അഡ്മിഷൻ നൽകിയില്ല; ജിം ഉടമയെയും ജീവനക്കാരനെയും വെട്ടിപ്പരുക്കേൽപ്പിച്ചു
തിരുവനന്തപുരം: ജിമ്മിൽ അഡ്മിഷൻ നൽകാത്തതിന് ജിം ഉടമയെയും ജീവനക്കാരനെയും വെട്ടിപരിക്കേല്പിച്ചു. കാഞ്ഞിരംപാറയിലാണ് സംഭവം. ജിജോ, വിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്. ഇലിപ്പോട് സ്വദേശി സന്തോഷ്( ശശി)യാണ് ആക്രമണം നടത്തിയത്. ജിമ്മിൽ അഡ്മിഷൻ നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞതാണ് പ്രകോപനകാരണം. പരിക്കേറ്റവരെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Continue Reading