ഐ ഫോൺ 17ാം സീരീസ് ഇന്ന് പുറത്തിറങ്ങും

ടെക് പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആപ്പിൾ ഇവൻറ് 2025 ഇന്ന് യൂ എസിൽ നടക്കും. ഐ ഫോണിന്റെ 17ാം പതിപ്പ് ഈ ഇവന്റിൽ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. ഐ ഫോണിനു പുറമെ ആപ്പിളിന്റെ പുതിയ മോഡൽ വാച്ചുകൾ , എയർപോഡുകൾ തുടങ്ങിയ നിരവധി അക്‌സെസറീസുകൾ പുറത്തിറങ്ങാൻ സാധ്യതയുണ്ട്.

Continue Reading

പവന് 80,000 കടന്നു; ഈ വർഷം അവസാനത്തോടെ വില 1 ലക്ഷം എത്തുമോയെന്ന് ആശങ്ക

കൊച്ചി: സർവകാല റെക്കോർഡിൽ സ്വർണവില. പവന് 80,000 രൂപയും ഗ്രാമിന് 10,000 രൂപയും കടന്നു. 1000 രൂപയിൽ അധികമാണ് ഇന്ന് മാത്രം ഒരു പവൻ സ്വർണത്തിന് കൂടിയത്. നിലവിലെ സാഹചര്യത്തിൽ സ്വർണവില ഇനിയും ഉയരാനാണ്‌ സാധ്യതയെന്നാണ് നിഗമനം.

Continue Reading

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. 9 ജില്ലകളിൽ യെല്ലോ അലേർട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചത്.

Continue Reading

താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ

വയനാട്: താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. കനത്ത മഴയിൽ ചുരം റോഡിലേക്ക് വലിയ പാറകഷ്ണങ്ങൾ വന്നു വീണതു മൂലം ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്. വയനാട് ലക്കിടിയിലും താമരശ്ശേരി അടിവാരത്തും രാവിലെ മുതൽ യാത്രക്കാർ കുടുങ്ങി കിടക്കുകയാണ്. മണ്ണിടിച്ചിൽ തുടരുന്നതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റോഡ് പൂർണമായും അടച്ചിടുകയാണെന്ന് കളക്ടർ അറിയിച്ചു.

Continue Reading

ഇറക്കുമതി തീരുവ 50 %, യൂ എസ് നടപടിയിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയുടെ ഇറക്കുമതി തീരുവ 50 % വർധിപ്പിച്ച യൂ എസ് നടപടിയിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഇന്ത്യ അറിയിച്ചു. നടപടി പ്രാബല്യത്തിൽ വന്നതിനു പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥർ ഇത് അറിയിച്ചത്. ഇറക്കുമതി വർദ്ധിപ്പിച്ചതിൽ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. തീരുവ വർദ്ധനവ് ​​ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയില്ലെന്നും മുതിർന്ന ഉദ്യോ​ഗസ്ഥർ പറഞ്ഞു.

Continue Reading

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്( 92 ) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. 2004 മുതൽ 2014 വരെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. രാജ്യത്തെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരിൽ ഒരാളായിരുന്നു അദ്ദേഹം. ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഇരുന്ന കാലഘട്ടത്തിലായിരുന്നു അദ്ദേഹം ധനമന്ത്രിയായി ചുമതലയേറ്റത്. സിക്കുകാരനായ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.

Continue Reading

വരും മണിക്കൂറിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത ; 8 ജില്ലകളിൽ യെല്ലോ അലെർട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്കാണ് യെല്ലോ അലെർട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട അതിശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളത്. തെക്കൻ ജില്ലകളിൽ വെള്ളിയാഴ്ച വരെ മൽസ്യബന്ധനത്തിനു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Continue Reading

വയനാട്ടിൽ ഇന്ന് എൽ ഡി എഫ് , യു ഡി എഫ് ഹർത്താൽ

വയനാട്: ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ വയനാട്ടിൽ ഇന്ന് യു ഡി എഫ് , എൽ ഡി എഫ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട് സഹകരിക്കണമെന്നാണ് ഇരുമുന്നണികളും അറിയിച്ചിരിക്കുന്നത്. ഉരുൾപൊട്ടൽ ദുരന്തത്തിലെ വീഴ്ചകളിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരായാണ് യു ഡി എഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലതെന്നുൾപ്പെടെ ഉന്നയിച്ച് കേന്ദ്രത്തിനെതിരായാണ് എൽ ഡി എഫ് ഹർത്താൽ.

Continue Reading

മണ്ഡലകാല തീർത്ഥാടനം ; ശബരിമല നട ഇന്ന് തുറക്കും

പന്തളം: മണ്ഡലകാല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 4 മണിക്കാണ് നട തുറക്കുന്നത്. പുതിയ മേൽശാന്തിമാരും ഇന്ന് ചുമതലയേൽക്കും. 30,000 ഭക്തരാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ശബരിമലയിൽ എത്തുന്ന എല്ലാ ഭക്തർക്കും സുഗമമായുള്ള ദർശനത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും തിരക്കില്ലാതെ ദർശനം നടത്തുന്നതിനായി പ്രത്യേകം ക്യൂ ഉണ്ടായിരിക്കും.

Continue Reading

ഉപതിരഞ്ഞെടുപ്പ്; വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് ആരംഭിച്ചു

തൃശ്ശൂർ/ വയനാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ്. പുലർച്ചെ മുതൽ സമ്മതിദായകരുടെ വലിയ നിര തന്നെയായിരുന്നു ബൂത്തുകളിൽ. ചേലക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി യു. ആർ പ്രദീപും യു ഡി എഫ് സ്ഥാനാർത്ഥിയായി രമ്യാ ഹരിദാസും ബി ജെ പി സ്ഥാനാർത്ഥിയായി കെ ബാലകൃഷ്ണനുമാണ് മത്സരിക്കുന്നത്. വയനാട്ടിൽ യു ഡി എഫ് സ്ഥാർത്ഥിയായി പ്രിയങ്ക ഗാന്ധിയും സത്യൻ മൊകേരി എൽ ഡി എഫ് […]

Continue Reading