കനത്ത മഴയെ തുടർന്ന് ഒമാനിൽ ഒരാൾ മരണപ്പെട്ടതായി റിപ്പോർട്ട്

കനത്ത മഴയെ തുടർന്ന് ഒമാനിൽ ഒരാൾ മരണപ്പെട്ടതായി റിപ്പോർട്ട്. പൊടുന്നനെ രൂപം കൊണ്ട വെള്ളപ്പാച്ചിലിലാണ് ഒരാൾ മരണപ്പെടുകയും രണ്ട് പേരെ കാണാതാവുകയും ചെയ്‌തത്‌. കാണാതായവർക്കുള്ള തെരച്ചിൽ ഇപ്പോഴും തുടരുന്നുണ്ട്. ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെയും പൗരന്മാരുടെയും സഹകരണത്തോടെ നടത്തിയ തെരച്ചിലിൽ വെള്ളപ്പാച്ചിലിൽപ്പെട്ട മരിച്ചയാളെ കണ്ടെത്തിയിട്ടുണ്ട്.

Continue Reading

അന്യഗ്രഹ ജീവിയാകുവാൻ ശരീര അവയവങ്ങൾ മുറിച്ചുമാറ്റി യുവാവ്

നിരവധി ആളുകളാണ് ശരീരത്തിൽ കൃത്രിമത്തങ്ങൾ നടത്തി ശരീരത്തെ ഇഷ്ടമുള്ള രീതിയിലേക്ക് മാറ്റുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഏറെ വിചിത്രമായ ഒരു സംഭവമാണ് ഫ്രാൻസിൽ നടന്നത്. 35 കാരനായ ആന്റണി ലോഫ്രെഡ എന്ന യുവാവ് കറുത്ത ഏലിയന്റെ രൂപത്തിലേക്ക് മാറുന്നതിനായി വൻതോതിലുള്ള ശരീരപരിവർത്തനങ്ങളാണ് ഇയാൾ ചെയ്തത്. തന്റെ സ്വപ്ന രൂപം കൈവരിക്കാൻ രണ്ട് ചെവികളും മൂക്കും രണ്ടു വിരലുകളും സ്വമേധയാ മുറിച്ചുമാറ്റിയാണ് മാധ്യമങ്ങളിൽ ഇടം പിടിച്ചത്. കൂടാതെ ശരീരം മുഴുവൻ കറുത്ത നിറത്തിലേക്ക് മാറ്റാൻ കണ്ണ് ഉൾപ്പെടെ ശരീരത്തിന് മുഴുവൻ […]

Continue Reading

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് എട്ട് യൂട്യൂബ് ചാനലുകള്‍ നിരോധിച്ചു

ന്യൂഡെല്‍ഹി: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് എട്ട് യൂട്യൂബ് ചാനലുകള്‍ നിരോധിച്ചതായി സര്‍ക്കാര്‍ ചൊവ്വാഴ്ച അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെയുണ്ടാകുമെന്നും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ നിരോധിക്കുമെന്നതുമടക്കമുള്ള വ്യാജ വാര്‍ത്തകളാണ് ഈ ചാനലുകള്‍ നല്‍കിയത്. എട്ട് ചാനലുകള്‍ക്കും കൂടി 23 ദശലക്ഷത്തോളം വരിക്കാരുണ്ട്. യഹാന്‍ സച്ച് ദേഖോ, ക്യാപിറ്റല്‍ ടിവി, കെപിഎസ് ന്യൂസ്, സര്‍ക്കാര്‍ വ്‌ളോഗ്, ഈണ്‍ ടെക് ഇന്ത്യ, എസ്പിഎന്‍9 ന്യൂസ്, എജുക്കേഷണല്‍ ദോസ്ത്, വേള്‍ഡ് ബെസ്റ്റ് ന്യൂസ് എന്നിവയാണ് നിരഹോധിക്കപ്പെട്ട യൂട്യൂബ് ചാനലുകള്‍. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വസ്തുതാപരമായി […]

Continue Reading

ഐ എസ് തലവൻ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ഐ എസിന്‍റെ തലവന്‍ അബു ഹുസൈന്‍ അല്‍ ഹുസൈനി അല്‍ ഖുറേഷി കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ ഹയാത് താഹ്റിര്‍ അല്‍ ഷാം എന്ന വിമത വിഭാഗവുമായി നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് ഐ എസ് അറിയിച്ചു. ഇയാളെ ഏപ്രിലില്‍ തുര്‍ക്കി ഇന്‍റലിജന്‍സ് വിഭാഗം വധിച്ചതായി നേരത്തെ തുര്‍ക്കി പ്രസിഡന്‍റ് റസിപ് തയിപ് എര്‍ദോഗന്‍ അറിയിച്ചിരുന്നു. തുര്‍ക്കി പ്രസിഡന്‍റിന്‍റെ വാക്കുകളെ സംശയത്തിലാക്കുകയാണ് ഇപ്പോ‍ഴത്തെ മരണവാര്‍ത്ത.

Continue Reading

ബീജിങ്ങിൽ കനത്ത മഴ; 20 മരണം

ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിൽ കനത്ത മഴ. തലസ്ഥാനത്തും സമീപപ്രദേശങ്ങളിലും കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ 21 പേർ മരിച്ചു. ഡോക്‌സുരി ചുഴലിക്കാറ്റിനെ തുടർന്ന്‌ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ്‌ ശക്തമായ മഴ തുടങ്ങിയത്‌. ജൂലൈയിൽ ആകെ ലഭിക്കേണ്ട മഴ 40 മണിക്കൂർകൊണ്ട്‌ പെയ്‌തു.

Continue Reading

പാക്കിസ്ഥാനില്‍ പാർട്ടി യോഗത്തിനിടെ വൻ സ്ഫോടനം; 40 പേർ കൊല്ലപ്പെട്ടു

ഇസ്‍ലാമാബാദ്: പാക്കിസ്ഥാനില്‍ പാർട്ടി യോഗത്തിനിടെ വൻ സ്ഫോടനം. 40 പേർ കൊല്ലപ്പെട്ടു. 200 ലേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജംഇയ്യത്ത് ഉലമ ഇ-ഇസ്‍ലാം-ഫസൽ (ജെയുഐഎഫ്) പാർട്ടി യോഗത്തിനിടെയാണ് സ്ഫോടനം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ ജെയുഐഎഫിന്റെ പ്രാദേശിക നേതാക്കളിൽ ഒരാളുമുണ്ടെന്നാണ് വിവരം. ബജൗറിയിലെ ഖാറിൽ നടന്ന യോഗത്തിനിടെയായിരുന്നു സ്ഫോടനം നടന്നത്. ഈ സമയം 400 ഓളം പേർ സ്ഥലത്തുണ്ടായിരുന്നെന്നാണു വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Continue Reading

വിവാഹനിശ്ചയാഘോഷങ്ങൾക്കിടെ 100 അടി താഴ്ച്ചയിലേക്ക് വീണ യുവതി മരിച്ചു

വിവാഹനിശ്ചയാഘോഷങ്ങൾക്കിടെ 100 അടി താഴ്ച്ചയിലേക്ക് വീണ യുവതിക്ക് ദാരുണാന്ത്യം. യെസിം ഡെമിറാണ് എന്ന 39 കാരിയാണ് മരിച്ചത്. കാമുകൻ നിസാമെറ്റിൻ ഗുർസുവുമായുള്ള വിവാഹനിശ്ചയ ആഘോഷങ്ങൾക്കിടെ കുത്തനെയുള്ള പാറക്കെട്ടില്‍ നിന്നും വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്‌. പ്രതിശ്രുത വരന്‍ കാറിനടുത്തേക്ക് നടക്കുന്നതിനിടെയാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.സൂര്യാസ്തമയത്തിന്‍റെ വേളയില്‍ വിവാഹനിശ്ചയം ആഘോഷിക്കാനായിരുന്നു ഇവർ തീരുമാനിച്ചിരുന്നത്. “എല്ലാവരും വന്ന് സൂര്യാസ്തമയം കാണുന്ന സ്ഥലമാണിത്. എന്നിരുന്നാലും, റോഡുകൾ വളരെ മോശമാണ്, പാറയുടെ അരികിൽ ഒരു മുൻകരുതലും ഇല്ല. ഇവിടെ വേലി കെട്ടണം, […]

Continue Reading

വര്‍ക്കൗട്ടിനിടെ 210 കിലോ ബാര്‍ബെല്‍ വീണു; കഴുത്തൊടിഞ്ഞ് ഫിറ്റ്‌നസ് ഇൻഫ്ലുവൻസറിനു ദാരുണാന്ത്യം

വര്‍ക്കൗട്ടിനിടെ 210 കിലോ ബാര്‍ബെല്‍ വീണു കഴുത്തൊടിഞ്ഞ് ഫിറ്റ്‌നസ് ഇൻഫ്ലുവൻസർ മരിച്ചു. ഇന്തോനേഷ്യന്‍ സ്വദേശി 33 കാരനായ ജസ്റ്റിന്‍ വിക്കിയാണ് മരിച്ചത്. ജൂലായ് പതിനഞ്ചിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമത്തിലൂടെ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ബാലിയിലെ പാരഡൈസ് ജിമ്മില്‍ വെച്ച് വര്‍ക്കൗട്ട് ചെയ്യുന്നതിനിടെയാണ് അപകടം. 210 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍ ചുമലില്‍ വെക്കുന്നതിനിടെ ഭാരം താങ്ങാതെ ഇരിക്കുന്ന പോസിഷനിലേക്ക് ജസ്റ്റിന്‍ വീഴുകയായിരുന്നു. ബാര്‍ബെല്‍ തോളില്‍നിന്ന് കഴുത്തിലേക്ക് നീങ്ങുന്നത് വീഡിയോയില്‍ കാണാം. അപകടം നടന്ന ഉടൻ തന്നെ ജസ്റ്റിനെ ആശുപത്രിയില്‍ […]

Continue Reading

അയർലൻഡിൽ മലയാളി യുവതി കുത്തേറ്റ് മരിച്ചു; ഭർത്താവ് അറസ്റ്റിൽ

ഡബ്ലിൻ:അയർലൻഡിലെ കോര്‍ക്കിന് സമീപം മലയാളി യുവതി കുത്തേറ്റ് മരിച്ചു.പാലക്കാട് സ്വദേശിനിയായ യുവതിയാണ് കൊല്ലപ്പെട്ടത്. വിൽട്ടൺ കാര്‍ഡിനാള്‍ കോര്‍ട്ടിലെ വീട്ടില്‍ ഇന്നലെ വൈകുന്നേരം യുവതിയും ഭര്‍ത്താവും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് സംഭവമെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 10 മണി കഴിഞ്ഞ് അപകട സൂചന ലഭിച്ചതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗങ്ങള്‍ സംഭവ സ്ഥലത്തേക്ക് എത്തുകയായിരുന്നു. അപ്പോഴേക്കും യുവതി മരിച്ചിരുന്നു.പാലക്കാട് സ്വദേശിനിയായ ഇവർ കോർക്കിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു എന്നാണ് […]

Continue Reading

ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ഓസ്ട്രേലിയയില്‍ ഖാലിസ്ഥാനി അനുകൂലികളുടെ മര്‍ദ്ദനം

സിഡ്‌നി: ഓസ്ട്രേലിയയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശബ്ദിച്ചതിന് 23 കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ഖാലിസ്ഥാന്‍ അനുകൂലികള്‍ ഇരുമ്പ് വടി കൊണ്ട് മര്‍ദിച്ചു. സിഡ്നിയുടെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശമായ മെറിലാന്‍ഡ്സിലാണ് ആക്രമണം ഉണ്ടായത്. ‘ഖാലിസ്ഥാന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് അക്രമികള്‍ വിദ്യാര്‍ത്ഥിയെ ആക്രമിക്കുകയായിരുന്നു. പാര്‍ട് ടൈം ഡ്രൈവറായി ജോലി ചെയ്യുന്ന, പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥി സംഭവം വിവരിച്ചു, ‘ഇന്ന് പുലര്‍ച്ചെ 5.30 ന്, ഞാന്‍ ജോലിക്ക് പോകുമ്പോള്‍, 4-5 ഖാലിസ്ഥാന്‍ അനുകൂലികള്‍ എന്നെ ആക്രമിച്ചു,’. തന്റെ വാഹനത്തില്‍ […]

Continue Reading