നിയമസഭാ തിരഞ്ഞെടുപ്പ്; LDF – UDF മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും

സംസ്ഥാനം പോളിങ്ങ് ബൂത്തിലെത്താൻ ഇനി ഒരാഴ്ച. എൽഡിഎഫ് -യുഡിഎഫ് മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റിയിൽ ഊന്നിയുളളതാകും യുഡിഎഫ് പ്രകടന പത്രിക. എൽഡിഎഫിൻ്റെ പ്രകടന പത്രിക രാവിലെ 10 മണിക്ക് കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫ് പുറത്തിറക്കും.തിരഞ്ഞെടുപ്പിനുള്ള ഇടത് മുന്നണിയുടെ പ്രകടനപത്രികയിൽ വമ്പൻ പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നതാണ് കണ്ടറിയേണ്ടത്. കോഴിക്കോട് സി‌ പി‌ ഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം നടത്തുക. എൽ ഡി […]

Continue Reading

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്; പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനലാപ്പിലേക്ക് കടന്നിരിക്കെ , പ്രവർത്തകർ ആവേശമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ. ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി വൈകിട്ട് 4 മണിയ്ക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലെ എൻഡിഎ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തിരികെ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി റോഡ് ഷോയിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് വീണ്ടും കേരളത്തിൽ എത്തും. ആലപ്പുഴ മണ്ഡലത്തിലാണ് ആദ്യ പരിപാടി. അതിന് ശേഷം കട്ടപ്പനയിലും പിന്നിട് […]

Continue Reading

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ചരിത്രം കുറയ്ക്കാനായി നാലംഗ സംഘമാണ് ഓറൈൺ പേടകത്തിലുള്ളത്. യാത്രയിൽ നാല് പേർക്കും കൂട്ടായി ഒരു അഞ്ചാമനും ഉണ്ട്. റൈസ് എന്ന ചെറു പാവ. അതിനകത്ത് നേരത്തെ രജിസ്റ്റർ ചെയ്ത 56 ലക്ഷം മനുഷ്യരുടെ പേരടങ്ങിയ മെമ്മറി കാർഡും ഉൾപ്പെടും. ഈ മാസം ആറിന് പേടകം ലക്ഷ്യസ്ഥാനത്തെത്തും. ദൗത്യം നീളുക പത്ത് ദിവസം.

Continue Reading

പ്രധാനമന്ത്രി ഇന്ന് കേരളത്തിലെ 4 ലക്ഷത്തോളം പേരുമായി ഓഡിയോ ബ്രിഡ്ജിലൂടെ സംവദിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെ നാലുലക്ഷത്തോളം പേരുമായി ഓഡിയോ ബ്രിഡ്ജിലൂടെ സംവദിക്കുന്നു. വൈകിട്ട് 4.30നാണ് പരിപാടി. നരേന്ദ്രമോദി ആപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആളുകളുടെ ചോദ്യങ്ങള്‍ക്കും പ്രധാനമന്ത്രി മറുപടി നല്‍കും. യുവാക്കള്‍, വനിതകള്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗവിഭാഗത്തില്‍ നിന്നുള്ളവര്‍, കര്‍ഷകര്‍, വിദ്യാർഥികൾ എന്നിവരാണ് പ്രധാനമന്ത്രിയുമായി സംവദിക്കുന്നത്. ബിജെപി സംസ്ഥാന വക്താവ് അഡ്വ. ശ്രീപദ്മനാഭന്‍ പരിഭാഷകനായി ഡല്‍ഹിയില്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. വികസിത കേരളത്തിനായുള്ള ആശയങ്ങള്‍ പങ്കുവെയ്ക്കാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിക്കുന്ന അവസരമാണിതെന്നും എല്ലാവരും പരിപാടിയില്‍ പങ്കുചേരണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Continue Reading

പാചക വാതക പ്രതിസന്ധി; പോണ്ടിച്ചേരി സർവകലാശാല അടച്ചുപൂട്ടുന്നു,പരീക്ഷകൾ നേരത്തെയാക്കി

പാചക വാതക പ്രതിസന്ധിയെ തുടർന്ന് പോണ്ടിച്ചേരി സർവകലാശാല അടച്ചുപൂട്ടുന്നു. അക്കാദമിക് വർഷം ഏപ്രിൽ 30ന് അവസാനിക്കുമെന്നാണ് സർവകലാശാല സർക്കുലർ. 15 ദിവസം മുൻപ് അക്കാദമിക് വർഷം അവസാനിപ്പിക്കുന്നതിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു. പാചക വാതക പ്രതിസന്ധിയെ തുടർന്ന് കോളജുകളിലെ ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നില്ല. ഏപ്രിൽ 30 നകം പരീക്ഷകൾ പൂർത്തീകരിക്കണം അസൈൻമെന്റ് ലാബ് തുടങ്ങിയവയും പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്.

Continue Reading

പ്രതിരോധ മന്ത്രി രാജ്നാഥ്സിംഗ് ഏപ്രിൽ 1 ന് പറവൂരിൽ

ഭാരതീയ ജനതാ പാർട്ടിയുടെ എറണാകുളം നൊർത്ത് ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പ്രചരണത്തിൻ്റെ ഭാഗമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ്സിംഗ് ഏപ്രിൽ ഒന്നിന് പറവൂരിൽ എത്തുന്ന കാര്യം അറിയിക്കുന്നതിനായി നോർത്ത് പറവൂർ പ്രസ്സ് ക്ലബിന് നൽകിയ പത്രസമ്മേളനത്തിൽ ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എം.എ ബ്രഹ്മരാജ് മാധ്യമങ്ങളെ അറിയിച്ചു.മണ്ഡലം പ്രസിഡൻ്റ് സിന്ധു നാരായണൻകുട്ടി , ബിജെപി നിയേജകമണ്ഡലം ഭാരവാഹികളായ എം. എം. ഉല്ലാസ്കുമാർ, പ്രമോദ് തൃക്കാക്കര , ശശി പെരുമ്പടപ്പിൽ എന്നിവരും പങ്കെടുത്തു.

Continue Reading

വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി കമ്പനികൾ

ദില്ലി: ക്ഷാമത്തിനിടെ വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി കമ്പനികൾ. 19 കിലോ സിലിണ്ടറിന് 195 രൂപ 50 പൈസയാണ് കൂട്ടിയത്. വില വർധന പ്രാബല്യത്തിൽ വന്നിട്ടുണ്ട്.കേരളത്തിലെ പുതിയ വില 2092 രൂപയാണ്. എന്നാൽ, ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. അഞ്ച് കിലോയുടെ മിനി സിലിണ്ടറുകൾക്ക് 51 രൂപയും വർധിപ്പിച്ചിട്ടുണ്ട്.ദില്ലിയിലെ പുതുക്കിയ വില 2,078.50 രൂപയായും മുംബൈയിലേത് 2,031 രൂപയായും ഉയർന്നു. മാർച്ചിലുണ്ടായ 114.5 രൂപയുടെ വർധനവിന് പിന്നാലെയാണ് കുത്തനെയുള്ള വില വർദ്ധന.

Continue Reading

‘ക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യഥാര്‍ഥ്യമാക്കും; പ്രകടന പത്രിക പുറത്തിറക്കി BJP

കേരളത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. NDA അധികാരത്തിൽ വരും. കേരളത്തിൽ UDF യും LDF ഉം മുഖ്യ എതിരാളികൾ. ഒരു നാണയത്തിന്റെ ഇരുവശമാണ് അവർ എന്നും അദ്ദേഹം വിമർശിച്ചു. വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം എന്ന് തലവാചകത്തോടെയാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്. കേരളത്തിൽ എയിംസ് യഥാര്‍ഥ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനം. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ […]

Continue Reading

18 ഇന്ധന കപ്പലുകൾ കൂടി ഹോർമുസ് കടക്കും; രണ്ടെണ്ണം ഉടൻ മുംബൈയിലും മംഗളൂരുവിലും നങ്കൂരമിടും

ന്യൂഡൽഹി: ഭാരതത്തിലേക്ക് കൂടുതൽ എണ്ണ കപ്പലുകൾ ഇന്ന് എത്തും. BW TYR എണ്ണ കപ്പൽ മുംബൈ തീരത്തും BW ELM കപ്പൽ നാളെ മംഗളൂരുവിൽ എത്തും. 18 കപ്പൽ കൂടി ഉടൻ ഹോർമുസ് കടക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. നിലവിൽ രാജ്യത്ത് ഇന്ധന പ്രതിസന്ധികൾ ഇല്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

Continue Reading

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്. ചെന്നൈ കൊളത്തൂരിലെ പ്രചാരണത്തിനെതിരെ, തിരഞ്ഞെടുപ്പ് നിരീക്ഷകൻ കുമാർ ആണ് പരാതി നൽകിയത്. ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ടിവികെ രംഗത്തെത്തി. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ പ്രചാരണം ഇന്ന് ആരംഭിയ്ക്കും. പെരമ്പൂരിലെ പത്രികാ സമർപ്പണത്തിന് ശേഷം കൊളത്തൂരിൽ വിജയ് നടത്തിയ പ്രചാരണത്തിനെതിരെയാണ് കേസ്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ പ്രചാരണം നടത്തി. ആംബുലൻസിന് മാർഗതടസമുണ്ടാക്കി, പൊതുനിരത്തുകൾ പ്രചാരണത്തിന് ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങളാണ് […]

Continue Reading