നവംബര്‍ ഒന്നിന് നിയമസഭയുടെ പ്രത്യേക സമ്മേളനം

തിരുവനന്തപുരം: നവംബര്‍ ഒന്നിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സെപ്തംബർ 15 മുതൽ ഒക്ടോബർ 10 വരെ നിശ്ചയിച്ചിരുന്ന സമ്മേളനം പ്രതിപക്ഷം സഭാനടപടികൾ തടസപ്പെടുത്തിയതിനെ തുടർന്ന് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞിരുന്നു. ധനവിനിയോ​ഗ ബിൽ ഉൾപ്പെടെ 21 ബിൽ പാസാക്കി. നാല് അടിയന്തരപ്രമേയം സഭ നിർത്തിവെച്ച് ചർച്ച ചെയ്തു.

Continue Reading

ഇൻഫോപാർക്കിൽ പുതിയ ഐടി കെട്ടിടം ഉയരും; 118.33 കോടി രൂപ ചെലവ്

കൊച്ചി: കൊച്ചി ഇൻഫോപാർക്ക് ഒന്നാംഘട്ട ക്യാമ്പസിലെ 88 സെന്റ് ഭൂമിയിൽ ഒരു നോൺ സെസ് ഐ ടി കെട്ടിടം നിർമ്മിക്കുന്നതിന് മന്ത്രിസഭാ യോ​ഗം ഭരണാനുമതി നൽകി. ഇൻഫോപാർക്കിലെ സ്ഥലലഭ്യതക്കുറവ് പരിഹരിക്കുമെന്ന സർക്കാരിൻ്റ ഉറപ്പ് പാലിക്കുന്നതിനായി 300 ഏക്കർ ഭൂമിയിൽ ഇൻഫോപാർക്ക് മൂന്നാംഘട്ടം വിപുലീകരിക്കാനുള്ള ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കഴിഞ്ഞമാസം ഒപ്പുവച്ചിരുന്നു.

Continue Reading

നാവികസേനാ ദിനം അനന്തപുരിയിൽ; പ്രധാനമന്ത്രി എത്തിയേക്കും

തിരുവനന്തപുരം: നാവിക സേനാ ദിനത്തിന് ആതിഥേയത്വം വഹിക്കാൻ തിരുവനന്തപുരം ഒരുങ്ങുന്നു. നാവിക സേനാ ദിനമായ ഡിസംബർ നാലിന് ശംഖുംമുഖം തീരത്ത് നടക്കുന്ന ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയായേക്കും. നാവിക സേനാ ദിനത്തിനുള്ള ഒരുക്കങ്ങൾ ശംഖുംമുഖം ബീച്ചിൽ ആരംഭിച്ചു. 14 കോടി രൂപയോളം ചെലവിട്ടാണ് തീരം നവീകരിക്കുന്നത്. നാവികസേനയുടെ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും അന്തർവാഹിനികളും അന്നേ ദിവസം തലസ്ഥാനത്തെത്തും.

Continue Reading

പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിങ്ക കൂത്താട്ടുകുളത്ത് അന്തരിച്ചു

കൊച്ചി∙ കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിങ്ക കൂത്താട്ടുകുളത്ത് അന്തരിച്ചു. പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ശാരീരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂത്താട്ടുകുളം ശ്രീധരീയത്തിൽ ചികിത്സക്ക് വന്നതായിരുന്നു അദ്ദേഹം. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ എംബസി മുഖേന സ്വീകരിക്കും.

Continue Reading

വൈക്കം ഉപജില്ലാ കലോൽസവം:സംഘാടക സമിതി രൂപീകരിച്ചു

വൈക്കം: നവംബർ 11 മുതൽ 14 വരെ വൈക്കം സെൻ്റ് ലിറ്റിൽതെരേസാസ് ഹയർസെക്കണ്ടറി സ്കൂളിൽ നടക്കുന്ന വൈക്കം ഉപജില്ലാ കലോൽസവത്തിൻ്റെ സംഘാടക സമിതി രൂപീകരിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന രൂപീകരണ യോഗം വൈക്കം എം എൽ എ സി കെ ആശ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം പി എസ് പുഷ്പമണി മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ മാനേജർ ഫാ.ബെർക്ക്മാൻസ് കൊടയ്ക്കൽ യോഗത്തിൽ അധ്യക്ഷതവഹിച്ചു.പി ടി എ പ്രസിഡൻ്റ്എൻ സി തോമസ് ,സ്കൂൾ ഹെഡ്മിസ്ട്രസ് മിനി അഗസ്റ്റിൻ ,പ്രിൻസിപ്പാൾ ഇൻ ചാർജ് […]

Continue Reading

രഞ്ജി ട്രോഫിയുടെ പുതിയ സീസണിന് ഇന്ന് തുടക്കം

രഞ്ജി ട്രോഫിയുടെ പുതിയ സീസണിന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരളവും മഹാരാഷ്ട്രയും തമ്മിൽ ഏറ്റുമുട്ടും. കഴിഞ്ഞ തവണ ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച കേരളം ഇത്തവണ കിരീടം മോഹിച്ചാണ് കളത്തിലിറങ്ങുന്നത്. മുഹമ്മദ് അസറുദ്ദീൻ നയിക്കുന്ന കേരള ടീമിൽ ഇന്ത്യൻ താരം സഞ്ജു സാംസണുമുണ്ട്. എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഇത്തവണ കേരളം. പഞ്ചാബ്, മധ്യപ്രദേശ്, കർണാടക, സൗരാഷ്ട്ര, ഛണ്ഡീഗഡ്, മഹാരാഷ്ട്ര, ഗോവ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.

Continue Reading

ടാറ്റ മോട്ടോഴ്സ് ഇനി രണ്ട് കമ്പനികൾ; കാറുകളുടെ നിർമാണത്തിന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ലിമിറ്റഡ്

ടാറ്റ മോട്ടോഴ്സ് ഇനി മുതൽ‌ രണ്ട് കമ്പനികൾ. കാറുകളുടെ നിർമാണത്തിന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ലിമിറ്റഡ്, വാണിജ്യാവശ്യത്തിനുള്ള വാഹനങ്ങളുടെ നിർമാണത്തിന് ടിഎംഎൽ കൊമേഴ്സ്യൽ വെഹിക്കിൾ ലിമിറ്റഡ് എന്നിങ്ങനെയാണ് രണ്ട് കമ്പനികളായത്. കാറുകൾ, ജാഗ്വാർ ലാൻഡ് റോവർ എന്നിവയുടെ നിർമാണവും വിപണനവുമാണ് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ലിമിറ്റഡ് നിർവഹിക്കുക. ട്രക്കുകൾ, ടിപ്പറുകൾ, ബസുകൾ എന്നിവയുടെ നിർമാണവും വിപണനവുമാണ് ടിഎംഎൽ കൊമേഴ്സ്യൽ വെഹിക്കിൾ ലിമിറ്റഡ് നടത്തുക. ടിഎംഎൽ ഒരു ലിസ്റ്റഡ് സ്ഥാപനമായി തുടരും.

Continue Reading

ശബരിമല സ്വർണ്ണ കൊള്ള; അസിസ്റ്റന്റ് എഞ്ചിനീയർ കെ സുനിൽ കുമാറിന് സസ്പെൻ‌ഷൻ

ശബരിമല സ്വർണ്ണ കൊള്ള വിവാദത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ കെ സുനിൽ കുമാറിന് സസ്പെൻ‌ഷൻ. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോ​ഗത്തിലാണ് തീരുമാനം എടുത്തത്. പ്രതി പട്ടികയിൽ സുനിൽ കുമാറിന്റെ പേരുകൂടെ വന്നതോടെയാണ് നടപടി. നേരത്തെ പുറത്ത് വന്ന ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട് അടക്കം ഇന്നത്തെ യോ​ഗം ചർച്ച ചെയ്തു. സുനിൽ കുമാറിന്റെ ഭാ​ഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് വിജിലൻ‌സ് കണ്ടെത്തിയിരുന്നു. കൂടുതൽ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുക്കണമെങ്കിൽ വിശദമായ ചർച്ച വേണമെന്നാണ് ദേവസ്വം ബോർഡ് യോ​ഗം വിലയിരുത്തിയിരിക്കുന്നത്.

Continue Reading

കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരി അന്തരിച്ചു

തൃശ്ശൂര്‍: മുന്‍ എംഎല്‍എയും സിപിഎം നേതാവുമായി ബാബു എം പാലിശ്ശേരി(67) അന്തരിച്ചു. രണ്ടുതവണ(2006, 2011) നിയമസഭയില്‍ കുന്നംകുളത്തെ പ്രതിനിധീകരിച്ച അദ്ദേഹം വര്‍ഷങ്ങളായി പര്‍ക്കിന്‍സണ്‍ രോഗം മൂലം കിടപ്പിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് രണ്ടുദിവസം മുന്‍പ് കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. 1986 മുതൽ മുഴുവൻ സമയം രാഷ്ട്രീയപ്രവർത്തകൻ ആയിരുന്നു .84 ൽ സിപിഎം അംഗമായ അദ്ദേഹം ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സിപിഎം കുന്നംകുളം ഏരിയ സെക്രട്ടറി ജില്ലാ […]

Continue Reading

16 മുതൽ ‘വസ്‌മ്‌’ സീസൺ; കുവൈത്തിൽ മഴക്കാലത്തിന് തുടക്കം

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വാഭാവിക മഴക്കാലമായ ‘വസ്‌മ്‌’ സീസൺ 16ന്‌ ആരംഭിക്കുമെന്ന് അൽ- അജൈരി സയന്റിഫിക് സെന്റർ. മരുഭൂമിയിലെ കടുത്ത വേനലിനുശേഷം തണുപ്പും പുതുമയും പകരുന്ന സീസൺ 52 ദിവസം നീണ്ടുനിൽക്കും. കുവൈത്തിലെ പ്രകൃതിജീവിതത്തിന് പുതുജീവൻ പകരുന്ന നിർണായക കാലഘട്ടങ്ങളിലൊന്നാണിത്‌. വസ്‌മ്‌ സീസൺ ആരംഭിക്കുന്നത് പ്രകൃതിയിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തും. കർഷകർക്കും യാത്രക്കാർക്കും സമാനമായി ആശ്വാസം പകരുന്ന ഈ കാലം, കുവൈത്തിലെ പ്രകൃതിയുടെ പുതുജന്മത്തിന്റെ പ്രതീകമായും കണക്കാക്കപ്പെടുന്നു.

Continue Reading