ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം പ്രതിയാണ് കെ എസ് ബൈജു. ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണപ്പാളികൾ കൊടുക്കുന്ന സമയത്ത് തിരുവാഭരണം കമ്മീഷ്‌ണർ ആയ കെ എസ് ബൈജു അവിടെ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘം തെളിവടക്കം കണ്ടെത്തി സ്ഥിരീകരിച്ചു. തിരുവാഭരണം ഭരണിപാത്രം സംരക്ഷണ നിയമങ്ങളൊന്നും തന്നെ കഴിഞ്ഞ 15 വർഷങ്ങളായി പിൻതുടരുന്നില്ലാ എന്ന് കണ്ടെത്തി.

Continue Reading

വർക്കല ട്രെയിൻ അതിക്രമം; പരുക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം വർക്കലയിൽ കേരള എക്സ്പ്രസ് ട്രെയിനിൽ വെച്ച് ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കാര്യമായ പുരോഗതി പെൺകുട്ടിക്ക് ഉണ്ടായിട്ടില്ല. മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാർ അടങ്ങിയ സംഘമാണ് പെൺകുട്ടിയെ പരിശോധിക്കുന്നത്. വീഴ്ചയുടെ ആഘാതത്തിൽ തലയിൽ പലയിടത്തും ചതവുകൾ ഉണ്ട്, തലച്ചോറിനേറ്റ പരുക്ക് ഗുരുതരമാണ്. മെഡിക്കൽ കോളജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ ക്രിട്ടിക്കൽ കെയർ വിഭാഗത്തിലാണ് ശ്രീക്കുട്ടി ചികിത്സയിൽ തുടരുന്നത്. സർജറി ന്യുറോ കൃട്ടിക്കൽ കെയർ ഉൾപ്പെട്ട വിവിധ വിഭാഗളിലെ ഡോക്ടർമാർ ഉൾപ്പെട്ട വിദഗ്ധ സംഘമാണ് ചികിത്സക്ക് […]

Continue Reading

വെള്ളൂർ കെ.പി.പി.എൽ: മുഴുവൻ കരാർ തൊഴിലാളികളേയും സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനം,181 പേർക്ക് സ്ഥിര നിയമനം; ഗുണഭോക്താക്കൾ എച്ച് എൻ.എൽ അടച്ചുപൂട്ടിയതോടെ തൊഴിൽ നഷ്ടപ്പെട്ടവർ

കേന്ദ്ര സർക്കാർ കൈയ്യൊഴിഞ്ഞതിനെത്തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ച വെള്ളൂർ എച്ച്.എൻ.എൽ സംസ്ഥാനം ഏറ്റെടുത്ത് പുതുതായി രൂപം നൽകിയ കെ.പി.പി.എലിലെ എല്ലാ കരാർ തൊഴിലാളികളെയും സ്ഥിരപ്പെടുത്താൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 181 കരാർ ജീവനക്കാർക്കാണ് കെ.പി.പി.എല്ലിൽ സ്ഥിര നിയമനം നൽകിയത്. എച്ച് എൻ.എല്ലിൽ ജോലി ചെയ്തുവരവേ, കേന്ദ്ര സർക്കാർ സ്ഥാപനം അടച്ചുപൂട്ടിയതിനെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്കാണ് സംസ്ഥാന സർക്കാർ പുനർനിയമനം നൽകിയത്. തൊഴിലാളികളോടുള്ള സംസ്ഥാന സർക്കാരിൻ്റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.ദേശീയ കമ്പനി ലോ […]

Continue Reading

യാത്രക്കാർക്ക് കോളടിച്ചു, വാട്ടർ മെട്രോയിൽ കയറാനെത്തിയാൽ മറ്റൊന്നു കൂടി ആസ്വദിക്കാം

കൊച്ചി: ജലഗതാഗത രംഗങ്ങൾ വമ്പൻ മാറ്റത്തിനു വഴിയൊരുക്കിയ കൊച്ചി മെട്രോ ഫുഡ് സ്ട്രീറ്റിന് തുടക്കമിടുന്നു. ഹൈക്കോടതി ജംഗ്ഷൻ വാട്ടർ മെട്രോ സ്‌റ്റേഷനിലാണ് ആദ്യമായി ഫുഡ് സ്ട്രീറ്റ് ഒരുക്കുന്നത്. 750 സ്‌ക്വയർ ഫീറ്റുള്ള എട്ട് കിയോസ്‌കുകളാണ് ഹൈക്കോടതി ജംഗ്ഷനിലെ മെട്രോ സ്‌റ്റേഷനിലുള്ളത്. ഇത് നാളുകൾക്ക് മുന്നേ ഒരു തവണ ടെൻഡർ ചെയ്ത് പോയിരുന്നെങ്കിലും ടെൻഡർ വിളിച്ച വ്യക്തി കടകൾ തുടങ്ങിയില്ല

Continue Reading

സിഎംആര്‍എല്‍ മാസപടി കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സിഎംആര്‍എല്‍ മാസപടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ ടി വീണ, എക്‌സാലോജിക്ക്, സിഎംആര്‍എല്‍ ഉടമകള്‍ എന്നിവരാണ് എതിര്‍കക്ഷികള്‍. മടിയില്‍ കനമില്ലാത്ത മുഖ്യമന്ത്രി എന്തിന് അന്വേഷണത്തെ ഭയപ്പെടുന്നുവെന്നാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പ്രതികരണം. മടിയില്‍ കനമില്ല, തന്റെ കൈകള്‍ ശുദ്ധമാണെന്ന് പറയുന്ന മുഖ്യമന്ത്രി എന്തിനാണ് അന്വേഷണത്തെ എതിര്‍ക്കുന്നത്? ഭയപ്പെടുന്നത് ?എനിക്ക് നേരെ പിണറായി വിജയന്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ നിങ്ങളെ […]

Continue Reading

റെയിൽവേയുടെ കടുത്ത അനാസ്ഥ; കേരള എക്സ്പ്രസിൽ സമയത്ത് ചികിത്സ കിട്ടാതെ യാത്രക്കാരൻ മരിച്ചു

റെയിൽവേയുടെ കടുത്ത അനാസ്ഥയിൽ ചികിത്സ ലഭിക്കാതെ യാത്രക്കാരൻ മരിച്ചെന്ന് ആരോപണം. കേരള എക്സ്പ്രസ്‌ ട്രെയിനിലെ യാത്രക്കാരനായ തമിഴ്നാട് സ്വദേശി സന്ദീപിന് വൈദ്യസഹായം അഭ്യർഥിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് സഹയാത്രികരുടെ പരാതി. ട്രെയിനിൽ വച്ചാണ് സന്ദീപ് മരിച്ചത്. കേരള എക്സ്പ്രസ്‌ (12626)ട്രെയിനിൽ ആണ് സംഭവം.സഹയാത്രികർ അഭ്യർത്ഥിച്ചിട്ടും ഒരു മണിക്കൂറിലേറെ വൈദ്യ സഹായം ലഭിച്ചില്ല. വിജയവാഡ സ്റ്റേഷനിൽ എത്തിയ ശേഷവും ഡോക്ടർ എത്താൻ വൈകിയതായി സഹയാത്രികർ പ്രതികരിച്ചു.

Continue Reading

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ ലേഡീസ് കമ്പാര്‍ട്‌മെന്റിൽ നിന്ന് മധ്യവയസ്‌ക്കൻ യുവതിയെ തള്ളിയിട്ടു

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ലേഡീസ് കമ്പാര്‍ട്‌മെന്റില്‍ അതിക്രമം. കമ്പാര്‍ട്‌മെന്റില്‍ കയറിയ മധ്യവയസ്‌ക്കൻ യുവതിയെ തള്ളിയിട്ടു വര്‍ക്കലയിലാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക് പോയിരുന്ന കേരള എക്‌സ്പ്രസിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് വര്‍ക്കല അയന്തി ഭാഗത്ത് വെച്ച് യുവതിയെ തള്ളിയിട്ടത്. അക്രമി മദ്യലഹരിയിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. എറണാകുളത്ത് നിന്ന് കയറിയ രണ്ട് യുവതികളില്‍ ഒരാളെ മദ്യലഹരിയില്‍ സുരേഷ് ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവതി ഒച്ചവച്ചതോടെയാണ് മറ്റ് യാത്രക്കാര്‍ വിവരമറിഞ്ഞത്. പാളത്തിലേക്ക് തെറിച്ചുവീണ യുവതിയെ നാട്ടുകാരും ട്രെയിനിലെ യാത്രക്കാരും […]

Continue Reading

കപ്പ് തൂക്കി; വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്

ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് കിരീടനേട്ടം. ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ചരിത്രനേട്ടം. ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം ലോകജേതാക്കളായിരിക്കുന്നത്. 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടീസ് വിമെന്‍ 246 റണ്‍സിന് പുറത്താകുകയായിരുന്നു. ഷഫാലി വര്‍മയുടെ ഓള്‍ റൗണ്ട് മികവാണ് ഇന്ത്യയ്ക്ക് ലോകകിരീടം സമ്മാനിച്ചിരിക്കുന്നത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാട്ടിയ ഷഫാലി ഗംഭീര പ്രകടനം കൊണ്ട് ഇന്ത്യയെ ആദ്യത്തെ ലോകകിരീടം സമ്മാനിക്കുകയാണ്. കഴിഞ്ഞ രണ്ട് തവണയും കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കിരീടമാണ് സ്വന്തം മണ്ണില്‍ ഇന്ത്യ […]

Continue Reading

ബെംഗളൂരൂ – എറണാകുളം വന്ദേഭാരത് അടുത്തയാഴ്ച; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും,‌ കേരളത്തിൽ 2 സ്റ്റോപ്പുകൾ

തിരുവനന്തപുരം: ബംഗളുരു – എറണാകുളം വന്ദേഭാരത് അടുത്തയാഴ്ച പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും. ഓൺലൈനായിട്ട് ഉദ്‌ഘാടനം ചെയ്യാനാണ് സാധ്യത. ബുധനാഴ്ച ഒഴിച്ച മറ്റുള്ള ദിവസങ്ങളിലായിരിക്കും സർവീസ് ഉള്ളത്. രാവിലെ 5.10 നു ബംഗളുരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചക്ക് 1.50 നു എറണാകുളത്ത് എത്തും. ഉച്ചക്ക് 2.20 നു പുറപ്പെട്ട് രാത്രി 11 നു ബംഗളുരുവിൽ എത്തും.

Continue Reading

കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കും

കേരളം അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി ആയിരിക്കും പ്രഖ്യാപനം നടത്തുക. പ്രത്യേക പ്രസ്താവനയിലൂടെ ആയിരിക്കും പ്രഖ്യാപനം. ശനിയാഴ്ച സഭ ചേരുന്നതിന് പ്രത്യേക അനുമതി വേണമെന്നതിനാൽ ബന്ധപ്പെട്ട ചട്ടം സസ്പെൻഡ് ചെയ്തു കൊണ്ടായിരിക്കും സമ്മേളന നടപടികൾ ആരംഭിക്കുക.

Continue Reading