നടി അനുശ്രീ സഞ്ചരിച്ച വാഹനം ബൈക്കിലിടിച്ച് യുവാക്കള്‍ക്ക് പരിക്കേറ്റു

ഇടുക്കി | നടി അനുശ്രീ സഞ്ചരിച്ച കാര്‍ ബൈക്കുമായി കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ക്ക് പരുക്ക്. ഇടുക്കി മുല്ലറിക്കുടിയിലാണ് അപകടം ഉണ്ടായത്.ജിഷ്ണു, വിഷ്ണു എന്നിവര്‍ക്കാണ് പരുക്കേറ്റത്. നെടുങ്കണ്ടത്തിന് സമീപം കൈലാസത്തിനും മുള്ളരികുടിയ്ക്കും ഇടയില്‍ വെച്ച്‌ അനുശ്രീ സഞ്ചരിച്ച വാഹനം യുവാക്കള്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടി ഇടിയ്ക്കുകയായിരുന്നു. അപകടം നടന്ന ഉടനെ നാട്ടുകാരും അനുശ്രീയും ചേര്‍ന്ന് മറ്റൊരു വാഹനത്തില്‍ യുവാക്കളെ ആശുപത്രിയില്‍ എത്തിച്ചു. നെടുംകണ്ടത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനുശേഷം മടങ്ങുകയായിരുന്നു അനുശ്രീ.

Continue Reading

നാഗ ചൈതന്യ വിവാഹത്തിനൊരുങ്ങുന്നു

തെലുങ്ക് നടന്‍ നാഗ ചൈതന്യ വിവാഹത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നാഗചൈതന്യയുടെ കുടുംബാംഗങ്ങള്‍ വിവാഹാലോചനയുമായി മുന്നോട്ടുപോകുകയാണെന്നും ഒരു വ്യവസായ കുടുംബത്തില്‍ നിന്നാണ് വധുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നടി ശോഭിത ധുലിപാലയുമായി നാഗചൈതന്യ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടയിരുന്നു. ഇതിനെതിരേ ശോഭിത പ്രതികരിക്കുകയും ചെയ്തു.നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ ഭാര്യ. 2010ല്‍ ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം യേ മായ ചേസാവെയുടെ സെറ്റില്‍ വച്ചാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലാവുന്നത്. 2017 ല്‍ ഗോവയില്‍ വച്ച്‌ നടന്ന അത്യാഡംബര ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. നാലുവര്‍ഷം നീണ്ട ദാമ്ബത്യത്തിനൊടുവില്‍ […]

Continue Reading

‘മാർക്ക് ആന്റണി’ സെപ്റ്റംബർ 15ന്

മിനി സ്റ്റുഡിയോയുടെ ബാനറിൽ നിർമിക്കുന്ന വിശാൽ ചിത്രം “മാർക്ക്‌ ആന്റണി ” സെപ്റ്റംബർ 15 ന് റിലീസ് ചെയ്യുന്നു. നടൻ വിശാലിന്റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രവും പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതുമായ ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലർ “മാർക്ക് ആന്റണി ” സെപ്റ്റംബർ 15 ന് റിലീസ് ചെയ്യുന്നു. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്‌ ഫ്രെയിംസ് ആണ് കേരളത്തിൽ ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിശാലിനൊപ്പം എസ് ജെ സൂര്യയും ഒന്നിക്കുന്നു. […]

Continue Reading

തമിഴില്‍ നിര്‍മാതാക്കളുമായി സഹകരിക്കാത്തതിന് ചിമ്ബുവിനും വിശാലിനും ധനുഷിനും വിലക്ക്

ചെന്നൈ: തമിഴില്‍ സൂപ്പര്‍സ്റ്റാറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി നിര്‍മാതാക്കളുടെ സംഘടന. ധനുഷ്, ചിമ്ബു, വിശാല്‍, അഥര്‍വ് എന്നീ താരങ്ങള്‍ക്കാണ് നിര്‍മാതാക്കളുടെ വിലക്ക്.നിര്‍മാതാക്കളുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഇന്നലെ നടന്ന നിര്‍മാതാക്കളുടെ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. പൊള്ളാത്തവൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് എത്താതിരുന്നതിനാല്‍ നില്‍മാതാവിന് വലിയ നഷ്‌ടം നേരിട്ടു എന്നാണ് ധനുഷിനെതിരെയുള്ള പരാതി. അൻപാനവൻ അടങ്ങാതവൻ അസറാദവൻ എന്ന സിനിമയുടെ നിര്‍മാതാവ് മിഖായല്‍ രാജപ്പന്റെ പരാതിയിലാണ് ചിമ്ബുവിന് വിലക്കിയത്. പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്‍റെ പ്രസിഡന്‍റായിരുന്ന സമയത്തെ പണമിടപാട് ചൂണ്ടിക്കാട്ടിയാണ് നടൻ വിശാലിനെതിരെ നടപടിയെടുത്തത്. […]

Continue Reading

നടന്‍ ഉണ്ണി മുകുന്ദനെതിരെയുള്ള കേസ്ഹൈക്കോടതി റദ്ദാക്കി

കേസ് ഒത്തുതീര്‍പ്പായെന്നു പരാതിക്കാരി അറിയിച്ചതിനെ തുടര്‍ന്നു നടന്‍ ഉണ്ണി മുകുന്ദനെതിരെ റജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കിജസ്റ്റിസ് പി. ഗോപിനാഥാണ് ഹര്‍ജി പരിഗണിച്ചത്. 2017ല്‍ സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോള്‍ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി.കൊച്ചിയില്‍ വീട്ടില്‍ കയറി ആക്രമിച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവം; വെട്ടേറ്റ പെണ്‍കുട്ടി മരിച്ചും പരാതിക്കാരിയുമായി ഒത്തുതീര്‍പ്പായെന്ന് ഉണ്ണി മുകുന്ദന്‍ കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്ന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് […]

Continue Reading

നൂറ് ശതമാനവും സംഘാടകരുടെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ചയാണ്; പ്രതികരണവുമായി എ.ആര്‍. റഹ്‌മാന്റെ മക്കള്‍

ചെന്നൈയിലെ ആദിത്യറാം പാലസ് സിറ്റിയിലാണ് എ ആര്‍ റഹ്മാന്റെ സംഗീത പരിപാടി വൻ വിവാദമായതിനു പിതാവ് റഹ്‌മാന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് മക്കളായ റഹീമ റഹ്‌മാനും ഖദീജ റഹ്‌മാനും. ടിക്കറ്റ് ബുക്ക് ചെയ്ത ആരാധകര്‍ക്ക് വേദിയിലേക്ക് പ്രവേശിക്കാൻ കഴിയാതെ വന്നതോടെയാണ് പ്രശ്നം രൂക്ഷമായത്. പാര്‍ക്കിംഗിന് സ്ഥലമില്ലാത്തതാണ് ഗതാഗത കുരുക്കിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. അതേസമയം, തിക്കിലും തിരക്കിനുമിടയില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമമുണ്ടായെന്ന പരാതിയും ഉയര്‍ന്നിരുന്നു. 25,000 സീറ്റുകള്‍ ഉണ്ടായിരുന്ന പാലസില്‍ അമ്ബതിനായിരത്തോളം പേരാണ് പരിപാടി കാണാനെത്തിയത്. നിയമാനുസൃതമായി വന്‍തുക കൊടുത്ത് […]

Continue Reading

‘ഭ്രമയുഗം’ മമ്മൂക്കയുടെ എക്സ്ട്രാ ഓര്‍ഡിനറി സിനിമയെന്ന് നടൻ ആസിഫ് അലി

സമീപകാലത്ത് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അമ്ബരപ്പിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ അടുത്തൊരു മികച്ച കഥാപാത്രം ആകും ഭ്രമയുഗത്തിലേത് എന്ന് ഊട്ടി ഉറപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു പോസ്റ്റര്‍‌. നെഗറ്റീവ് ഷേഡുള്ളതാകും ഈ കഥാപാത്രം എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നതാണ്. ഫസ്റ്റ് ലുക്കോടെ അതില്‍ ഏകദേശ സൂചനകളും ലഭിച്ചുകഴിഞ്ഞു. സിനിമാസ്വാകര്‍ ഏറെ പ്രതീക്ഷയില്‍ കാത്തിരിക്കുന്ന സിനിമയെ കുറിച്ച്‌ നടൻ ആസിഫ് അലി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഭ്രമയുഗത്തില്‍ അര്‍ജുൻ അശോകൻ ചെയ്യാനിരുന്ന കഥാപാത്രം താൻ ആയിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും ഡേറ്റിന്റെ പ്രശ്നം കാരണം അതിന് […]

Continue Reading

മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി മോഹൻലാൽ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാലും മമ്മൂട്ടിയും. മലയാളത്തിന്റെ സൂപ്പര്‍താരങ്ങളുടെ ഇടയിലുള്ള സൂഹൃത്ത് ബന്ധവും അരാധകര്‍ വളരെ ആകാംക്ഷയോടെ നോക്കി കാണാറുണ്ട്. ഇപ്പോളിതാ മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ‘പിറന്നാള്‍ ആശംസകള്‍ ഇച്ചാക്ക’ എന്നാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്ക് വെച്ചു കൊണ്ട് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. തനിക്ക് ഒരു ജ്യേഷ്ഠ സഹോദരന് തുല്ല്യമാണ് മമ്മൂട്ടിയെന്നും അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ അദ്ദേഹത്തെ വിളിക്കുന്നതു പോലെ ഞാനും മമ്മൂക്കയെ ഇച്ചാക്ക എന്നാണ് വിളിക്കാറുള്ളതെന്ന് […]

Continue Reading

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 72-ാം പിറന്നാൾ

കൊച്ചി: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് 72-ാം ഇന്ന് പിറന്നാൾ. താര രാജാവിന്റെ പിറന്നാളിനോട് അനുബന്ധിച്ച് നിരവധി ആഘോഷങ്ങളാണ് ആരാധകർ ഒരുക്കിയിട്ടുള്ളത്. രാത്രി 12 മണിക്ക് മമ്മൂട്ടിയുടെ വീടിന് മുന്നിൽ ആഘോഷവുമായി ആരാധകർ എത്തിയിരുന്നു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ രക്തദാനം ഉൾപ്പെടെ സംഘടിപ്പിച്ചിട്ടുണ്ട്. പ്രായം കൂടുന്തോറും ചെറുപ്പമാകുന്ന അത്ഭുത പ്രതിഭാസമെന്നാണ് മമ്മുക്കയെ ആരാധകരും സുഹൃത്തുക്കളും വിശേഷിപ്പിക്കുന്നത്. ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് 1951 സെപ്റ്റംബർ ഏഴിന് മലയാള സിനിമകണ്ട എക്കാലത്തെയും മികച്ച നടനായ […]

Continue Reading

ഇന്ത്യ-ഭാരത് വിവാദം: പുതിയ ചിത്രത്തിന്റെ പേരുമാറ്റി അക്ഷയ് കുമാര്‍

ന്യൂ ഡല്‍ഹി: ഇന്ത്യ-ഭാരത് വിവാദങ്ങള്‍ക്കിടെ സിനിമയുടെ പേരുമാറ്റി അക്ഷയ് കുമാര്‍. ബോളിവുഡ് താരത്തിന്റെ വരാനിരിക്കുന്ന സിനിമക്ക് ‘മിഷൻ റാണിഗഞ്ച്: ദ ഗ്രേറ്റ് ഇന്ത്യൻ റെസ്ക്യു’ എന്ന പേരാണ് നേരത്തെ നല്‍കിയിരുന്നത്. ഇത് മാറ്റി മിഷൻ റാണിഗഞ്ച്: ദ ഗ്രേറ്റ് ഭാരത് റെസ്ക്യു എന്ന പേരാണ് നല്‍കിയിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിലാണ് പേരുമാറ്റം അറിയിച്ചിരിക്കുന്നത്. റാണിഗഞ്ചിലെ കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തെ ഇതിവൃത്തമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. 1989ലാണ് കല്‍ക്കരി ഖനിയില്‍ അപകടമുണ്ടായത്. അന്ന് ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാൻ പ്രധാന പങ്കുവഹിച്ച […]

Continue Reading