ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ജയിലർ

രജനികാന്തിന്റെ ‘ജയിലര്‍’ കുതിപ്പ് തുടരുകയാണ്. ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്താണ് ചിത്രത്തിന്റെ മുന്നേറ്റം. തമിഴകത്ത് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും ചിത്രം ആളെക്കൂട്ടുന്നു. ഇപ്പോഴിതാ ‘ജയിലര്‍’ 500 കോടിയലധികം കളക്ഷൻ നേടിയെന്നതാണ് റിപ്പോര്‍ട്ട്. രജനികാന്തിന്റെ ‘ജയിലര്‍’ 514.25 കോടി കളക്ഷൻ നേടിയെന്ന് ട്രേഡ് അനലിസ്റ്റായ മനോബാലയാണ് ട്വീറ്റ് ചെയ്‍തിരിക്കുന്നത്. ഇത് വെറും 10 ദിവസത്തിനുള്ളിലാണ്. തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റായി മാറുകയാണ് ചിത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഹൗസ് ഫുളാണ് ഷോയാണ് തിയറ്ററുകളില്‍ നടക്കുന്നത്. അടിമുടി രജനികാന്ത് നിറഞ്ഞുനില്‍ക്കുന്ന ഒരു […]

Continue Reading

ജയിലറിനു എ സർട്ടിഫിക്കറ്റ് നല്‍കണം; മദ്രാസ് ഹൈക്കോടതിയില്‍ ഹർജി

ചെന്നൈ: രജനികാന്തിന്റെ സൂപ്പർ ഹിറ്റ്‌ ചിത്രമായ ജയിലറിനു നല്‍കിയ യുഎ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി അഭിഭാഷകൻ. ചിത്രത്തിന് പ്രായപൂർത്തിയായവരെ മാത്രം കാണാൻ അനുവദിക്കുന്ന എ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകനായ എം എൽ രവി മദ്രാസ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. ജയിലറിന് നിലവില്‍ നല്‍കിയിരിക്കുന്നത് യുഎ സർട്ടിഫിക്കറ്റ് ആണ്. യുഎ സർട്ടിഫിക്കറ്റ് പ്രകാരം,12 വയസിന് താഴെയുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കൊപ്പം ചിത്രം കാണാൻ സാധിക്കും. എന്നാൽ, ചിത്രത്തിൽ അക്രമാസക്തമായ ഭാഗങ്ങൾ ഉണ്ടെന്നും ഇവ […]

Continue Reading

ദേശീയ പതാകയുടെ നിറത്തിൽ മസാല തേച്ച് കോഴികളെ ചുട്ടു; പണി കിട്ടി പ്രമുഖ യൂട്യൂബർ

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയുടെ നിറത്തിൽ മസാല തേച്ച് 48 കോഴികളെ കമ്പിയിൽ കോർത്ത് ചുട്ടെടുത്ത വീഡിയോ പോസ്റ്റ് ചെയ്ത പ്രമുഖ യൂടൂബർക്ക് എതിരെ പരാതി. യൂട്യൂബർ ആയ ജിയോ മച്ചാന് എതിരെയാണ് തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ ജിതിൻ കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെ ദേശീയ പതാകയെ അപമാനിച്ചതായാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്. സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയുടെ നിറത്തിലുള്ള മസാല തേച്ച കോഴികളെ ഒന്നൊന്നായി കമ്പിയിൽ കോർത്ത് ചുട്ടെടുത്തത് ജനവികാരം വ്രണപ്പെടുത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. […]

Continue Reading

റീ റിലീസിനൊരുങ്ങി രജനികാന്ത്- മമ്മൂട്ടി ചിത്രം ദളപതി

രജനീകാന്ത്-മോഹൻലാൽ കൂട്ടുകെട്ടിന് ശേഷം കേരളത്തിലെ തിയേറ്ററുകളിൽ തരംഗമാകാൻ രജനി-മമ്മൂട്ടി കൂട്ടുകെട്ട്. 33 വർഷങ്ങൾക്ക് ശേഷം ദളപതി വീണ്ടും റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറ പ്രവർത്തകർ. രജനികാന്ത് നായകനായ ജയിലർ കേരളത്തിലെ തിയേറ്ററുകളിൽ കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന സമയത്താണ് ദളപതിയുടെ റീ റിലീസ്. 4കെ പ്രൊജക്ഷനിലാണ് ദളപതി എത്തുന്നത്.മണിരത്‌നം സംവിധാനം ചെയ്ത ദളപതി പുരാണ കഥാപാത്രങ്ങളായ കര്‍ണനും ദുര്യോധനനും തമ്മിലുള്ള സൗഹൃദത്തെ ആധാരമാക്കിയുള്ളതാണ്. സൂര്യയും ദേവരാജുമായി രജനീകാന്തും മമ്മൂട്ടിയും എത്തിയപ്പോള്‍ ദളപതി തീയേറ്ററുകളെ പൂരപറമ്പാക്കി മാറ്റി.മൂന്ന് കോടി മുതല്‍ […]

Continue Reading

ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു

ദില്ലി: ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ രേഖകളുടെ ചിത്രങ്ങള്‍ അക്ഷയ് കുമാര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അക്ഷയ് കുമാറിനെതിരെ നിരന്തരം ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ഒന്നായിരുന്നു അക്ഷയ് കുമാര്‍ കനേഡിയന്‍ പൗരനാണ് എന്നത്. അടുത്തിടെ ഇന്ത്യന്‍ പൗരത്വം നേടാനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്ന് അക്ഷയ് വ്യക്തമാക്കിയിരുന്നു. അക്ഷയ് തന്‍റെ എക്സ് അക്കൌണ്ടില്‍ പങ്കുവച്ച രേഖയില്‍ അദ്ദേഹത്തിന്‍റെ പേരായ അക്ഷയ് ഹരി ഓം ഭട്യ എന്ന് കാണാം. 2019 ല്‍ താന്‍ […]

Continue Reading

ടൈറ്റാനിക്കിലെ റോസിന്റെ ഓവർകോട്ട് ലേലത്തില്‍

ടൈറ്റാനിക് ചിത്രത്തിലെ നായികയായ റോസ് ധരിച്ചിരുന്ന ഓവർകോട്ട് ലേലം ചെയ്യുന്നു. സെപ്റ്റംബർ 13ന് ഓൺലൈനായി വസ്ത്രം ലേലം ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. 34,000 ഡോളറാണ് നിലവിലെ ലേലത്തുക. കറുത്ത എംബ്രോയ്ഡറിയോടു കൂടിയ പിങ്ക് ഓവർകോട്ടാണ് ലേലത്തിന് വെച്ചിരിക്കുന്നത്. ‘ഗോൾഡിൻ’ എന്ന ഓക്ഷൻ ഹൗസാണ് ലേലലം നടത്തുന്നത്. ചിത്രത്തിലെ വസ്ത്രങ്ങൾ രൂപകൽപന ചെയ്‌തത് ഡെബോറ ലിൻ സ്കോട്ടാണ്. വൂളന്‍ മെറ്റീരിയല്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ച ഓവര്‍കോട്ട് രൂപകല്‍പന ചെയ്തത്. ‘ടൈറ്റാനിക്കിലെ’ വസ്ത്രങ്ങൾക്ക് ലിൻ സ്കോട്ടിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ അവാർഡും […]

Continue Reading

കാജൽ അഗര്‍വാൾ സിനിമ വിടുമെന്ന് റിപ്പോർട്ടുകൾ

പ്രശസ്ത തേന്ന്നിന്ത്യൻ നടി കാജൽ അഗർവാൾ 2020ൽ ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവുമായുള്ള വിവാഹശേഷം അമ്മയാകുന്നത് വരെ സിനിമകളിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിരുന്നു. അതിനു ശേഷം വീണ്ടും സിനിമുകളുമായി സജീവമായി. എന്നാൽ ഇപ്പോൾ താരം സിനിമ വിടാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നിറയുന്നത്. ശങ്കർ സംവിധാനം ചെയ്യുന്ന കമൽ ഹാസൻ സിനിമയായ ഇന്ത്യൻ-2വിന്റെയും നന്ദമുരി ബാലകൃഷ്ണയുടെ ഭഗവന്ത് കേസരിയുടെയും ഷൂട്ടിങ് പൂർത്തിയാക്കുന്നതോടെ കാജൽ അഗര്‍വാൾ സിനിമ വിടുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകൾ. കാജൽ ചെയ്ത ട്വിറ്റര്‍ പോസ്റ്റുകളും […]

Continue Reading

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; കേസ് നൽകി നടൻ ടൊവീനോ

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന നടൻ ടൊവീനോ തോമസിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്. എറണാകുളം പനങ്ങാട് പൊലീസാണ് ടൊവീനോയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന് കാട്ടി ഡിസിപിക്കാണ് ടൊവീനോ പരാതി നൽകിയത്. പരാതിയ്ക്ക് ആസ്പദമായ ലിങ്കും ടൊവിനോ നൽകിയിട്ടുണ്ട്. തനിക്കു ലഭിച്ച പരാതി ഡിസിപി പനങ്ങാട് പൊലീസിനു കൈമാറി. പിന്നാലെ ശനിയാഴ്ച്ച രാത്രിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തന്നെ നിരന്തരം അപകീർത്തിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നതായും പരാതിയിൽ പറയുന്നത്. നടന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി […]

Continue Reading

3 ദിവസം, നേടിയത് റെക്കോര്‍ഡ് കളക്ഷന്‍! ‘ജയിലര്‍’ കണക്കുകള്‍ പുറത്തുവിട്ട് ഏരീസ് പ്ലെക്സ്

കേരളത്തിലെ തിയറ്ററുകളുടെ നിലനില്‍പ്പിന് സമീപകാല ചരിത്രത്തില്‍ മികച്ച പിന്തുണ നല്‍കിയിട്ടുള്ളത് മറുഭാഷാ സിനിമകളാണ്.2018, രോമാഞ്ചം അടക്കം ചുരുക്കം മലയാള ചിത്രങ്ങള്‍ക്ക് മാത്രമാണ് സമീപകാലത്ത് കാര്യമായി പ്രേക്ഷകരെ നേടാനായത്. അതേസമയം തമിഴ്, തെലുങ്ക്, ഹിന്ദി എന്നുവേണ്ട ഹോളിവുഡ് ചിത്രങ്ങള്‍ പോലും ഇവിടെ തിയറ്ററുകള്‍ നിറയ്ക്കുകയും ചെയ്യുന്നു. കേരളത്തിലെ ഏറ്റവും പുതിയ തിയറ്റര്‍ വിജയവും മലയാളത്തില്‍ നിന്നല്ല, മറിച്ച്‌ തമിഴില്‍ നിന്നാണ്. പക്ഷേ അതിന് മലയാളബന്ധം ഉണ്ടെന്ന് മാത്രം. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ ആണ് മറ്റെല്ലാ […]

Continue Reading

നടൻ ബാലയുടെ പരാതി; യൂട്യൂബർ അജു അലക്‌സിനെതിരെ പൊലീസ് കേസെടുത്തു

കൊച്ചി:നടൻ ബാലയുടെ പരാതിയെ തുടർന്ന് യൂട്യൂബർ അജു അലക്‌സിനെതിരെ പൊലീസ് കേസെടുത്തു. കോടതി നിർദ്ദേശം കൂടി പരിഗണിച്ചാണ് കേസ് എടുത്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന ബാലയുടെ പരാതിയിലാണ് നടപടി. തന്റെ പക്കൽ നിന്ന് പണം തട്ടിയെടുക്കാനാണ് ശ്രമമെന്നും ബാല പരാതിയിൽ പറയുന്നു. ബാലയുടെ വിശദമായ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. അജു അലക്‌സിനെതിരെ ബാല നേരത്തെ വക്കീൽ നോട്ടിസ് അയച്ചിരുന്നു. വീടുകയറി ആക്രമിച്ചെന്ന പ്രസ്താവന പിൻവലിച്ച് മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പരാഞ്ഞില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നായിരുന്നു […]

Continue Reading