രാജസ്ഥാനില്‍ മരം വെട്ടിയതിന് മുസ്ലീം യുവാവിനെ തല്ലിക്കൊന്നു; രണ്ട് പേര്‍ക്ക് പരിക്ക്

ആല്‍വാര്‍ (രാജസ്ഥാൻ): രാജസ്ഥാനിലെ ആല്‍വാറില്‍ മരം വെട്ടിയതിന് മുസ്‍ലിം യുവാവിനെ തല്ലിക്കൊന്നു. വ്യാഴാഴ്‌ച രാത്രിയാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ വാസിം (27) എന്ന യുവാവ് കൊല്ലപ്പെടുകയും കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ ബൻസൂര്‍ തഹസീലിലെ രാംപൂര്‍ മേഖലയിലാണ് സംഭവം. വനത്തില്‍ അനധികൃതമായി മരം മുറിക്കുന്നതില്‍ മൂവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അക്രമി സംഘം ഇവരെ വളയുകയായിരുന്നു. വാസിം, ബന്ധു ആസിഫ്, സുഹൃത്ത് അസ്ഹറുദ്ദീൻ എന്നിവരെ അക്രമികള്‍ മൂര്‍ച്ചയുള്ള ആയുധങ്ങളും വടിവാളുകളും ഇരുമ്ബുവടികളും ഉപയോഗിച്ച്‌ […]

Continue Reading

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചില്ല; സ്വമേധയാ കേസെടുത്ത് ന്യൂനപക്ഷ കമ്മീഷന്‍

തിരുവനന്തപുരം: 2022-23 വര്‍ഷത്തെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചില്ലെന്ന പരാതിയില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ന്യൂനപക്ഷ വകുപ്പ് ഡയറക്ടറും വിഷയം പരിശോധിച്ച് രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ അദ്ധ്യക്ഷന്‍ അഡ്വ. എ എ റഷീദ് ഉത്തരവിട്ടിട്ടുണ്ട്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടിയെടുത്തത്.

Continue Reading

ആധാര്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍, ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യുന്നതിനായി ആളുകള്‍ തങ്ങളുടെ ഐഡന്റിറ്റി അല്ലെങ്കില്‍ അഡ്രസ് പ്രൂഫ് രേഖകള്‍ ഇമെയില്‍ വഴിയോ വാട്ട്സ്‌ആപ്പ് വഴിയോ പങ്കിടരുതെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) മുന്നറിയിപ്പ് നല്‍കി. വ്യക്തികളോട് തങ്ങളുടെ രേഖകള്‍ ഇങ്ങനെ പങ്കുവെക്കാന്‍ ഒരിക്കലും ആവശ്യപ്പെടാറില്ലെന്നും ഇത്തരം കാര്യങ്ങള്‍ ആവശ്യപ്പെടുന്നത് തട്ടിപ്പുകാരാകാമെന്നും അതോറിറ്റി അറിയിച്ചു. നിങ്ങളുടെ ആധാര്‍ അപ്ഡേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ ഐഡന്റിറ്റി പ്രൂഫ് അല്ലെങ്കില്‍ അഡ്രസ് പ്രൂഫ് ഡോക്യുമെന്റുകള്‍ ഇമെയില്‍ വഴിയോ വാട്ട്സ്‌ആപ്പ് വഴിയോ പങ്കിടാന്‍ യുണീക്ക് […]

Continue Reading

കണ്ണൂരിൽ ട്രെയിനിനു നേരെ കല്ലേറ്; പ്രതി പിടിയിൽ

കണ്ണൂർ: ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയിൽ. ഒഡിഷ സ്വദേശി സർവേഷിനെയാണ് പിടികൂടിയത്. മദ്യ ലഹരിയിലാണ് ഇയാൾ ട്രെയിനിന് കല്ലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ചെന്നൈ സൂപ്പർ ഫാസ്റ്റിനും നേത്രാവതി എക്‌സ്പ്രസിനും കല്ലെറിഞ്ഞത് ഇതേയാളാണെന്നും പൊലീസ് അറിയിച്ചു. ട്രെയിനിന് കല്ലെറിഞ്ഞത് ആസൂത്രിതമല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചെന്ന് കണ്ണൂര്‍ പൊലീസ് കമ്മിഷണര്‍ അജിത് കുമാര്‍ പറഞ്ഞു. 200 സിസിടിവികള്‍ പരിശോധിച്ചു, നിലവില്‍ അട്ടിമറി സംശയിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

Continue Reading

ജയിലറിനു എ സർട്ടിഫിക്കറ്റ് നല്‍കണം; മദ്രാസ് ഹൈക്കോടതിയില്‍ ഹർജി

ചെന്നൈ: രജനികാന്തിന്റെ സൂപ്പർ ഹിറ്റ്‌ ചിത്രമായ ജയിലറിനു നല്‍കിയ യുഎ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി അഭിഭാഷകൻ. ചിത്രത്തിന് പ്രായപൂർത്തിയായവരെ മാത്രം കാണാൻ അനുവദിക്കുന്ന എ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകനായ എം എൽ രവി മദ്രാസ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. ജയിലറിന് നിലവില്‍ നല്‍കിയിരിക്കുന്നത് യുഎ സർട്ടിഫിക്കറ്റ് ആണ്. യുഎ സർട്ടിഫിക്കറ്റ് പ്രകാരം,12 വയസിന് താഴെയുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കൊപ്പം ചിത്രം കാണാൻ സാധിക്കും. എന്നാൽ, ചിത്രത്തിൽ അക്രമാസക്തമായ ഭാഗങ്ങൾ ഉണ്ടെന്നും ഇവ […]

Continue Reading

ഓണം പ്രമാണിച്ച്‌ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു ; 60 ലക്ഷത്തോളം പേര്‍ക്ക് 3,200 രൂപ വീതം

തിരുവനന്തപുരം : ഓണം പ്രമാണിച്ച്‌ എല്ലാ ഗുണഭോക്താക്കള്‍ക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 212 കോടി രൂപയുമുള്‍പ്പെടെ 1,762 കോടി രൂപയുമാണ് ഇതിനായി അനുവദിച്ചതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 60 ലക്ഷത്തോളം പേര്‍ക്കാണ് 3,200 രൂപ വീതം പെന്‍ഷന്‍ ലഭിക്കുക. ഓഗസ്റ്റ് 23 നുള്ളില്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും. സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ […]

Continue Reading

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര നാളെ

തൃപ്പൂണിത്തുറ: പ്രശസ്തമായ തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര നാളെ. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടൻ മമ്മൂട്ടി ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. ‘അത്തച്ചമയം ഹരിതച്ചമയം’ എന്ന പേരിൽ ഹരിത പെരുമാറ്റച്ചട്ടം കർശനമായി പാലിച്ചാണ് ഈ വർഷത്തെ അത്തം ഘോഷയാത്ര. നിശ്ചലദൃശ്യങ്ങൾക്കൊപ്പം 75 ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി ഉണ്ടാകും. തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന വിപുലമായ സാംസ്കാരിക പരിപാടികളാണ് സംഘടിപ്പിക്കുന്നത്. അത്തംനാളിൽ കൊച്ചിരാജാവ് സർവാഭരണ വിഭൂഷിതനായി സർവസൈന്യ സമേതനായും കലാസമൃദ്ധിയോടും കൂടി ഘോഷയാത്രയായി പ്രജകളെ […]

Continue Reading

അസഭ്യ പോസ്റ്റിടുന്നവർ മാപ്പ് പറഞ്ഞിട്ട് കാര്യമില്ല; പ്രത്യാഘാതം നേരിടാന്‍ തയ്യാറാകണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങൾ വഴി അസഭ്യവും, സംസ്കാരശൂന്യവുമായ പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരായ കേസുകള്‍ മാപ്പ് പറയുന്നതുകൊണ്ട് റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. അസഭ്യ പോസ്റ്റിടുന്നവർ അതിന്റെ പ്രത്യാഘാതം നേരിടാന്‍ തയ്യാറാകണമെന്നും സുപ്രീം കോടതി പറഞ്ഞു. വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെ അസഭ്യ പോസ്റ്റിട്ട നടനും തമിഴ്നാട് എംഎൽഎയുമായ എസ് വി ശേഖറിനെതിരായ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. എസ് വി ശേഖറിനെതിരെ ചെന്നൈ, കരൂര്‍, തിരുനല്‍വേലി എന്നിവിടങ്ങളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് […]

Continue Reading

കടൽ കുതിരയുമായി യുവാവ് പിടിയിൽ

പാലക്കാട്: കടൽ കുതിരയുമായി യുവാവ് വനം വനംവകുപ്പിന്റെ പിടിയിൽ. ചെന്നൈ സ്വദേശി എഴിൽ സത്യയെയാണ് പിടികൂടിയത്. പാലക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇയാൾ പിടിയിലായത്. കടൽ കുതിരകളെ ഒരു ബോക്‌സിലിട്ട് കവറിലാക്കിയ നിലയിലായിരുന്നു. രഹസ്യ വിവരത്തെ തുടർന്നാണ് വനം വകുപ്പിന്റെ വിജിലൻസ് സംഘം പരിശോധന നടത്തിയത്. വംശനാശ ഭീഷണി നേരിടുന്ന കടൽജീവിയാണ് കടൽകുതിര. 35 സെന്റിമീറ്റർ വരെ വലുപ്പം വെക്കുന്ന ഇവയുടെ ആൺ വർഗ്ഗമാണ് പ്രസവിക്കുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന കടൽക്കുതിരകളെ മരുന്നു നിർമാണത്തിനും, ലഹരിക്ക്‌ വേണ്ടിയും […]

Continue Reading

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂന മര്‍ദ്ദത്തിന്‍റെ സ്വാധീനത്താലാണ് കേരളത്തിൽ മഴ ലഭിക്കുക. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ –വടക്കൻ ഒഡിഷ തീരത്തിനും മുകളിലുമായാണ് ന്യൂന മർദ്ദം സ്ഥിതി ചെയ്യുന്നത്. വരും ദിവസങ്ങളിൽ വടക്ക്- പടിഞ്ഞാറ് ദിശയിൽ വടക്കൻ ഒഡിഷ –വടക്കൻ ഛത്തീസ്ഗഡ് […]

Continue Reading