തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടത്തിൽ തീപിടുത്തം

തിരുവനന്തപുരം: നേമം വിക്ടറി സ്കൂൾ കെട്ടിടത്തിൽ തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. സ്റ്റെയറിന്റെ ഇരുവശത്തും, മുകൾഭാഗത്തും സൂക്ഷിച്ചിരുന്ന പുസ്തകങ്ങളിലും പേപ്പറുകളിലുമാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീ അണച്ചു. ആർക്കും ആളപായമില്ല. എന്നാൽ തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.

Continue Reading

നവവധുവിന്റെ മരണം; ആത്മഹത്യ കുറിപ്പ് കണ്ടെത്തി

തിരുവനന്തപുരം: അരുവിക്കരയിൽ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കുറിപ്പിൽ ആരോപിച്ചിട്ടുണ്ട്. ദുരൂഹത ആരോപിച്ച് രേഷ്മയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശി രേഷ്മയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. സംഭവ സമയത്ത് ഭർത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല. രാവിലെ വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് […]

Continue Reading

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി; അശോക് ഗെഹ്‌ലോട്ട്

ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. എന്നാല്‍ പ്രതിപക്ഷ മുന്നണിയിലെ നേതാക്കളോട് സംസാരിച്ച ശേഷമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തതെന്നും അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കി. എല്ലാ തിരഞ്ഞെടുപ്പിലും പ്രാദേശിക ഘടകങ്ങള്‍ ഉണ്ടാവും. എന്നാല്‍ രാജ്യത്തെ സാഹചര്യം 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിക്ക് ഇത്രയും അഹങ്കാരം പാടില്ല. ബിജെപി 31 ശതമാനം വോട്ട് നേടിയാണ് അധികാരത്തില്‍ […]

Continue Reading

തിരുവനന്തപുരത്ത് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: അരുവിക്കരയിൽ നവവധുവിനെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശി രേഷ്മ (23)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശിനി രേഷ്മയും അരുവിക്കര മുളിലവിൻ മൂട് സ്വദേശി അക്ഷയും ജൂൺ 12 നാണ് വിവാഹിതരായത്. കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ ഭർത്താവ് വീട്ടിലില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം കണ്ടയുടൻ വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി നടപടികൾ പൂർത്തിയാക്കിയ […]

Continue Reading

ട്രെയിനിൽ പൊള്ളലേറ്റ കുട്ടിയുമായി ഭിക്ഷാടനം നടത്തിയ സ്ത്രീ പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം ചെന്നൈ എക്സ്പ്രസ് ട്രെയിനിൽ പൊള്ളലേറ്റ കുട്ടിയുമായി ഭിക്ഷാടനം നടത്തിയ സ്ത്രീയെ പിടികൂടി. ഒന്നര വയസുള്ള കുട്ടിയുടെ വയറ്റിലും, കൈയ്യിലുമാണ് പൊള്ളലേറ്റതിന്റെ മാരകമായ മുറിവ്. മുറിവിൽ അമർത്തി കുട്ടിയെ കരയിച്ചായിരുന്നു ഇവരുടെ ഭിക്ഷാടനം. യാത്രക്കാർ സ്ത്രീയെ തടഞ്ഞുവെച്ചു. എറണാകുളം നോർത്ത് സ്റ്റേഷനിൽ വച്ചാണ് ഇവരെ ആർപിഎഫ് കസ്റ്റഡിയിലെടുത്തത്. കടുത്ത പനിയുണ്ടായിരുന്ന കുട്ടിയെ ചികിത്സയ്ക്കായി പൊലീസ് ആശുപത്രിയിലെത്തിച്ചു.

Continue Reading

ഫോൺ മോഷ്ടിച്ചെന്ന് തെറ്റിദ്ധരിച്ച് വീട്ടമ്മയെ മർദ്ദിച്ചു; കോട്ടയത്ത് വ്യാപാരി വിഷം ഉള്ളില്‍ ചെന്ന നിലയില്‍

കോട്ടയം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് വീട്ടമ്മയെ മര്‍ദ്ദിച്ച വ്യാപാരിയെ റബ്ബര്‍ തോട്ടത്തില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ സ്വദേശി എംപി ജോയിയെയാണ് ഗുരുതരാവസ്ഥയില്‍ റബ്ബര്‍ തോട്ടത്തില്‍ നിന്ന് കണ്ടെത്തിയത്. ഇദ്ദേഹത്തെ കോട്ടയം പൊലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച രാവിലെ 9.30 ന് ഇയാളുടെ ഫാന്‍സി കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ യുവതിയെ തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ബസ് സ്റ്റാന്‍ഡില്‍ വെച്ച് ജോയി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് നടത്തിയ […]

Continue Reading

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; പ്രതികളുടെ അറസ്റ്റ് ഉടന്‍

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതികളായ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ഉടൻ അറസ്റ്റ് ചെയ്യും. തുടര്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ നിയമോപദേശം ലഭിച്ചു. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം പൊലീസ് എടുത്ത കേസില്‍ ഐപിസി 338 പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്യുന്നതും കുറ്റപത്രം സമര്‍പ്പിക്കുന്നതും ഉള്‍പ്പെടെയുടെ നടപടികള്‍ സ്വീകരിക്കും. ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക മറന്ന് വെച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് തന്നെയാണെന്ന ഉറച്ച നിലപാടിലാണ് പൊലീസ്. അതിനാല്‍ ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ സമയത്ത് ഡ്യൂട്ടിയില്‍ […]

Continue Reading

കുട്ടികള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് ജയില്‍ ശിക്ഷ; കടുത്ത നടപടിക്കൊരുങ്ങി സൗദി

ജിദ്ദ: കുട്ടികള്‍ ക്ലാസ് മുടങ്ങിയാൽ മാതാപിതാക്കൾക്ക് ജയില്‍ ശിക്ഷ വിധിക്കാനൊക്കൊരുങ്ങി സൗദി അറേബ്യ. 20 ദിവസം കുട്ടി സ്‌കൂളിലെത്തിയില്ലെങ്കില്‍ രക്ഷിതാവിന്റെ വിവരങ്ങള്‍ വിദ്യാഭ്യാസമന്ത്രാലയത്തിന് പ്രിന്‍സിപ്പൽ കൈമാറണം. മതിയായ കാരണമില്ലാതെ 20ദിവസത്തോളം അവധിയെടുത്താലാണ് മാതാപിതാക്കള്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവരിക. മാതാപിതാക്കളുടെ പിഴവ് കൊണ്ടാണ് കുട്ടി ക്ലാസില്‍ വരാതിരുന്നതെന്ന് തെളിഞ്ഞാല്‍ തടവ് ഉള്‍പ്പെടെ മതിയായ ശിക്ഷ ജഡ്ജിക്ക് വിധിക്കാമെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ഥി മൂന്ന് ദിവസം ക്ലാസിലെത്താതിരുന്നാല്‍ ആദ്യ മുന്നറിയിപ്പ് നല്‍കും. ഒപ്പം സ്‌കൂളിലെ വിദ്യാര്‍ഥിയുടെ മെന്ററിന് വിവരം കൈമാറും. അഞ്ച് ദിവസം […]

Continue Reading

താനൂര്‍ കസ്റ്റഡി മരണം; നാലു പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

തിരൂർ: താനൂര്‍ കസ്റ്റഡി മരണത്തില്‍ ക്രൈംബ്രാഞ്ച് ആദ്യ പ്രതിപ്പട്ടിക സമർപ്പിച്ചു. പ്രതികളായ നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. പരിപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതിപ്പട്ടിക സമര്‍പ്പിച്ചത്. കേസില്‍ ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. കേസിലെ ഒന്നാം പ്രതി താനൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിന്‍ […]

Continue Reading

മൃഗാശുപത്രി താത്ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവം; സതിയമ്മയ്‌ക്കെതിരെ ആള്‍മാറാട്ടത്തിന് കേസ്

പുതുപ്പള്ളി: പുതുപ്പള്ളിയില്‍ മൃഗാശുപത്രി താത്ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തില്‍ പി ഒ സതിയമ്മയ്‌ക്കെതിരെ ആള്‍മാറാട്ടത്തിന് കേസ്. ലിജിമോളുടെ പരാതിയില്‍ കോട്ടയം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖ ചമച്ച് സതിയമ്മ ജോലിയിൽ പ്രവേശനം നേടിയെന്ന് കാണിച്ച് ജില്ലാ പൊലീസ് മേധാവിക്കാണ് ലിജിമോള്‍ പരാതി നല്‍കിയത്. ബാങ്ക് അക്കൗണ്ട് വ്യാജമെന്നും ലിജിമോള്‍ ആരോപിച്ചു. മൃഗാശുപത്രിയില്‍ ജോലിയുണ്ടായിരുന്ന കാര്യം അറിയുന്നത് സോഷ്യല്‍ മീഡിയ വഴിയാണെന്നും ലിജിമോള്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തിയതിന് പുതുപ്പള്ളി പഞ്ചായത്തിലെ കൈതേപ്പാലം വെറ്ററിനറി ആശുപത്രി താല്‍ക്കാലിക […]

Continue Reading