നിയമന കോഴക്കേസ്; ബാസിത് റിമാൻഡിൽ

തിരുവനന്തപുരം: നിയമന കോഴക്കേസിൽ ബാസിതിനെ റിമാൻഡ് ചെയ്തു. ഇന്ന് ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഈ മാസം 23 വരെ ബാസിതിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആരോഗ്യ മന്ത്രിയുടെ പിഎയ്ക്ക് പണം നൽകിയിട്ടില്ലന്ന് ബാസിത് പൊലീസിന് മൊഴി നൽകിയിരുന്നു. ഹരിദാസനിൽ നിന്ന് പണം തട്ടിയെടുക്കാനാണ് മന്ത്രി ഓഫീസിന്റെ പേര് പറഞ്ഞത്. മന്ത്രിയുടെ പിഎയുടെ പേര് പരാതിയിൽ എഴുതി ചേർത്തത് താൻ ആണെന്നും ബാസിത് പോലീസിനോട് സമ്മതിച്ചു. കേസിൽ അഖിൽ സജീവിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള […]

Continue Reading

ഇന്ത്യയുടെ ഗഗൻയാൻ ദൗത്യം: ആദ്യ പരീക്ഷണ വിക്ഷേപണം ഈ മാസം 21ന്

ബെംഗളൂരൂ: ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഈ മാസം 21ന്. മനുഷ്യനെ അയക്കുന്നതിന് മുന്നോടിയായി ഗഗൻയാന്റെ ആദ്യ പരീക്ഷണ ദൗത്യത്തിന്റെ വിക്ഷേപണം ഒക്ടോബർ 21-ന് നടത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലാണ് പരീക്ഷണ വാഹനത്തിന്റെ വിക്ഷേപണം നടക്കുക. ടെസ്റ്റ് വെഹിക്കിൾ ഡെവലപ്മെന്റ് ഫ്ളൈറ്റ് (ടിവി-ഡി1) എന്ന വിക്ഷേപണ വാഹനമാണ് വിക്ഷേപിക്കുക. ദൗത്യത്തിന്റെ ക്രൂ മൊഡ്യൂൾ പരിശോധിക്കുകയാണ് ലക്ഷ്യം. പരീക്ഷണ മൊഡ്യൂളിനെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുകയും […]

Continue Reading

കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍: സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്തു

കൊച്ചി:കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്തു.എം ബി സ്നേഹലത (പ്രിന്സിപ്പല് ജില്ലാ സെഷന്സ് ജഡ്ജ്, കൊല്ലം), ജോണ്സണ് ജോണ് (പ്രിന്സിപ്പല് ജില്ലാ സെഷന്സ് ജഡ്ജ്, കല്‍പ്പറ്റ), ജി ഗിരീഷ് (പ്രിന്സിപ്പല് ജില്ലാ സെഷന്സ് ജഡ്ജ്, തൃശൂര്‍), സി പ്രതീപ്കുമാര് (അഡീഷണല് ജില്ലാ സെഷന്സ് ജഡ്ജ്, എറണാകുളം), പി കൃഷ്ണകുമാര് (രജിസ്ട്രാര് ജനറല്, ഹൈക്കോടതി) എന്നിവരെയാണ് കൊളീജിയം ശിപാര്‍ശ ചെയ്തത്.

Continue Reading

വിഴിഞ്ഞത്ത് ആദ്യ കപ്പൽ 15 ന് എത്തും; വിനോദസഞ്ചാര മേഖലയിൽ വളർച്ച ഉണ്ടാകുമെന്ന് തുറമുഖമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ 15 ന് എത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. മലയാളികളുടെ സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. വിദേശ സഞ്ചാരികൾ കൂടുതലായി എത്തും. തുറമുഖത്തിന് അനുബന്ധമായി വിനോദസഞ്ചാര മേഖലയിൽ വളർച്ച ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി ഉദ്ദേശിച്ച വേഗതയിൽ പൂർത്തിയാക്കാനായില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ സമീപ കാലത്ത് കലണ്ടർ അടിസ്ഥാനമാക്കി പ്രവർത്തിച്ചു. ഏറ്റവും വലിയ കപ്പലിന് പോലും സുഗമമായി വന്ന് പോകാം. പത്ത് നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര കപ്പൽ ചാൽ. സ്വാഭാവിക […]

Continue Reading

96ാം വയസിലെ റാങ്ക് ജേതാവ്; കാര്‍ത്ത്യായനിയമ്മ അന്തരിച്ചു

ഹരിപ്പാട്: 96ാം വയസില്‍ സാക്ഷരതാ മിഷന്‍ തുല്യതാ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഹരിപ്പാട് മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ കാര്‍ത്യായനിയമ്മ (101) അന്തരിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവാണ് കാര്‍ത്യയായാനിയമ്മ. ചൊവ്വാഴ്ച്ച രാത്രി 12 മണിയോടെയാണ് അന്ത്യം. ഒരു വര്‍ഷമായി പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. 2017 ല്‍ നാല്‍പതിനായിരം പേര്‍ എഴുതിയ അക്ഷര ലക്ഷം പരീക്ഷയില്‍ 98 മാര്‍ക്കുവാങ്ങിയാണ് ഒന്നാം റാങ്ക് നേടിയത്. സാക്ഷരതാ പ്രേരക് സതിക്കൊപ്പം ഡല്‍ഹിയിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും […]

Continue Reading

ചാർജിനിട്ട മൊബൈൽ പൊട്ടിത്തെറിച്ച് തീപിടുത്തം; ലക്ഷങ്ങളുടെ നാശ നഷ്ടം

പാലക്കാട്: വീടിനകത്ത് ചാർജ് ചെയ്തു കൊണ്ടിരിക്കെ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഉണ്ടായ തീപിടുത്തത്തിൽ ഫർണിച്ചറുകളും ഇലക്ട്രോണിക് സാമഗ്രികളും കത്തി നശിച്ചു. പൊൽപ്പുള്ളി സ്വദേശി ഷിജുവിന്റെ സ്മാർട്ട്ഫോണാണ് പൊട്ടിത്തെറിച്ചത്. സാംസങ് ഗ്യാലക്സി എ03 കോർ ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് ഷിജു പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. തന്റെ സുഹൃത്ത് മോഹനനാണ് ഫോൺ വാങ്ങിയതെന്നാണ് ഷിജു പറഞ്ഞത്. ഒരു മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നാണ് ഫോൺ വാങ്ങിയതെന്നും ഷിജു പ്രതികരിച്ചു. വാങ്ങിയ ശേഷം രണ്ടാം […]

Continue Reading

ഇസ്രയേൽ ആക്രമണത്തിൽ ഹമാസ് ധനമന്ത്രിയും ആഭ്യന്തരമന്ത്രിയും കൊല്ലപ്പെട്ടു

ഇസ്രയേല്‍ ആക്രമണത്തില്‍ ഹമാസിന്റെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഖാന്‍ യുനിസിലെ ആക്രമണത്തില്‍ ഹമാസ് ധനമന്ത്രി ജവാദ് അബു ഷമല ഉള്‍പ്പെടെ രണ്ടു മുതിര്‍ന്ന ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയതായി ഇസ്രയേലിന്റെ അവകാശപ്പെടുന്നു. ആഭ്യന്തര ചുമതലയുള്ള സഖരിയ അബു മാമറാണ് കൊല്ലപ്പെട്ട മറ്റൊരാൾ. ഇസ്രയേല്‍ ആക്രമണം ശക്തിപ്പെടുത്തിയതോടെ ഗാസയിലെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. ഇരുഭാഗത്തുമായി മരണസഖ്യം 1700 പിന്നിട്ടു. ഗാസയില്‍ മാത്രം 830 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 4250 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ 140 കുട്ടികളും 120 […]

Continue Reading

തൃശ്ശൂരിൽ ട്രെയിന് മുന്നിൽ ചാടി ദമ്പതികൾ ആത്മഹത്യ ചെയ്തു

തൃശ്ശൂർ: ചാലക്കുടിയിൽ ട്രെയിന് മുന്നിൽ ചാടി ദമ്പതികൾ ജീവനൊടുക്കി. മാള എരവത്തൂർ കൊച്ചുകടവ് പാണംപറമ്പിൽ നന്ദകുമാർ (62), ഭാര്യ ബിന്ദു (55) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിന് മുന്നിലേക്ക് ഇരുവരും ചാടുകയായിരുന്നു. സാമ്പത്തിക പ്രശ്നമാണ് മരണ കാരണമെന്നാണ് വിവരം. സംഭവത്തിൽ കൊരട്ടി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

വ്യാജ നിയമന കോഴ ആരോപണം; കെ.പി ബാസിത് അറസ്റ്റിൽ

മലപ്പുറം: വ്യാജ നിയമന കോഴ ആരോപണത്തിൽ കെപി ബാസിത്തിന്റെ അറസ്റ്റ് ചെയ്തു. മഞ്ചേരിയിൽ നിന്ന് കന്റോൺമെന്റ് പൊലീസാണ് ബാസിത്തിനെ കസ്റ്റഡിയിൽ എടുത്തത്. പരാതിക്കാരനായ ഹരിദാസിന്റെ സുഹൃത്താണ് ബാസിത്ത്. നിയമന തട്ടിപ്പിൽ അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലെന്ന് ഹരിദാസ് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. പറഞ്ഞത് നുണയാണെന്നാണ് ഹരിദാസ് മൊഴി നൽകിയത്. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചത്. സെക്രട്ടറിയേറ്റിനു മുന്നിൽ വെച്ച് അഖിൽ മാത്യുവിന് പണം നൽകിയെന്നായിരുന്നു ഹരിദാസന്റെ ആദ്യ മൊഴി. പ്രസ് ക്ലബിനു മുൻപിൽ വെച്ചാണ് […]

Continue Reading

തിരുവനന്തപുരത്ത് സ്പെഷ്യല്‍ സ്‌ക്വാഡിെൻറ വൻ ലഹരിവേട്ട

തിരുവനന്തപുരം: നഗരത്തില്‍ രാത്രി വെളുക്കുവോളം എക്സൈസ് എൻഫോസ്‌മെൻറ് ആൻറ് ആൻറി നര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡിെൻറ സ്പെഷ്യല്‍ സ്‌ക്വാഡിെൻറ വൻ ലഹരിവേട്ട.ഇന്നലെ രാത്രി ഏഴ് മണിമുതല്‍ വെളുപ്പിന് രണ്ട് മണി വരെയാണ് നഗരത്തിെൻറ വിവിധ ഭാഗങ്ങളില്‍ പരിശോധന നടന്നത്. ഇതിനിടെ, നിരവധി യുവാക്കളില്‍ നിന്നും എം.ഡി.എം.എ പിടികൂടി. ശാസ്ത്തമംഗലത്തെ ഐസ്ക്രീം പാര്‍ലറില്‍ വെച്ച്‌ പാങ്ങോട് മകയിരം വീട്ടില്‍ ശ്രീജിത്ത്‌ വേറ്റിക്കോണം(31), അമ്ബാടിഹൗസില്‍ രാഹുല്‍(29) എന്നിവരില്‍ നിന്നും 109.5ഗ്രാം എം.ഡി.എം.എ പിടികൂടി. വൻ തോതില്‍ ഇത്തരത്തിലുള്ള രാസവസ്തു കൈവശം വെച്ചു […]

Continue Reading