വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി; അഷ്ടമി ദർശനം 23 ന്

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ഉത്സവത്തിന് കോടിയേറി. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന്റെ നാല് നടക്കലും രാപ്പകൽ തുറന്നിടും. 23 നാണ് വൈക്കത്തഷ്ടമി. 24 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.

Continue Reading

എറണാകുളത്ത് ഇന്ന് സ്കൂളുകൾക്ക് അവധി

എറണാകുളം: എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. സ്കൂൾ കായിക മേളയുടെ സമാപനം പരിഗണിച്ചാണ് തീരുമാനം. എറണാകുളം ജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Continue Reading

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലെർട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലെർട് ഉണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ക്കാണ് ഇന്ന് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുള്ളത്.

Continue Reading

യുഎസിൽ ട്രംപ് മുന്നേറ്റം; 211 ഇലക്ടറൽ വോട്ടുകൾ നേടി, ആറ്‌ സ്വിങ് സ്റ്റേറ്റുകളിലും മുന്നിൽ

അമേരിക്കയുടെ 47 ആമത് പ്രസിഡൻറ് ആരെന്ന് അറിയാനുള്ള വോട്ടെണ്ണൽ ആരംഭിച്ചു. ഏറ്റവും ഒടുവിലെ നില അനുസരിച്ച് ട്രംപ് 211 ഇലക്ടറൽ വോട്ടുകളാണ് ഉറപ്പിച്ചിരിക്കുന്നത്. കമല ഹാരിസിന് 216 ഇലക്ടറൽ വോട്ടുകളാണ് ലഭിച്ചത്. 16 സംസ്ഥാനങ്ങൾ ട്രംപിനൊപ്പമാണ് 9 സംസ്ഥാനങ്ങൾ കമലക്കൊപ്പവും.

Continue Reading

എസ് എസ് എൽ സി – പ്ലസ്‌ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ് എസ് എൽ സി – പ്ലസ്‌ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാർച്ച് 3 മുതൽ 26 വരെയാണ് എസ് എസ് എൽ സി പരീക്ഷ നടക്കുക. ഹയർസെക്കൻഡറി ആദ്യവർഷ പരീക്ഷ മാർച്ച് ആറ് മുതൽ 29 വരെയും രണ്ടാം വർഷ പരീക്ഷ മാർച്ച് മൂന്ന് മുതൽ 26 വരെയുമാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മെയ് മൂന്നാം വാരത്തിനുള്ളിൽ ഫലപ്രഖ്യാപനവും നടത്തും.

Continue Reading

ദൈവത്തിന്റെ സ്വന്തം നാടിന് ഇന്ന് 68 -ാം പിറന്നാൾ

ഇന്ന് കേരളപിറവിദിനം. കേരളത്തിന് ഇന്ന് 68 വയസ് തികയുന്നു. മഞ്ഞും മഴയും പച്ചപ്പും കായൽപരപ്പുകളും അരുവികളും എല്ലാം ഒത്തിണങ്ങിയ സ്വർഗമാണ് കേരളം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരിടം തന്നെയാണ് കേരളം. വിദ്യാഭ്യാസ മേഖലയും ആരോഗ്യ മേഖലയുമടക്കം നിരവധി മേഖലകളിൽ കേരളം വലിയൊരു മാതൃക തന്നെയാണ്. രാജ്യത്ത് ആദ്യമായി 100 ശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനമെന്ന പദവിയും കേരളത്തിനുണ്ട്.

Continue Reading

ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്; റാബീസ് വാക്‌സിൻ എടുത്ത 61 കാരിയുടെ സംസാരശേഷി നഷ്ടപ്പെട്ടു

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ റാബീസ് വാക്‌സിനെടുത്ത രോഗിയുടെ സംസാരശേഷി നഷ്ടപ്പെട്ടു. വാക്‌സിൻ എടുത്തതിനു ശേഷം രോഗി ഗുരുതരാവസ്ഥയിലാവുകയും പിന്നീട് ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെടുകയുമായിരുന്നു. ടെസ്റ്റ് ഡോസിൽ അലർജി ലക്ഷണം കണ്ടിട്ടും മൂന്ന് ഡോസ് കുത്തിവെപ്പ് എടുത്തുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

Continue Reading

കൊച്ചിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരിക്ക് ദാരുണാന്ത്യം

കൊച്ചി: കാക്കനാട് സീപോർട് എയർപോർട്ട് റോഡിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യാത്രക്കാരിക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. നിരവധി സ്കൂൾ വിദ്യാർഥികൾക്കും യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Continue Reading

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ ഓറഞ്ച് അലേർട്ട് , നാലിടത്ത് മഞ്ഞ അലേർട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകൾക്ക് ഓറഞ്ച് അലെർട് നൽകിയിട്ടുണ്ട്. ഈ ജില്ലകളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകൾക്ക് മഞ്ഞ അലേർട്ടും നൽകിയിട്ടുണ്ട്.

Continue Reading

ബെംഗളൂരുവിൽ കനത്ത മഴ; കെട്ടിടം തകർന്ന് 5 മരണം

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ കനത്ത മഴ. നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു. 5 പേർ മരിച്ചു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 13 പേരെ രക്ഷപെടുത്തിയെന്നാണ് റിപ്പോർട്ട്. ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെയെത്തി തിരച്ചിൽ തുടരുകയാണ്. കനത്ത മഴ ജനങ്ങളെ സാരമായി ബാധിച്ചു.

Continue Reading