കടുത്തുരുത്തിയുടെ മണ്ണിൽ മഹിളാ ശക്തിവിളംബരം; അഴിമതി ഭരണത്തെ താഴെയിറക്കാൻ യുഡിഎഫ് വരണമെന്ന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ
കടുത്തുരുത്തി: കേരളത്തിന്റെ വികസനത്തെ മുരടിപ്പിച്ചും അഴിമതിയിൽ മുങ്ങിക്കുളിച്ചും മുന്നോട്ടുപോകുന്ന ഇടത് സർക്കാരിനെ താഴെയിറക്കി യുഡിഎഫ് അധികാരത്തിൽ വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അഡ്വ. മോൻസ് ജോസഫ് . കടുത്തുരുത്തി നിയോജകമണ്ഡലം യുഡിഎഫ് മഹിളാ പര്യടന ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന് പുതിയൊരു വികസന മുന്നേറ്റം ആവശ്യമാണെന്നും ജനവിരുദ്ധ നയങ്ങൾ പിന്തുടരുന്ന എൽഡിഎഫ് ഭരണത്തിന് അറുതി വരുത്താൻ യുഡിഎഫിന് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ സർക്കാരിനെ ഭരണത്തിൽ നിന്നും മാറ്റാൻ മഹിളാ പ്രവർത്തകർ […]
Continue Reading