ട്രാഫിക് പിഴകളിൽ 50% ഇളവുമായി MVD! ഹെൽമെറ്റില്ലാത്തതിന് പിഴ 500 വേണ്ട, 250 മതി; ഓഫർ ഇന്ന് അവസാനിക്കും

ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴത്തുക പകുതിയായി കുറയ്ക്കുന്ന എംവിഡിയുടെ ‘അമ്നസ്റ്റി സ്കീം 2026’ ഇന്ന് അവസാനിക്കും. ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ തുകയുടെ 50 ശതമാനം മാത്രം അടച്ച് നിയമനടപടികൾ അവസാനിപ്പിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചതിന് 500 രൂപ പിഴ ലഭിച്ചവർക്ക് ഇപ്പോൾ 250 രൂപ മാത്രം അടച്ചാൽ മതിയാകും. ദീർഘകാലമായി തീർപ്പാക്കാതെ കിടക്കുന്ന കേസുകളും സാങ്കേതിക തടസ്സങ്ങളിൽ കുടുങ്ങിയ ചലാനുകളും വേഗത്തിൽ പരിഹരിക്കാൻ ഈ ആനുകൂല്യം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 2024 ഡിസംബർ 31 […]

Continue Reading

പോളിംഗ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് ചെയ്യാനാകില്ല; അവസരം നൽകണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: പോളിംഗ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം നൽകണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. ഉദ്യോഗസ്ഥരുടെ വോട്ടിന്റെ കാര്യത്തിൽ ഇടക്കാല ഉത്തരവിറക്കണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. പോസ്റ്റല്‍ വോട്ടിന് ഇനി അവസരം നല്‍കാനാവില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ഹൈക്കോടതി അംഗീകരിച്ചു. എൻജിഒ യൂണിയൻ ഉൾപ്പെടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. വോട്ട് നിഷേധം ഉന്നയിക്കേണ്ടത് തിരഞ്ഞെടുപ്പ് ഹർജിയിലൂടെയാണെന്നും റിട്ട് ഹർജിയിലൂടെ അല്ലെന്നും കോടതി വ്യക്തമാക്കി.

Continue Reading

2500 കോടി ഡോളര്‍; രണ്ട് ലക്ഷം കോടിയിലേറെ രൂപ; ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവായ തുക വെളിപ്പെടുത്തി അമേരിക്ക

ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവായത് 2500 കോടി ഡോളറെന്ന് അമേരിക്കന്‍ പ്രതിരോധമന്ത്രാലയം. ഇന്ത്യന്‍ രൂപയിലാക്കിയാല്‍ രണ്ട് ലക്ഷം കോടിയിലേറെ രൂപ. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ അമേരിക്കന്‍ സേന ശക്തമായ ആക്രമണം പദ്ധതിയിടുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ എണ്ണവില ഉയരുകയാണ്. ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളര്‍ കടന്നു.

Continue Reading

മുന്‍താരങ്ങള്‍ വരെ പ്രസിഡന്റിനെതിരെ രംഗത്ത്; ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണം ഇനി സര്‍ക്കാര്‍ നോക്കും

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭരണം ഏറ്റെടുത്ത് സര്‍ക്കാര്‍. ഏഴുവര്‍ഷമായി തുടര്‍ച്ചയായി ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ഷമ്മി സില്‍വയും അദ്ദേഹത്തിന്റെ എക്‌സ്സിക്യൂട്ടീവ് കമ്മിറ്റിയും രാജിവെച്ചതോടെയാണ് ബോര്‍ഡ് സര്‍ക്കാര്‍ ഏറ്റെടുത്തത്. നിലവിലുണ്ടായിരുന്ന ഭരണസമിതിക്കെതിരെ സാമ്പത്തിക ക്രമക്കേടുകളടക്കമുള്ള പരാതികളുയര്‍ന്നിരുന്നു. വിവാദങ്ങള്‍ അവസാനിക്കാത്ത പശ്ചാത്തലത്തിലാണ് ബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ളവര്‍ രാജിവെച്ചത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിയന്ത്രണം താത്ക്കാലികമായി കായികവകുപ്പിന്റെ കീഴിലായിരിക്കുമെന്നും ഇടക്കാല കമ്മിറ്റിയെ ഉടനെ നിയോഗിക്കുമെന്നും കായികമന്ത്രി സുനില്‍കുമാര ഗമാഗെ പറഞ്ഞു.

Continue Reading

നിതിന്‍ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്; സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് ബിഡിഎസ് വിദ്യാര്‍ഥി ആര്‍ നിതിന്‍ രാജിന്റെ മരണത്തില്‍, അന്വേഷണം ക്രൈംബ്രാഞ്ചിന്. സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. അന്വേഷണ ഉദ്യോഗസ്ഥനെ ക്രൈം ബ്രാഞ്ച് മേധാവി തീരുമാനിക്കും. അതേസമയം, നിതിന്‍ രാജിന്റെ മരണത്തില്‍ ദളിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ നേരിടുന്നതില്‍ പൊലീസ് വീഴ്ചയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നു. പ്രതിഷേധസാധ്യത മുന്നില്‍ കണ്ട് മുന്നൊരുക്കം നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍. ഹര്‍ത്താലിന്റെ പേരില്‍ എടുത്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി ആവശ്യപ്പെട്ടു.

Continue Reading

‘പെട്രോൾ, ഡീസൽ വില വർധിച്ചിട്ടില്ല, ഒരു ഉത്തരവും ഇറക്കിയിട്ടില്ല’; നിഷേധിച്ച് കേന്ദ്രം

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം. പെട്രോളിയം മന്ത്രാലയത്തിൻ്റെ ഉത്തരവ് ഉൾപ്പെടെയാണ് വ്യാജമായി പ്രചരിപ്പിക്കുന്നത്. കേന്ദ്ര സര്ക്കാർ ഇത്തരത്തിൽ ഒരു ഉത്തരവും ഇറക്കിയിട്ടില്ല. ഉത്തരവ് വ്യാജമായി ഉണ്ടാക്കിയത്. പെട്രോളിനും ഡീസലിനും 10 രൂപയും 12.5 രൂപയും വർധിച്ചു എന്നാണ് പ്രചരിക്കുന്നത്. ഇത് വ്യാജമെന്ന് കേന്ദ്രം അറിയിച്ചു.

Continue Reading

‘വീണാ ജോർജിനെതിരായ പ്രതിഷേധം, ജയിലിലടച്ച KSUകാർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം’; ടി ഒ.മോഹനൻ

മന്ത്രി വീണാ ജോർജിനെതിരായ കെഎസ്‍യു പ്രതിഷേധത്തിൽ ജയിലിലടച്ച കെഎസ്‌യുകാർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായികണ്ണൂർ നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. ടി.ഒ. മോഹനൻ. വധശ്രമക്കുറ്റം ചുമത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനം. കെഎസ്‌യുക്കാരെ ജയിലിൽ അടക്കുക എന്നത് ഗൂഢാലോചനയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading

മെയ് രണ്ടുവരെ വേനൽ മഴ സജീവമാകും! മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 4 ജില്ലകൾക്ക് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് ആയിരിക്കും. ശനി പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലയിലും ഞായര്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ്. മെയ് രണ്ടുവരെ മഴ മുന്നറിയിപ്പുണ്ടാകുമെന്ന് കേന്ദ്ര […]

Continue Reading

ദളിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ നേരിടുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായി: ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ദളിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ നേരിടുന്നതില്‍ പോലീസ് വീഴ്ച്ച ഉണ്ടായെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രതിഷേധ സാധ്യത മുന്നില്‍ കണ്ട് മുന്നൊരുക്കം നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍. തിരുവനന്തപുരം പള്ളിപ്പുറത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ ദേശീയ പാത തടഞ്ഞതില്‍ സ്പെഷ്യല്‍ ബ്രാഞ്ചിനും വീഴ്ച ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്. നിതിന്‍ രാജിന് നീതി ഉറപ്പാക്കുക എന്ന ആഹ്വാനവുമായി 52 ദളിത് സംഘടനകളും ആക്ഷന്‍ കൗണ്‍സിലും ചേര്‍ന്ന് നടത്തിയ കേരള ഹര്‍ത്താല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് […]

Continue Reading

6 മണിക്കൂറില്‍ 600 കിലോമീറ്റര്‍; 12 ജില്ലകളിലൂടെ യാത്ര, ചെലവ് 36,230 കോടി; ഗംഗ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ഉത്തര്‍പ്രദേശിലെ ഏറ്റവും ദൈര്‍ഘ്യമേറിയ എക്‌സ്പ്രസ് വേയും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രീന്‍ഫീല്‍ഡ് റോഡ് പദ്ധതികളിലൊന്നുമായ ഗംഗ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. ബംഗാളിൽ ആളുകൾ ഭയമില്ലാതെ വോട്ട് ചെയ്യുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ശക്തമായ പോളിംഗ് നടക്കുന്നു. ബംഗാളിൽ ബിജെപി തൂത്തുവാരാൻ പോവുകയാണ്. ഗംഗ എക്സ്പ്രസ് വേ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 60 വർഷത്തിനിടയിൽ ആദ്യമായാണ് ബംഗാളിലെ ജനം ഭയമില്ലാതെ വോട്ട് ചെയ്യുന്നത് എന്നും മോദി വ്യക്തമാക്കി. ഉത്തർപ്രദേശിലെ ഏറ്റവും വലിയ […]

Continue Reading