ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത നാളെ തലയോലപ്പറമ്പിൽ

വൈക്കം: എൻഡിഎ സ്ഥാനാർത്ഥി കെ അജിത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകരാൻ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത നാളെ തലയോലപ്പറമ്പിൽ എത്തും. ആയിരത്തിലധികം വരുന്ന എൻഡിഎയുടെ മഹിളാ പ്രവർത്തകരുടെ റാലിയിൽ പങ്കെടുക്കും.വൈകുന്നേരം 4 മണിക്ക് തലയോലപ്പറമ്പ് പള്ളിക്കവലയിൽ നിന്നാരംഭിക്കുന്ന മഹിളാ റാലി തലയോലപ്പറമ്പ് ടൗണിൽ അവസാനിക്കും ശേഷം നടക്കുന്ന പൊതു സമ്മേളനം ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത ഉദ്ഘാടനം ചെയ്യും. ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡൻറ് കെ.കെ ലേഖ അദ്ധ്യക്ഷത വഹിക്കും.പ്രീതി നടേശൻ മുഖ്യപ്രഭാഷണം […]

Continue Reading

കെ.എസ്.ആർ.ടി.സി. സ്മാർട്ട് കാർഡിന്റെ റീച്ചാർജ് പരിധി ഉയർത്തി

പാലക്കാട്: കെ.എസ്.ആർ.ടി.സി. സ്മാർട്ട് കാർഡിന്റെ (ട്രാവൽ കാർഡ്) റീ-ചാർജ് പരിധി മൂവായിരത്തിൽ നിന്ന് 5,000 രൂപയായി ഉയർത്തി. യാത്രക്കാർക്ക് ടിക്കറ്റിന് പണംനൽകുന്നതിന് പകരം കാർഡ് ഉപയോഗിക്കാം.എ.ടി.എം. കാർഡുകൾ സൈ്വപ്പ് ചെയ്യുന്നതിന് സമാനമായ സംവിധാനമാണ് സ്മാർട്ട് കാർഡിലും ഉള്ളത്.1,000 രൂപ മുതൽ 1,999 രൂപവരെയുള്ള റീച്ചാർജിന് 40 രൂപ അധികം ലഭിക്കും.2,000 മുതൽ 100 രൂപയും 3,000 രൂപമുതൽ 150 രൂപയും 4,000 രൂപ മുതൽ 200 രൂപയും കൂടുതലായി ലഭിക്കും.

Continue Reading

എസ്.എസ്.എല്‍.സി പരീക്ഷകള്‍ ഇന്ന് അവസാനിക്കും

കോട്ടയം : സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും.ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകളുടെ പരീക്ഷ ചൊവ്വാഴ്ചയും പൂര്‍ത്തിയാകും. വിദ്യാലയങ്ങള്‍ മധ്യവേനലവധിയിലേക്ക് നീങ്ങുകയാണ്. ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷ ശനിയാഴ്ച പൂര്‍ത്തിയായിരുന്നു. അതേസമയം, ഗള്‍ഫ് നാടുകളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കും ആശങ്കയിലാണ്.

Continue Reading

ഐതിഹ്യ പെരുമയിൽ അരയൻകാവ് പൂരം നാളെ

വൈക്കം: വൈക്കം അരയൻകാവ് ക്ഷേത്രത്തിലെ പൂരം ആഘോഷങ്ങൾക്ക് നാളെ സമാപനമാകും. ഗരുഡൻ തൂക്കത്തോടെയാണ് സമാപനമാകുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഗരുഡൻ തൂക്കങ്ങൾ വഴിപാടായി നടത്തുന്ന ക്ഷേത്രമെന്ന പ്രത്യേകതയുള്ള അരയൻകാവിൽ ഇത്തവണ മുന്നൂറോളം തൂക്കങ്ങളാണ് വഴിപാടായി നടത്തുന്നത്.

Continue Reading

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എംഎല്‍സി സ്ഥാനം രാജിവച്ചു; മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി ഉടന്‍

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എംഎല്‍സി സ്ഥാനം രാജിവച്ചു. രാജ്യസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെയാണ് രാജി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജി ഉടന്‍ ഉണ്ടാകുമെന്ന് ജെഡിയു അറിയിച്ചു. പുതിയ മുഖ്യമന്ത്രിയെ ബിജെപി ഉടന്‍ കണ്ടെത്തും. ബിഹാറിന് പുതിയ മുഖ്യമന്ത്രിയായി ബിജെപിയില്‍ നിന്ന് ആരെങ്കിലുമെത്തുമോ എന്നതാണ് ആകാംഷ നിറക്കുന്നത്. ബിജെപിയുടെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യത കൂടുതല്‍. ബിഹാറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി മുഖ്യമന്ത്രി എത്തുന്നത്.

Continue Reading

ട്രെയിനിൽ ഫോൺ നഷ്ടപ്പെട്ടോ? ഇനി ​സ്റ്റേഷനിലേക്ക് ഇറങ്ങി ഓടേണ്ട; പരാതി നൽകാം ഡിജിറ്റലായി

ചെന്നൈ: ട്രെയിൻ യാത്രയ്‌ക്കിടെ മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താൽ ഇനി ട്രെയിൻ ഇറങ്ങി ​സ്റ്റേഷനുകൾ കയറിയിറങ്ങി സമയം കളയേണ്ടതില്ല. യാത്രക്കാർക്ക് ഫോൺ കണ്ടെത്താനും ദുരുപയോഗം തടയാനും കേന്ദ്ര സർക്കാർ പുറത്തിറക്കിയ സെൻട്രൽ എക്യുപ്‌മെൻ്റ് ഐഡൻ്റിറ്റി രജിസ്റ്റർ (സി.ഇ.ഐ.ആർ) സംവിധാനം വഴി ഡിജിറ്റലായി പരാതി നൽകാം.

Continue Reading

തമിഴ്‌നാട്ടില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും; വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക നല്‍കും

തമിഴ്‌നാട്ടില്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് ആരംഭിക്കും. തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് ഇന്ന് പെരമ്പൂര്‍ മണ്ഡലത്തില്‍ പത്രിക നല്‍കും. ഉച്ചയ്ക്ക് 12 മണിയോടെ പത്രിക നല്‍കുമെന്നാണ് സൂചന. തുടര്‍ന്ന് കൊളത്തൂര്‍, വില്ലിവാക്കം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പത്രികാ സമര്‍പ്പണത്തിലും വിജയ് പങ്കെടുക്കും. രണ്ട് മണിയ്ക്ക് പെരമ്പൂരില്‍ നടക്കുന്ന റാലിയിലും വിജയ് പങ്കെടുക്കും. നാം തമിളര്‍ കക്ഷിയുടെ 234 മണ്ഡലങ്ങളിലുമുള്ള സ്ഥാനാര്‍ഥികളും ഇന്ന് പത്രിക സമര്‍പ്പിയ്ക്കും. ഏപ്രില്‍ ആറ് വരെയാണ് പത്രിക സമര്‍പ്പിയ്ക്കാനുള്ള സമയം. […]

Continue Reading

വീട്ടിൽ വോട്ട് ഇന്നു മുതൽ; കോട്ടയം ജില്ലയിൽ അപേക്ഷിച്ചത് 16,562 പേർ

കോട്ടയം ജില്ലയിലെ അസന്നിഹിത വോട്ടർമാർക്കുള്ള വീട്ടിലെ വോട്ട് ഇന്ന് (മാർച്ച് 30 തിങ്കൾ) തുടങ്ങും. ഒൻപതു നിയമസഭാ മണ്ഡലങ്ങളിലായി മുതിർന്ന പൗരൻമാരും 40 ശതമാനത്തിനു മുകളിൽ ശാരീരിക വെല്ലുവിളി നേരിടുന്നവരും ഉൾപ്പെടെ 16,562 പേരാണ് ഈ വിഭാഗത്തിൽ വോട്ടു ചെയ്യാൻ അപേക്ഷ നൽകിയിരിക്കുന്നത്. ഏപ്രിൽ മൂന്നുവരെയാണ് ഇങ്ങനെ വോട്ടുചെയ്യാൻ അവസരം. ഹോം വോട്ടിംഗിന് അപേക്ഷ സമർപ്പിച്ചവർ ഈ തീയതികളിൽ വീടുകളിൽ ഉണ്ടായിരിക്കണമെന്നും വോട്ടവകാശം വിനിയോഗിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു.

Continue Reading

ഇറാന്റെ ആക്രമണം; കുവൈത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ഇറാന്റെ ആക്രമണത്തില്‍ കുവൈത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. വൈദ്യുതി നിലയങ്ങളും കടല്‍ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകളും കേന്ദ്രീകരിച്ചുള്ള ആക്രമണത്തിലാണ് ഇന്ത്യക്കാരന് ജീവന്‍നഷ്ടമായത്. മരിച്ചയാളുടെ വിവരങ്ങള്‍ ലഭ്യമല്ല. കുവൈത്തില്‍ രൂക്ഷമായ ആക്രമണമാണ് നടന്നത്. യുഎഇയിലും പുലര്‍ച്ചെ ശക്തമായ ആക്രമണമുണ്ടായി. തുടര്‍ സ്‌ഫോടക ശബ്ദങ്ങള്‍ കേട്ടു. എന്നാല്‍, ഫലപ്രദമായി ആക്രമണത്തെ ചെറുക്കാനായെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുദ്ധം തുടങ്ങുന്നതിന് മുന്‍പ് ഇറാന്‍ അയല്‍രാജ്യങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് ആരോപിച്ചു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണങ്ങളാണ് ഇറാന്‍ നടത്തിയതെന്നും […]

Continue Reading

എൽഡിഎഫ് –യുഡിഎഫ് അഴിമതികൾക്ക് അന്ത്യം കുറിക്കും; കേരളത്തിന് വലിയൊരു മാറ്റം ആവശ്യം; വികസിത കേരളമാണ് ബിജെപിയുടെ ലക്ഷ്യം: പ്രധാനമന്ത്രി

പാലക്കാട്: കേരളത്തിന്റെ നെല്ലറയായ പാലക്കാട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രൗഢ ഗംഭീരമായ സ്വീകരണം. പതിനായിരങ്ങളാണ് നരേന്ദ്രമോദിയെ കാണാനും കേൾക്കാനുമായി കോട്ട മൈതാനത്ത് എത്തിയത്. കൽപ്പാത്തിയിലെ വിശാലക്ഷ്മി സമേത വിശ്വനാഥനെ നമസ്കരിച്ചുകൊണ്ട് മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഒപ്പം നവോത്ഥാന നായകൻമാരെയും അദ്ദേഹം പേരെടുത്ത് പറഞ്ഞ് സ്മരിക്കുകയും ചെയ്തു. ഇടത്- വലത് മുന്നണികളെ കടന്നാക്രമിച്ച് കൊണ്ടാണ് അദ്ദേഹത്തിന്റെ വാക്കുകൾ പുരോഗമിച്ചത്.

Continue Reading