ശബരിമല സ്വർണ്ണക്കൊള്ള; എൻ വാസുവിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തേക്കും

ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മീഷണറുമായ എൻ വാസുവിനെ ഉടൻ അന്വേഷണസംഘം അറസ്റ്റ് ചെയ്തേക്കും. ശബരിമല കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് വാസു. എസ് ഐ ടി കസ്റ്റഡിയിലുള്ള മുരാരി ബാബു ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ച മാത്രമാണ് ഇനി എസ് ഐ ടി സംഘത്തിന് മുന്നിലുള്ളത്. അവസാന ഘട്ടത്തിൽ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ പരമാവധി വിവരങ്ങൾ ശേഖരിക്കാൻ ആണ് എസ്ഐ ടി […]

Continue Reading

ഒടുവില്‍ തീര്‍പ്പ്; അമേരിക്കയില്‍ ഷട്ട്ഡൗണ്‍ അവസാനിക്കുന്നു

വാഷിങ്ടണ്‍: അമേരിക്കയില്‍ 40 ദിവസത്തെ സ്തംഭനാവസ്ഥയ്ക്ക് വിരാമമിട്ടുകൊണ്ട് ഷട്ട്ഡൗണ്‍ അവസാനിക്കുന്നു. സെനറ്റില്‍ ഒത്തുതീര്‍പ്പായതോടെയാണ് അടച്ചുപൂട്ടല്‍ അവസാനിക്കുന്നത്. ജനുവരി 31 വരെ ധനവിനിയോഗത്തിന് അനുമതിയായി. ആരോഗ്യ പരിരക്ഷാ നികുതി ഇളവ് ഇപ്പോഴില്ല. ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിയും മരവിപ്പിക്കും. യുഎസ് കോണ്‍ഗ്രസിന്റെ അനുമതി ഉടനുണ്ടാകും. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടല്‍ അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാര്‍ ഉടന്‍ സാധ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഞായറാഴ്ച പറഞ്ഞിരുന്നു. സ്തംഭനാവസ്ഥ ഉടന്‍ അവസാനിക്കുമെന്നതിന്റെ സൂചനയാണിതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Continue Reading

രണ്ടരവർഷം, പഞ്ചായത്ത് ഭരണമില്ലാതെ ലക്ഷദ്വീപ്

ആലപ്പുഴ: കേരളം തദ്ദേശതിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ പ‌ഞ്ചായത്ത് ഭരണസമിതിയില്ലാതെ ലക്ഷദ്വീപ്. 2023 ജനുവരി 17ന് വില്ലേജ് ദ്വീപ് പഞ്ചായത്തിന്റെയും 22ന് ജില്ലാ പഞ്ചായത്തിന്റെയും കാലാവധി അവസാനിച്ചതാണ്. വാർഡ് വിഭജനവുമായി ബന്ധപ്പെട്ട തർക്കം കോടതിയിലെത്തിയതാണ് തിരഞ്ഞെടുപ്പുകൾ നീണ്ടുപോകാൻ കാരണം. പഞ്ചായത്ത് ഭരണസ്തംഭനം കാരണം റോഡ് നിർമ്മാണം, നാളികേര സംഭരണ യൂണിറ്റുകൾ, ഫിഷിംഗ് യൂണിറ്റുകൾ എന്നിവയുടെ പ്രവർത്തനം അവതാളത്തിലാണ്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനോ,​ രാഷ്ട്രീയ പാർട്ടികളോ തിരഞ്ഞെടുപ്പിനായി ഒരു നീക്കവും നടത്തുന്നില്ലെന്ന് ദ്വീപുകാർ പറയുന്നു.

Continue Reading

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് 12 മണിയ്‌ക്ക്, വൻ ആത്മവിശ്വാസത്തിൽ മുന്നണികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ 1199 തദ്ദേശ സ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകും. ആകെ 23,576 വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എം. ഷാജഹാൻ നടത്തും. പ്രഖ്യാപനം വന്നാലുടൻ തങ്ങളുടെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിടാനാണ് ഇടതുപക്ഷം തീരുമാനിച്ചിരിക്കുന്നത്. അതേസമയം അന്തിമ സ്ഥാനാർത്ഥി പട്ടിക ഇന്ന് പൂർത്തിയാക്കുമെന്നാണ് കോൺഗ്രസടക്കം യു‌ഡിഎഫ് കക്ഷികളിൽ നിന്നുള്ള സൂചന. തിരുവനന്തപുരം നഗരസഭയടക്കം പിടിക്കാനും മൂന്നിരട്ടി സീറ്റുകൾ നേടാനുമാണ് ബിജെപി ശ്രമം. എൻഡിഎ സംസ്ഥാനത്ത് നാലിരട്ടി സീറ്റുകൾ ഇത്തവണ […]

Continue Reading

തീവ്ര വോട്ടർപട്ടിക പരിഷ്‌ക്കരണം; ഹർജികൾ നവംബർ 11 ന് പരിഗണിക്കും

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ ഹർജികൾ നവംബർ 11 ന് സുപ്രീംകോടതി പരിഗണിക്കും.വിവിധ സംസ്ഥാനങ്ങളിലെ എസ് ഐ ആറിനെതിരായ ഹർജികൾ ആണ് പരിഗണിക്കുക.ഡി എം കെയുടെ ഹർജിയും ഇതിൽ ഉൾപ്പെടുന്നു. എസ്ഐആർ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുപോകുമ്പോൾ തമിഴ്നാടിന്റെയും പശ്ചിമബംഗാളിന്റെയും മാതൃകയിൽ നിയമ പോരാട്ടം വേണമെന്നായിരുന്നു ബിജെപി ഒഴികെയുള്ള രാഷ്ട്രീയപാർട്ടികളുടെ നിലപാട്.

Continue Reading

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്‌പോർട് കോംപ്ലക്‌സുകൾ, റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പടെയുള്ള പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്നും ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നുമാണ് ഉത്തരവ്. പിടികൂടുന്ന തെരുവ് നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറിലേക്ക് മാറ്റണം. എവിടെ നിന്നാണോ തെരുവ് നായകളെ പിടികൂടുന്നത് അവിടെ തുറന്നു വിടരുത് തുടങ്ങിയ നിർദേശങ്ങളും കോടതി മുന്നോട്ട് വെച്ചു. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേഹ്ത, എൻ വി അൻജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ദേശീയപാതകൾ, […]

Continue Reading

ഇനി വഴി ചോദിച്ച് ചോദിച്ച് പോകാം ; പുത്തൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്

യാത്രകൾ കൂടുതൽ സുരക്ഷിതവും മികച്ചതുമാക്കാൻ പുതിയ ഫീച്ചറുമായി ഗൂഗിൾ. വാഹനമോടിക്കുമ്പോൾ ശ്രദ്ധതെറ്റാതെ മാപ്പുമായി സംവദിക്കാനും , വഴിയിലെ വിവരങ്ങൾ ചോദിച്ചറിയാനും ഈ ഫീച്ചർ സഹായിക്കും. ഹാൻഡ് ഫ്രീ ഡ്രൈവിങ് അനുഭവം ഉപയോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പുതിയ പത്ത് ഫീച്ചറുകളാണ് ഗൂഗിൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ഗൂഗിൾ ജെമിനിയുടെ പിന്തുണയോടെ എഐ ഫീച്ചറുകള്‍ ഉൾപ്പെടുത്തിയാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്. ഗൂഗിള്‍ മാപ്പ് നൽകിയതിൽ വച്ച് ഏറ്റവും വലിയ എഐ സംയോജനമായിരിക്കുമിതെന്നാണ് ഗൂഗിള്‍ പറയുന്നത്. യാത്ര ചെയ്യുമ്പോൾ […]

Continue Reading

മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

കേരളത്തിലെ റയിൽവേ സ്റ്റേഷനുകളിൽ കേരള റെയിൽവേ പോലീസിന്റെ പ്രത്യേക സുരക്ഷാ പരിപാടി ‘ഓപ്പറേഷൻ രക്ഷിത’ ഇന്ന് മുതൽ ആരംഭിച്ചു. വർക്കലയിൽ കഴിഞ്ഞ ദിവസം ട്രെയിനിൽ യാത്രക്കാരിയെ മദ്യലഹരിയിൽ സഹയാത്രികൻ തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്. റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും ട്രെയിനുകൾക്കുള്ളിലും ആൽക്കോമീറ്റർ ഉപയോഗിച്ചുള്ള പ്രത്യേക പരിശോധനകളാണ് നടത്തുക. മദ്യപിച്ച് റെയിൽവേ പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും പ്രവേശിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ പോലീസ് സൂപ്രണ്ട് ഷഹൻഷാ ഐപിഎസ് അറിയിച്ചു.

Continue Reading

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് ഇന്ന് തുടക്കം; കിരീടം തിരിച്ചുപിടിക്കാൻ പാലക്കാട്

പാലക്കാട്: ശാസ്ത്രഭാവിയെക്കുറിച്ച് പുതുതലമുറയുടെ ചിന്തകൾ ഏതു ദിശയിലാണെന്നു വെളിപ്പെടുത്തുന്ന നാലു പകലുകൾക്ക് പാലക്കാട്ട് വെള്ളിയാഴ്ച തിരി തെളിയുന്നു. ഇനി ഇവിടെ ശാസ്ത്രചിന്തകളും അറിവുകളും മാറ്റുരയ്ക്കും. വെള്ളിയാഴ്ച വൈകീട്ട് 4.30-ന് പ്രധാനവേദിയായ ഗവ. മോയൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാകും. മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യാതിഥിയാകും. 500 പേരാണ് മത്സരത്തിൽ പങ്കെടുക്കാനെത്തുക. ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിതശാസ്ത്ര, ഐടി, പ്രവൃത്തിപരിചയ, വിഎച്ച്എസ്‌സി എക്‌സ്‌പോ എന്നീ […]

Continue Reading

ശബരിമല മണ്ഡല – മകരവിളക്ക്; 800 KSRTC ബസുകൾ സർവീസ് നടത്തും

ശബരിമല മണ്ഡല – മകരവിളക്ക് വിളക്ക്, മൂന്നു ഘട്ടങ്ങളിലായി KSRTC 800 ബസുകൾ സർവീസ് നടത്തും. ആദ്യ ഘട്ടത്തിൽ 467 ഉം രണ്ടാം ഘട്ടത്തിൽ 502 ഉം ബസ്സുകൾ സർവീസ് നടത്തും. മകരവിളക്ക് വരുന്ന മൂന്നാം ഘട്ടത്തിൽ 800 ബസുകൾ സർവീസ് നടത്തും. സർവീസുകൾ നിശ്ചയിച്ചു ഉത്തരവ് പുറത്ത്. KSRTC സി.എം.ഡി യാണ് ഉത്തരവിറക്കിയത്. ക്ഷേത്രങ്ങളിൽ നിന്നും പ്രത്യേക സർവീസ് നടത്തണമെന്നും നിർദ്ദേശം. ഓൺലൈൻ ബുക്കിംഗ് സൗകര്യം വിപുലപ്പെടുത്താനും തീരുമാനം. KSRTC ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നു കണ്ടെത്താൻ […]

Continue Reading