കേരളത്തിന്റെ രണ്ടാമത് വന്ദേഭാരത് ട്രെയിനിന്റെ സര്‍വീസ് കോട്ടയം വരെയാകാന്‍ സാധ്യത

കോച്ചി: കേരളത്തിന് ലഭിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന്റെ സര്‍വീസ് മംഗളൂരു മുതല്‍ കോട്ടയം വരെയാകാന്‍ സാധ്യത. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരം വരെ സര്‍വീസ് നടത്തുന്നതിനുള്ള പ്രായോഗിക തടസങ്ങള്‍ കണക്കിലെടുത്താണ് നീക്കം. റെയില്‍വേ ബോര്‍ഡ് അന്തിമ തീരുമാനം പ്രഖ്യാപിക്കും. വെള്ളിയാഴ്ച രാത്രിയാണ് കേരളത്തിനുള്ള രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയില്‍ നിന്ന് പുറത്തിറക്കിയത്. റൂട്ടിന്റെ കാര്യത്തില്‍ അന്തിമതീരുമാനമാകാത്തതിനാലാണ് കോച്ച്‌ മംഗളൂരുവിലേക്ക് പുറപ്പെടാത്തത്. ചെന്നൈയില്‍ നിന്ന് വൈകാതെ മംഗളൂരുവിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ശേഷം പരീക്ഷണ ഓട്ടവും നടത്തേണ്ടതുണ്ട്.

Continue Reading

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു

ആലപ്പുഴ: മാവേലിക്കരയിൽ ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. വെണ്മണി മൂന്നാം വാർഡ് വലിയപറമ്പിൽ ഷൈലേഷിന്റെ ഭാര്യ ആതിര എസ്. നായർ (31) ആണു മരിച്ചത്. ഇവരുടെ മകൻ കാശിനാഥനെ കാണാതായി. അച്ചൻ കോവിലാറ്റിലാണ് അപകടം. അഞ്ചു പേരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഒരു കുഞ്ഞുൾപ്പെടെ മൂന്നു പേരെ നാട്ടുകാർ രക്ഷപെടുത്തി. കാണാതായ കുട്ടിക്കായുള്ള തിരച്ചിൽ തുടരുകയാണ്.

Continue Reading

സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനായി

കൊച്ചി: മേപ്പടിയാന്‍ സിനിമയുടെ സംവിധായകന്‍ വിഷ്ണു മോഹനും ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍റെ മകള്‍ അഭിരാമിയും വിവാഹിതരായി. എറണാകുളം ചേരാനെല്ലൂർ വേവ് വെഡ്ഡിം​ഗ് സെന്ററിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടത്തിയത്. കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം വിവാഹത്തില്‍ പങ്കെടുക്കാനെത്തി. സിനിമാ താരങ്ങളായ മമ്മൂട്ടി, സുരേഷ് ​ഗോപി, ഉണ്ണി മുകുന്ദൻ, രഞ്ജി പണിക്കർ, മേജർ രവി, അനുശ്രീ, അതിഥി രവി, സൈജു കുറുപ്പ് സംവിധായകന്‍ സത്യൻ അന്തിക്കാട്, തുടങ്ങിയവർ വിവാഹത്തിനെത്തിയിരുന്നു. കൂടാതെ […]

Continue Reading

ആവേശ കൊടുമുടിയിൽ മുന്നണികൾ; പുതുപ്പള്ളിയിൽ പരസ്യപ്രചാരണം സമാപിച്ചു

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം സമാപിച്ചു. കോട്ടയം പാമ്പാടിയിലാണ് ആവേശോജ്വലമായ കൊട്ടിക്കലാശം നടന്നത്. കോട്ടയം-കുമളി ദേശീയപാതയില്‍ പാമ്പാടി കാളച്ചന്ത കവല മുതല്‍ ബസ് സ്റ്റാന്‍ഡ് വരെയുള്ള ഭാഗം സി.പി.ഐ.എമ്മിനും, ബസ് സ്റ്റാന്‍ഡ് മുതല്‍ പാമ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസ് വരെയുള്ള ഭാഗമാണ് കോണ്‍ഗ്രസിനും കൊട്ടിക്കലാശത്തിന് അനുവദിച്ചിരുന്നത്. പഞ്ചായത്ത് മുതല്‍ താലൂക്ക് ആശുപത്രിപടി വരെ ആം ആദ്മി പാര്‍ട്ടിക്കും, ആശുപത്രി മുതല്‍ ആലാംപള്ളി വരെ ബി.ജെപിക്കുമാണ് അനുവദിച്ചിരുന്നത്. കൊട്ടിക്കലാശം കണക്കിലെടുത്ത് ദേശീയ പാതയില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. പുതുപ്പള്ളിയിൽ […]

Continue Reading

നിരന്തരമായി ലൈംഗിക പീഡനം; അധ്യാപകനെ പതിനാലുകാരന്‍ കഴുത്തറുത്ത് കൊന്നു

നിരന്തരമായി ലൈംഗികപീഡനത്തിന് വിധേയനാക്കിയ അധ്യാപകനെ പതിനാലുകാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ഡല്‍ഹിയിലെ ജാമിയനഗറിലാണ് സംഭവം. 28-കാരനായ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ പലവട്ടം ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നും ഇതിന്റെ വീഡിയോ ചീത്രികരിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 30-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജാമിയ നഗറിലെ ബാട്ല ഹൗസ് റെസിഡന്‍ഷ്യല്‍ ഏരിയയിലെ ഒരു വീട്ടിലെ മുറിയില്‍ നിന്ന് രക്തം പുറത്തേക്ക് ഒഴുകുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് അധ്യാപകനെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തുന്നത്. പൊലീസ് നടത്തിയ […]

Continue Reading

സിംബാബ്‍വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

ഹരാരെ: സിംബാബ്‍വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക്(49) വിടവാങ്ങി. കാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. സിംബാബ്‍വെ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനായിരുന്നു അദ്ദേഹം. മെറ്റാബെലാലാൻഡിലെ ഫാം ഹൗസിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്. സിംബാബ്‍വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചു. ടെസ്റ്റിൽ 200-ലധികം വിക്കറ്റുകൾ (216) നേടിയ ഏക സിംബാബ്വെ കളിക്കാരനാണ് അദ്ദേഹം. 2005 ലാണ് അദ്ദേഹം തന്റെ രാജ്യത്തിനായി അവസാനമായി കളിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന വാർത്തകൾ […]

Continue Reading

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി. സെപ്റ്റംബര്‍ നാലാം തിയതി തിങ്കള്‍ മുതല്‍ സെപ്റ്റംബര്‍ എട്ട് വെള്ളി വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് സുഗമമായി നടക്കുന്നതിനാണ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. വിതരണ/സ്വീകരണ/വോട്ടെണ്ണല്‍ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള ബസേലിയസ് കോളേജിനും തിങ്കള്‍ മുതല്‍ വെള്ളി വരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന 5ന് പുതുപ്പള്ളി നിയമസഭാ നിയോജക […]

Continue Reading

ആറന്മുള ഉത്തൃട്ടാതി വള്ളംകളി; എ ബാച്ചിൽ ഇടശ്ശേരിമലയും ബി ബാച്ചിൽ ഇടക്കുളവും ജേതാക്കൾ

പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്തൃട്ടാതി വള്ളംകളിയിൽ എ ബാച്ച് വിഭാഗത്തില്‍ ഇടശ്ശേരി മല പള്ളിയോടം കിരീടം ചൂടി. ഇടപ്പാവൂര്‍ പേരൂര്‍ രണ്ടാം സ്ഥാനവും നെടുമ്പ്രയാര്‍ മൂന്നാം സ്ഥാനവും നേടി. ബി ബാച്ചില്‍ ഇടക്കുളം പള്ളിയോടമാണ് ജേതാക്കളായത്. ഇടപ്പാവൂര്‍ രണ്ടാം സ്ഥാനത്തും തോട്ടപ്പുഴശ്ശേരി മൂന്നാം സ്ഥാനത്തുമെത്തി. എ, ബി ബാച്ചുകളിലായി 48 പള്ളിയോടങ്ങളാണ് മത്സരിച്ചത്. എ ബാച്ച് പള്ളിയോടങ്ങളുടെ ഫൈനലില്‍ ഇടശ്ശേരിമല, നെടുമ്പ്രയാര്‍, ഇടപ്പാവൂര്‍ പേരൂര്‍ എന്നീ പള്ളിയോടങ്ങളാണ് മത്സരിച്ചത്. ബി ബാച്ച് പള്ളിയോടങ്ങളുടെ ഫൈനല്‍ മത്സരത്തില്‍ […]

Continue Reading

പുതുപ്പള്ളിയിൽ ഇന്ന് കൊട്ടിക്കലാശം; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വോട്ടുറപ്പിക്കാനായി സ്ഥാനാർത്ഥികളെല്ലാം ഇന്ന് മണ്ഡലത്തില്‍ വാഹന പര്യടനം നടത്തും. വൈകിട്ട് പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശം. നാളെ നിശബ്ദപ്രചാരണം നടക്കും. പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ 1,75,605 വോട്ടര്‍മാരാണുള്ളത്. 89,897 സ്ത്രീ വോട്ടര്‍മാരും 85,705 പുരുഷ വോട്ടര്‍മാരും 80 വയസിനു മുകളിലുള്ള 6376 വോട്ടര്‍മാരും ഭിന്നശേഷിക്കാരായ 1765 വോട്ടര്‍മാരുമാണുള്ളത്. 181 പ്രവാസി വോട്ടര്‍മാരും 138 സര്‍വീസ് വോട്ടര്‍മാരും ഉണ്ട്. 182 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. […]

Continue Reading

സീരിയൽ നടി അപർണ നായരുടെ ആത്മഹത്യ; ആരോപണങ്ങൾ തള്ളി ഭർത്താവ്

തിരുവനന്തപുരം: സീരിയൽ-സിനിമ നടി അപർണ നായരുടെ ആത്മഹത്യയെ തുടര്‍ന്ന് വന്ന ആരോപണങ്ങൾ തള്ളി ഭർത്താവ് സഞ്ജിത്. കുടുംബ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും വ്യാഴാഴ്ച രണ്ട് പേരും ഒരുമിച്ച് ക്ഷേത്ര ദർശനം കഴിഞ്ഞ് എത്തിയതാണെന്നും അപർണ നായരുടെ ഭർത്താവ് പ്രതികരിച്ചു. ലൊക്കേഷനിൽ ഉൾപ്പെടെ ഒരുമിച്ചാണ് പോയിരുന്നത്. എന്തു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നറിയില്ലെന്നും സഞ്ജിത് വ്യക്തമാക്കി. സംഭവം നടക്കുമ്പോൾ പുറത്തായിരുന്നു. അപർണയുടെ അമ്മ വിളിച്ചു പറഞ്ഞ ഉടനെ വീട്ടിൽ മടങ്ങിയെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. അപർണ നായരുടെ ആത്മഹത്യ ഭർത്താവിന്റെ അമിത […]

Continue Reading