​നിയമസഭ തെരഞ്ഞെടുപ്പ് ; കോട്ടയം ജില്ലയിൽ 74.32 പോളിംഗ് ​കൂടുതൽ വൈക്കത്ത്-79.31കുറവ് കടുത്തുരുത്തിയിൽ -69.03

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 74.32 ശതമാനം പോളിംഗ്. ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് വൈക്കം നിയമസഭാ മണ്ഡത്തിലാണ്. ഇവിടെ 79.31 ശതമാനം പേർ വോട്ടു ചെയ്തു. വോട്ടിംഗ് ശതമാനത്തിൽ പിന്നിൽ കടുത്തുരുത്തിയാണ് 69.03.നിയമസഭാ മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം.പാലാ – 74.94കടുത്തുരുത്തി – 69.03വൈക്കം – 79.31ഏറ്റുമാനൂർ – 75.65കോട്ടയം- 74.75പുതുപ്പള്ളി – 72.70ചങ്ങനാശേരി- 72.98കാഞ്ഞിരപ്പള്ളി- 74.43പൂഞ്ഞാർ- 75.62(അന്തിമ ശതമാനക്കണക്കുകളിൽ മാറ്റമുണ്ടാകാം) പുലർച്ചെ 5.30ന് മോക് പോളോടെയാണ് ജില്ലയിലെ 1791 പോളിംഗ് ബൂത്തുകളിലും വോട്ടെടുപ്പിൻറെ […]

Continue Reading

‘ശബരിമലയിൽ യുവതി പ്രവേശനം ആവശ്യപ്പെട്ട ആദ്യ ഹർജിക്കാർ വിശ്വാസികളല്ല’; സുപ്രധാന നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന

ശബരിമലയിൽ യുവതി പ്രവേശനം ആവശ്യപ്പെട്ട ആദ്യ ഹർജിക്കാർ വിശ്വാസികളല്ലെന്ന് ജസ്റ്റിസ് നാഗരത്ന. സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് ഏതെങ്കിലും അയ്യപ്പവിശ്വാസി എത്തിയിട്ടുണ്ടോ എന്ന് ചോദ്യം. പല അജണ്ടകളുമായി ചിലർ പൊതുതാൽപര്യഹർജിയുമായി എത്തുന്നെന്ന് ചീഫ് ജസ്റ്റിസിന്റെ നീരിക്ഷണം. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രിംകോടതി വിശാല ഭരണഘടന ബെഞ്ചിൽ ഇന്നത്തെ വാദം പൂർത്തിയായി.

Continue Reading

കോളും എസ്.എം.എസും മാത്രമുള്ള മൊബൈൽ പ്ലാനുകൾ ലഭ്യമാക്കണം; നിർദ്ദേശവുമായി ട്രായ്

കുറഞ്ഞ നിരക്കിൽ കോളും എസ്.എം.എസും ലഭ്യമാക്കുന്നതിനായുള്ള പ്ലാനുകൾ നിർബന്ധമാക്കാൻ ടെലികോം ഓപ്പറേറ്റർമാർക്ക് നിർദ്ദേശവുമായി ട്രായ്. നിലവിൽ ലഭ്യമായി കൊണ്ടിരിക്കുന്ന പ്ലാനുകളിൽ ഡാറ്റ ഉൾപ്പെടെയാണ് നൽകുന്നത്. ഇതിന് വലിയ ചാർജാണ് ടെലികോം കമ്പനികൾ ഈടാക്കുന്നത്. ഡാറ്റ ആവശ്യമില്ലാത്ത ഉപയോക്താക്കൾ പോലും അധിക പണം നൽകി റീചാർജ്ജ് ചെയ്യേണ്ടതായി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് ട്രായ് യുടെ പുതിയ നിർദ്ദേശം.

Continue Reading

‘നടന്നത് കോൺഗ്രസിന്റെ തിരക്കഥ; ചില മാദ്ധ്യമങ്ങളും കൂട്ടുനിന്നു’: തെളിവുകൾ പുറത്തുവിട്ട് ശോഭാ സുരേന്ദ്രൻ

പാലക്കാട്: കോൺ​ഗ്രസ് ​ഗൂഢാലോചന പൊളിക്കുന്ന തെളിവുകൾ പുറത്തുവിട്ട് എൻഡിഎ സ്ഥാനാ‍ർത്ഥി ശോഭ സുരേന്ദ്രൻ. താൻ വീട്ടിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ വെളുത്ത ചൂരിദാ‍ർ ധരിച്ചെത്തിയ സ്ത്രീ മുത്തശ്ശിയുടെ വീട്ടിലെത്തി കൈകൊടുക്കയായിരുന്നു. രണ്ട് ദിവസമായി കോൺ​ഗ്രസ് പ്രവ‍‍ർത്തക‍ർ പിന്തുടരുന്നുണ്ട്. തന്റെ അനുവാദമില്ലാതെ നിരന്തരം വീഡിയോ ചിത്രീകരിച്ചിരുന്നു. ഇന്ന് കണ്ണാടിയിൽ എത്തിയപ്പോഴാണ് സംഘം പിന്നാലെ വന്ന് വീഡിയോ ചിത്രീകരിച്ചത്. അമ്മയുടെ പ്രായമുള്ള തനിക്ക് നേരെ ലൈം​ഗിക ചുവയുള്ള ആം​ഗ്യങ്ങൾ കാണിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കാറിൽ നിന്നും പുറത്തിറങ്ങി പ്രതികരിച്ചത്. […]

Continue Reading

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ദേശീയപാതകളിലെ ടോൾ പ്ലാസകൾ ഡിജിറ്റലാകുന്നു; ഡിജിറ്റൽ പേയ്മെന്റ്സ് ഒൺലി

രാജ്യത്തെ ടോൾ പ്ലാസകൾ മറ്റന്നാൾ ഹൈടെക്കാകുന്പോൾ യാത്രക്കാർക്ക് കാശ് പോകാനുള്ള സാധ്യതയുമുണ്ട്. ടോൾ പ്ലാസകൾക്ക് മുന്നിലുള്ള നീണ്ട ക്യൂവും തിക്കും തിരക്കുമൊഴിവാക്കി ദേശീയപാതകളിലൂടെയുള്ള യാത്രകൾ സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് നടപടിയെങ്കിലും യാത്രക്കാർക്ക് അസൗകര്യം കൂടുമോ എന്നൊരു ചോദ്യവുമുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം പ്രവർത്തന സജ്ജമായ ഫാസ്ടാഗ് അല്ലെങ്കിൽ യുപിഐ പേയ്മെന്റ് ഉപയോഗിച്ച് മാത്രമേ ഇടപാട് സാധ്യമാകൂ. ഈ മാസം 10 മുതൽ കയ്യിൽ കറൻസിയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, അത് ടോൾ ഗേറ്റുകളിൽ സ്വീകാര്യമാവില്ല. ടോൾ […]

Continue Reading

പോളിംഗിനുള്ള സാമഗ്രികളുടെ വിതരണം തുടങ്ങി

കോട്ടയം: നാളെ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് പോളിംഗിനുള്ള സാമഗ്രികളുടെ വിതരണം തുടങ്ങി. ജില്ലയിലെ നിയോജകമണ്ഡലങ്ങളിലെ നിശ്ചയിച്ചിട്ടുള്ള വിതരണകേന്ദ്രങ്ങളിലാണ് വിതരണം പുരോഗമിക്കുന്നത്. 2241 വീതം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും 2420 വി.വി പാറ്റ് യന്ത്രങ്ങളുമാണ് വോട്ടെടുപ്പിന് തയ്യാറാക്കി വിതരണം ചെയ്യുന്നത്. പോളിംഗ് സാമഗ്രികളും ഉദ്യോഗസ്ഥരെയും വിതരണ കേന്ദ്രങ്ങളിൽനിന്ന് വിവിധ പോളിംഗ് സ്റ്റേഷനുകളിലെത്തിക്കുന്നതിന് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Continue Reading

അടിസ്ഥാന നിരക്കുകളില്‍ മാറ്റമില്ല; ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ജാഗ്രതയോടെ ധനനയം പ്രഖ്യാപിച്ച് ആര്‍ബിഐ

ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ജാഗ്രതയോടെ ധനനയം പ്രഖ്യാപിച്ച് ആര്‍ബിഐ. അടിസ്ഥാന നിരക്കുകളില്‍ മാറ്റമില്ലാതെയാണ് നയപ്രഖ്യാപനം. നിരക്കധിഷ്ഠിത വായ്പകളുടെ പലിശ നിരക്ക് കുറയില്ല. ഇന്ധന പ്രതിസന്ധി മൂലമുണ്ടാകാവുന്ന വിലക്കയറ്റം മുന്‍കൂട്ടി കണ്ടാണ് തീരുമാനം. പശ്ചിമേഷ്യന്‍ സംഘര്‍ഷ സാഹചര്യത്തില്‍ ദീര്‍ഘകാല വീക്ഷണത്തോടെയായിരുന്നു നയപ്രഖ്യാപനം. ഭൗമ-രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ മികച്ചതാണെന്ന് ധനനയക്കമ്മിറ്റി വിലയിരുത്തി. അടിസ്ഥാന നിരക്കുകള്‍ തത്കാലം മാറ്റുന്നില്ലെന്ന തീരുമാനത്തെ എല്ലാ കമ്മിറ്റി അംഗങ്ങളും അനുകൂലിച്ചെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.

Continue Reading

ചാമ്പ്യന്‍സ് ലീഗില്‍ ലോകം കാത്തിരിക്കുന്ന പോരാട്ടങ്ങള്‍; ബാഴ്‌സയും ലിവര്‍പൂളും അത്‌ലറ്റികോ മാഡ്രിഡും പിഎസ്ജിയും കളത്തില്‍

ചാമ്പ്യന്‍സ് ലീഗിലെ രണ്ട് വമ്പന്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് ഫുട്‌ബോള്‍ ലോകം സാക്ഷിയാകും. ബുധനാഴ്ച രാത്രി 12.30-ന് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തില്‍ സ്വന്തം തട്ടകമായ കാമ്പ് ന്യൂവില്‍ ബാഴ്‌സലോണ മറ്റൊരു സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക്കോ മഡ്രിഡിനെ നേരിടുമ്പോള്‍ മുന്‍ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ നിലവിലെ ചാമ്പ്യന്‍മാരായ പി.എസ്.ജിയുമായി ഏറ്റുമുട്ടും. ലിവര്‍പുളിന്റെ സ്റ്റേഡിയമായ ആന്‍ഫീല്‍ഡിലാണ് മത്സരം. ലാലിഗയില്‍ കൊമ്പുകോര്‍ത്തതിന് പിന്നാലെയാണ് ബാഴ്സയും അത്‌ലറ്റിക്കോയും വീണ്ടും നേര്‍ക്കുനേര്‍ വരുന്നത്. ഈ മത്സരത്തില്‍ ബാഴ്‌സ 2-1 ന് വിജയിച്ചിരുന്നുവെങ്കിലും മാര്‍ക്കസ് റാഷ്‌ഫോഡിനെയും റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെയും […]

Continue Reading

കുറഞ്ഞ ചിലവിൽ മുട്ട് മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ക്യാമ്പ്

വൈക്കം: വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ ഓർത്തോസർജറി വിഭാഗത്തിലെ ഡോ. ബിബിൻ കെ.ബേബിയുടെ നേതൃത്വത്തിൽ 11 ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ക്യാമ്പ് നടത്തും. രജിസ്‌ട്രേഷൻ സൗജന്യമാണ്. കൺസൾട്ടേഷനിൽ 50 % ഇളവും, റേഡിയോളജി, ലാബ് എന്നിവയ്‌ക്ക് 20% ഇളവും, സൗജന്യ ബി.എം.ഡി പരിശോധനയും ഉണ്ടായിരിക്കും. ക്യാമ്പിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് കുറഞ്ഞ ചിലവിൽ ശസ്ത്രക്രിയ ചെയ്തു കൊടുക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ […]

Continue Reading

മുതിർന്ന കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായി അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മൊഹ്സിന കിദ്വായി (94)​ അന്തരിച്ചു. ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നോയിഡ സെക്ടർ 40ലെ എഫ് 52-ാം നമ്പർ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വെെകുന്നേരം അ‌ഞ്ച് മണിക്ക്. ഭർത്താവ്: ഖലീൽ ആർ കിദ്വായ്. മൂന്ന് പെൺമക്കൾ ഉണ്ട്.

Continue Reading