പനോരമിക് സൺറൂഫുള്ള ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ കാർ: നെക്സോണിന്റെ പുതിയ വേരിയന്റ് എത്തിച്ച് ടാറ്റ

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളിൽ ഒന്നാണ് ടാറ്റ നെക്‌സോൺ. പത്ത് ലക്ഷത്തിലധികം യൂണിറ്റ് എസ്‌യുവികൾ വിറ്റഴിക്കപ്പെട്ടിരുന്നു. ഇതിന്റെ ഭാ​​ഗമായി ടാറ്റ എസ്‌യുവിയുടെ പുതിയ വേരിയന്റ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. പുതിയ പ്യുവർ പ്ലസ് പിഎസ് വേരിയന്റിൽ പനോരമിക് സൺറൂഫ് അവതരിപ്പിക്കുന്നു. 10 ലക്ഷം രൂപയിൽ താഴെയാണ് വാഹനത്തിന് വില വരുന്നത്. ഈ വേരിയന്റ് ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. കൂടാതെ നിരവധി പ്രീമിയം സവിശേഷതകളുമായാണ് ഇത് വരുന്നത്. പ്യുവർ പ്ലസ് പിഎസിന്റെ വില 9.59 ലക്ഷം രൂപയിൽ നിന്ന് […]

Continue Reading

സ്റ്റാലിനെ കണ്ട് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്; കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്ത് ഉദയനിധി

തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി സി ജോസഫ് വിജയ്. ആൽവാർപേട്ടിലെ വസതിയിലെത്തിയ മുഖ്യമന്ത്രി വിജയ്‌യെ എം കെ സ്റ്റാലിനും മകനും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനും ചേർന്ന് സ്വീകരിച്ചു. വസതിയിലെത്തിയ വിജയ്‌യെ ഉദയനിധി ഹസ്തദാനം നൽകി ആലിം​ഗനം ചെയ്താണ് വരവേറ്റത്. തുടർന്ന് എം കെ സ്റ്റാലിനും വിജയ്‌യെ ആലിം​ഗനം ചെയ്ത് സ്വീകരിച്ചു. ഇരുനേതാക്കളും പരസ്പരം പൊന്നാടയണിയിച്ചും പൂച്ചെണ്ടുകൾ നൽകിയും ആദരവ് പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സ്റ്റാലിനുമായി […]

Continue Reading

മുഖ്യമന്ത്രി ചർച്ച, പൊതുവികാരം അറിയാൻ AICCയുടെ 3 രഹസ്യനിരീക്ഷകർ കേരളത്തിൽ

മുഖ്യമന്ത്രി ചർച്ച, കേരളത്തിൽ AICCയുടെ സീക്രട്ട് ഒബ്സർവേഴ്സ്. മൂന്ന് രഹസ്യ നിരീക്ഷകർ കേരളത്തിൽ എത്തും. സംസ്ഥാനത്തെ പൊതുവികാരം വിലയിരുത്തി ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുന്നതിനാണ് രഹസ്യ നീരക്ഷകരെ നിയോഗിച്ചത്. അതേസമയം കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ ഹൈക്കമാൻഡിൽ വീണ്ടും ചർച്ചയ്ക്ക് ഒരുങ്ങി. കെപിസിസി മുൻ അധ്യക്ഷൻമാരെ എഐസിസി അടിയന്തരമായി ഡൽഹിക്ക് വിളിപ്പിച്ചു. കെ. സുധാകരനും കെ. മുരളീധരനും നാളെ ഹൈക്കമാൻഡുമായി ചർച്ച നടത്തും. ഇരുവരോടും ഉടൻ ഡൽഹിയിൽ എത്താനാണ് രാഹുൽ ഗാന്ധിയുടെ നിർദേശം. അതേസമയം, വിളിപ്പിച്ചത് തീരുമാനം സുധാകരനെ ബോധ്യപ്പെടുത്താൻ […]

Continue Reading

‘രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ല; ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരമുണ്ട്’: പെട്രോളിയം മന്ത്രാലയം

രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്ന് പെട്രോളിയം മന്ത്രാലയം. ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരമുണ്ടെന്നും അന്തർ മന്ത്രാലയ വാർത്താസമ്മേളനത്തിൽ ജോയിന്റ് സെക്രട്ടറി സുജാത ശർമയുടെ മറുപടി. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം വന്നതിന് തൊട്ടു പിന്നാലെയാണ് പെട്രോളിയം മന്ത്രാലയം വ്യക്തത വരുത്തിയത്. അന്തർ മന്ത്രാലയ വാർത്താസമ്മേളനത്തിൽ ആയിരുന്നു മറുപടി. ഹോർമുസ് കടലിടുക്ക് പ്രതിസന്ധിക്കിടെ വീണ്ടും എണ്ണ വിലയിൽ വർധനവുണ്ടായി. തിങ്കളാഴ്ച എണ്ണവില ബാരലിന് 3 ഡോളർ ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില […]

Continue Reading

സ്വർണം വാങ്ങരുതെന്നും വർക്ക് ഫ്രം ഹോം വേണമെന്നും മോദി; പ്രഖ്യാപിച്ചത് ആരും പ്രതീക്ഷിക്കാത്ത വലിയൊരു ലക്ഷ്യം മുന്നിൽക്കണ്ട്, അറിയാം ചില കാര്യങ്ങൾ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ നിർദേശങ്ങൾ കഴിഞ്ഞ ദിവസമാണ് മുന്നോട്ടുവച്ചത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഓരോ പൗരനും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. അതിർത്തിയിൽ ജീവൻ ബലികഴിക്കുന്നത് മാത്രമല്ല, ദൈനംദിന ജീവിതത്തിൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നതും രാജ്യസ്നേഹമാണെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; പദ്ധതി നടപ്പായാല്‍ പൊതുഗതാഗത സംവിധാനം തകരുമെന്ന് സ്വകാര്യ ബസ് ഉടമകള്‍

കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ഇന്ദിരാ ഗ്യാരന്റി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍. പദ്ധതി നടപ്പായാല്‍ പൊതുഗതാഗത സംവിധാനം തകരുമെന്നും ബസ് ഉടമകളും ജീവനക്കാരും വഴിയാധാരമാകുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുട തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി അത്തരം വാഗ്ദാനങ്ങള്‍ നല്‍കും. നമ്മുടെ നാട്ടില്‍ നിലവില്‍ ബസ് വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ എത്തരത്തില്‍ ബാധിക്കുമെന്നൊരു ചര്‍ച്ച നടത്താതെ ഗവണ്‍മെന്റ് […]

Continue Reading

തമിഴ്നാട് നിയമസഭയില്‍ ഇനി താരപ്പോര്; എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടന്നു

തമിഴ്‌നാട് നിയമസഭാ സമ്മേളനത്തിന് തുടക്കം. എംഎല്‍മാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു. പ്രോടെം സ്പീക്കര്‍ കറുപ്പയ്യയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആണ് ആദ്യം എംഎല്‍എയായി സത്യവാചകം ചൊല്ലിയത്. പിന്നീട് ടിവികെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഡിഎംകെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ഉദയനിധി സ്റ്റാലിനാണ് തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ മുന്‍ പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമിയും മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും സത്യപ്രതിജ്ഞ ചെയ്തു. നാളെയാണ് സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ്. […]

Continue Reading

പശ്ചിമേഷ്യൻ സംഘർഷം; കൊവിഡ് കാലത്തിന് സമാനമായ നിയന്ത്രണങ്ങൾ പാലിക്കണം, പെട്രോൾ – ഡീസൽ ഉപയോഗം നിയന്ത്രിക്കണം, പ്രധാനമന്ത്രി

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് കാലത്തിന് സമാനമായ നിയന്ത്രണങ്ങൾ പാലിക്കണം. വിദേശയാത്രകൾ കുറയ്ക്കണം, പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം നിയന്ത്രിക്കണം ഇതിനായി ‘വർക്ക് ഫ്രം ഹോം’പോലുള്ള രീതികൾ വീണ്ടും പ്രോത്സാഹിപ്പിക്കണമെന്നും കർണാടകയിലെ പൊതുപരിപാടിക്കിടെ പ്രധാനമന്ത്രിയുടെ ആഹ്വാനം ചെയ്തു. വിവാഹത്തിനും അവധിക്കാലത്തിനുമായി വിദേശ യാത്രകൾ നടത്തുന്നതിന് പകരം രാജ്യത്തെ തന്നെ വിനോദ സഞ്ചാര ഇടങ്ങളിലേക്ക് യാത്ര പോകാൻ ശ്രമിക്കുന്നത് രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, ഇറാനെതിരായ യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി […]

Continue Reading

കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു; സോണിയ ഗാന്ധിയുടെ നിലപാട് നിർണായകം

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം വൈകുന്നു. സോണിയ ഗാന്ധിയുടെയും മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും അഭിപ്രായം കൂടി പരിഗണിച്ചാകും ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ബംഗളൂരുവിൽ പോയതിനാൽ കഴിഞ്ഞദിവസം രാഹുൽ ഗാന്ധിയുമായി നേരിട്ടുള്ള ചർച്ചകൾ ഉണ്ടായില്ല. ഹൈക്കമാൻഡുമായുള്ള കൂടിക്കാഴചക്ക് ശേഷം ഡൽഹിയിൽ തുടർന്നിരുന്ന രമേശ് ചെന്നിത്തലയും നാട്ടിലേക്ക് മടങ്ങി. ഹൈക്കമാൻഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

Continue Reading

ബംഗാളിൽ ആദ്യ ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരി നാളെ സത്യപ്രതിജ്ഞ ചെയ്യും

സുവേന്ദു അധികാരി ബംഗാൾ മുഖ്യമന്ത്രിയാകും. ബംഗാളിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയാണ്. അമിത് ഷാ പേര് നിർദ്ദേശിച്ചു. നിരീക്ഷകനായെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് സുവേന്ദുവിനെ നേതാവായി തെരഞ്ഞെടുത്തത്. പശ്ചിമ ബംഗാളിൽ ഇതാദ്യമായാണ് ബിജെപി അധികാരത്തിലെത്തുന്നത്.സുവേന്ദു അധികാരി നാളെ സത്യപ്രതിജ്ഞ ചെയ്യും. ഭരണഘടനാനുസൃതമായി ഗവർണർ ആർ.എൻ രവി നിലവിലെ നിയമസഭ പിരിച്ചുവിട്ടു. സുവേന്ദു അധികാരിയെ സഹായിക്കാൻ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആലോചന.

Continue Reading