ചന്ദ്രയാന്‍ 3 ഇറങ്ങിയ പ്രതലത്തെ ഇനിമുതല്‍ ശിവശക്തി എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി

ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിലെ പ്രതലത്തെ ഇനിമുതല്‍ ശിവശക്തി എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാന്‍ മൂന്നിന്‍റെ വിജയ ശില്‍പികളായ ശാസ്ത്രജ്ഞരെ ബെംഗളൂരുവിലെത്തി അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രജ്ഞരുടെ അറിവിനെയും സമര്‍പ്പണത്തെയും സ്മരിക്കുന്നുവെന്നും രാജ്യത്തിന്‍റെ നേട്ടം മറ്റുള്ളവര്‍ അംഗീകരിച്ചിവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓഗസ്റ്റ് 23 ഇനി ദേശീയ ബഹിരാകാശ ദിനമായി അറിയപ്പെടും. ദക്ഷിണ ദ്രുവത്തിന്‍റെ ചിത്രം ലോകത്തില്‍ ആദ്യം എത്തിച്ചത് ഇന്ത്യ. ഇന്ത്യന്‍ വനിതാ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ലോകം ഇന്ത്യയുടെ ശാസ്ത്രത്തിന്‍റെ കരുത്ത് കാണുകയാണ്. […]

Continue Reading

ഓണകിറ്റ് വിതരണം വേഗത്തിലാക്കും; ഞായറാഴ്ച റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കണമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾക്ക് നിർദേശം നൽകി ഭക്ഷ്യവകുപ്പ്. ഇന്ന് ഉച്ചയോടെ മുഴുവൻ ഓണകിറ്റുകളും തയ്യാറാക്കണമെന്ന് ഭക്ഷ്യമന്ത്രി ജെ ആർ അനിൽ നിർദേശം നൽകി. സ്റ്റോക്കില്ലാത്ത പായസം മിക്സ്, നെയ് ഇനങ്ങൾ ഉടൻ എത്തിക്കാൻ മിൽമയോട് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിലാണ് തീരുമാനം. ഞായറാഴ്ച റേഷൻ കടകൾ തുറന്ന് കിറ്റ് വിതരണം പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു. ഇന്നലെ 14,000 പേർ മാത്രമാണ് കിറ്റ് വാങ്ങിയത്, 5.87 ലക്ഷം […]

Continue Reading

മധുരയിൽ ട്രെയിൻ കോച്ചിന് തീ പിടിച്ചു: എട്ട് മരണം

ചെന്നൈ: മധുരയിൽ ട്രെയിൻ കോച്ചിന് തീ പിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനാണ് തീ പിടിച്ചത്. തീ നിയന്ത്രണവിധേയമായി. മരിച്ചവർ യുപി സ്വദേശികളാണെന്നാണ് വിവരം. ലഖ്നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിനാണ് തീ പിടിച്ചത്. ട്രെയിനിന്റെ ഒരു കോച്ചിന് തീപിടിക്കുകയായിരുന്നു. സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. പാൻട്രി കാറിലെ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായെന്നാണ് സൂചന.

Continue Reading

വയനാട് ജീപ്പ് അപകടം; മരിച്ച ഒമ്പത് പേരുടെ സംസ്കാരം ഇന്ന്

വയനാട്: മക്കിമല വാഹനാപകടത്തില്‍ മരിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും. അപകടത്തിൽ 9 പേരാണ് മരിച്ചത്. ആറ്‌ പേരുടെ സംസ്കാരം വീട്ടുവളപ്പിലും മൂന്ന് പേരുടെ സംസ്കാരം പൊതു സ്മശാനത്തിലും നടക്കും. മൃതദേഹങ്ങള്‍ ഇന്ന് 12 മണിക്ക് മക്കിമല എൽ പി സ്കൂളിൽ പൊതുദര്‍ശനത്തിന് വെക്കും. രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ചവരെല്ലാം സ്ത്രീകളാണ്. ജീപ്പിലുണ്ടായിരുന്ന മറ്റ് അഞ്ച് പേരും പരിക്കേറ്റ് ചികിത്സയിലാണ്. ഇതിൽ ഡ്രൈവർ മണികണ്ഠനുൾപ്പെടെ 2 പേരുടെ […]

Continue Reading

ഏഷ്യാ കപ്പ് ഒരുക്കങ്ങൾക്കിടെ കൊവിഡ് ഭീഷണി; രണ്ട് ശ്രീലങ്കന്‍ താരങ്ങള്‍ക്ക് പോസിറ്റീവ്

കൊളംബൊ: ഏഷ്യാ കപ്പിനായുള്ള ഒരുക്കങ്ങൾക്കിടെ ശ്രീലങ്കയ്ക്ക് തിരിച്ചടി. രണ്ട് ശ്രീലങ്കന്‍ താരങ്ങള്‍ക്ക് കൊവിഡ് പോസിറ്റീവ്. കുശാല്‍ പെരേര, ആവിഷ്ക ഫെര്‍ണാണ്ടോ എന്നിവർക്കാണ് കൊവിഡ് പോസിറ്റീവായത്. ഇരുവരും നിരീക്ഷണത്തിലാണ്. രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം അതേസമയം, പേസ് ബൗളര്‍ ദുഷ്മന്ത ചമീര, ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരങ്ക എന്നിവര്‍ക്കും പരിക്കാണ്. ചമീരയ്ക്ക് ടൂര്‍ണമെന്റ് മുഴുവന്‍ നഷ്ടമായി. ലങ്ക പ്രീമിയര്‍ ലീഗ് ഫൈനലിനിടെയാണ് ഹസരങ്കയ്ക്ക് പരിക്കേറ്റത്. ചുരുങ്ങിയത് രണ്ട് മത്സരങ്ങളെങ്കിലും താരത്തിന് നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ നടക്കേണ്ട […]

Continue Reading

പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം നിർത്തി വെക്കാൻ തിരഞ്ഞെടുപ്പ് മുഖ്യ ഓഫിസറുടെ നിർദേശം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം വരുന്നതുവരെ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഓണക്കിറ്റ് വിതരണം നിർത്തി വെക്കാൻ നിർദേശം. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) സഞ്ജയ് കൗളാണ് നിർദേശം നൽകിയത്. ഇതു സംബസിച്ച് കോട്ടയം ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർക്ക് സിഇഒ കത്തു നൽകി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ കോട്ടയം ജില്ലയിലെ കിറ്റു വിതരണം തടയരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കത്തു നൽകിയിരുന്നു. അതിനിടെയാണ് കിറ്റു വിതരണം നിർത്തിവയ്ക്കാനുള്ള നിർദേശം നൽകിയിരിക്കുന്നത്.

Continue Reading

ജർമ്മനിയെയും ജപ്പാനെയും കടത്തിവെട്ടി ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തി ആവും ഇന്ത്യ’; ബോർഗെ ബ്രാൻഡ്

ന്യൂഡൽഹി: ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉടൻ മാറുമെന്ന് വേൾഡ് ഇക്കണോമിക് ഫോറം പ്രസിഡന്റ് ബോർഗെ ബ്രാൻഡ്. ജി20 ഉച്ചകോടിയുടെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ബി20 യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പാൻഡെമിക് മൂലമുണ്ടായ പ്രതിസന്ധിക്ക് ശേഷം ആഗോള വളർച്ച മന്ദഗതിയിലായ ഈ കാലഘട്ടത്തിൽ തുടർച്ചയായി മൂന്ന് വർഷമായി ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്നും അദ്ദേഹം പ്രസ്താവിച്ചു. 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരത്തിലേറുമ്പോൾ ഇന്ത്യ ലോകത്തെ പത്താമത്തെ സമ്പദ്‌വ്യവസ്ഥ ആയിരുന്നു. 2022-ൽ യുകെയെ […]

Continue Reading

കെഎസ്ആർടിസിയുടെ പുതിയ 60 ഇലക്ട്രിക് റെഡ് ബസുകളുടെ സർവീസ് നാളെ മുതൽ

തിരുവനന്തപുരം: സ്മാർട്ടി സിറ്റിയുടെ ധനസഹായത്തോടു കൂടി കെഎസ്ആർടിസി വാങ്ങിയ 113 ഇലക്ട്രിക് റെഡ് ബസുകളിൽ 60 എണ്ണം നാളെ മുതൽ സർവീസ് ആരംഭിക്കും. നാളെ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യും. ഉച്ചക്ക് മൂന്നിന് ചാല സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന പരിപാടിയിൽ മന്ത്രിമാരായ ആന്റണി രാജു, എം.ബി രാജേഷ് എന്നിവർ പങ്കെടുക്കും. ഈ സർവീസുകൾക്കുള്ള റൂട്ടുകൾ അന്തിമമാക്കിയിട്ടുണ്ട്. റൂട്ടുകളെ കുറിച്ച് യാത്രക്കാരുടെ അഭിപ്രായം തേടിയ ശേഷം ​ഗതാ​ഗത വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി […]

Continue Reading

ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തം; പരിക്കേറ്റവർക്ക് അടിയന്തര ചികിത്സാ സഹായം നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് മാനന്തവാടി കണ്ണോത്തുമലയ്ക്ക് സമീപം തേയിലതോട്ട തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവം അത്യന്തം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ജീപ്പിൽ ഉണ്ടായിരുന്ന മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. പരിക്കേറ്റവരുടെ ചികിത്സയടക്കം മറ്റ് അടിയന്തര കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി എ. കെ ശശീന്ദ്രനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. മാനന്തവാടിയിൽ തേയിലത്തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് […]

Continue Reading

‘പിണറായി വിജയൻ ഒന്നിനോടും പ്രതികരിക്കാത്ത ഒരു അപൂര്‍വ ജീവിയാണ്’: രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഒന്നിനോടും പ്രതികരിക്കാത്ത ഒരു അപൂര്‍വ ജീവിയാണ് മുഖ്യമന്ത്രി. മകള്‍ക്കെതിരെ ഗുരുതരമായ ആരോപണം വന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. തനിക്കിതൊന്നും ബാധകമല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ഇടത് മുന്നണി സര്‍ക്കാരിനെയും സിപിഎമ്മിനെതിരെയും ഉയര്‍ന്ന വിവാദങ്ങളിലോ അഴിമതി ആരോപണങ്ങളിലോ ഒന്നും മുഖ്യമന്ത്രി ഇതുവരയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മകള്‍ വീണാ വിജയനെതിരെ മാസപ്പടി വാങ്ങിയെന്ന ആരോപണങ്ങളുമുയര്‍ന്നിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ പിണറായി തയ്യാറായില്ല. ഇടത് മുന്നണി […]

Continue Reading