കണിയാംതോടിനു കുറുകെ പാലം; ഉള്‍നാടന്‍ മേഖലകള്‍ക്ക് യാത്രാസൗകര്യം ഒരുങ്ങുന്നു

വൈക്കം: വൈക്കം നഗരസഭയുടെ ഒന്നാം വാര്‍ഡിനേയും ഉദയനാപുരം പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിനേയും എളുപ്പമാര്‍ഗം ബന്ധിപ്പിക്കുന്ന കണിയാം തോടിന് കുറുകെ നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണ ജോലികള്‍ തുടങ്ങി. നിര്‍മ്മാണത്തിന്റെ ഭാഗമായി ഉദയനാപുരം പഞ്ചായത്തുറോഡിലുള്ള ട്രാന്‍സ്‌ഫോമറുകളും അനുബന്ധ ലൈനുകളും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. 7മീറ്റര്‍ നീളത്തിലും 6മീറ്റര്‍ വീതിയിലും നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഉദയനാപുരം പഞ്ചായത്തിലെ ഉള്‍നാടന്‍ മേഖലകളിലേയും വേമ്പനാട്ടുകായല്‍ തീരദേശവാസികള്‍ക്കും വൈക്കം നഗരവുമായി എളുപ്പമാര്‍ഗം വന്നുപോകാന്‍ യാത്രാസൗകര്യമാകും. വൈക്കം ടൗണിലെ തൊഴില്‍ വ്യവസായ മേഖലയായ കോവിലത്തുംകടവ് […]

Continue Reading

‘രാജ്യത്തെ പകുതി വരുന്ന ജനസംഖ്യയുടെ അവകാശം ഉറപ്പാക്കാൻ സമയമായി’; വനിത സംവരണ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി

വനിത സംവരണ ബില്ലിൽ ഇന്ന് വൈകിട്ട് വോട്ടെടുപ്പ് നടക്കാനിരിക്കെ അഭ്യർത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിത സംവരണ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണം. എല്ലാ പാർട്ടികളോടും അഭ്യർത്ഥിക്കുന്നു. വനിതകളുടെ വികാരത്തെ വേദനിപ്പിക്കുന്ന നടപടികൾ ചെയ്യരുത്. അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് എംപിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എല്ലാ സംശയങ്ങൾക്കും മറുപടി നൽകിയെന്നും സ്ത്രീശക്തിയുടെ വികാരം വ്രണപ്പെടുത്തരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.എല്ലാ അംഗങ്ങളും ശരിയായ തീരുമാനം എടുക്കാൻ പ്രാർത്ഥിക്കുന്ന.രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകൾ പാർലമെൻറിനെ ഉറ്റു നോക്കുകയാണ്.സ്ത്രീ സംവരണത്തിൽ ഇനിയും രാഷ്ട്രീയം കളിക്കരുത്. ദശലക്ഷക്കണക്കിന് സ്ത്രീകൾ […]

Continue Reading

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഇന്‍സ്റ്റ പേ ലോണ്‍ ആപ്പിനെതിരെ കേസ്

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ലോണ്‍ ആപ്പിനെതിരെ കേസ്. ചക്കരയ്ക്കല്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇന്‍സ്റ്റ് പേ എന്ന ആപ്പിനെതിരായാണ് കേസ്. കഴിഞ്ഞ ജനുവരിയിലാണ് നിതിന്‍ രാജ് ആപ്പ് വഴി 36 ശതമാനം പലിശയ്ക്ക് 15000 രൂപ വായ്പയെടുത്തത്. ഏപ്രില്‍ മാസമായപ്പോഴേക്കും ആപ്പുമായി ബന്ധപ്പെട്ടവര്‍ നിതിനെ നിരന്തരം ഭീഷണിപ്പെടുത്താന്‍ തുടങ്ങി. നിതിനെ ആപ്പുമായി ബന്ധപ്പെട്ടവര്‍ മാനസികമായി പീഡിപ്പിച്ചുവെന്നും ഭയപ്പെടുത്തി പണം തിരിച്ചടപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. ലോണ്‍ ആപ്പ് നിതിന്റെ […]

Continue Reading

റയല്‍ മാഡ്രിഡ് മുന്‍ പ്രതിരോധനനിര താരം എമിലിയോ സാന്താമരിയ വിടവാങ്ങി

മുന്‍ റയല്‍ മാഡ്രിഡ് പ്രതിരോധനിര താരവും 1982 ലെ ലോകകപ്പില്‍ സ്പാനിഷ് പരിശീലകനുമായ ജോസ് എമിലിയോ സാന്താമരിയ അന്തരിച്ചു. 96-ാം വയസ്സിലായിരുന്നു ഇതിഹാസതാരത്തിന്റെ അന്ത്യം. ‘ഞങ്ങളുടെ ക്ലബ്ബിന്റെയും ലോക ഫുട്‌ബോളിന്റെയും ഏറ്റവും വലിയ ഇതിഹാസങ്ങളിലൊന്ന്’ എന്ന ബാനറിലാണ് റയര്‍ മാഡ്രിഡ് നഗരം അദ്ദേഹത്തിന് അന്ത്യയാത്ര ഒരുക്കിയത്. 1957 ല്‍ യുറുഗ്വായ്ന്‍ ടീമായ നാഷണല്‍സില്‍ നിന്ന് റയല്‍ മാഡ്രിഡില്‍ ചേര്‍ന്ന സാന്താമരിയ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ കാലഘട്ടങ്ങളിലൊന്നിലാണ് കളിച്ചത്. ഡി സ്റ്റെഫാനോ, പുഷ്‌കാസ്, ജെന്റോ, കോപ്പ എന്നിവരോടൊപ്പമായിരുന്നു […]

Continue Reading

‘ഹോർമുസ് കടലിടുക്കിൽ സുരക്ഷ ഉറപ്പാക്കണം’; ഫ്രഞ്ച് പ്രസിഡന്‍റുമായി സംസാരിച്ച് പ്രധാനമന്ത്രി

ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം വിലയിരുത്തി. ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര സഞ്ചാരവും സുരക്ഷയും ഉറപ്പാക്കുന്നതിൻ്റെ പ്രാധാന്യം ചർച്ച ചെയ്തുവെന്ന് മോദി എക്സിൽ കുറിച്ചു. മേഖലയിൽ സമാധാനവും സ്ഥിരതയും തുടരുന്നതിന് ഇരു രാജ്യങ്ങളുടെ സഹകരണം തുടരുമെന്നും മോദി അറിയിച്ചു. ഏകദേശം 40 മിനിറ്റ് നീണ്ടുനിന്ന ഈ സംഭാഷണം, സംഘർഷത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും, ആഗോള ഊർജ്ജ വിതരണത്തിലെ തടസങ്ങളെക്കുറിച്ചും പരാമർശിച്ചതായും ‘ഇക്കണോമിക്സ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപുമായുള്ള ചര്‍ച്ചക്ക് പിന്നാലെയാണ് മോദി […]

Continue Reading

ഇസ്രയേല്‍ -ലെബനന്‍ വെടിനിര്‍ത്തല്‍ ധാരണയായി; പ്രഖ്യാപനവുമായി ട്രംപ്

ഇസ്രയേല്‍ -ലെബനന്‍ വെടിനിര്‍ത്തലായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പത്ത് ദിവസത്തേക്കാണ് വെടിനിര്‍ത്തലെന്നും ലെബനന്‍ പ്രസിഡന്റുമായും,ഇസ്രയേല്‍ പ്രധാനമന്ത്രിയുമായും ചര്‍ച്ച ചെയ്‌തെന്നും ട്രംപ് അറിയിച്ചു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ആണ് ട്രംപ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി ഇസ്രയേല്‍, ലെബനന്‍ പ്രതിസിനിധികള്‍ വാഷിങ്ടണ്‍ ഡിസിയില്‍ വച്ച് ചര്‍ച്ചകള്‍ നടത്തിയെന്നും ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് സമാധനമുറപ്പിക്കാനുള്ള ശ്രമമെന്ന നിലയില്‍ താത്കാലിക വെടിനിര്‍ത്തലിന് ധാരണയായതെന്ന് ട്രംപ് വിശദീകരിച്ചു.

Continue Reading

ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യത; അള്‍ട്രാ വയലറ്റ് ഇന്‍ഡക്‌സ് ഉയര്‍ന്നതിനാല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പന്ത്രണ്ട്ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകള്‍ക്കാണ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. അള്‍ട്രാവയലറ്റ് ഇന്‍ഡക്‌സ് ഉടരുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. പാലക്കാട് ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരേയും, കൊല്ലത്ത് 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ,കോട്ടയത്ത് 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന താപനിലയും […]

Continue Reading

വനിതാ സംവരണ നിയമം 2023 പ്രാബല്യത്തില്‍; കേന്ദ്ര വിജ്ഞാപനം വനിതാ സംവരണ ഭേദഗതി ബില്ലില്‍ ഇന്ന് ലോക്‌സഭയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ

വനിതാ സംവരണ നിയമം 2023 പ്രാബല്യത്തില്‍ വന്നു. കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. നിയമം ഇന്നലെ പ്രാബല്യത്തില്‍ വന്ന രീതിയിലാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ ആശയക്കുഴപ്പമുണ്ടെന്നും വിചിത്ര നടപടിയെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. വനിതാ സംവരണ ഭേദഗതി ബില്ലില്‍ ഇന്ന് ലോക്‌സഭയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് വിജ്ഞാപനം പുറത്തുവന്നത്. ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യും എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ തീരുമാനം. മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്നതിനാല്‍, ബില്‍ ലോക്‌സഭ കടന്നേക്കില്ല.

Continue Reading

SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന്; ജൂൺ ഒന്നിന് പ്രവേശനോത്സവം

സംസ്ഥാനത്ത് SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നേരത്തെ മെയ് 8 ആയിരുന്നു തീരുമാനിച്ചിരുന്നത്. ഏപ്രിൽ 16 മുതൽ മെയ് 2 വരെ മൂല്യനിർണയം നടക്കുക. മൂല്യനിർണയം 72 ക്യാമ്പുകളിൽ നടക്കും. ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കും. ജൂൺ ഒന്നിന് പ്രവേശനോത്സവം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്റേണൽ മാർക്ക് പരാതിയുണ്ടെങ്കിൽ പ്രത്യേക സമിതി പരിശോധിക്കും. അവധിക്കാല ക്ലാസുകൾക്ക് കുട്ടികളെ ചില സ്കൂളുകൾ നിർബന്ധപൂർവ്വം ക്ലാസ്സെടുക്കുന്നു തൊഴിൽ […]

Continue Reading

കനത്ത ചൂടിൽ വെന്തുരുകി കേരളം, താപനില മുന്നറിയിപ്പ് പുതുക്കി; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പുതുക്കിയ മുന്നറിയിപ്പ്. ഇന്ന് മുതൽ 19-ാം തിയതി വരെ കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ […]

Continue Reading