സഹകരണ ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം കാണാതായതായി പരാതി

തൃശൂര്‍: കൊടുങ്ങല്ലൂര്‍ സഹകരണ ബാങ്കിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം കാണാതായതായി പരാതി. അറുപത് പവനോളം ആഭരണങ്ങളാണ് ലോക്കറില്‍ നിന്ന് നഷ്ടപ്പെട്ടത്. സ്വര്‍ണ്ണത്തിന്റെ ഉടമയായ സുനിത പൊലീസില്‍ പരാതി നല്‍കി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂര്‍ ബാങ്കിലെ ഒരു അക്കൗണ്ട് ഇഡി മരവിപ്പിച്ചിരുന്നു. സംഭവത്തിൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Continue Reading

‘നിപയില്‍ ഇന്നും ആശ്വാസം..’; പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി

തിരുവനന്തപുരം: ഇന്നും പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇന്ന് ലഭിച്ച 27 പരിശോധന ഫലങ്ങളും നെഗറ്റീവാണ്.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഒന്‍പത് വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഐസൊലേഷനിലുള്ളവര്‍ 21 ദിവസം ഐസൊലേഷനില്‍ തന്നെ തുടരണം. എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണം. നിലവില്‍ 981 പേരാണ് സമ്ബര്‍ക്ക പട്ടികയിലുള്ളതെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താന്‍ ഐ.സി.എം.ആര്‍. അംഗീകാരം നല്‍കിയെന്നും വീണാ […]

Continue Reading

മധ്യ തെക്കൻ കേരളത്തില്‍ പരക്കെ മഴ സാധ്യത : ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യ തെക്കൻ കേരളത്തില്‍ പരക്കെ മഴ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 22ാം തീയതി വെള്ളിയാഴ്ച മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കുണ്ടള ജലസംഭരണി ഇന്ന് തുറക്കുമെന്ന് അറിയിപ്പുണ്ട്. രാവിലെ 10 മണി മുതല്‍ രണ്ട് ഷട്ടറുകള്‍ 50 സെന്റീ […]

Continue Reading

കോട്ടയത്ത് ഉരുൾപൊട്ടൽ; ഈരാറ്റുപേട്ട–വാഗമൺ റോഡിൽ ഗതാഗതം നിരോധിച്ചു

കോട്ടയം: ജില്ലയിൽ ഉരുൾപൊട്ടൽ. കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴ. തലനാട്, തീക്കോയി തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ പെയ്യുന്നത്. തലനാട് വെള്ളാനിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് റോഡിലേക്ക് കല്ലും മണ്ണും വീണ് ഗതാഗതം തടസ്സപ്പെട്ടു. ആളപായം ഇല്ലെന്ന് കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. മേഖലയിലെ ഒരു റബ്ബർ മിഷൻപുര ഒഴുകിപ്പോയി. കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് ഈരാറ്റുപേട്ട- വാഗമൺ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചതായി കോട്ടയം […]

Continue Reading

ഭാഗ്യശാലികൾ തമിഴ്നാട്ടിൽ; ഓണം ബമ്പർ നാലു പേർക്ക്

പാലക്കാട്‌: ഇത്തവണത്തെ തിരുവോണം ബമ്പർ തമിഴ്നാട് സ്വദേശികൾക്ക്. തിരുപ്പൂര്‍ സ്വദേശികൾക്കാണ് 25 കോടി അടിച്ചത്. തിരുപ്പൂര്‍ സ്വദേശികളായ നടരാജന്‍, തങ്കരാജ്, തങ്കസ്വാമി, സ്വാമിനാഥന്‍ എന്നീ നാലുപേർക്കാണ് ഒന്നാം സമ്മാനം. ഇതില്‍ അന്നൂര്‍ സ്വദേശി നടരാജന്റെ ആശുപത്രി ചികിത്സയ്ക്കായി പാലക്കാട് എത്തിയപ്പോഴാണ് നാല് സുഹൃത്തുക്കളും ചേർന്ന് ലോട്ടറി എടുത്തത്. മൂന്ന് ടിക്കറ്റുകളാണ് ഈ സംഘം എടുത്തത്. ബമ്പര്‍ തുക തുല്യമായി വീതിച്ചെടുക്കാനാണ് നാലുപേരുടെയും തീരുമാനം. ലോട്ടറി ടിക്കറ്റ് നടരാജന്‍ അധികൃതര്‍ക്ക് കൈമാറി.

Continue Reading

കാമുകിയെ കാണാനെത്തിയ യുവാവിനെ തല്ലികൊന്നു

ലഖ്നോ: ഉത്തർപ്രദേശിലെ മഥുരയിൽ കാമുകിയെ കാണാനെത്തിയ യുവാവിനെ തല്ലിക്കൊന്ന് പെൺകുട്ടിയുടെ പിതാവും സഹോദരനും. ഗോവിന്ദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രദേശവാസിയായ ഇയാൾക്ക് 22 വയസ്സ് മാത്രമാണ് പ്രായം. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രാമത്തിലെ കൃഷിയിടത്തിൽ നിന്നാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച കാമുകിയെ കാണാനെത്തിയതായിരുന്നു ഗോവിന്ദ്. ഇരുവരും സംസാരിക്കുന്നത് കണ്ട് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ യുവാവിനെ ഇരുമ്പ് വടികൊണ്ടും മരത്തടികൾ കൊണ്ടും അടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. പിന്നാലെ മൃതദേഹം ഇരുവരും […]

Continue Reading

നിപ; കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങളിൽ ഇളവ് വരും

കോഴിക്കോട്: ജില്ലയിൽ 24 നിപ പരിശോധന ഫലം കൂടി നെഗറ്റീവായതോടെ നിയന്ത്രണങ്ങളിൽ ഇളവ് വരും. നിലവിൽ ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇനി മൂന്ന് സാമ്പിളുകളുടെ പരിശോധന ഫലം കൂടി പുറത്ത് വരാനുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 980 പേരാണ് ഐസൊലേഷനിൽ കഴിയുന്നത്. ഇതുവരെ 352 സാമ്പിളുകൾ ആണ് പരിശോധനയ്ക്ക് നടത്തിയത്. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മന്ത്രി വീണാ ജോർജ്ജിൻ്റെ അധ്യക്ഷതയിൽ കോർകമ്മറ്റി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. വടകര താലൂക്കിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ നേരത്തെ ഭാഗിക […]

Continue Reading

ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് യു. വിക്രമൻ അന്തരിച്ചു

തിരുവനന്തപുരം: കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് യു. വിക്രമൻ (66) അന്തരിച്ചു. കേരള കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട്, ഇൻഡ്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.കെ ജെ യു സ്ഥാപകാംഗമാണ്. മുതിർന്ന പത്ര പ്രവർത്തകനും, സഖാവ് സി ഉണ്ണിരാജയുടെ മകനും, സി പി ഐ നേതാവും ആയിരുന്നു സഖാവ് യു വിക്രമൻ.ജനയുഗം കോർഡിനേറ്റിംഗ് എഡിറ്റർ, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഹൃദയാഘാതത്തെ തുടർന്ന് […]

Continue Reading

പ്രകാശ് രാജിനെതിരെ വധഭീഷണി മുഴക്കുന്ന വിഡിയോ; യൂട്യൂബ് ചാനലിനെതിരെ പോലീസ് കേസ്

ബെംഗളുരു: നടൻ പ്രകാശ് രാജിനെതിരെ വധഭീഷണി മുഴക്കുന്ന വിഡിയോ പ്രചരിപ്പിച്ചതിന് യൂട്യൂബ് ചാനലിനെതിരെ കേസ്. ബെംഗളൂരുവിലെ അശോക് നഗർ പൊലീസ് ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സനാത ധർമത്തെക്കുറിച്ച് നടത്തിയ പരാമർശത്തിനു പിന്നാലെയാണ് വധഭീഷണി മുഴക്കിയത്. പ്രകാശ് രാജിന്റെ പരാതിയിൽ ടിവി വിക്രമ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് നടപടി. തന്റെ ജീവനും കുടുംബത്തിന്റെ സുരക്ഷയ്ക്കും ഭീഷണി ഉയർത്തുന്ന പ്രകോപനപരമായ പരാമർശങ്ങൾ ടിവി വിക്രമ എന്ന യൂട്യൂബ് ചാനൽ പോസ്റ്റ് ചെയ്തതായി പ്രകാശ് രാജ് നൽകിയ പരാതിയിൽ പറഞ്ഞു. […]

Continue Reading

രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്ഷേമനിധി ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണെന്നു മന്ത്രി വി. ശിവന്‍കുട്ടി

തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യപരിഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്ന് പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെയും ലാപ്ടോപ്പ് വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്ഷേമനിധി ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം അവരുടെ ക്ഷേമ ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യത്തിനും മുഖ്യ പരിഗണനയാണ് കേരളത്തിലെ സര്‍ക്കാര്‍ നല്‍കുന്നത്. […]

Continue Reading