ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമെന്ന് ചിന്താ ജെറോം

പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാനൊപ്പം അഭിനയിക്കാൻ ആ​ഗ്രഹമുണ്ടെന്ന് ചിന്താ ജെറോം. ദുൽഖറിന്റെ നായികയായി അഭിനയിക്കണമെന്നല്ല താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കണമെന്നാണ് ആ​ഗ്രഹമെന്നും ചിന്താ ജെറോം പറഞ്ഞു. “എനിക്ക് ദുഖറിന്റെ കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. മമ്മൂക്കയെ അറിയാം. പക്ഷേ ദുൽഖറിനെ നേരിട്ട് കണ്ടിട്ടില്ല. ദുൽഖറിന്റെ നായിക ആവണമെന്നല്ല ഉദ്ദേശിച്ചത് ഒരുമിച്ച് സിനിമയിൽ അഭിനയിക്കണം എന്നാണ്. സണ്ണി വെയ്ൻ എന്റെ അടുത്ത സുഹൃത്താണ്. സണ്ണിയുടെ അടുത്ത ഫ്രണ്ട് ആണല്ലോ ദുൽഖർ, ആ വഴിക്കും എളുപ്പമാണ്”, ചിന്ത […]

Continue Reading

മോഹൻലാലിന്റെ പാൻ-ഇന്ത്യൻ സിനിമ ‘വൃഷഭ’യിൽ ഷാനയ കപൂർ നായികയാകുന്നു

നടൻ സഞ്ജയ് കപൂറിന്റെ മകൾ ഷാനയ കപൂർ സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ വരാനിരിക്കുന്ന പാൻ-ഇന്ത്യ ചിത്രമായ ‘വൃഷഭ’യിൽ അഭിനയിക്കാൻ ഒരുങ്ങുന്നു. തന്റെ ആദ്യ ചിത്രമായ ‘ബേധടക്ക്’ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഷാനയ തന്റെ പുതിയ സിനിമയിൽ ഒപ്പുവച്ചു. അവരെ കൂടാതെ മോഹൻലാൽ, സഹ്‌റ എസ് ഖാൻ, തെലുങ്ക് നടൻ റോഷൻ മേക്ക എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, നടൻ മോഹൻലാലുമായി സഹകരിച്ച് നിർമ്മാതാവ് ഏകതാ കപൂർ തന്റെ പുതിയ ചിത്രമായ ‘വൃഷഭ’ത്തെക്കുറിച്ച് […]

Continue Reading

സുരേഷ് ഗോപിയുടെ മകള്‍ വിവാഹിതയാകുന്നു

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയാകുന്നു. ബിസിനസുകാരനായ മാവേലിക്കര സ്വദേശി ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരൻ. ജനുവരി 17ന് ആണ് വിവാഹം. സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. ഗുരുവായൂരിൽ വച്ച് ആണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. റിസപ്ഷൻ ജനുവരി 20നും. മറ്റ് പരിപാടികൾ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടത്തുവാനും തീരുമാനിച്ചു. സുരേഷ് ഗോപി–രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, പരേതയായ […]

Continue Reading

താൻ തമന്നയുമായി ഭ്രാന്തമായ പ്രണയത്തിലാണ്‌ എന്ന് വിജയ് വര്‍മ്മ

തെന്നിന്ത്യൻ സൂപ്പർ നായിക തമന്നയും വിജയ് വർമയുമാണ് ലീവുഡിന്റെ പുതിയ താര ജോഡികൾ. തങ്ങൾ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന രണ്ടുപേരും തുറന്നു പറഞ്ഞു. ഇതിൽ വിജയ് വർമ്മയുടെ വാക്കുകൾ ഇപ്പോൾ ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്. തമന്നയുമായി തനിക്ക് ഭ്രാന്തമായ പ്രണയമാണെന്നാണ് വിജയ് പറഞ്ഞത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തമന്നയോടുള്ള പ്രണയത്തെക്കുറിച്ച് താരം പറഞ്ഞത്. “എനിക്ക് വളരെ സന്തോഷമുണ്ട്. ഞാൻ അവളുമായി ഭ്രാന്തമായി പ്രണയത്തിലാണ്. വില്ലൻ യുഗം അവസാനിച്ചു, പ്രണയകാലം വന്നിരിക്കുന്നു. എനിക്ക് ഇതിനെ വിളിക്കണം”. – […]

Continue Reading

പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു; നായിക കല്യാണി പ്രിയദർശൻ

സൂപ്പർ ഹിറ്റ് കൂട്ടുകെട്ടായ പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു. കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് തുടങ്ങിയ മുൻനിര യുവ താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. നടൻ മോഹൻലാലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വിട്ടത്. വൻ ഹിറ്റായി മാറി, യുവാക്കൾ ഏറ്റെടുത്ത ‘ഹൃദയം’ എന്ന സിനിമയ്ക്ക് ശേഷം അതേ ടീം ഒന്നിക്കുന്ന ചിത്രത്തിന് ‘വർഷങ്ങൾക്കു ശേഷം’ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. ഹൃദയം നിർമിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് […]

Continue Reading

പോര്‍ തൊഴില്‍ ഒടിടി റിലീസ് മാറ്റിവച്ചു

ശരത് കുമാറും, അശോക് സെല്‍വനും, നിഖില വിമലും പ്രധാന വേഷത്തില്‍ എത്തിയ തമിഴ് ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ പോര്‍ തൊഴില്‍ കഴിഞ്ഞ മാസമാണ് തീയറ്ററുകളില്‍ എത്തിയത്. ചിത്രം 50 കോടിയിലേറെയാണ് ചെറിയ സമയത്തിനുള്ളില്‍ നേടിയെന്നാണ് നിര്‍മ്മാതാവ് അറിയിച്ചത്. ചിത്രം ഒടിടിയില്‍ വന്നാലും ചിത്രം തീയറ്ററില്‍ 100 നാള്‍ ഓടിക്കണം എന്നായിരുന്നു നിർമ്മാതാവിന്റെ ആ​ഗ്രഹം. സാധാരണ രീതിയില്‍ ചിത്രം ഇറങ്ങി 28 ദിവസത്തിന് ശേഷം ഒടിടി ഇറക്കാം എന്നാണ്. പോര്‍ തൊഴില്‍ നേരത്തെ തന്നെ ഒടിടി സെയില്‍ നടന്ന പടമാണ്. […]

Continue Reading

ജിവി പ്രകാശിന്റെ നൂറാം ചിത്രം സുധ കൊങ്ങരയ്‌ക്കൊപ്പം

ദേശീയ പുരസ്‌കാരത്തിന് ശേഷം ജിവി പ്രകാശ് സുധ കൊങ്ങര ചിത്രത്തിനായി വീണ്ടും സംഗീതമൊരുക്കുന്നു. സൂററെെ പോട്രിന് ശേഷം സൂര്യ – സുധ കൊങ്ങര ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജി വി പ്രകാശാണ്. ജി വി പ്രകാശിന്റെ സംഗീത ജീവിതത്തിലെ നൂറാമത്തെ ചിത്രമാണിത്. സൂര്യ 43 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഭാഗമാകാൻ താൻ കാത്തിരിക്കുകയാണെന്ന് സംവിധായിക സുധ കൊങ്ങരയ്ക്ക് ജന്മദിനാശംസകൾ നേർന്ന് അടുത്തിടെ ഒരു പോസ്റ്റിൽ ജിവി പ്രകാശ് പറഞ്ഞിരുന്നു. 2006 ൽ […]

Continue Reading

യൂട്യൂബിൽ ട്രെന്റിം​ഗായി സലാർ ടീസർ

കെജിഎഫ് ഫ്രാഞ്ചൈസിക്കു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ. പ്രഭാസ് ആണ് നായകൻ. പൃഥ്വിരാജ് പ്രതിനായകനായി എത്തുന്നുവെന്നത് മലയാളികളെ സംബന്ധിച്ച് ആവേശം പകരുന്നു. 1.46 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ റിലീസ് ചെയ്യപ്പെട്ടത് വ്യാഴാഴ്ച പുലര്‍ച്ചെ 5.12 ന് ആയിരുന്നു. രണ്ട് ദിവസം പിന്നിട്ടപ്പോള്‍ ചിത്രത്തിന്‍റെ ടീസര്‍ നേടിയിരിക്കുന്നത് 10 കോടിയിലേറെ കാഴ്ചകളാണ്. പ്രഭാസിനൊപ്പം പ്രാധാന്യത്തോടെയാണ് പൃഥ്വിരാജിന്‍റെ കഥാപാത്രത്തെയും ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും വേഗത്തില്‍ 100 ദശലക്ഷം കാഴ്ച എന്ന റെക്കോഡ് ഇടുന്ന […]

Continue Reading

‘കിഷ്കിന്ധാകാണ്ഡ’ത്തിന് തുടക്കമായി; ആസിഫ് അലിയും അപര്‍ണാ ബാലമുരളിയും പ്രധാനവേഷങ്ങളില്‍

‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിനുശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ‘കിഷ്കിന്ധാകാണ്ഡ’ത്തിന്റെ പൂജ ജൂലൈ ഒന്നിന് ഒറ്റപ്പാലത്തെ ഒളപ്പമണ്ണ മനയില്‍വെച്ച് നടന്നു. ജോയല്‍ ജോ ജോര്‍ജ്ജ് തടത്തില്‍ ചിത്രത്തിന്റെ സ്വിച്ചോണ്‍ നിര്‍വഹിച്ചു. അതിശയനിലൂടെയും ആനന്ദഭൈരവിയിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരനായ ദേവ് രാമുവാണ് ആദ്യ ക്ലാപ്പ് അടിച്ചത്. പ്രമോദ് പപ്പന്‍ കൂട്ടുകെട്ടിലെ പപ്പന്‍, അഭിനേതാക്കളായ രാമു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ആസിഫ് അലിയും അപര്‍ണാ ബാലമുരളിയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും കാക്ക സ്റ്റോറീസിന്റെയും ബാനറില്‍ ജോബി […]

Continue Reading

ഇന്ത്യന്‍ 2 ആലോചനയിലുണ്ട് എന്ന് ഉദയനിധി സ്റ്റാലിന്‍

ഉലകനായകൻ കമല്‍ഹാസൻ നായകനായി എത്തിയ ഇന്ത്യൻ ചിത്രത്തിന്റെ മുന്നാം ഭാഗം ഉണ്ടായേക്കാമെന്ന് നടനും നിര്‍മ്മാതാവുമായ ഉദയനിധി സ്റ്റാലിൻ. ഉദയനിധിയുടെ ഏറ്റവും പുതിയ ചിത്രമായ മാമന്നന്റെ പ്രെമോഷന് വേണ്ടി നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 വിന് ഇനി 20 ദിവസത്തെ ഷൂട്ടിംഗ് കൂടിയാണ് ബാക്കിയുള്ളത്. നിലവില്‍ ശങ്കര്‍ ശങ്കറിന്റെ കൈവശം ഉപയോഗിക്കാത്ത ദൃശ്യങ്ങള്‍ ഉണ്ടെന്നും ‘ഇന്ത്യൻ 3’യെക്കുറിച്ച്‌ ആലോചിക്കുന്നുണ്ടെന്നുമായിരുന്നു ഉദയനിധി സ്റ്റാലിൻ പറഞ്ഞു. എന്നാല്‍ ഇതുവരെ ഔദ്യോഗികമായി ചിത്രത്തിനെ കുറിച്ച്‌ […]

Continue Reading