എംപിമാർക്ക് പ്രത്യേക ഗേറ്റ്; പാർലമെന്റിൽ സുരക്ഷ വർധിപ്പിച്ച് സർക്കാർ

പാർലമെന്റിൽ സുരക്ഷാ വീഴ്ചയുണ്ടായ സാഹചര്യത്തിൽ കൂടുതൽ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി സർക്കാർ. എംപിമാരെ പ്രത്യേക ഗേറ്റിലൂടെ കടത്തിവിടാനാണ് പുതിയ തീരുമാനം. കൂടാതെ മാധ്യമ പ്രവർത്തകർക്കും, പാർലമെന്റ് ജീവനക്കാർക്കും പ്രത്യേക ഗേറ്റ് ഒരുക്കാനും തീരുമാനമായി. സന്ദർശക ഗാലറിയിൽ ​ഗ്ലാസ് മറ സജ്ജമാക്കും സന്ദർശക പാസ് അനുവധിക്കുന്നതിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനിച്ചു. കൂടാതെ എയർപോർട്ടിലേതിന് സമാനമായ ബോഡി സ്കാനിംങ് യന്ത്രം സ്ഥാപിക്കുവാനും തീരുമാനമായിട്ടുണ്ട്. അതിനിടെ സംഭവത്തിൽ ആഭ്യന്തരമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. സിആർപിഎഫ് ഡി ജി അനീഷ് ദയാലിന്റെ നേതൃത്വത്തിലാണ് […]

Continue Reading

ശബരിമലയിലെ തീര്‍ത്ഥാടകരുടെ തിരക്ക്:സ്പെഷ്യല്‍ വന്ദേഭാരത് സര്‍വീസ് പ്രഖ്യാപിച്ച്‌ റെയില്‍വേ

തിരുവനന്തപുരം: തീര്‍ത്ഥാടകരുടെ തിരക്ക് പരിഗണിച്ച്‌ ശബരിമല സ്പെഷ്യല്‍ വന്ദേഭാരത് സര്‍വീസ് പ്രഖ്യാപിച്ച്‌ ദക്ഷിണ റെയില്‍വേ.ചെന്നൈ- കോട്ടയം- ചെന്നൈ റൂട്ടിലാണ് വന്ദേഭാരത് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചത്. ആഴ്ചയില്‍ രണ്ടുദിവസം; വെള്ളി, ഞായര്‍ ദിവസങ്ങളിലായിരിക്കും ട്രെയിൻ സര്‍വീസ് നടത്തുക. ഡിസംബര്‍ 15 മുതല്‍ 24 വരെ നാല് സര്‍വീസുകളാണ് നടത്തുക. വെള്ളിയും ഞായറും രാവിലെ 8.30ന് ചെന്നൈ സെൻട്രല്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന ശബരിമല സ്പെഷ്യല്‍ വന്ദേഭാരത് രാത്രി ഏഴുമണിക്ക് കോട്ടയത്ത് എത്തും. തിരിച്ച്‌ കോട്ടയത്ത് നിന്ന് രാത്രി 9ന് […]

Continue Reading

തലവേദനക്ക് കുത്തിവെപ്പെടുത്ത കുട്ടിയുടെ കാല് തളർന്നതായി പരാതി: ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്

ചാവക്കാട്താ ലൂക്ക് ആശുപത്രിയിൽ തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസ്സുകാരന്റെ കാല് തളർ​െന്നന്ന പരാതിയിൽ ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്. ഡോക്ടറെ ഒന്നാം പ്രതിയും പുരുഷ നഴ്സിനെ രണ്ടാം പ്രതിയുമാക്കിയാണ് പൊലീസ് കേസെടുത്തത്. പാലയൂർ നാലകത്ത് കാരക്കാട് ഷാഫിലിന്റെ മകൻ മുഹമ്മദ് ഗസാലിയുടെ ഇടത് കാലിനാണ് തളർച്ച ബാധിച്ചത്. ഡിസംബർ ഒന്നിനാണ് സംഭവം. പാലയൂർ സെന്റ് തോമസ് എൽ.പി സ്കൂളിലെ രണ്ടാം ക്ലാസുകാരനായ മുഹമ്മദ് ഗസാലി തലവേദനയെ തുടർന്ന് മാതാവ് ഹിബയുമൊത്താണ് താലൂക്ക് ആശുപത്രിയിലെത്തിയത്. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടിഡോക്ടറെ കാണിച്ചപ്പോൾ രണ്ട് […]

Continue Reading
converting-schools-of-lakshadweep-to-english-medium

ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു

ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു. അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനം സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാത്രമായിരിക്കുമെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് നൽകി. വിദ്യാഭ്യാസം ഉന്നത നിലവാരത്തലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് മലയാളം മീഡിയം ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. നിലവില്‍ 9,10 ക്ലാസുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് പഴയ സിലബസില്‍ പരീക്ഷ എഴുതാം. മലയാളം മീഡിയം ക്ലാസുകൾ സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറും. 2 മുതൽ 8 വരെ ക്ലാസുകളാണ് ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറുന്നത്. കേരള സിലബസ് […]

Continue Reading
Rain in Kerala

ഡിസംബർ 15 മുതൽ 17 വരെ കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴ

സംസ്ഥാനത്ത് ഡിസംബർ 15 മുതൽ 17 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 17ന് എറണാകുളം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഡിസംബർ 15 മുതൽ ഡിസംബർ 17 വരെ സംസ്ഥാനത്ത് മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. ഇടിമിന്നൽ അപകടകാരികയതിനാൽ […]

Continue Reading

തിയറ്റർ റിലീസിന് മുമ്പ് ഒ.ടി.ടി റൈറ്റ്; അല്ലു അർജുന്റെ ‘പുഷ്പ 2’ ഒ.ടി.ടി പ്ലാറ്റ്‌ഫോമിന്

ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുന്റെ പുഷ്പ 2. മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടാകെ തരംഗം സൃഷ്‌ടിച്ച പുഷ്പ: ദ റൂള്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് പുഷ്പ 2-വിലുള്ള പ്രതീക്ഷ വാനോളമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനെക്കുറിച്ചുള്ള നിർണ്ണായക പ്രഖ്യാപനമാണ് പുറത്തുവരുന്നത്. നെറ്റ്ഫ്ലിക്സിലാണ് ചിത്രത്തിന്റെ പ്രഖ്യാപനമാണ് പുറത്തുവരുന്നത്.

Continue Reading
Sabarimala Sannidanam

ശബരിമലയില്‍ തിരക്കിന് നേരിയ ശമനം; നിലയ്ക്കലും സ്ഥിതി സാധാരണ നിലയിലേക്ക്

അഞ്ചു ദിവസം നീണ്ട ദുരിതത്തിന് ഒടുവിൽ ശബരിമലയിൽ തിരക്കിന് അൽപം ആശ്വാസം. ഇന്ന് രാവിലെ മുതല്‍ തിരക്കിന് അല്‍പം കുറവ് വന്നിട്ടുണ്ട്. നിലയ്ക്കലും സ്ഥിതി സാധാരണ നിലയിലേക്ക് എത്തി തുടങ്ങി. അതേസമയം, നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ ചെയിന്‍ സര്‍വീസില്‍ ഉള്‍പ്പെടെ കയറാനുള്ള തീര്‍ത്ഥാടകരുടെ ബുദ്ധിമുട്ടും തുടരുന്നുണ്ട്. ഗതാഗത കുരുക്കിനും ശമനമുണ്ടായതോടെ ബസ് സര്‍വീസും സാധാരണ നിലയിലായിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് കൂടുതല്‍ കാര്യക്ഷമമായി ഇടപെട്ടതോടെയാണ് തിരക്കിന് ശമനമുണ്ടായത്. കൂടുതല്‍ ബസ് സര്‍വീസുകള്‍ ഉള്‍പ്പെടെ നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കും തിരിച്ചും […]

Continue Reading

സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തെ സഞ്ജു നയിക്കും

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സ്ക്വാഡിനെ സഞ്ജു സാംസൺ നയിക്കും. രോഹന്‍ സി കുന്നുമ്മലാണ് വൈസ് ക്യാപ്റ്റൻ. ഒക്ടോബര്‍ 16 മുതല്‍ 27 വരെ മുംബൈയില്‍ വെച്ചാണ് ടൂര്‍ണമെന്റ്. ഹിമാചല്‍ പ്രദേശിനെതിരായ മത്സരത്തോടെ കേരളത്തിന്റെ മത്സരത്തിന് തുടക്കമാവും. സിക്കിം, അസം, ബിഹാര്‍, ചണ്ഡീഗഡ്, ഒഡീഷ, സര്‍വീസസ് എന്നിവർക്കൊപ്പം ബി ഗ്രൂപ്പിലാണ് കേരളം. ഐപിഎല്ലിലും ആഭ്യന്തര മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച നിരവധി താരങ്ങള്‍ ഇക്കുറി സയിദ് മുഷ്താഖ് അലി […]

Continue Reading

വാർപ്പ് പണിക്കിടെ കാൽ വഴുതി വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

അരൂർ:ജോലിക്കിടെ കാൽവഴുതി വീണ് കെട്ടിട നിർമ്മാണ തൊഴിലാളി മരിച്ചു. ചന്തിരൂർ അണ്ടിശ്ശേരി ചാക്കോ (വാവച്ചൻ-63) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.30 മണിയോടെ നാൽപ്പത്തെണ്ണീശ്വരത്തുള്ള ജോലി സ്ഥലത്ത് വച്ചാണ് അപകടം നടന്നത്. കെട്ടിടത്തിന്റെ സൺ സൈഡ് വാർക്കുന്നതിനിടെ ചാക്കോ കാൽ തെന്നി താഴേയ്ക്ക് വീഴുകയായിരുന്നു. തലയിടിച്ചു വീണതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥത്തു വച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം അരൂക്കുറ്റി ഗവ. ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു് ശേഷം അരൂർ സെന്റ് അഗസ്റ്റിൻ സെമിത്തേരി പള്ളിയിൽ സംസ്ക്കാരം […]

Continue Reading

ഫോബ്സ് സമ്പന്നരുടെ പട്ടിക: മലയാളികളിൽ ഒന്നാമത് യൂസഫ് അലി

ദുബായ്: ഫോബ്സ് പുറത്തുവിട്ട 2023ലെ കണക്കു പ്രകാരം ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാമത്​. ലുലു ഗ്രൂപ്പ്​ ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ എം.എ.യൂസഫ് അലിയാണ്​ മലയാളികളിൽ ഒന്നാമൻ​. ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ മലയാളികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഇടം നേടി. മുൻവർഷത്തെ പട്ടികയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി 68 ശതകോടി ഡോളർ ആസ്തിയുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ റിലയൻസ് ഇൻഡസ്ട്രീസ് […]

Continue Reading