സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി സമര്‍പ്പിച്ച്‌ കേരള ചലച്ചിത്ര അക്കാദമി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി സമര്‍പ്പിച്ച്‌ കേരള ചലച്ചിത്ര അക്കാദമിയും ചെയര്‍മാന്‍ രഞ്ജിത്തും. തങ്ങളുടെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ ഹര്‍ജി. അഭിഭാഷക അശ്വതി എം കെയാണ് തടസ ഹര്‍ജി ഫയല്‍ ചെയ്തത്. ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് നേരത്തെ ഹര്‍ജി നല്‍കിയത്. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് തടസ ഹര്‍ജി സമര്‍പ്പിച്ചത്. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ പക്ഷഭേദമുണ്ടെന്നും അവാര്‍ഡുകള്‍ […]

Continue Reading

ചന്ദ്രമുഖി 2വില്‍ കങ്കണയുടെ പ്രകടനം അതിശയകരമെന്ന് എംഎം കീരവാണി

ചന്ദ്രമുഖി 2 വിലെ കങ്കണയുടെ അഭിനയം അതിശയകരമെന്ന് ഓസ്‌കാര്‍ ജേതാവ് എംഎം കീരവാണി. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വെള്ളിയാഴ്ച ചെന്നൈയില്‍ നടന്നപ്പോഴാണ് കീരവാണി കങ്കണയെ പ്രശംസിച്ചത്. ചടങ്ങില്‍ തമിഴ് സിനിമാ മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. “അതിശയകരമായ പ്രകടനമാണ് അവര്‍ കാഴ്ചവെച്ചത്. ബിഗ് സ്‌ക്രീനില്‍ ചന്ദ്രമുഖിയായി മാറുന്ന കങ്കണയുടെ പ്രകടനം എല്ലാവരെയും ഞെട്ടിക്കും,” സംഗീതസംവിധായകൻ പ്രസ്താവനയില്‍ പറഞ്ഞു. ഹൊറര്‍-കോമഡി വിഭാഗത്തിലേക്കുള്ള കങ്കണയുടെ ചുവടുവെപ്പാണ് ചന്ദ്രമുഖി 2. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ നിന്ന് എംഎം കീരവാണിക്കൊപ്പമുള്ള ചിത്രം […]

Continue Reading

ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച് കോഴിക്കോട്ടെ പൂക്കളം

കോഴിക്കോട്: ഓണോഘോഷങ്ങളുടെ ഭാഗമായി കാലിക്കറ്റ് ട്രേഡ് സെന്ററില്‍ ഏഷ്യന്‍ പെയിന്റ്സ് അപെക്സ് ഫ്ളോര്‍ ഗാര്‍ഡ് ഒരുക്കിയ ഏറ്റവും വലിയ പൂക്കളം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചു.ഇതോടെ ഇന്ത്യയിലെ ത്‌ന്നെ ഏറ്റവും വലിയ പൂക്കളമായി. 40,000 ചതുരശ്ര അടി വലിപ്പത്തില്‍ മഹാബലിയുടെ വലുപ്പത്തിലാണ് പൂക്കളം തീര്‍ത്തത്. ടണ്‍ കണക്കിന് പൂക്കള്‍ കൊണ്ട് രണ്ട് മണിക്കൂര്‍ സമയമെടുത്താണ് പൂക്കളം പൂര്‍്ത്തിയാക്കിയത്. സിനിമാ നടിമാരായ എസ്തര്‍ അനിലും മാളവികാ മേനോനും നിത്യാ ദാസും സര്‍ക്കാര്‍ പ്രതിനിധികളും ക്ഷണിക്കപ്പെട്ട മറ്റ് […]

Continue Reading

ഓരോ സിനിമയും ഒരു പഠനാനുഭവം, ഞാന്‍ വീണുപോകുമ്ബോഴെല്ലാം നിങ്ങള്‍ പിടിച്ചുയര്‍ത്തി: ദുല്‍ഖര്‍ സല്‍മാന്‍

‘കൊത്ത’യുടെ റിലീസിന് പിന്നാലെ ആരാധകരോടും പ്രേക്ഷകരോടും വൈകാരികമായി നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച്‌ കൊണ്ടുള്ളതാണ് ഫേസ്ബുക്ക് കുറിപ്പ്. താന്‍ വീണു പോകുമ്ബേഴെല്ലാം പ്രേക്ഷകര്‍ താങ്ങായി നിന്നതുകൊണ്ടാണ് താനിവിടെ എത്തിയതെന്നും നിങ്ങളെ രസിപ്പിക്കാന്‍ ഞങ്ങളുടെ സിനിമയ്ക്ക് അവസരം നല്‍കുന്ന ഓരോരുത്തര്‍ക്കും നന്ദിയെന്നും ദുല്‍ഖര്‍ പറഞ്ഞു. നിങ്ങളുടെ ഓണത്തിന്റെ ഭാഗമാകാന്‍ ഞങ്ങള്‍ക്ക് സാധിച്ചതില്‍ സന്തോഷമെന്നും ദുല്‍ഖര്‍ കുറിച്ചു. ദുല്‍ഖറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം: സ്‌നേഹം! എനിക്ക് സ്വപ്നം കാണാന്‍ കഴിയുന്നതിലും കൂടുതല്‍ സ്‌നേഹം എനിക്ക് […]

Continue Reading

ജയിലറിന്റെ യു/എ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

രജനികാന്ത് നായകനായ ചിത്രമാണ് ജയ്‌ലര്‍. ചിത്രത്തിന്റെ യു/എ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. അഭിഭാഷകനായ എം എല്‍ രവി സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ഇതിനെ പൊതുതാല്‍പര്യ ഹര്‍ജിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് അഭിപ്രായപ്പെട്ട കോടതി ഹര്‍ജിക്കാരന്‍ എം എല്‍ രവിയെ വിമര്‍ശിക്കുകയും ചെയ്തു. ഹര്‍ജിക്കാരന്റെ താല്‍പര്യം പ്രശസ്തിയില്‍ ആണെന്നും കോടതി നിരീക്ഷിച്ചു. അമേരിക്കയിലും യുകെയിലും ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചതെന്നായിരുന്നു ഹര്‍ജിയില്‍ എം എല്‍ രവി ചൂണ്ടിക്കാട്ടിയത്. ചിത്രത്തില്‍ ഹിംസാത്മകമായ രംഗങ്ങള്‍ ഉണ്ടെന്നും സര്‍ട്ടിഫിക്കേഷനില്‍ […]

Continue Reading

വൃഷഭയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതായി മോഹന്‍ലാല്‍

നടൻ മോഹൻലാല്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമായ വൃഷഭയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി, താരം ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളില്‍ ചിത്രം 2024ല്‍ തിയേറ്ററുകളിലെത്തും. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റോഷൻ മേക്ക, ഷാനയ കപൂര്‍, സാറ ഖാൻ, ശ്രീകാന്ത് മേക്ക എന്നിവരും രാഗിണി ദ്വിവേദിയാണ്. കാണ്ഡഹാറിന് ശേഷം മോഹൻലാലുമായി രാഗിണി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് വൃഷഭ. ഫസ്റ്റ് സ്റ്റെപ്പ് മൂവീസിന്റെ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, […]

Continue Reading

മികച്ച നടന്‍ അല്ലു അര്‍ജുന്‍, നടിമാര്‍ ആലിയ, കൃതി, മികച്ച ചിത്രം റോക്കട്രി, ഇന്ദ്രന്‍സിന് പ്രത്യേക പുരസ്‌കാരം

ന്യൂഡല്‍ഹി: 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അല്ലു അര്‍ജുനെ മികച്ച നടനായി തിരഞ്ഞെടുത്തു. പുഷ്പ സിനിമയിലൂടെയാണ് പുരസ്‌കാരം. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാര്‍.നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഷാഹി കബീര്‍ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്‌കാരം മേപ്പടിയാന്‍ ചിത്രത്തിലൂടെ വിഷ്ണു മോഹന് ലഭിച്ചു.ഹോം സിനിമയിലൂടെ ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്‌കാരം സ്വന്തമാക്കി. മികച്ച മലയാള ചിത്രവും റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം ആണ്.മികച്ച ചിത്രമായി മാധവന്‍ നായകനായെത്തിയ […]

Continue Reading

‘തലൈവര്‍ 170’യുടെ പ്രഖ്യാപനം ഉടന്‍ വില്ലൻ ആകാൻ ഫഹദ് ഫാസില്‍

ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘തലൈവര്‍ 170’യില്‍ രജനീകാന്തിന്റെ വില്ലനായി എത്തുന്നത് ഫഹദ് ഫാസിലെന്ന് റിപ്പോര്‍ട്ട്. ചിത്രത്തില്‍ അമിതാഭ് ബച്ചനും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുമെന്നാണ് സൂചനകള്‍. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും ‘തലൈവര്‍ 170’. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. ലൈക്ക പ്രൊഡക്ഷൻസാണ് തലൈവര്‍ 170 നിര്‍മാണം. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിന്റെ പൂജ ഈ ആഴ്ച ചെന്നൈയില്‍ നടക്കുമെന്നാണ് […]

Continue Reading

‘ജയിലർ’ കളക്ഷനില്‍ 550 കോടി കഴിഞ്ഞു

ഓഗസ്റ്റ് 10 ന് റിലീസ് ചെയ്ത രജനികാന്തിന്‍റെ ആക്ഷൻ പായ്ക്ക് ചിത്രം ‘ജയിലർ’ കളക്ഷനില്‍ 550 കോടി കഴിഞ്ഞു. ലോകമെമ്പാടുമുള്ള കളക്ഷനിൽ 12 ദിവസം കൊണ്ട് ചിത്രം 550 കോടിയാണ് കടന്നത്. റിലീസിന്‍റെ ആദ്യ 12 ദിവസങ്ങളിൽ ‘ജയിലർ’ ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം തുടരുകയാണെന്നും. ഇന്ത്യയില്‍ നിന്നും ഇതുവരെ ചിത്രം 292.70 കോടി നേടിയെന്നുമാണ് സാക്നിൽക്ക്.കോം റിപ്പോർട്ട് പ്രകാരം പറയുന്നത്. മണിരത്‌നത്തിന്റെ ‘പൊന്നിയിൻ സെൽവൻ 1’ കളക്ഷനെ മറികടന്നതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന […]

Continue Reading

പുതിയ ചിത്രം ജയ് ഗണേഷ് ; അപ്രതീക്ഷിത പ്രഖ്യാപനവുമായി ഉണ്ണിമുകുന്ദന്‍

ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവ ചടങ്ങിനിടെ പുതിയ ചിത്രം പ്രഖ്യാപിച്ച്‌ ഉണ്ണി മുകുന്ദൻ. UMF (ഉണ്ണി മുകുന്ദൻ ഫിലിംസ്) അവതരിപ്പിക്കുന്ന പുതിയ സിനിമയുടെ പേര് ‘ജയ് ഗണേഷ്’ എന്നാണ്. രഞ്ജിത് ശങ്കറാണ് സംവിധാനം. ഒറ്റപ്പാലത്ത് വച്ച്‌ നടന്ന ഗണേശോത്സവ ചടങ്ങിനിടെയാണ് താരം പുതിയ ചിത്രം പ്രഖ്യാപിച്ചത്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു പ്രഖ്യാപനം. ഗണേശോത്സവ പരിപാടിക്കെത്തിയ നടൻ വേദിയില്‍ വച്ച്‌ സംസാരിക്കുന്നതിനിടെ പുതിയ ചിത്രത്തെക്കുറിച്ച്‌ പ്രഖ്യാപിക്കുകയായിരുന്നു. രഞ്ജിത് ശങ്കറാണ് സംവിധാനം. ഒറ്റപ്പാലത്ത് വച്ച്‌ നടന്ന ഗണേശോത്സവ ചടങ്ങിനിടെയാണ് താരം പുതിയ ചിത്രം […]

Continue Reading