വൈദ്യുതി പുറത്തു നിന്ന് വാങ്ങുന്നത് കേരളത്തിന് കനത്ത ബാധ്യതയാവുന്നു. വൈദ്യുതി വാങ്ങാനുള്ള ചെലവ് പ്രതിവര്‍ഷം 12,000 കോടി കവിഞ്ഞതായി കെഎസ്ഇബി രേഖകള്‍. ഉപഭോഗം കുത്തനെ വര്‍ധിച്ചതാണ് തിരിച്ചടിയാവുന്നത്. കൊവിഡ് ലോക്ഡൗണിന് ശേഷമാണ് വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നത്. 2022-ന് ശേഷമുള്ള എല്ലാ സാമ്പത്തിക വര്‍ഷങ്ങളിലും വൈദ്യുതി വാങ്ങിയതിനുള്ള ചെലവ് 10,000 കോടി രൂപ കടന്നതായാണ് വിവരവകാശ രേഖകള്‍. 2022-2023 വര്‍ഷത്തില്‍ 11,241 കോടി രൂപയ്ക്കാണ് വൈദ്യുതി വാങ്ങിയത്. 2023-24 സാമ്പത്തിക വര്‍ഷത്തിലാണ് ല്‍ 12,983 കോടി രൂപയായിത് ഉയര്‍ന്നു. 2024-25ല്‍ 12,750 കോടി രൂപയ്ക്ക് വൈദ്യുതി വാങ്ങി. തുകയില്‍ മാത്രമല്ല, വാങ്ങിയ യൂണിറ്റിന്റെ അളവിലും സമാനമായ വര്‍ധനയുണ്ട്.
