിടിച്ചത്. സംഭവ സ്ഥലത്ത് വച്ചുതന്നെ ഇ.പി ജോർജ് മരിച്ചു. പ്രസിഡന്റിനൊപ്പം സഞ്ചരിച്ചിരുന്ന ഡ്രൈവർ ഉൾപ്പടെ പഞ്ചായത്ത് ജീവനക്കാരായ 3 പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. പാരിപ്പള്ളി ഗവ.ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം […]

Continue Reading

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസ് അറസ്റ്റിൽ

കോട്ടയം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്ഐ പുറത്താക്കിയ നിഖില്‍ തോമസിനെ അറസ്റ്റു ചെയ്തു. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസിലിരിക്കേയാണ് നിഖിലിനെ പൊലീസ് പിടികൂടിയത്. നിഖിലിന്റെ അച്ഛനെയും സഹോദരങ്ങളെയും സ്റ്റഷനില്‍ വിളിച്ചു വരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. നിഖിലിനെ രാത്രിതന്നെ കായംകുളം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.

Continue Reading

29മത് ബഷീർ ദിനം ജൂലൈ 5ന് വൈക്കം മുഹമ്മദ് ബഷിറിന്റെ ഓർമ്മകളുമായി ജന്മനാട് ഒരുങ്ങുന്നു

വൈക്കം:മലയാള സാഹിത്യ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമകളുമായി വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ 29-ാം മത് ചരമ വാർഷിക ദിനമായ ജൂലൈ 5 ബഷീർ ദിനമായി ആചാരിക്കുന്നു. ബഷീർ മൺമറഞ്ഞതിനു ശേഷം എല്ലാ വർഷവും ജന്മനാടായ തലയോലപ്പറമ്പിൽ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെയാണ് അനുസ്മരണ പരിപാടികൾ സമിതി സംഘടിപ്പിക്കുന്നത്. മലയാളത്തിലെ മുതിർന്ന എഴുത്തുകാർക്കും സാംസ്കാരിക പ്രവർത്തകർക്കും ബഷീറിന്റെ ജന്മനാടിന്റെ ഉപഹാരമായി ബഷീർ കൃതിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള ബഷീർ ബാല്യകാലസഖി പുരസ്കാരം കവിയും ഗാനരചിയതാവും ചലച്ചിത്ര […]

Continue Reading

കുറവിലങ്ങാട് ഡി പോൾ പബ്ലിക് സ്കൂളിൽ പാഠ്യേതര പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പ്രതിഭാ സംഗമവും നടത്തി

കുറവിലങ്ങാട് ഡി പോൾ പബ്ലിക് സ്കൂളിൽ പാഠ്യേതര പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പ്രതിഭാ സംഗമവും നടത്തി.കഴിഞ്ഞ അധ്യായനവർഷത്തിൽ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും പുരസ്കാരവിതരണവും ഈ അധ്യാന വർഷത്തെ പാഠ്യേതര പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഡിപോൾ പബ്ലിക് സ്കൂളിൽ നടന്നു. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് കരസ്ഥമാക്കിയ പൂർവ്വ വിദ്യാർഥിനി അഞ്ജലി ജോയി മുഖ്യ അതിഥിയായി .അഞ്ജലി ജോയിക്ക് സ്നേഹാദരവും പുരസ്കാരവും പ്രിൻസിപ്പൽ ഫാദർ സെബാസ്റ്റ്യൻ പൈനാപ്പിള്ളിൽ നൽകി.ഫാദർ ജോമോൻ […]

Continue Reading

പോക്സോ കേസിൽ ട്യൂഷൻ അധ്യാപിക അറസ്റ്റിൽ

തിരുവനന്തപുരം: പോക്സോ കേസിൽ ട്യൂഷൻ അധ്യാപിക അറസ്റ്റിലായി. പ്രായപൂർത്തിയാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. തിരുവനന്തപുരം സ്വദേശിയായ അധ്യാപികയെ കൊച്ചിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയായ പെൺകുട്ടിയെ ട്യൂഷൻ അധ്യാപിക പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാൽ പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം തനിക്കൊപ്പം വന്നതാണെന്നാണ് അധ്യാപിക പറയുന്നത്. സമാന കേസിൽ അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനിടെ അധ്യാപികയെ കാണാതാവുകയായിരുന്നു. അതിനിടെയാണ് […]

Continue Reading