ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ റേഷന്‍ കടകള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തിക്കും. കിറ്റുകള്‍ മുഴുവന്‍ എത്തിച്ചതായി ഭക്ഷ്യവകുപ്പ് അറിയിച്ചു. കിറ്റ് വിതരണം ഇന്ന് പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇതുവരെ പകുതിയോളം പേര്‍ക്ക് മാത്രമാണ് ഓണക്കിറ്റ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി വരെയുള്ള കണക്കു പ്രകാരം 2,59, 944 കിറ്റുകളാണ് വിതരണം ചെയ്തത്. ഇനി 3, 27,737 കാര്‍ഡ് ഉടമകള്‍ക്ക് കൂടി കിറ്റ് നല്‍കാനുണ്ട്. ക്ഷേമസ്ഥാപനങ്ങളിലെയും […]

Continue Reading

ഉത്രാടപ്പാച്ചിലിൽ മലയാളി; നാളെ തിരുവോണം

തിരുവനന്തപുരം: ഇന്ന് ഉത്രാടം. തിരുവോണത്തെ വരവേല്‍ക്കാനുള്ള അന്തിമ തയ്യാറെടുപ്പിലാണ് നാടും നഗരവും. ഓണവിപണി ലക്ഷ്യമിട്ടു വ്യാപാരികളും തയാറാണ്. കാണം വിറ്റും ഓണമുണ്ണാൻ മലയാളികൾ തയാറെടുക്കുമ്പോൾ വിപണികളിൽ തിരക്കേറും. ഉത്രാടപ്പാച്ചിലിൽ ഇന്നു വീഥികൾ ജനനിബിഡമാകും. സദ്യവട്ടത്തിനുളള പച്ചക്കറികൾ വാങ്ങാനാണു പ്രധാനമായും ജനം ഇന്നു നിരത്തിൽ ഇറങ്ങുക. ഉത്രാടത്തലേന്നായ ഇന്നലെയും പച്ചക്കറികൾ വാങ്ങാൻ തിരക്കോടു തിരക്കായിരുന്നു. ഉത്രാട ദിവസമായി ഇന്നു വസ്ത്ര വിപണിയിൽ കാര്യമായ തിരക്ക് ഉണ്ടാകുമെന്നാണു കണക്കുകൂട്ടൽ. ചെറുകിട കച്ചവടക്കാരും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപാരികളും വിപണി കൊഴുപ്പിക്കാൻ […]

Continue Reading

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി സമര്‍പ്പിച്ച്‌ കേരള ചലച്ചിത്ര അക്കാദമി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി സമര്‍പ്പിച്ച്‌ കേരള ചലച്ചിത്ര അക്കാദമിയും ചെയര്‍മാന്‍ രഞ്ജിത്തും. തങ്ങളുടെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ ഹര്‍ജി. അഭിഭാഷക അശ്വതി എം കെയാണ് തടസ ഹര്‍ജി ഫയല്‍ ചെയ്തത്. ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് നേരത്തെ ഹര്‍ജി നല്‍കിയത്. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് തടസ ഹര്‍ജി സമര്‍പ്പിച്ചത്. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ പക്ഷഭേദമുണ്ടെന്നും അവാര്‍ഡുകള്‍ […]

Continue Reading

കോഴിക്കോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്

കോഴിക്കോട്: മൂടാടിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത്. കോടിക്കലിൽ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ക്രൂയിസർ കാർ കെഎസ്ആർടിസി ബസ്സിൽ ഇടിച്ചാണ് അപകടം. പരിക്കേറ്റ സഫീറ (58), റസീന (37), നിഹ (12), ഫിദ (14), റീന (46), ബാബു (52), രാംദാസ് (54), സിർവിനിസ (50), അഫ്സത്ത് (41) തുടങ്ങിയവരെ മെഡിക്കൽ കോളജിലും സൗദ (45), മുസ്തഫ (17), റിക് സാന (18) […]

Continue Reading

പുതിയ റെയില്‍പാതകള്‍ നിര്‍മിക്കുമ്ബോള്‍ ലവല്‍ ക്രോസ് പാടില്ല : റെയില്‍വേ ബോര്‍ഡ്

പത്തനംതിട്ട: പുതിയ റെയില്‍പാതകള്‍ നിര്‍മിക്കുമ്ബോള്‍ ലവല്‍ ക്രോസുകള്‍ പാടില്ലെന്നു റെയില്‍വേ ബോര്‍ഡ് നിര്‍ദേശം. ലവല്‍ ക്രോസുകള്‍ ഒഴിവാക്കിയുള്ള രൂപരേഖകള്‍ വേണം പുതിയ പദ്ധതികള്‍ക്കായി തയാറാക്കണമെന്ന് റെയില്‍വേ ബോര്‍ഡ്.പാത മുറിച്ചു കടക്കേണ്ട സ്ഥലങ്ങളില്‍ മേല്‍പാലങ്ങളോ, അടിപ്പാതകളോ നിര്‍മിക്കണം. പാത ഇരട്ടിപ്പിക്കല്‍ പദ്ധതികളുടെ ഭാഗമായി കഴിയുന്നത്ര സ്ഥലങ്ങളില്‍ മേല്‍പാതകളോ അടിപ്പാതകളോ നിര്‍മിക്കണം. കേരളത്തില്‍ പാത ഇരട്ടിപ്പിക്കല്‍ പദ്ധതികളില്‍ ഈ നിബന്ധനകള്‍ നേരത്തെ പാലിക്കുന്നുണ്ടെന്നു റെയില്‍വേ അധികൃതര്‍ പറഞ്ഞു. ട്രെയിനുകളുടെ വേഗം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണു ലവല്‍ ക്രോസുകള്‍ ഒഴിവാക്കുന്നത്. പുതിയ […]

Continue Reading

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടത്തിൽ തീപിടുത്തം

തിരുവനന്തപുരം: നേമം വിക്ടറി സ്കൂൾ കെട്ടിടത്തിൽ തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. സ്റ്റെയറിന്റെ ഇരുവശത്തും, മുകൾഭാഗത്തും സൂക്ഷിച്ചിരുന്ന പുസ്തകങ്ങളിലും പേപ്പറുകളിലുമാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീ അണച്ചു. ആർക്കും ആളപായമില്ല. എന്നാൽ തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.

Continue Reading

നവവധുവിന്റെ മരണം; ആത്മഹത്യ കുറിപ്പ് കണ്ടെത്തി

തിരുവനന്തപുരം: അരുവിക്കരയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കുറിപ്പിൽ ആരോപിച്ചിട്ടുണ്ട്. ദുരൂഹത ആരോപിച്ച് രേഷ്മയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശി രേഷ്മയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. സംഭവ സമയത്ത് ഭർത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല. രാവിലെ വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് […]

Continue Reading

ശിവശക്തി പോയിന്റ് എന്ന് പേരിട്ടതില്‍ വിവാദം വേണ്ടെന്ന് ഐഎസ്ആർഓ ചെയർമാൻ

തിരുവനന്തപുരം: ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്ന് പേരിട്ടതില്‍ തനിക്ക് പ്രത്യേകം അഭിപ്രായം ഇല്ലെന്നും ഐഎസ്ആർഓ എസ് സോമനാഥ്. ‘വിവാദം സംസാരിക്കാന്‍ താല്‍പര്യമില്ല. പേരിടാനുള്ള അധികാരം രാജ്യത്തിനുണ്ട്. അവര്‍ പേരിടും. മുന്‍പും പല രാജ്യങ്ങളും പേരിട്ടിട്ടുണ്ട്. സ്വന്തം പേര് മോശമായി കേള്‍ക്കുന്നതില്‍ ആര്‍ക്കും താല്‍പ്പര്യം ഉണ്ടാകില്ല.’ സോമനാഥ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണ സംഭവിച്ച പരാജയമാണ് വിജയത്തിനുള്ള ആത്മവിശ്വാസം നല്‍കിയതെന്ന് എസ് സോമനാഥന്‍ കൂട്ടിച്ചേര്‍ത്തു. ക്ഷേത്ര ദര്‍ശനം തന്റെ വ്യക്തിപരമായ കാര്യമാണ്. ഇത് തന്റെ പ്രൊഫഷണല്‍ സ്‌പേസ് […]

Continue Reading

തിരുവനന്തപുരത്ത് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: അരുവിക്കരയിൽ നവവധുവിനെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശി രേഷ്മ (23)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശിനി രേഷ്മയും അരുവിക്കര മുളിലവിൻ മൂട് സ്വദേശി അക്ഷയും ജൂൺ 12 നാണ് വിവാഹിതരായത്. കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ ഭർത്താവ് വീട്ടിലില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം കണ്ടയുടൻ വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി നടപടികൾ പൂർത്തിയാക്കിയ […]

Continue Reading

ട്രെയിനിൽ പൊള്ളലേറ്റ കുട്ടിയുമായി ഭിക്ഷാടനം നടത്തിയ സ്ത്രീ പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം ചെന്നൈ എക്സ്പ്രസ് ട്രെയിനിൽ പൊള്ളലേറ്റ കുട്ടിയുമായി ഭിക്ഷാടനം നടത്തിയ സ്ത്രീയെ പിടികൂടി. ഒന്നര വയസുള്ള കുട്ടിയുടെ വയറ്റിലും, കൈയ്യിലുമാണ് പൊള്ളലേറ്റതിന്റെ മാരകമായ മുറിവ്. മുറിവിൽ അമർത്തി കുട്ടിയെ കരയിച്ചായിരുന്നു ഇവരുടെ ഭിക്ഷാടനം. യാത്രക്കാർ സ്ത്രീയെ തടഞ്ഞുവെച്ചു. എറണാകുളം നോർത്ത് സ്റ്റേഷനിൽ വച്ചാണ് ഇവരെ ആർപിഎഫ് കസ്റ്റഡിയിലെടുത്തത്. കടുത്ത പനിയുണ്ടായിരുന്ന കുട്ടിയെ ചികിത്സയ്ക്കായി പൊലീസ് ആശുപത്രിയിലെത്തിച്ചു.

Continue Reading