യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ

കടുത്തുരുത്തി: ഏറ്റുമാനൂർ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വാര്യമുട്ടം ഭാഗത്ത് വാലേച്ചിറ വീട്ടിൽ അനൂപ് വി എസ് (35) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം ഉച്ചയോടുകൂടി ഏറ്റുമാനൂർ സ്വദേശിയായ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർ തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇയാൾ യുവാവിനെ ആക്രമിച്ചത്. അക്രമണത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് […]

Continue Reading

മരുന്നുകള്‍ വ്യാജമാണോയെന്ന് തിരിച്ചറിയാൻ ക്യൂആര്‍ കോഡ് സംവിധാനം

മരുന്നുകള്‍ വ്യാജമാണോ അല്ലയോ എന്ന് പരിശോധിക്കാന്‍ ക്യൂആര്‍ കോഡ് സംവിധാനം വരുന്നു. ആഗസ്റ്റ് ഒന്ന് മുതൽ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ ഘട്ടത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 300 മെഡിസിന്‍ ബ്രാന്‍ഡുകള്‍ തങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതിന്റെ ഭാഗമായി മരുന്നുകളില്‍ ക്യൂആര്‍ കോഡ് ഏര്‍പ്പെടുത്തും. കാൽപോൾ, ഡോളോ, അലേഗ്ര, മെഫ്താൽ സ്പാസ് എന്നിവയുള്‍പ്പെടെയുള്ള ബ്രാന്‍ഡുകൾ ഇതിലുള്‍പ്പെടുന്നു. അടുത്ത പതിനഞ്ച് ദിവസത്തിനുള്ളില്‍ തന്നെ ഈ കമ്പനികൾ ബാര്‍ കോഡുള്ള മരുന്നുകളുടെ പുതിയ സ്റ്റോക്ക് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. […]

Continue Reading

ജൂറിയെ സ്വാധീനിച്ചെന്ന് തെളിഞ്ഞാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ രഞ്ജിത്ത് യോഗ്യനല്ല: സിപിഐ

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര നിര്‍ണയ വിവാദത്തില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ സിപിഐ നേതാവ് കെ പ്രകാശ് ബാബു. സംവിധായകന്‍ വിനയന്‍ കേവലമായി രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ചതല്ലെന്ന് പ്രകാശ് ബാബു പറഞ്ഞു. നേമം പുഷ്പരാജ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരാതി ഉന്നയിച്ചത്. ഇത്തരത്തിൽ ജൂറിയെ സ്വാധീനിച്ചെങ്കില്‍ തെറ്റാണ്. ആ തെറ്റിനെ ന്യായീകരിക്കാന്‍ കഴിയില്ല. അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറിയെ സ്വാധീനിച്ചെന്ന് തെളിഞ്ഞാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ രഞ്ജിത്ത് യോഗ്യനല്ലെന്നും പ്രകാശ് ബാബു പറഞ്ഞു. വിഷയത്തിൽ രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും സിപിഐയുടെ […]

Continue Reading

ഓണത്തിരക്ക്; കേരളത്തിലേക്ക് അധിക സര്‍വീസുമായി കര്‍ണാടക ആര്‍ടിസി

ബെംഗളൂരു: ഓണതിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് അധിക സര്‍വീസുമായി കര്‍ണാടക ആര്‍ടിസി. ഓഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ മൂന്ന് വരെയാണ് പ്രത്യേക സര്‍വീസ് നടത്തുക. മൈസൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി സര്‍വീസ് നടത്തുന്നത്. നിലവില്‍ 9 അധിക ബസുകള്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. സീസണ്‍ സമയത്തെ മലയാളി യാത്രക്കാരുടെ തിരക്കനുസരിച്ച് ആവശ്യമെങ്കില്‍ സര്‍വീസ് ഇനിയും വര്‍ധിപ്പിക്കാനും കര്‍ണാടക ആര്‍ടിസിയുടെ ആലോചനയിലുണ്ട്.

Continue Reading

‘വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിന് ആധാർ വേണമെന്ന ഹർജി ’; ഹൈക്കോടതിയുടെ നിലപാട് ഇങ്ങനെ

കൊച്ചി: വാഹനത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുടെ അഭിപ്രായം തേടി ഹൈക്കോടതി. വാഹനത്തിന്റെ ഉടമസ്ഥാവകാശം സ്ഥിരീകരിക്കുന്നതിനും തട്ടിപ്പുകൾ തടയുന്നതിനും ആധാർ പരിശോധന നിർബന്ധമാക്കുന്നതിലാണ് കേന്ദ്ര, സംസ്ഥാന സർക്കാരുടെ അഭിപ്രായം കേരള ഹൈക്കോടതി തേടിയത്. യുവതി നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. തന്റെ സമ്മതമില്ലാതെ തന്റെ വാഹനത്തിന്റെ ഉടമസ്ഥാവകാശം വ്യാജ ഒപ്പിട്ട് ഭർത്താവ് സ്വന്തമാക്കിയെന്ന് ആരോപിച്ചാണ് യുവതി കോടതിയെ സമീപിച്ചത്. പരിവാഹൻ വെബ്‌സൈറ്റിൽ, ഒരു വാഹനത്തിന്റെ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് കൈവശമുള്ള ആർക്കും വാഹനത്തിന്റെ […]

Continue Reading

എം ശിവശങ്കർ ജയിൽമോചിതനായി

കൊച്ചി: ലൈഫ് മിഷൻ കേസിൽ ജാമ്യം ലഭിച്ച എം ശിവശങ്കർ ജയിൽമോചിതനായി. നട്ടെല്ലിന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് സുപ്രിംകോടതി ശിവശങ്കറിന് രണ്ട് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ബുധനാഴ്ച്ച കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ ഇന്ന് ഉച്ചയോടെയാണ് ശിവശങ്കർ ജയിൽ മോചിതനായത്. കർശന വ്യവസ്ഥകളോടെയാണ് ശിവശങ്കറിന്‌ ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണത്തിൽ ഇടപെടാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, ജാമ്യ കാലയളവിൽ തന്റെ വീടിനും, ആശുപത്രിക്കും, ആശുപ്രതി പരിസരത്തും മാത്രമേ പോകാൻ പാടുളളൂ എന്നതടക്കമുള്ള നിയന്ത്രണങ്ങൾ […]

Continue Reading

തിരുവാർപ്പ് പഞ്ചായത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി കർഷകന്‍

കോട്ടയം: തിരുവാർപ്പ് പഞ്ചായത്ത് ഓഫിസിനു മുകളിൽ കയറി കർഷകന്റെ ആത്മഹത്യാ ഭീഷണി. കൃഷിയിടത്തിലേക്കു വെള്ളം കിട്ടിയില്ലെന്ന് ആരോപിച്ച് തിരുവാർപ്പ് സ്വദേശി എ ജി ബിജുമോനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കഴുത്തില്‍ കയർ കുരുക്കിട്ട് ഭീഷണി മുഴക്കിയ ഇയാളെ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ അനുനയിപ്പിച്ച് താഴെയിറക്കി. കൂവപ്പുറം പാടശേഖരത്തിൽ ബിജുവിന്റെ 1.32 ഏക്കർ വയലിനോട് ചേർന്നുള്ള ചാൽ അടഞ്ഞതിനാൽ നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നു. സമീപത്തുള്ള പാടശേഖരത്തിന്റെ ഉടമയാണ് ചാൽ അടച്ചതെന്നാണു പരാതി. ഇതേത്തുടർന്ന് ബിജുവിന് വയലിൽ കൃഷി ഇറക്കാൻ കഴിയുന്നില്ല. […]

Continue Reading

മിത്ത് വിവാദത്തിൽ സിപിഐഎം ശ്രമം രാഷ്ട്രീയ മുതലെടുപ്പിനും ഭിന്നിപ്പുണ്ടാക്കലിനുമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: മിത്ത് വിവാദത്തിൽ സിപിഐഎം ശ്രമം രാഷ്ട്രീയ മുതലെടുപ്പിനും ഭിന്നിപ്പുണ്ടാക്കലിനുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിവാദം കെട്ടടങ്ങട്ടെയെന്നാണ് കോൺഗ്രസ് വിചാരിച്ചത്. എന്നാൽ സിപിഐഎം സർക്കാരിന്റെ ഭരണ പരാജയം മറച്ചുവെക്കാൻ വിവാദത്തെ ഉപയോഗിക്കുന്നുവെന്ന് സതീശൻ ആരോപിച്ചു. എം വി ഗോവിന്ദന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയ്ക്കും സതീശൻ മറുപടി നൽകി. മഹാത്മാഗാന്ധിയെ ഉദ്ധരിച്ചാണ് താൻ ‘എല്ലാ ജനാലകളും വാതിലുകളും തുറന്നിടട്ടെ എല്ലാ വിചാരധാരകളും കയറിയിറങ്ങട്ടെ’ എന്ന് പറഞ്ഞത്. എന്നാൽ എം വി ഗോവിന്ദൻ ഗോൽവാൽക്കറുടെ വിചാരധാരയോടാണ് അതിനെ […]

Continue Reading

മദ്യം വില കുറച്ചു നൽകിയില്ല; തൃശ്ശൂരിൽ ബാർ അടിച്ചുതകർത്ത് യുവാക്കൾ

തൃശൂർ: മദ്യം വില കുറച്ച് നൽകാത്തതിന് യുവാക്കൾ ബാർ അടിച്ചുതകർത്തു. തൃശൂർ കോട്ടപ്പടി ഫോർട്ട് ഗേറ്റ് ബാറിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം നടന്നത്. സംഭവത്തിൽ ഇരിങ്ങപുറം സ്വദേശികളായ അഭിഷേക്, ശ്രീഹരി എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപയ്ക്ക് നൽകാത്തതാണ് ആക്രമണത്തിന് കാരണം. ആക്രമണത്തിൽ മൂന്ന് ബാർ ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ബാര്‍ ജീവനക്കാരുമായുള്ള തർക്കത്തെത്തുടർന്നു മടങ്ങിപ്പോയ സംഘം ഇരുമ്പ് പൈപ്പുകളും മരവടികളുമായി തിരിച്ചെത്തി ബാറിനു മുന്നിലെ ചില്ലുകള്‍ […]

Continue Reading

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു. 16 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചിറയിൻകീഴ് താലൂക്കാശുപത്രിലേക്ക് മാറ്റി. മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വർക്കല സ്വദേശി നൗഷാദിന്റെ ബുറാഖ് എന്ന വള്ളമാണ് മറിഞ്ഞത്. ഇന്ന് പുലർച്ചെ 6.30ഓടെയായിരുന്നു അപകടം. ശക്തമായ തിരയിൽപ്പെട്ട് ബോട്ട് തലകീഴായി മറിയുകയായിരുന്നു. മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾ അതീവ ജാ​ഗ്രത പുലർത്തിയിരുന്നെങ്കിലും ഇന്ന് വീണ്ടും അപകടം സംഭവിക്കുകയായിരുന്നു.

Continue Reading