ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾ

ഇന്ധന വിലവർധനയിൽ പ്രതിഷേധം കനക്കുന്നതിടെ, വിലകൂട്ടാൻ സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾ. പെട്രോൾ ഡീസൽ വില നാലുമുതൽ അഞ്ചുരൂപവരെ വർധിപ്പിച്ചേക്കും. ചർച്ചകൾ ആരംഭിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. പെട്രോൾ ഡീസൽ വില നാലുമുതൽ അഞ്ചുരൂപവരെ വർധിപ്പിച്ചേക്കും. ഗാർഹിക എൽപിജിയ്ക്ക് അൻപത് രൂപവരെയും വിലവർധനവിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.രാജ്യത്ത് പെട്രോൾ ഡീസൽ വില കൂട്ടില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴും പ്രതിസന്ധി രൂക്ഷമെന്നാണ് കേന്ദ്ര ധന മന്ത്രാലയത്തിന്റെ റിപ്പോർട്ട്‌. പശ്ചിമേഷ്യൻ പ്രതിസന്ധി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നാണ് മുന്നറിയിപ്പ്. ഗൾഫ് മേഖലയിലെ എണ്ണ […]

Continue Reading

വയനാട് ടൗണ്‍ഷിപ്പിലെ 17 വീടുകള്‍ കൂടി ഇന്ന് കൈമാറും; മെയ് പകുതിയോടെ മുഴുവന്‍ കൈമാറാന്‍ കഴിയുമെന്ന് ഊരാളുങ്കല്‍

വയനാട് ടൗണ്‍ഷിപ്പിലെ 17 വീടുകള്‍ കൂടി ഇന്ന് കൈമാറും. ടൗണ്‍ഷിപ്പിലെ രണ്ട് ക്ലസ്റ്ററുകളിലുമായാണ് വീടുകള്‍ ഇന്ന് കൈമാറുന്നത്. ഇതോടെ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്ന വീടുകളുടെ എണ്ണം 43 ആകും. സര്‍ക്കാര്‍ കൈമാറിയ 178 വീടുകളില്‍ നിര്‍മ്മാണം മുഴുവന്‍ പൂര്‍ത്തീകരിച്ച് മൂന്നു ഘട്ട പരിശോധനയും നടത്തിയാണ് വീടുകള്‍ നല്‍കുന്നത്. 102 വീടുകളാണ് മൂന്നാംഘട്ട പരിശോധനയ്ക്ക് തയാറായിരിക്കുന്നത്. മെയ് പകുതിയോടെ മുഴുവന്‍ കൈമാറാന്‍ കഴിയുമെന്ന് ഊരാളുങ്കല്‍ വ്യക്തമാക്കി.

Continue Reading

നിയമസഭാ തിരഞ്ഞെടുപ്പ്: ഫലം കാത്ത് രാഷ്ട്രീയ കേരളം, ആത്മവിശ്വാസത്തിൽ മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി രണ്ട് ദിവസം മാത്രം. തിങ്കളാഴ്ച രാവിലെ 8 മണി മുതലാണ് വോട്ടെണ്ണൽ. വോട്ടെണ്ണലിനുളള നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. എക്സിറ്റ് പോൾ ഫലങ്ങൾ കൂടി വന്നതോടെ യു.ഡി.എഫിന്റെ ആത്മവിശ്വാസം ഇരട്ടിച്ചിട്ടുണ്ട്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളെ തിരുത്തുന്ന ഫലം ഉണ്ടാകുമെന്നുംഭരണത്തുടർച്ച ഉണ്ടാകുമെന്നുമാണ് എൽ.ഡി.എഫ് പ്രതീക്ഷ. തിരഞ്ഞെടുപ്പ് ഫലത്തിന് രണ്ടു നാൾ ബാക്കി നിൽക്കെ കൂട്ടലും കിഴിക്കലുമായി മുന്നണി ക്യാമ്പുകൾ സജീവം. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമാക്കി നേതാക്കൾ. […]

Continue Reading

ശബരിമലയില്‍ അതിക്രമിച്ചു കയറി വിഡിയോ ചിത്രീകരണം; യൂട്യൂബര്‍ക്കതിരെ കേസ്

നട അടച്ച സമയത്തെ ശബരിമല ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു. യൂട്യൂബറെ പ്രതിയാക്കി പമ്പ പൊലീസ് കേസെടുത്തു. സംഭവത്തില്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍ ജയകൃഷ്ണന്‍ പമ്പ പൊലീസിനോടും വനം വകുപ്പിനോടും റിപ്പോര്‍ട്ട് തേടി. വിഷു ആഘോഷം കഴിഞ്ഞ് ശബരിമല നടയടച്ചത് ഏപ്രില്‍ 18ന് ആയിരുന്നു. അതിനുശേഷം വീഡിയോ ചിത്രീകരണം നടത്തിയെന്നാണ് വിലയിരുത്തല്‍. നട അടച്ചിരിക്കുന്ന സമയത്ത് പമ്പ മുതല്‍ സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെ വരെയുള്ള കാഴ്ചകള്‍ ചിത്രീകരിച്ചായിരുന്നു യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്. അതീവ സുരക്ഷാ മേഖലയായ ഇവിടെ […]

Continue Reading

ഡീസലിന്റേയും വിമാന ഇന്ധനത്തിന്റേയും കയറ്റുമതി തീരുവ കുറച്ച് കേന്ദ്രസര്‍ക്കാര്‍

ഡീസലിന്റേയും വിമാന ഇന്ധനത്തിന്റേയും കയറ്റുമതി തീരുവ കുറച്ച് കേന്ദ്രസര്‍ക്കാര്‍. ഡീസലിന്റെ തീരുവ 23 രൂപയാക്കിയും വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ 33 രൂപയാക്കിയുമായി നിശ്ചയിച്ചിരിക്കുന്നത്. പെട്രോള്‍ കയറ്റുമതി തീരുവയില്‍ മാറ്റമില്ല. പുതുക്കിയ തീരുവ നിരക്കുകള്‍ ഇന്നുമുതലാണ് പ്രാബല്യത്തില്‍ വരിക. ഡീസലിന്റെ കയറ്റുമതി തീരുവ 32.5 രൂപയും വിമാനത്തിന്റെ ഇന്ധനത്തിന്റെ കയറ്റുമതി തീരുവ 9 രൂപയുമാണ് ഇപ്പോള്‍ കുറച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റേയും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസപ്പെട്ടതിന്റേയും പശ്ചാത്തലത്തില്‍ മുമ്പ് ഡീസലിന്റെയും,വിമാന ഇന്ധനത്തിന്റെയും കയറ്റുമതി തീരുവ കേന്ദ്രം കൂട്ടിയിരുന്നു.

Continue Reading

ആളുകളെ ഇരുട്ടിലാക്കണമെന്ന വിചിത്ര നോട്ടീസുമായി വനം വകുപ്പ്; കാഞ്ചിയാറില്‍ വൈദ്യുതി വിച്ഛേദിക്കാന്‍ കെഎസ്ഇബിക്ക് നോട്ടീസ് നല്‍കി

ആളുകളെ ഇരുട്ടിലാക്കണമെന്ന വിചിത്ര നോട്ടീസുമായി വനം വകുപ്പ്. ഇടുക്കി കാഞ്ചിയാര്‍ അഞ്ചുരുളി ഉന്നതിക്ക് സമീപമുള്ള കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിക്കണമെന്നാണ് വനം വകുപ്പ് കെഎസ്ഇബിയോട് ആവശ്യപ്പെട്ടത്. വനംവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കൈവശ ഭൂമിയില്‍ വീട് വെച്ച് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് 10 വര്‍ഷത്തിലധികമായി വൈദ്യുതി കണക്ഷന്‍ ഉണ്ട്. എന്നാല്‍ ഇവിടെ താല്‍ക്കാലിക ഷെഡ്ഡുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയത് വനംവകുപ്പിന്റെ അനുമതിയില്ലാതെ എന്നാണ് വാദം. കണക്ഷന്‍ വിച്ഛേദിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് വനംവകുപ്പ് നല്‍കിയ നോട്ടീസില്‍ പറയുന്നത്. വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കേണ്ട […]

Continue Reading

വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി; 993 രൂപ വര്‍ധിപ്പിച്ചു

രാജ്യത്തെ വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില കൂട്ടി. 993 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 3071. 50 രൂപയായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വില വര്‍ധനവ്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ ഇപ്പോള്‍ മാറ്റമില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങിയ ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ വാണിജ്യ സിലിണ്ടറുകള്‍ ലഭിക്കാതെ ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയിലായിരുന്നു. […]

Continue Reading

വര്‍ഗബോധവും ആത്മാഭിമാനവും ഉള്ളവരായി തൊഴിലാളി വര്‍ഗം ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മപ്പെടുത്തല്‍; ഇന്ന് മെയ് ദിനം

ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം. വര്‍ഗബോധവും ആത്മാഭിമാനവും ഉള്ളവരായി ലോകത്തെ തൊഴിലാളി വര്‍ഗം ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ദിവസം മേയ് ദിനം എന്ന പേരിലാണ് ലോകമെമ്പാടും ആചരിക്കുന്നത്. 1886 മേയ് ഒന്നിനാണ് എട്ടുമണിക്കൂര്‍ ജോലിയും വിശ്രമവും ആവശ്യപ്പെട്ട് അമേരിക്കയില്‍ മൂന്നു ലക്ഷത്തോളം തൊഴിലാളികള്‍ പണിമുടക്കിയത്. തുടര്‍ന്ന്, മേയ് നാലിന് ചിക്കാഗോ നഗരത്തിലെ ഹേ മാര്‍ക്കറ്റ് ചത്വരത്തില്‍ സമാധാനപരമായി പ്രകടനം നടത്തിയിരുന്ന തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ബോംബാക്രമണത്തിലും പൊലീസ് വെടിവയ്പിലും നിരവധി പേര്‍ കൊല്ലപ്പെട്ടു. തൊഴിലിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനും ജീവിതസാഹചര്യങ്ങള്‍ […]

Continue Reading

മഴ മുന്നറിയിപ്പിൽ മാറ്റം, അടുത്ത 3 മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത, 5 ജില്ലകൾക്ക് ഓറഞ്ച് അലേർട്ട്

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 5 ജില്ലകൾക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകൾക്കാണ് മുന്നറിയിപ്പ്. 5 ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. […]

Continue Reading

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണം പദ്ധതിയിടുന്നതായി അമേരിക്കൻ മാധ്യമമായ ആക്‌സിയോസ്. യു എസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ ട്രംപിന് ഇതു സംബന്ധിച്ച വിവരങ്ങൾ ഇന്ന് കൈമാറും. ഇറാനെതിരെ ‘ചെറുതും എന്നാല്‍ വളരെ ശക്തവുമായ ആക്രമണങ്ങള്‍ക്ക്’ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പദ്ധതികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇറാന്റെ അടിസ്ഥാനസൗകര്യങ്ങൾക്കെതിരെ അതിശക്തമായ ആക്രമണമാണ് പദ്ധതിയിടുന്നത്. കരാറിലേക്കെത്താൻ ഇറാനിൽ സമ്മർദ്ദം ശക്തമാക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യം. നിലവിൽ ഇറാൻ ചർച്ചയ്ക്ക് തയാറാകുംവരെ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. പദ്ധതികളെ കുറിച്ച് […]

Continue Reading