ന്യൂസ് ക്ലിക്ക് ഓഫീസ് റെയ്‌ഡ്; എഡിറ്റർ അറസ്റ്റിൽ

ന്യൂഡൽഹി: മാധ്യമസ്ഥാപനമായ ന്യൂസ്‌ ക്ലിക്കിൽ നടത്തിയ റെയ്‌ഡിനെ തുടർന്ന് എഡിറ്റർ ഇൻ ചീഫ് പ്രബിർ പുരകയസ്‌തയെ പൊലീസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവർത്തകരുടെ ലാപ്പ്ടോപ്പുകളും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ന്യൂസ്‌ ക്ലിക്കിനെതിരെ യുഎപിഎ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മാധ്യമപ്രവർത്തകരായ അഭിസാർ ശർമ, ഭാഷാസിങ്, ഊർമിളേഷ് എന്നിവരുടെ വസതികളിലും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സാമൂഹ്യ പ്രവർത്തക ടീസ്‌ത സെതൽവാദ്, എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്‌മി, ഡൽഹി സയൻസ് ഫോറത്തിലെ ഡോക്‌ടർ രഘുനന്ദൻ എന്നിവരുടെ […]

Continue Reading

കാറ്റും മഴയും; കെ.എസ്.ഇ.ബിക്കു അരൂരിൽ നഷ്ടം 5.42 ലക്ഷം

അഞ്ചു ദിവസമായി തുടര്‍ച്ചയായി പെയ്ത മഴയിലും കാറ്റിലും കെ.എസ്.ഇ.ബിക്ക് 5,42,000 രൂപ നഷ്ടം. അരൂര്‍, കുത്തിയതോട് വൈദ്യുതി സെക്ഷനുകളിലെ മാത്രം നഷ്ടമാണിത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇതില്‍ 5,20,000 രൂപയുടെ നഷ്ടം അരൂര്‍ സെക്ഷനില്‍ മാത്രമാണ് സംഭവിച്ചത്. പട്ടണക്കാട് സെക്ഷനിലെ നഷ്ടം കണക്കാക്കിയിട്ടില്ലെന്ന് അസി.എൻജിനീയര്‍ പറഞ്ഞു. മരങ്ങള്‍ കടപുഴകിയും ചില്ലകളൊടിഞ്ഞു വീണും പോസ്റ്റ് ഒടിയല്‍, കമ്പി പൊട്ടല്‍, ഫീഡര്‍, ട്രാൻസ്ഫോര്‍മര്‍ തകരാറുകളുള്‍പ്പടെയാണ് ഇത്രയും തുകയുടെ നഷ്ടമുണ്ടായത്. വ്യാഴാഴ്ച തുടങ്ങിയ മഴയ്ക്ക് ചൊവാഴ്ച ശമനമുണ്ടായെങ്കിലും അരൂര്‍ മണ്ഡലത്തിലെ […]

Continue Reading

ശമനമില്ലാതെ മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഐഎഎസ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും തിരുവനന്തപുരം ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക അപകട സാധ്യത എന്നിവ നിലനിൽക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.

Continue Reading

ഏഷ്യന്‍ ഗെയിംസിൽ വനിതകളുടെ ജാവലിന്‍ ത്രോയില്‍ അന്നു റാണിക്ക് സ്വര്‍ണം

ഹാങ്ചൗ: ചൈനയിൽ പുരോഗമിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും സ്വർണം നേടി ഇന്ത്യ. വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണിയാണ് സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയുടെ ആകെ സ്വര്‍ണവേട്ട പതിനഞ്ചായി. 62.92 മീറ്റര്‍ ദൂരം എറിഞ്ഞിട്ടാണ് അന്നുവിന്റെ വിജയം. വനിതകളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ പാറുള്‍ ചൗധരിയും സ്വര്‍ണം നേടി. ഏഷ്യന്‍ ഗെയിംസില്‍ പാറുള്‍ ചൗധരിയുടെ രണ്ടാം സ്വര്‍ണനേട്ടമാണിത്. നേരത്തെ മൂവായിരം മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സിലും പാറുള്‍ സ്വര്‍ണം നേടിയിരുന്നു. ട്രിപ്പിള്‍ ജംപില്‍ പ്രവീണ്‍ ചിത്രവേല്‍ […]

Continue Reading

കനത്ത മഴയെ തുടര്‍ന്ന് നാളെയും മറ്റന്നാളും നടത്താനിരുന്ന പിഎസ് സി പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പിഎസ് സി പരീക്ഷകള്‍ മാറ്റി. തിരുവനന്തപുരം ജില്ലയില്‍ നാളെയും മറ്റന്നാളും നടക്കേണ്ട പരീക്ഷയാണ് മാറ്റിയത്.ജെയില്‍ വകുപ്പ് അസിസ്റ്റന്റ് പ്രിസണ് ഓഫീസര്‍ തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Continue Reading

ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരവും മഴയിൽ മുങ്ങി

തിരുവനന്തപുരം: ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി നടക്കാനിരുന്ന ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരവും ഉപേക്ഷിച്ചു. കനത്ത മഴ മൂലം ടോസ് പോലും ഇടാൻ കഴിയാതെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-നെതര്‍ലന്‍ഡ്സ് സന്നാഹ മത്സരം വേണ്ടെന്ന് വെക്കുകയായിരുന്നു. ഗുവാഹത്തിയില്‍ നടക്കേണ്ട ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരവും കനത്ത മഴമൂലം ടോസിന് ശേഷം ഉപേക്ഷിച്ചിരുന്നു. തിരുവനന്തപുരത്ത് ഇന്നലെ രാത്രിയോടെ തുടങ്ങിയ മഴ രാവിലെ മുതല്‍ ശക്തമായതോടെ മത്സരം നടക്കാനുള്ള സാധ്യകള്‍ മങ്ങിയിരുന്നു. എന്നാൽ ഉച്ചക്ക് ശേഷം കുറച്ചു നേരം […]

Continue Reading

സീതാറാം യെച്ചൂരിക്ക് സർക്കാർ നൽകിയ വസതിയിൽ റെയ്ഡ്

ന്യൂഡൽഹി: ഡൽഹിയിൽ സീതാറാം യെച്ചൂരിക്ക് സർക്കാർ നൽകിയ വസതിയിലും റെയ്ഡ്. വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയിലാണ് ഇവിടെയും റെയ്ഡ് നടത്തിയത്. കാനിംഗ് റോഡിലെ വസതിയിലാണ് പരിശോധന നടന്നത്. യെച്ചൂരി ഇവിടെയല്ല താമസിക്കുന്നത്. ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നത് കണക്കിലെടുത്താണ് പരിശോധന. രാവിലെ ദില്ലി പൊലീസ് മാധ്യമപ്രവർത്തകരുടെ വീടുകളിൽ വ്യാപക റെയ്ഡ് നടത്തി മൊബൈൽ ഫോണുകളും, ലാപ്ടോപ്പുകളും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Continue Reading

വീണ്ടും മലയാളി തിളക്കം; ഏഷ്യൻ ഗെയിംസ് ലോങ് ജംപില്‍ ആന്‍സി സോജന് വെള്ളിമെഡൽ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ വീണ്ടുമൊരു മലയാളി മെഡല്‍ നേട്ടം. വനിതകളുടെ ലോങ് ജംപില്‍ ഇന്ത്യയുടെ ആന്‍സി സോജനാണ് വെള്ളി മെഡല്‍ നേടിയത്. തൃശൂര്‍ നാട്ടിക സ്വദേശിയാണ് 22 കാരിയായ ആന്‍സി. ഫൈനലില്‍ ഇന്ത്യയുടെ തന്നെ ശൈലി സിങ് അഞ്ചാം സ്ഥാനത്തെത്തി. അഞ്ചാം ശ്രമത്തില്‍ 6.63 മീറ്റര്‍ ചാടിയാണ് ആന്‍സിയുടെ മെഡല്‍നേട്ടം. ആദ്യ ശ്രമത്തില്‍ 6.13, രണ്ടാം ശ്രമത്തില്‍ 6.49, മൂന്നാം ശ്രമത്തില്‍ 6.56, നാലാം ശ്രമത്തില്‍ 6.30 മീറ്റര്‍ എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം. അഞ്ചാം ശ്രമത്തില്‍ 6.63 […]

Continue Reading

കനത്ത മഴ; കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില താലൂക്കുകളിൽ വിദ്യാഭ്യാസ അവധി

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം നേരിടുന്നതിനാൽ കോട്ടയം താലൂക്കിലെ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ചൊവ്വാഴ്ച ജില്ലാ കലക്ടർ വി.വിഗ്‌നേശ്വരി അവധി പ്രഖ്യാപിച്ചു. ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ബാധകമാണ്. ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന ചേർത്തല, ചെങ്ങന്നൂർ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു.

Continue Reading

നിപ്പാ സമ്പര്‍ക്ക പട്ടികയില്‍ നിന്നും 223 പേരെക്കൂടി ഒഴിവാക്കി

കോഴിക്കോട്:നിപ്പാ സമ്ബര്‍ക്ക പട്ടികയില്‍ നിന്നു 223 പേരെ ഒഴിവാക്കി. ഇനി സമ്ബര്‍ക്ക പട്ടികയില്‍ ശേഷിക്കുന്നത് 44 പേര്‍ മാത്രം.ഈ മാസം അഞ്ചോടെ എല്ലാവരുടെയും ഐസൊലേഷന്‍ കാലാവധി പൂര്‍ത്തിയാകുമെന്നു ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 26 വരെ തുടരും അതേ സമയം, പുനെ എന്‍ഐവി സംഘം ഒക്ടോബര്‍ ആറ് വരെ ജില്ലയില്‍ തുടരും. ട്രൂ നാറ്റ് പരിശോധനാ സംവിധാനം കൂടി നടപ്പിലാക്കും. ഐസൊലേഷനില്‍ കഴിയുന്നവര്‍ എന്തെങ്കിലും ലക്ഷണം കാണിക്കുകയാണെങ്കില്‍ പരിശോധന തുടരും. […]

Continue Reading