മദ്യത്തിന് പകരം കോള നൽകി പറ്റിച്ചയാൾ പിടിയിൽ

കൊല്ലം: മദ്യക്കുപ്പിയിൽ കോളനിറച്ച് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. സതീഷ് കുമാർ എന്നയാളാണ് പിടിയിലായത്. ഓച്ചിറ ആലുംപീടിക പരിസരത്തെ ബിവറേജിലും ബാറിലുമെല്ലാം മദ്യം വാങ്ങാൻ വരുന്നവരെ തന്റെ കയ്യിൽ മദ്യമുണ്ടെന്നും വില കുറച്ച് നൽകാമെന്നും പറഞ്ഞ് ഇയാൾ വിളിച്ചുവരുത്തി കോള നിറച്ച കുപ്പി കൊടുക്കുകയാണ് രീതി. ബിവറേജിൽ വലിയ തിരക്കുള്ള സമയത്തും അടയ്ക്കാറായ സമയത്തുമാണ് ഇയാൾ ഇത്തരത്തിൽ ഒരുപാട് പേരെ പറ്റിച്ചിരുന്നത്. ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട ആളുകളുടെ നിരവധി പരാതികൾ ബിവറേജസ് മാനേജർക്ക് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിസിടിവി […]

Continue Reading

പാലക്കയത്ത് ഉരുള്‍പൊട്ടല്‍; ജാഗ്രതാ നിര്‍ദേശം

പാലക്കാട്: പാലക്കയം പാണ്ടന്‍മലയില്‍ ഉരുള്‍പൊട്ടല്‍. പാലക്കയം ജങ്ഷനിലും മീന്‍വെല്ലം മുന്നേക്കര്‍ ജങ്ഷനിലും വെള്ളം കയറി.ഇവിടുത്തെ നിരവധി കടകളില്‍ വെള്ളം കയറി. ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പു നല്‍കി. വില്ലേജ് ഓഫിസറും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പുഴയില്‍ ഇറങ്ങരുതെന്നും കലക്ടര്‍ അറിയിച്ചു. ജലനിരപ്പു കൂടുന്നതിനാല്‍ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും. മൂന്നു ഷട്ടറുകള്‍ 60 70 സെന്റി മീറ്ററോളം ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നു എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കാഞ്ഞിരപ്പുഴ, […]

Continue Reading

കോളജ് ടൂർ ബസിൽ ഗോവൻ മദ്യം കടത്ത്; പ്രിൻസിപ്പൽ ഉൾപ്പടെ നാലു പേർക്ക് എതിരെ കേസ്

കൊല്ലം: കോളജ് ടൂർ ബസിൽ ഗോവൻ മദ്യം കടത്തിയതിന് പ്രിൻസിപ്പൽ ഉൾപ്പടെ 4 പേർക്ക് എതിരെ എക്സൈസ് കേസ്. 50 കുപ്പി മദ്യമാണ് ബസിൽ നിന്ന് എക്സൈസ് പിടികൂടിയത്. ഇതിനെ തുടർന്ന് പ്രിൻസിപ്പലിനും ബസിലെ ജീവനക്കാർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രിൻസിപ്പലിന്റെയും ബസ് ജീവനക്കാരുടെയും ബാഗിൽ സൂക്ഷിച്ച നിലയിലാണ് 50 കുപ്പി മദ്യം കണ്ടെത്തിയത്. കൊല്ലം കൊട്ടിയത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥികളും അധ്യാപകരുടെയും ഗോവയിലേക്കുള്ള ടൂറിനിടയിലാണ് സംഭവം.

Continue Reading

കടലുണ്ടിപ്പുഴയിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു

മലപ്പുറം: ആനക്കയം പെരിമ്പലത്ത് വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. മലപ്പുറം മമ്പാട് സ്വദേശി അബ്‌ദുള്ളക്കുട്ടിയുടെ മകൻ മുഹമ്മദ് ശിഹാൻ (20) ആണ് മരിച്ചത്. ഇന്ന് നാല് മണിയോടെയായിരുന്നു അപകടം. ഇകെസി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയാണ് ശിഹാൻ. കഴിഞ്ഞ ദിവസം മറ്റൊരാളും ഇതേ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു.

Continue Reading

കോളജ് വിദ്യാര്‍ത്ഥിനിയെ വെടിവച്ച്‌ കൊന്ന ഇൻസ്റ്റ സുഹൃത്ത് അറസ്റ്റില്‍

ലഖ്‌നൗ: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവാണ് ലഖ്‌നൗവില്‍ 23 കാരിയെ വെടിവെച്ച്‌ കൊന്നതെന്ന് പൊലീസ്. ചിൻഹാട്ടിലെ കോളേജ് വിദ്യാര്‍ത്ഥിനി നിഷ്ത ത്രിപാഠിക്ക് വ്യാഴാഴ്ച പുലര്‍ച്ചെയാണ് വെടിയേറ്റത്.ലഖ്‌നൗവിലെ ചിൻഹട്ട് ഏരിയയിലെ ഫൈസാബാദ് റോഡിലെ ദയാല്‍ റസിഡൻസിയിലെ ഫ്ലാറ്റിലാണ് സംഭവം നടന്നത്. സംഭവത്തില്‍ 26 കാരനായ ആദിത്യ പഥക്കിനെ അറസ്റ്റ് ചെയ്തെന്ന് അഡീഷണല്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഈസ്റ്റ്) സയ്യിദ് അലി അബ്ബാസ് പറഞ്ഞു. ഐപിസി സെക്ഷൻ 302 പ്രകാരം കൊലപാതക കേസാണ് രജിസ്റ്റര്‍ ചെയ്തത്. അടുത്തിടെ ഒരു കവര്‍ച്ച കേസിലും […]

Continue Reading

സൈബര്‍ അധിക്ഷേപം; മറിയാ ഉമ്മന്റെ പരാതിയില്‍ കേസെടുത്തു

തിരുവനന്തപുരം: സൈബര്‍ അധിക്ഷേപത്തിനെതിരെ ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് പൊലീസ്. ലൈംഗികാധിക്ഷേപം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൂജപ്പുര പൊലീസ് കേസ് എടുത്തിരിക്കുന്നത്. പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം നടക്കുന്നതായി മറിയ ഉമ്മന്‍ പരാതി നൽകിയിരുന്നു. സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ സിപിഐഎം സൈബര്‍ സംഘങ്ങളാണെന്നും മറിയ പരാതിയില്‍ ആരോപിച്ചിരുന്നു. സൈബർ അക്രമണത്തിന് എതിരെ നേരത്തെ ഉമ്മന്‍ ചാണ്ടിയുടെ ഇളയ മകള്‍ അച്ചു ഉമ്മനും […]

Continue Reading

സനാതന ധര്‍മ്മ പരാമര്‍ശം; ഉദയനിധി സ്റ്റാലിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി: സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് നോട്ടീസ് നൽകി സുപ്രീം കോടതി. പരിപാടിയും മന്ത്രിയെന്ന നിലയില്‍ പരിപാടിയില്‍ പങ്കെടുത്തതും ഭരണഘടാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഉദയനിധി സ്റ്റാലിനോട് വിശദീകരണം തേടിയെങ്കിലും ഹര്‍ജിയുമായി നേരിട്ട് സുപ്രീംകോടതിയെ സമീപിച്ച നടപടിയെ ഡിവിഷന്‍ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു. സുപ്രീംകോടതിയെ പൊലീസ് സ്റ്റേഷന്‍ ആക്കി മാറ്റുകയാണ്. പരാതിയുമായി ആദ്യം ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്നും സുപ്രീംകോടതി പരാമര്‍ശിച്ചു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബെല […]

Continue Reading

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം യുവാവ് ഭാര്യയുടെ കല്യാണസാരിയിൽ തൂങ്ങി മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ റാണിപ്പെട്ടില്‍ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യയുടെ കല്യാണ സാരിയിൽ യുവാവ് തൂങ്ങി മരിച്ചു. റാണിപ്പെട്ട് സ്വദേശി ശരവണനെയാണ് (27) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശരവണനും ചെങ്കൽപെട്ട് സ്വദേശിയായ 21 വയസ്സുകാരിയും തമ്മിലുള്ള വിവാഹം രണ്ടു ദിവസം മുമ്പായിരുന്നു നടന്നത്. യുവതി ഇന്നലെ പുലർച്ചെ എഴുന്നേറ്റപ്പോൾ ശരവണനെ കല്യാണ സാരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശരവണനും യുവതിയും മധുവിധു ആഘോഷിക്കാനായി ഇന്നലെ യാത്ര പോകാൻ തീരുമാനിച്ചിരുന്നുവെന്നും മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ചെങ്കൽപെട്ട് പൊലീസ് […]

Continue Reading

സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ചു

ന്യൂഡൽഹി: നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ചു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂരാണ് പ്രഖ്യാപിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് ചുമതല. ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ചുമതലയും സുരേഷ ഗോപിയ്ക്കാണ്. താങ്കളുടെ അനുഭവസമ്പത്തും സിനിമാറ്റിക് മികവും ഇന്‍സ്റ്റിറ്റ്യൂട്ടിനെ കൂടുതല്‍ സമ്പന്നമാക്കുമെന്ന് സുരേഷ് ഗോപിയെ അഭിനന്ദിച്ച് കൊണ്ട് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ കുറിച്ചു. ഫലവത്തായ ഒരു ഭരണകാലയളവ് ആശംസിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Continue Reading

വയനാട് നിന്ന് കാണാതായ യുവതിയേയും മക്കളെയും ഗുരുവായൂരിൽ കണ്ടെത്തി

തൃശൂർ: വയനാട് കമ്പളക്കാട് നിന്ന് കാണാതായ യുവതിയെയും അഞ്ചു മക്കളെയും ഗുരുവായൂരിൽ കണ്ടെത്തി. ഗുരുവായൂർ ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയില്‍ നിന്നാണ് അമ്മയേയും കുട്ടികളേയും കണ്ടെത്തിയത്. ഇവരെ ക്ഷേത്രത്തിലെ കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി. ഈ മാസം 18-ാം തിയതിയാണ് ഇവരെയും കാണാതെ ആയത്. ചേളാരിയിവെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഇവർ വീടുവിട്ടിറങ്ങിയത്. കുടുംബ പ്രശ്നം മൂലമാണ് മക്കളോടൊപ്പം നാടുവിട്ടതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഭര്‍ത്താവും ബന്ധുക്കളും തന്നെയും കുട്ടികളെയും മര്‍ദ്ദിച്ചുവെന്നും യുവതി ആരോപിച്ചു. ഗുരുവായൂര്‍ പൊലീസ് വിവരം വയനാട് […]

Continue Reading